Showing posts with label മലയാള സിനിമ. Show all posts
Showing posts with label മലയാള സിനിമ. Show all posts

Friday, 26 February 2010

അഴീക്കോടും മോഹന്‍ലാലും.



ആ വിഷയത്തിലേക്ക്‌ കടക്കും മുന്‍പ്‌ ഈ നിര്‍വചനം വായിക്കുന്നത്‌ നല്ലതായിരിക്കും!

സാംസ്ക്കാരിക നായകര്‍ = വിവാദങ്ങളില്‍ തല വച്ച്‌, വിവരക്കേടുകള്‍ ബുദ്ധിജീവിയുടെ ജാടയോടെ എഴുന്നള്ളിച്ച്‌, പത്രങ്ങളില്‍ തങ്ങളുടെ പേര്‌ എത്ര തവണ വന്നിട്ടുണ്ടെന്ന് കണക്കെടുത്ത്‌ അഭിമാനത്തോടെ ജീവിക്കുന്ന അപൂര്‍വ്വം ചിലര്‍!

കേരളത്തിലെ അറിയപ്പെടുന്ന ഒരു സാംസ്ക്കാരികനായകനാണ്‌ ശ്രീ.സുകുമാര്‍ അഴീക്കോട്‌. നിര്‍വചനത്തില്‍ നിന്നും ഒരു വ്യത്യാസമേ ഉള്ളൂ. അഴീക്കോട്‌ ബുദ്ധിജീവിയാണ്‌, അതിണ്റ്റെ ജാട അദ്ദേഹം പ്രകടിപ്പിക്കാറുണ്ടോ എന്ന്‌ ചോദിച്ചാല്‍ ഉത്തരം നിങ്ങള്‍ തന്നെ കണ്ടെത്തുക.

പ്രശസ്തിയിലിരിക്കുന്നവരെപറ്റി എന്തെങ്കിലും പറഞ്ഞാല്‍ ഇരയെ തേടിയിരിക്കുന്ന മാധ്യമങ്ങള്‍ക്ക്‌ ഏറെ സന്തോഷമായി. പത്രമാധ്യമങ്ങളില്‍ താന്‍ നിറഞ്ഞ്‌ നില്‍ക്കണമെന്ന്‌ വളരെയധികം ആഗ്രഹിക്കുന്ന ഒരു നിഷ്കളങ്ക മനസ്സിണ്റ്റെ ഉടമയായിപ്പോയത്‌ അഴീക്കോടിണ്റ്റെ കുറ്റമല്ല.

പിന്നെ മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യമുണ്ട്‌. ആദ്ദേഹത്തിണ്റ്റെ വിമര്‍ശനത്തിണ്റ്റെ കൂരമ്പേറ്റ ഒരു പ്രശസ്തനും ഇതുവരെയും രക്ഷപെട്ടിട്ടില്ല!. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഏതോ ഒരു മത്സരത്തില്‍ സച്ചിന്‍ നന്നായി കളിക്കാതിരുന്നതിന്‌ അദ്ദേഹം ക്രിക്കറ്റ്‌ മതിയാക്കി വീട്ടിലിരിക്കണമെന്ന്‌ പറഞ്ഞിട്ടുണ്ട്‌ ഈ മഹാനുഭാവന്‍. അന്നത്‌ സച്ചിന്‍ അനുസരിച്ചിരുന്നെങ്കില്‍ ഇന്ന്‌ ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി അടിക്കേണ്ട ഗതികേട്‌ സച്ചിനുണ്ടാവുമായിരുന്നോ ?


കുറച്ച്‌ ദിവസമായി അഴീക്കോട്‌ വളരെ അസ്വസ്ഥനായിരുന്നു. വി. എസുമായുള്ള വഴക്കിനുശേഷം മാധ്യമങ്ങള്‍ ഒന്നും തന്നെ ഗൌനിക്കാറേയില്ല!. അപ്പോഴല്ലെ തിലകന്‍ പ്രശ്നം കൊടുമ്പിരിക്കൊണ്ടത്‌. എന്നാല്‍ പിന്നെ രണ്ട്‌ സൂപ്പര്‍സ്റ്റാറിനെയും ചീത്ത വിളിച്ചാല്‍ മാധ്യമങ്ങളില്‍ തണ്റ്റെ പേര്‌ മിന്നി മറയുന്നത്‌ കാണാമല്ലോ?

അഭിനയ രാജാവായ ലാലില്‍ അദ്ദേഹം കണ്ടെത്തിയ കുറ്റം അദ്ദേഹം കൊച്ചുപെണ്‍കുട്ടികളുമായി ആടിത്തിമിര്‍ക്കുന്നു എന്നതാണ്‌. അപ്പോഴല്ലെ നമുക്ക്‌ മനസ്സിലായത്‌ ലോക സിനിമയില്‍ മോഹന്‍ലാല്‍ എന്ന ഒരൊറ്റ നടന്‍ മാത്രമാണ്‌ ഇങ്ങനെ അഭിനയിച്ചിട്ടുള്ളതെന്ന്‌. നിത്യഹരിതനായകനായ പ്രേംനസീറുപോലും ഇങ്ങനെ അഭിനയിച്ചിട്ടില്ലെന്ന് നമുക്ക്‌ അറിയാം. കമലാഹാസണ്റ്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ!

അറുപത്‌ കഴിഞ്ഞ രജനികാന്തിണ്റ്റെ പുതിയ സിനിമയിലെ നായിക ഐശ്വര്യ റായ്‌ ആണെന്ന കാര്യം മൂപ്പര്‍ക്കറിയില്ലായിരിക്കും. അല്ലെങ്കില്‍ രജനീകാന്ത്‌ അഴീക്കോടിനെ ഫോണില്‍ വിളിച്ച്‌ താന്‍ ചെയ്ത കുറ്റം ഏറ്റു പറഞ്ഞു കാണും.

എല്ലാവരെയും ഉപദേശിച്ച്‌ നന്നാക്കാന്‍ അഹോരാത്രം പണിയെടുത്തുകൊണ്ടിരിക്കുന്ന അഴിക്കോടിനോട്‌ ഒരു അപേക്ഷ.

താങ്കള്‍ ഒരു മലയാള സിനിമയെടുക്കുക. അതില്‍ നായകനായി തിലകന്‍ ചേട്ടനെയും തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ അങ്ങും അഭിനയിക്കുക. ഒരു വിനയന്‍ ചിത്രം ആയിരിക്കുകയും വേണം.(പുള്ളിക്കാരന്‍ ആകുമ്പോള്‍ വൈകല്യമുള്ളവരുടെ ചിത്രം എടുക്കാം, വേണമെങ്കില്‍ ഹൊറര്‍ ചിത്രവുമാവാം!). ഹൊറര്‍ ചിത്രമാണെങ്കില്‍ നായകവേഷത്തിണ്റ്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവരുത്‌!.
അതുവഴി അഭിനയത്തിണ്റ്റെ കെമിസ്ട്രി തിലകന്‍ ചേട്ടന്‌ അറിയാനും പറ്റും.

വാല്‍കഷണം.
Azhikode Proposes Everybody Disposes!

Monday, 23 February 2009

റസൂല്‍ പൂക്കുട്ടിക്ക്‌ ഓസ്ക്കാര്‍

മലായാളിയും ഓസ്ക്കാറിണ്റ്റെ നെറുകയില്‍. മലയാളിയായ റസൂല്‍ പൂക്കുട്ടിക്ക്‌ സൌണ്ട്‌ മിക്സിംഗിന്‌ ഓസ്ക്കാര്‍ ലഭിച്ചു.

Ian Tapp, Richard Pryke എന്നിവരോടൊപ്പമാണ്‌ റസൂല്‍ Award പങ്കിട്ടത്‌.

അഭിനന്ദനങ്ങള്‍ റസൂല്‍

Saturday, 13 September 2008

യോദ്ധാ രണ്ടാം ഭാഗം വരുന്നു.

മോഹന്‍ലാലും ജഗതിയും മത്സരിച്ചഭിനയിച്ച്‌ അനശ്വരമാക്കിയ യോദ്ധായുടെ രണ്ടാംഭാഗത്തിന്‌ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു. 1992 ല്‍ പുറത്തിറങ്ങിയ യോദ്ധായുടെ മുഖ്യ സവിശേഷതകളിലൊന്നായി വിലയിരുത്തുന്നത്‌ അന്ന് പ്രശസ്തനല്ലാതിരുന്ന A.R.റഹ്മാണ്റ്റെ സംഗീതമായിരുന്നു. പിന്നിട്‌ സിനിമയുടെ വന്‍ വിജയത്തിന്‌ റഹ്മാണ്റ്റെ സംഗീതവും കാരണമായി എന്നത്‌ ചരിത്രം . മലയാളത്തില്‍ പശ്ചാത്തലസംഗീതത്തിണ്റ്റെ കാര്യത്തില്‍ യോദ്ധയെ അതിശയിപ്പിക്കുന്ന ഒരു സിനിമ എറങ്ങിയിട്ടുണ്ടോ എന്ന് സംശയമാണ്‌. ഒരു പക്ഷേ റഹ്മാണ്റ്റെ വര്‍ക്കുകളില്‍ Background Scoreല്‍ മികച്ചു നില്‍ക്കുന്ന ഒന്നായി യോദ്ധായെ കാണാം. അപ്പുക്കുട്ടനെയും അക്കോസേട്ടനേയും തമ്മില്‍ കാണിക്കുമ്പോഴുള്ള രസകരമായ സംഗീതവും, ഹോമകര്‍മ്മങ്ങള്‍ക്ക്‌ അകമ്പടിയായുള്ള പശ്ചാത്തല സംഗീതവും യോദ്ധാ എന്ന ചിത്രത്തിന്‌ ഏറെ പുതുമ നല്‍കിയിരുന്നു.


യോദ്ധായുടെ രണ്ടാംഭാഗത്തില്‍ റഹ്മാണ്റ്റെ രണ്ടാം വരവ്‌ പ്രതീക്ഷിക്കുന്ന അദ്ദേഹത്തിണ്റ്റെ ആരാധകര്‍ നിരാശപ്പെട്ടെ മതിയാവു. മറ്റൊരു സൂപ്പര്‍ സംഗീതസംവിധായകണ്റ്റെ മലയാളാത്തിലെ അരങ്ങേറ്റം കൂടിയാവുന്നു യോദ്ധാ-2. മറ്റാരുമല്ല ഹാരിസ്‌ ജയരാജിണ്റ്റെ. മിന്നലെ, കാക്ക കാക്ക, ഗജിനി, അന്യന്‍, വേട്ടയാട്‌ വിളയാട്, ഭീമ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ തീര്‍ച്ചയായും മലയാളികള്‍ ഏറെ ആസ്വദിച്ചിട്ടുള്ളതാണ്‌. ഹാരിസ്‌ ജയരാജിണ്റ്റെ മാന്ത്രികസംഗീതംഈ ചിത്രങ്ങളുടെ വിജയത്തിണ്റ്റെ‌ മുഃഖ്യ ഘടകമായിരുന്നു. റഹ്മാനോളം വരികയില്ലെങ്കിലും അദ്ദേഹത്തിണ്റ്റെ അഭാവത്തില്‍ യോദ്ധാക്ക്‌ സംഗീതം നല്‍കാന്‍ അദ്ദേഹത്തിണ്റ്റെ അസിസ്റ്റണ്റ്റായി വര്‍ക്ക്‌ ചെയ്തിട്ടുള്ള ഹാരിസ്‌ തികച്ചും യോഗ്യന്‍ തന്നെ. റഹ്മാണ്റ്റെ അവസരം ലഭിക്കാതിരുന്നപ്പോള്‍ അന്യന്‍ എന്ന ചിത്രത്തിന്‌ വേണ്ടി സൂപ്പര്‍ ഡയറക്ടര്‍ ശങ്കര്‍ പോലും തിരഞ്ഞെടുത്തത്‌ ഹാരിസിനെയായിരുന്നല്ലോ . അടുത്തിടെ ഏഷ്യാനെറ്റിനും കൊച്ചിയിലെ FM ചാനലിനും നല്‍കിയ അഭിമുഃഖത്തില്‍ ഹാരിസ്‌ തണ്റ്റെ മലയാള സിനിമയെ പറ്റി സൂചിപ്പിച്ചിരുന്നു. മോഹന്‍ലാല്‍ എന്ന പ്രതിഭയുടെ ചിത്രത്തിലൂടെ അരങ്ങേറ്റം നടത്താന്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ഈ സംഗീതസംവിധായകന്‍ ഇപ്പോഴും ഈ പ്രോജക്റ്റ്‌ പൂര്‍ണ്ണമായും അംഗീകാരമായിട്ടില്ലെന്നാണ്‌ പറഞ്ഞത്‌. സംവിധായകന്‍ സംഗീത്ശിവന്‍ ഇങ്ങനെ ഒരു നീക്കവുമായി തന്നെ സമീപിച്ചുവെന്നാണ്‌ അദ്ദേഹം വെളിപ്പെടുത്തിയത്‌. എന്തായാലും മറ്റൊരു സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിനും നല്ല കുറെ പാട്ടുകള്‍ക്കും, അതിലേറെ നല്ല തമാശകള്‍ക്കും വേണ്ടി നമുക്ക്‌ പ്രതീക്ഷയോടെ കാത്തിരിക്കാം.

Tuesday, 15 April 2008

ശ്രീനിവാസനും കോപ്പിയടി വീരനോ ?



കഴിഞ്ഞവര്‍ഷത്തെ ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ്‌കരസ്ഥമാക്കിയ “കഥ പറയുമ്പോള്‍”എന്നസിനിമയുടെ കഥ പറഞ്ഞത്‌ ശ്രീനിവാസനാണെന്നായിരുന്നു ഇതുവരെ എല്ലാവരും വിശ്വസിച്ചിരുന്നത്‌. എന്നാല്‍ ആ കഥ സത്യചന്ദ്രന്‍ എന്ന ഒരു കവിയുടെ തൂലികയില്‍ നിന്നും പിറവിയെടുത്തതെന്ന വാര്‍ത്ത ജന്‍മഭൂമി പത്രത്തില്‍.(April -13 ജന്‍മഭൂമി ദിനപത്രം വാരാദ്യം., ലേഖകന്‍:എം. കെ രമേഷ്കുമാര്‍ ) തമിഴിലേക്ക്‌ രജനിയെ നായകനാക്കി എടുക്കാന്‍ ഉദ്ദേശിക്കുന്ന ഈ സിനിമയുടെ കഥ സത്യത്തില്‍ താന്‍ എഴുതിയതാണെന്നും പറഞ്ഞ്‌ സത്യചന്ദ്രന്‍ രജനിക്ക്‌ കത്തെഴുതിയിരിക്കുന്നു.




ഹരിതം ബുക്സിണ്റ്റെ Proof Reader ആയിപ്രവര്‍ത്തിക്കവെ , ഏതാണ്ട്‌ ഒന്നര വര്‍ഷം മുമ്പ്‌, കണ്ണൂര്‍ കൈരളി ബുക്സിണ്റ്റെ ചെയര്‍മാനും നടനും സംവിധായകനുമായിരുന്ന ശ്രീനിവാസനോട്‌ സത്യന്‍ “കഥ പറയുമ്പോള്‍” എന്നതിണ്റ്റെ വണ്‍ലൈന്‍ ഫോണിലൂടെ പറയുകയുണ്ടായി. ഒരു ദിവസം രാത്രിയില്‍ ശ്രീനിയോട്‌ പറഞ്ഞ ഈ കഥ ശ്രീനിക്ക്‌ വളരെയധികം ഇഷ്ടപ്പെട്ടു.പരിയാരം മെഡിക്കല്‍ കോളേജില്‍ താന്‍ ഉടനെ വരുമെന്നും അപ്പോള്‍ കൈരളിയില്‍നിന്ന് കഥ വാങ്ങാമെന്നും പറഞ്ഞുവത്രേ. പറഞ്ഞ പ്രകാരം സത്യന്‍ കഥ ഏല്‍പ്പിച്ചു.പിന്നീട്‌ ശ്രീനിവാസനെ വിളിച്ച്‌ കഥ കിട്ടിയെന്ന് ഉറപ്പുവരുത്തി. അതിനിടെ സത്യണ്റ്റെ ചേട്ടന്‍ബൈക്കപകടത്തില്‍ പരിക്കേറ്റതോടെ, പ്രാരാബ്ധം പൊറുതിമുട്ടിച്ചസത്യന്‍ കഥയെല്ലാം താത്കാലികമായി മറന്നു.


“കഥ പറയുമ്പോള്‍”എന്ന ടൈറ്റിലില്‍ തന്നെ ശ്രീനിയുടെ സിനിമ റിലീസ്‌ ചെയതപ്പോള്‍ സത്യന്‍ വടകരയില്‍ പോയി സിനിമ കണ്ടു.കഥ തണ്റ്റേത്‌ തന്നെ. പക്ഷെ പേരു മാത്രമില്ല. കഥയും തിരക്കഥയുമെല്ലാം ശ്രീനിവാസന്‍ തന്നെ. തുടര്‍ന്നുംശ്രീനിയെ വിളിച്ചു പലപ്പോഴായി. എല്ലായ്പ്പോഴും പലതും പറഞ്ഞ്‌ അദ്ദേഹം ഒഴിഞ്ഞു മാറി. പോലീസില്‍ പരാതി നല്‍കി. പക്ഷേ ഡോക്യുമെണ്റ്ററി എവിഡന്‍സില്ലാത്തതിനാല്‍ ഒന്നിനും പുരോഗതിയുണ്ടായില്ല. 2003- ല്‍ സത്യണ്റ്റെ പേരില്‍ വെള്ളിനക്ഷത്രം സിനിമാവരികയില്‍ “കഥ പറയുമ്പോള്‍”എന്ന പേരില്‍ വന്ന വണ്‍ലൈന്‍, Documentary Evidence ആക്കി നിയമപരമായി മുന്‍പോട്ട്‌ നീങ്ങാന്‍ കൂട്ടുകാര്‍ നിര്‍ബന്ധിക്കുന്നു. അതനുസരിച്ച്‌നിയമപരമായി തന്നെ ഈ മോഷണത്തെ നേരിടാന്‍ സത്യന്‍ തീരുമാനിച്ചിരിക്കുന്നു. 41 വയസ്സുള്ള കവിയും കഥാകാരനുമായ ഈ അര്‍ധപട്ടിണിക്കാരന്‍ പെങ്ങളുടെ ഓഹരിയില്‍ കിട്ടിയ അഞ്ച്സെണ്റ്റ്‌ ഭൂമിയിലെ രണ്ട്‌ മുറിയുള്ള ഓടിട്ട വീട്ടില്‍ താമസിക്കുന്നു. ദിവസം 50രൂപ കിട്ടിയാല്‍ സന്തുഷ്ടനാവുന്ന ഈ മനുഷ്യന്‍ നുണപരിശോധനക്ക്‌ വരെ തയ്യാറാണെന്ന് പറയുമ്പോള്‍ നമ്മുടെ സിനിമാ വിഗ്രഹങ്ങളുടെ മുഃഖം മൂടി അഴിഞ്ഞുവീഴുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മണിച്ചിത്രത്താഴിണ്റ്റെ കഥയുടെ കാര്യത്തില്‍ മധുമുട്ടത്തെ ഒഴിവാക്കി തമിഴിലും ഹിന്ദിയിലും അതിണ്റ്റെ കഥയുടെ പകര്‍പ്പവകാശത്തിണ്റ്റെ പണം സൂത്രത്തിലൂടെ തട്ടിയെടുക്കാന്‍ നടന്ന ശ്രമം ഫാസില്‍ എന്ന സംവിധായകനു നല്‍കിയ പേരുദോഷം ശ്രീനിവാസന്‍ മറന്നിട്ടുണ്ടാവില്ലല്ലോ ? അതോ സിനിമാക്കാരെല്ലാം മോഷണം ഒരു കലയാക്കാനുള്ള ശ്രമത്തിലാണോ ?

Wednesday, 20 February 2008

സംവിധായകന്‍ കമല്‍ മമ്മൂട്ടിക്കെതിരെ

മലയാള സിനിമയുടെ പ്രതിസന്ധിക്കു കാരണം സൂപ്പര്‍ താരങ്ങളാണെന്ന വിമര്‍ശവുമായി സംവിധായകന്‍ കമല്‍ രംഗത്തെത്തി. പലരും പറഞ്ഞ്‌ മടുത്തിട്ടുള്ള ഈ ന്യായത്തിനു മേമ്പൊടിയായി അദ്ദേഹം ഒരു കാര്യം കൂടി വെളിപ്പെടുത്തിയിരിക്കുന്നു. ഒരു ഇരുപതുകാരണ്റ്റെ അച്ഛനായി അഭിനയിക്കാന്‍ സൂപ്പര്‍താരം Mammootty മടികാട്ടാറുണ്ടത്രെ. എല്ലാ സംവിധായകരും സൂപ്പര്‍താരങ്ങളുടെ കഴിവു കൊണ്ട്‌ സൂപ്പര്‍ സംവിധായകരായി മാറുകയും അതുപോലെ താരങ്ങള്‍ സൂപ്പര്‍ സംവിധായകരുടെ സഹായത്താല്‍ സൂപ്പര്‍താരങ്ങളാകുന്നതും നമ്മള്‍ കണ്ട്‌ കഴിഞ്ഞിരിക്കുന്നു. കമല്‍ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ താരപരിവേഷമില്ലാത്ത ചിത്രമായിട്ടുകൂടി ബോക്സോഫീസ്‌ ഹിറ്റായിരുന്നല്ലോ !അപ്പോള്‍ താരങ്ങളല്ല കാര്യം, സിനിമയുടെ Subject ആണ്‌ പ്രധാനം. പിന്നെ ചില തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ സൂപ്പര്‍താരങ്ങളുടെ പരിവേഷത്താല്‍ ഹിറ്റായിട്ടുമുണ്ട്‌. (ഉദാ: ഹരികൃഷ്ണന്‍സ്‌). തീരെ സഹിക്കാന്‍ പറ്റാത്ത സൂപ്പര്‍താര ചിത്രങ്ങള്‍ പലതും എട്ടുനിലയില്‍ പൊട്ടിയിട്ടുമുണ്ട്‌. (ഉദാ:ഭാര്‍ഗ്ഗവ ചരിതം മൂന്നാം ഖണ്ഡം) നല്ല കഥ ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിച്ചാല്‍ പ്രേക്ഷകര്‍ കാണാനുണ്ടാവും. അല്ലാതെ മമ്മൂട്ടിയൊ മോഹന്‍ലാലിനെയോ കുറ്റം പറഞ്ഞിട്ടുകാര്യമില്ല.

വാല്‍ക്കഷണം: മമ്മൂട്ടിയെ പറ്റി ആരോപണം ഉന്നയിക്കുന്നത്‌ സൂക്ഷിച്ചു വേണം കമല്‍ സാറെ, തണ്റ്റെ കടുത്ത ആരാധകനെ വരെ തല്ലിയ മമ്മൂട്ടി അങ്ങയെ തല്ലാതെ വിട്ടാല്‍ കൊള്ളാം

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS