Showing posts with label ചില വിശേഷങ്ങള്‍. Show all posts
Showing posts with label ചില വിശേഷങ്ങള്‍. Show all posts

Friday, 2 January 2009

എന്‍റെ ഒരു കൃസ്ത്യന്‍ സുഹൃത്തും,സിസ്റ്റര്‍ അഭയക്കേസും

സിസ്റ്റര്‍ അഭയക്കേസും എന്‍റെ ഒരു കൃസ്ത്യന്‍ സുഹൃത്തും

വളരെ സത്യസന്ധത എല്ലാ കാര്യത്തിലും പാലിക്കുന്ന, തികഞ്ഞ ദൈവ വിശ്വാസിയായ എന്‍റെ കൃസ്ത്യന്‍ സുഹൃത്ത്‌ നമ്മുടെ നാട്ടില്‍ നടക്കുന്ന രാഷ്ട്രീയകൊലപാതകങ്ങളെയും, മത തീവ്രവാദത്തെയും എതിര്‍ത്ത്‌ സംസാരിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ക്കിടയില്‍ കടന്നു വരുന്ന എല്ലാ വിഷയങ്ങളിലും പലപ്പോഴും വളരെ തീവ്രമായി തന്നെ പുള്ളിക്കാരന്‍ ഇടപെടാറുള്ളതിനാല്‍ കൂട്ടുകാര്‍ക്കിടയിലുള്ള എല്ലാ തര്‍ക്കങ്ങളിലും അദ്ദേഹം ഏതെങ്കിലും ഒരു ഭാഗത്ത്‌ ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ്‌ സിസ്റ്റര്‍ അഭയകേസ്‌ സി.ബി. ഐയുടെ പുതിയ വെളിപ്പെടുത്തലോടെ വിവാദമായത്‌.

ഞങ്ങള്‍ സിസ്റ്റര്‍ അഭയായുടെ കൊലപാതകത്തെക്കുറിച്ചും, മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അഗസ്റ്റിണ്റ്റെ ആത്മഹത്യയെക്കുറിച്ചും ആശങ്കയോടെ സംസാരിച്ചുകൊണ്ടിരുന്നപ്പൊഴൊക്കെ നമ്മുടെ ഈ സുഹൃത്ത്‌ മൌനവ്രതത്തിലായിരുന്നു. അങ്ങനെയിരിക്കെ ഒരവസരം വന്നപ്പോള്‍ രഹസ്യമായി ഇദ്ദേഹത്തിണ്റ്റെ അഭിപ്രായം ഞാന്‍ ആരാഞ്ഞു.

സിസ്റ്റര്‍ അഭയായുടെ മരണത്തില്‍ പുരോഹിതന്‍മാര്‍ക്ക്‌ പങ്കുണ്ടെന്നുള്ള സി.ബി. ഐയുടെ വെളിപ്പെടുത്തല്‍ ക്രിസ്ത്യാനികളായ വിശ്വാസികള്‍ക്ക്‌ അപമാനമല്ലേ എന്നായിരുന്നു എണ്റ്റെ ചോദ്യം
പറഞ്ഞു പഠിപ്പിച്ചപോലുള്ള മറുപടി ആ സത്യ ക്രിസ്ത്യാനിസുഹൃത്തില്‍ നിന്നും ഉടനെ വന്നു.

"എന്‍റെ സുഹൃത്തെ, പുരോഹിതന്‍മാര്‍ക്ക്‌ ഇതില്‍ യാതൊരു പങ്കുമില്ല. മറ്റാരോ ആണ്‌ സിസ്റ്റര്‍ അഭയയേ കൊലപ്പെടുത്തിയത്‌. അവര്‍ അത്‌ കുമ്പസാരരഹസ്യമായി അച്ചന്‍മാരോടും പറഞ്ഞിട്ടുണ്ടാവും. കുമ്പസാര രഹസ്യം സി.ബി. ഐ അല്ല ദൈവം തമ്പുരാന്‍ ചോദിച്ചാലും വെളിപ്പെടുത്തരുതെന്നല്ലേ ക്രിസ്ത്യന്‍ വിശ്വസം "

ആ സത്യസന്ധനായ ദൈവ വിശ്വാസിയുടെ "അഭയയെ കണ്ടെത്തല്‍ " കേട്ട്‌ ഞാന്‍ ഞെട്ടിപ്പോയി. ഒരു പക്ഷേ ഇടയലേഃഖനങ്ങളുടെ IMPACT കൊണ്ടാവാം ഇങ്ങനെയൊരു കണ്ടെത്തല്‍ ?

നിങ്ങള്‍ എന്ത്‌ പറയുന്നു. ?

Thursday, 4 September 2008

കാണം വിറ്റും ഉണ്ണുന്ന ഓണക്കാലം.

മലയാളികള്‍ വരവിനേക്കാളേറെ ചിലവഴിക്കാന്‍ ശ്രമിക്കുന്ന ഓണക്കാലം. തുണിക്കടകളില്‍ മാവേലിസ്റ്റോറിനേക്കാള്‍ തിരക്കാണിപ്പോള്‍. ബന്ധുബലമേറെയുള്ളവര്‍ ഏറെ സാമ്പത്തികബാധ്യതക്കടിമപ്പെടുന്നത്‌ ഓണക്കാലത്ത്‌ തന്നെ. ആര്‍ക്കെങ്കിലും തുണിയെടുക്കാന്‍ വിട്ടുപോയാല്‍ പരിഭവങ്ങളായി പരാതികളായി. സര്‍ക്കാരിണ്റ്റെ ബോണസും, അലവന്‍സുമെല്ലാം തുണിക്കടക്കാരും, സൂപ്പര്‍മാര്‍ക്കറ്റുകളും വീതിച്ചെടുക്കുന്ന ഓണക്കാലം പോലൊരു കാലം വേറെയില്ലല്ലോ. ആഘോഷങ്ങളെല്ലാം കഴിയുമ്പോളാണ്‌ ഫിനാന്‍സുകാരുടെയും കൊള്ളപ്പലിശക്കാരുടെയും യഥാര്‍ത്ഥ ഓണം വരുന്നത്‌. എല്ലാം ചിലവഴിച്ച്‌, (കുടിയന്‍മാരാണെങ്കില്‍ ബാറിലേക്കു കെട്ടിവച്ച തുകയും കൂടി കൂട്ടുമ്പോള്‍ ഫിറ്റായി ബോധം പോയേക്കാം) പാപ്പരായി നില്‍ക്കുമ്പോള്‍ രക്ഷക്കെത്തുന്ന ഇവര്‍ വാമനവേഷം പൂണ്ട്‌ നമ്മളെ വീണ്ടും കടക്കെണിയിലേക്കു ചവിട്ടിത്താഴ്ത്തിയേക്കാം. എങ്കിലും കാണം വിറ്റ്‌ ഓണം ഉണ്ട ഒരു സമാധാനം മന്‍സ്സിലുണ്ടാവും അല്ലേ. അല്ലെങ്കില്‍ പിന്നെ കാണം വിറ്റ്‌ ഓണം ഉണ്ണണം എന്ന ചൊല്ലിനെന്തു പ്രസക്തി അല്ലേ. എല്ലാ ബൂലോകര്‍ക്കും ഓണാശംസകള്‍ നേരുന്നു.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS