Showing posts with label Internet തമാശകള്‍. Show all posts
Showing posts with label Internet തമാശകള്‍. Show all posts

Wednesday, 12 March 2008

ചന്ദ്രനില്‍ ആദ്യമായി പോയത്‌ ഇന്ത്യാക്കാര്‍.



ഇത്‌ ലോകത്തിനറിയാവുന്ന അമേരിക്കയുടെ അഭിമാനം





പക്ഷെ NASA അന്ന് ചിത്രത്തിണ്റ്റെ പകുതിയെ പുറത്തുവിട്ടുള്ളൂ, ഇതാ മുഴുവന്‍ ചിത്രം.

എന്താ ഇന്ത്യാക്കാരല്ലേ കേമന്‍മാര്‍

Wednesday, 27 February 2008

ബില്‍ഗേറ്റ്സ്‌ നരകത്തില്‍(നര്‍മം)

നരകത്തിണ്റ്റെ കവാടത്തില്‍ വച്ച്‌ സാത്താന്‍ സാക്ഷാല്‍ ബില്‍ ഗേറ്റ്സിനെ അഭിവാദ്യം ചെയ്തു.

"സ്വാഗതം, Mr. Gates ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു നിങ്ങള്‍ ജീവിതത്തിലുടനീളം വളരെ സ്വാര്‍ത്ഥനും പിശുക്കനും അതിനേക്കാളുപരി സമര്‍ത്ഥനായ ഒരു കള്ളനുമായിരുന്നു. പക്ഷെ നിങ്ങള്‍ക്ക്‌ നരകത്തില്‍ ഞങ്ങള്‍ ഒരു ഔദാര്യം നല്‍കുകയാണ്‌, 3 രീതിയിലുള്ള ശിക്ഷാവിധികളില്‍ നിങ്ങള്‍ക്കിഷ്ടമുള്ളത്‌ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ നല്‍കും"

ഇങ്ങനെ പറഞ്ഞുകൊണ്ട്‌ സാത്താന്‍ ഗേറ്റ്സിനെ ഒരു വലിയ തീ തടാകത്തിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോയി. അവിടെ മില്യണ്‍ കണക്കിന്‌ പാപികളുടെ ആത്മാക്കള്‍ ക്രൂരമായ പീഡനമേറ്റ്‌ വെന്തെരിയുന്ന കാഴ്ചകണ്ട്‌ ഗേറ്റ്സിണ്റ്റെ ഹാര്‍ഡ്‌ ഡിസ്ക്ക്‌ തകര്‍ന്നു.

അതിനുശേഷം സാത്താന്‍ തുറന്ന ഒരു മൈതാനത്തിലേക്ക്‌ അദ്ദേഹത്തെ കൂട്ടിക്കൊണ്ട്‌ പോയി. ആ മൈതാനത്തില്‍ ആത്മാക്കളെ ,വിശപ്പ്‌ സഹിക്കാന്‍ വയ്യാതെ ധാരാളം സിംഹങ്ങള്‍ കടിച്ച്‌ കീറി ക്കൊല്ലുന്ന കാഴ്ച കാണാന്‍ കഴിയാതെ ഗേറ്റ്സ്‌ തണ്റ്റെ മോണിറ്റര്‍ ഓഫ്‌ ചെയ്തു. അതിനുശേഷം സാത്താന്‍ ഗേറ്റ്സിനെ ഒരു കുടുസ്സു മുറിയിലേക്ക്‌ കൊണ്ട്‌ പോയി. ആമുറിയില്‍ വിലകൂടിയ വൈന്‍ നിറച്ച ഒരു കുപ്പി കണ്ടേറെ സന്തോഷിച്ച ബില്‍ഗേറ്റ്സ്‌ മുറിയുടെ മൂലക്ക്‌ ഒരു personal Computerകൂടിയിരിക്കുന്നതു കണ്ടപ്പോള്‍ അത്യധികം ആവേശത്തോടെ വിളിച്ച്‌ പറഞ്ഞു.
"സാത്താനെ എനിക്കീ ശിക്ഷമതി, ഞാന്‍ ഈ കുടുസ്സുമുറിയിലിരുന്ന്‌ ഇനിയുള്ളകാലം കഴിച്ചുകൂട്ടിക്കൊള്ളാം"

"ശരി നിങ്ങളുടെ ഇഷ്ടം പോലെ "

എന്ന് പറഞ്ഞുകൊണ്ട്‌ സാത്താന്‍ മുറി പൂട്ടി പുറത്തിറങ്ങി.
ഇതെല്ലാം കണ്ടു നിന്ന സാത്താണ്റ്റെ സന്തതസഹചാരി ലൂസിഫറിന്‌ സഹിച്ചില്ല

"അയ്യോ സാത്താനെ നിങ്ങള്‍ എന്താ ഈ കാട്ടിയത്‌, അയാള്‍ Bill Gates ആണ്‌. നിങ്ങള്‍ എന്തിനാണ്‌ അയാള്‍ക്ക്‌ ഇത്രയും നല്ല സ്ഥലം നല്‍കിയത്‌. "

സാത്താന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
"അങ്ങനയേ നിങ്ങള്‍ക്ക്‌ തോന്നൂ. ദൂരെനിന്ന് നോക്കിയാല്‍ നിറഞ്ഞിരിക്കുന്ന ആ വൈന്‍ ബോട്ടില്‍ യഥാര്‍ത്ഥത്തില്‍ ശൂന്യമാണ്‌.”
"അപ്പോള്‍ ആ കമ്പ്യുട്ടറോ" ആകാംക്ഷ ആടക്കാനാവാതെ ലൂസിഫര്‍ ചോദിച്ചു.

"അതില്‍ WINDOWS 95 ആണുള്ളത്‌." സാത്താന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
"പിന്നെ അതില്‍ മൂന്ന് കീകളുമില്ല"
"എതൊക്കെ" ലൂസിഫര്‍ അത്ഭുതത്തോടെ തിരക്കി
ഉത്തരം ഉടനെ തന്നെ വന്നു Control, Alt, Delete

Friday, 22 February 2008

ഇന്ത്യക്കാരനും അമേരിക്കക്കാരനും (നര്‍മ്മം)

ഒരു അമേരിക്കക്കാരനും ഇന്ത്യക്കാരനും ഒരുമിച്ചുള്ള വിമാനയാത്രയില്‍, അമേരിക്കക്കാരന്‍, ഉറക്കം തൂങ്ങാന്‍ തുടങ്ങുന്ന ഇന്ത്യക്കാരനെ ഒരു മത്സരത്തിനു ക്ഷണിച്ചു. അമേരിക്കന്‍ ചോദിക്കുന്ന ചോദ്യത്തിന്‌ ഉത്തരം പറഞ്ഞില്ലെങ്കില്‍ അയാള്‍ക്ക്‌ 5 ഡോളര്‍ തരണമെന്നും തിരിച്ച്‌ ഇന്ത്യന്‍ ചോദിക്കുന്ന ചോദ്യത്തിന്‌ ഉത്തരം പറഞ്ഞില്ലെങ്കില്‍ അയാള്‍ ഇന്ത്യക്കാരന്‌ 5 ഡോളര്‍ തരാമെന്നുമായിരുന്നു മത്സര വ്യവസ്ഥ.

പാതി മയക്കത്തിണ്റ്റെ മൂഡിലായിരുന്ന ഇന്ത്യക്കാരന്‍ ഇതൊന്നും തീരെ ഗൌനിക്കാതെ വീണ്ടും മയങ്ങുവാന്‍ തുടങ്ങി. അപ്പോള്‍ അമേരിക്കക്കാരന്‍, പുതിയൊരു ഓഫറുമായി രംഗത്തെത്തി. അതായത്‌ അയാള്‍ ചോദിക്കുന്ന ചോദ്യത്തിന്‌ ഉത്തരം പറഞ്ഞില്ലെങ്കില്‍ ഇന്ത്യക്കാരന്‍5 ഡോളര്‍ മാത്രം നല്‍കിയാല്‍ മതിയെന്നും, തിരിച്ച്‌ താന്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ 50 ഡോളര്‍ ഇന്ത്യക്കാരനു നല്‍കാമെന്നും അയാള്‍ പറഞ്ഞു. അതുകേട്ടതോടെ ഇന്ത്യക്കാരണ്റ്റെ കണ്ണുകള്‍ വെട്ടിത്തിളങ്ങി. അയാള്‍ മത്സരത്തിന്‌ സമ്മതിച്ചു

അമേരിക്കക്കാരണ്റ്റെ ആദ്യചോദ്യമിതായിരുന്നു
"ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരമെത്രയാണ്‌"

ഉത്തരം ആലോചിക്കാന്‍ പോലും മിനക്കെടാതെ ഇന്ത്യക്കാരന്‍ 5 ഡോളര്‍ അമേരിക്കക്കാരന്‌ നീട്ടി. ഇന്ത്യക്കാരണ്റ്റെവളരെ പരിമിതമായ അറിവിനെ പുച്ഛിച്ചുകൊണ്ട്‌ അയാള്‍ ആ ഡോളര്‍ സ്വീകരിച്ചു.
അടുത്തത്‌ ഇന്ത്യക്കാരണ്റ്റെ ഊഴമായിരുന്നു. അയാള്‍ ചോദിച്ചു.

"ഒരു കുന്നിണ്റ്റെ മുകളിലേക്ക്‌ മൂന്നു കാലുകളുമായി കയറിപ്പോകുകയും തിരിച്ച്‌ നാലു കാലുകളുമായി ഇറങ്ങിവരുന്നതുമായ ജീവി ഏതാണ്‌ "

ചോദ്യം കേട്ട്‌ അമേരിക്കക്കാരന്‍ ഞെട്ടി. അയാല്‍ തണ്റ്റെ LAPTOP എടുത്ത്‌ Internet ല്‍ കയറി ഉത്തരത്തിനുവേണ്ടി തകര്‍ത്ത്‌ ശ്രമമാരംഭിച്ചു. ഉത്തരം കിട്ടാതെ വിഷമിച്ച അയാള്‍ കൂട്ടുകാര്‍ക്കെല്ലാം email അയച്ച്‌ സഹായം അഭ്യര്‍ത്ഥിച്ചു. അരമണിക്കൂറിലേറെയുള്ള വിഫലമായ ശ്രമങ്ങള്‍ക്കു ശേഷം ഉറങ്ങിത്തുടങ്ങിയിരുന്ന ഇന്ത്യക്കാരനെ വിളിച്ചുണര്‍ത്തി 50 ഡോളര്‍ നല്‍കി.

വളരെ വിനയത്തോടെ അതു വാങ്ങിച്ച്‌ ഇന്ത്യക്കാരന്‍ വീണ്ടുമുറങ്ങാന്‍ തുടങ്ങിയപ്പോള്‍ദേഷ്യത്തോടെ അമേരിക്കക്കാരന്‍ ഇന്ത്യക്കാരനെ കുലുക്കിയുണര്‍ത്തി.

"അതുശരി, ഉത്തരം പറയാതെ വീണ്ടുമുറങ്ങുകയാണോ, നിങ്ങള്‍ ചോദിച്ച ചോദ്യത്തിണ്റ്റെ ഉത്തരമെന്താണ്‌ ?"

ഉടനെതന്നെ നമ്മുടെ ഇന്ത്യക്കാരന്‍ പോക്കറ്റില്‍ നിന്ന്‌ 5 ഡോളറെടുത്ത്‌ അമേരിക്കക്കാരനു കൊടുത്തിട്ട്‌ വീണ്ടും സുഖമായി ഉറങ്ങാന്‍ തുടങ്ങി.

Saturday, 16 February 2008

ചില രസകരമായ നിര്‍വചനങ്ങള്‍(നര്‍മം)

എനിക്ക്‌ ഈമെയില്‍ വഴി ലഭിച്ച ചില നിര്‍വചനങ്ങള്‍!

ഈ മെയില്‍ കിട്ടിയിട്ടുള്ളവര്‍ ക്ഷമിക്കുക!

DEFINITIONS

School: A place where Papa pays and Son plays.



Life Insurance: A contract that kee ps you poor all your life so that you can die Rich.



Nurse
: A person who wakes u up to give you sleeping pills.


Marriage: It's an agreement in which a man loses his bachelor degree and a woman gains her masters.


Tears
: The hydraulic force by which masculine willpower is defeated by feminine waterpower.



Lecture
: An art of transferring information from the notes of the Lecturer to the notes of the students without passing through "the minds of either"



Conference: The confusion of one man multiplied by the number present.



Compromise
: The art of dividing a cake in such a way that everybody believes he got the biggest piece.



Dictionary: A place where success comes before work.



Conference Room: A place where everybody talks, nobody listens and everybody disagrees later on.



Father: A banker provided by nature.



Boss
: Someone who is early when you are late and late when you are early.



Politician: One who shakes your hand before elections and your Confidence after.



Doctor: A person who kills your ills by pills, and kills you by bills.


Classic: Books, which people praise, but do not read.



Smile: A curve that can set a lot of things straight.


Office: A place where you can relax after your strenuous home life.


Yawn: The only time some married men ever get to open their mouth.

Etc.: A sign to make others believe that you know more than you actually do.



Committee: Individuals who can do nothing individually and sit to decide that nothing can be done together.



Experience
: The name men give to their mistakes.



Atom Bomb: An invention to end all inventions.


Philosopher
: A fool who torments himself during life, to be wise after death




Source:Excitefun.net

Friday, 1 February 2008

ചില സുപ്രധാന കണ്ടുപിടുത്തങ്ങള്‍ (നര്‍മ്മം)

Important Discoveries



Man discovered weapons, invented hunting.
Woman discovered hunting, invented furs.


Man discovered colors, invented painting.
Woman discovered painting, invented make-up .


Man discovered speech, invented conversation.
Woman discovered conversation, invented gossip .


Man discovered agriculture, invented food.
Woman discovered food, invented diet.


Man discovered friendship, invented love.
Woman discovered love, invented marriage .


Man discovered trade, invented money.
Woman discovered money, man has never recovered

Friday, 18 January 2008

ഡേവിഡിണ്റ്റെ ഓര്‍മ്മശക്തി (നര്‍മ്മം)

രണ്ട്‌ വയസ്സന്‍മാരായ കൂട്ടുകാര്‍ കണ്ടുമുട്ടിവിശേഷങ്ങള്‍ പങ്ക്‌ വെക്കുകയായിരുന്നു.

" എടാ ഡേവിഡെ നീ ഓര്‍മ്മശക്തി വീണ്ടെടുക്കാനുള്ള ക്ളാസ്സിന്‌ പോയെന്ന്‌ കേട്ടു! എങ്ങനുണ്ട്‌ നിനക്ക്‌ വല്ല മാറ്റവും ഉണ്ടോ "

"ഉണ്ടോന്നോ, അതിശയകരമായ മാറ്റം എന്നേ പറയാവൂ! എന്തെല്ലാം പുതിയ സൈക്കോളജിക്കല്‍ Treatment . ചിത്രങ്ങള്‍ വഴി ഓര്‍മ്മകൂട്ടുന്ന രീതികള്‍ . ഓരോ കാര്യങ്ങള്‍ ബന്ധപ്പെടുത്തി ഓര്‍മ്മ നിലനിര്‍ത്തുന്ന വിധം അങ്ങനെ ഒത്തിരി ഒത്തിരി മാര്‍ഗ്ഗങ്ങള്‍. എന്നെ അതിശയിപ്പിക്കുന്ന മാറ്റമായിരുന്നു ആ ക്ളാസ്സ്‌ കഴിഞ്ഞപ്പോള്‍ ! ഈ മാസം മുഴുവന്‍ അവിടെ ക്ളാസ്സുണ്ട്‌, നീ പോകണേ"

"ഓഹോ എന്നാല്‍ അവിടൊന്നു പോകണമല്ലൊ എവിടാടാ ക്ളാസ്സ്‌"

ഡേവിഡിണ്റ്റെ മുഃഖം പെട്ടെന്നു മങ്ങി. എത്ര ആലോചിച്ചിട്ടും സ്ഥലപ്പേര്‌ ഡേവിഡിനു കിട്ടുന്നില്ല. പെട്ടെന്ന്‌ ഡേവിഡിണ്റ്റെ മുഃഖം തെളിഞ്ഞു.

" ആ മുറ്റത്ത്‌ നില്‍ക്കുന്ന നല്ല മണമുള്ള ആ ചുവന്ന പൂവിണ്റ്റെ പേരെന്താ, ഭാര്‍ഗ്ഗവാ"

"റോസ്‌ എന്താ ഡേവിഡെ "

ഉടനെ ഡേവിഡ്‌ തിരിഞ്ഞുനിന്ന് ഭാര്യയോട്‌ ചോദിച്ചു

“ആ അതു തന്നെ, എടീ റോസീ, ഞാന്‍ ക്ളാസ്സിന് പോയ ആ സ്ഥലത്തിണ്റ്റെ പേരെന്തുവാ.......

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS