Wednesday, 13 February 2008

ഉപ്പുമാവും ഉപ്പുമാങ്ങയും (കൊച്ചുകഥ)

ഉച്ചഭക്ഷണം കൂട്ടുകാരുമായി പങ്കിട്ടതിനാല്‍ കുട്ടണ്റ്റെ വിശപ്പ്‌ സ്കൂള്‍ വിടാറായപ്പോഴേക്കും ഇരട്ടിച്ചിരുന്നു. വിദ്യാലയത്തിണ്റ്റെ തെക്കുഭാഗത്തു നിന്നിരുന്ന മാവില്‍ നിന്നും വിളഞ്ഞ മൂവാണ്ടന്‍ മാങ്ങ പറിച്ചു തിന്ന്‌ വിശപ്പടക്കിക്കൊണ്ടിരുന്നപ്പോഴാണ്‌ വിവിധതരം മാങ്ങകളെപ്പറ്റിയുള്ള വിവാദം അരങ്ങേറിയത്‌. ഓരോരുത്തരും തങ്ങളുടെ വീട്ടിലുള്ള മാങ്ങകളെപ്പറ്റി വിവരിക്കുകയായിരുന്നു, അവരില്‍ചിലര്‍ രംഗത്തിനു കൊഴുപ്പു കൂട്ടാന്‍ കല്ലു വെച്ച നുണകളും പറഞ്ഞു സ്കൂളിനല്‍പ്പമകലെയുള്ള പട്ടണത്തിലെ ഫ്ളാറ്റില്‍ കഴിയുന്ന കുട്ടന്‌ മാങ്ങകളെപ്പറ്റി പറയുവാനൊന്നുമില്ലായിരുന്നു. കൂട്ടുകാരില്‍ ചിലര്‍ കുട്ടനെ കളിയാക്കുവാന്‍ തുടങ്ങി. അവനപ്പോള്‍ ഗൌരവത്തോടെ മൊഴിഞ്ഞു.- "എണ്റ്റെ വീട്ടിലുമുണ്ട്‌ മാവും, മാങ്ങയും. മുഴുവന്‍ ഉപ്പ്‌. ഉപ്പുമാവും ഉപ്പുമാങ്ങയും

12 comments:

കുഞ്ഞന്‍ said...

നിറപറ,ഈസ്റ്റേണ്‍,ഗ്രാന്‍ഡ് മാ, ഹാപ്പി ഇതൊക്കെ കുട്ടനു ധാരാളം... ഇനിയുള്ള കുട്ടന്മാര്‍ ഇങ്ങിനെയൊക്കെ പറയൂ...

പ്രയാസി said...

കൊച്ചു കഥ.. നല്ല കഥ..
കൂട്ടുകാരാ.. ലിങ്കിന്റെ നിറം ഒന്നു മാറ്റൂ..
കാണാന്‍ കഴിയുന്നില്ലാ..
അതൊ പ്രയാസിയുടെ കണ്ണടിച്ചു പോയാ..!

സഹയാത്രികന്‍ said...

കുഞ്ഞിക്കഥ നന്നായിരിക്കുന്നു....

വായിച്ചപ്പോള്‍ 'ദൂരേ ദുരേ കൂടുകൂട്ടാം' എന്ന ചിത്രത്തിലെ...( അതെന്ന്യല്ലേ പടം) സാള്‍ട്ട് മാങ്കോ ട്രീ ഒന്നോടിപ്പോയി...

:)

മൂര്‍ത്തി said...

സ്വാഗതം..
എന്റെ കണ്ണും അടിച്ചുപോയെന്നാണ് തോന്നുന്നത്..:)

ശ്രീ said...

കൊള്ളാം...


കളറു പ്രശ്നമാണല്ലോ സുഹൃത്തേ... അതോ എന്റെ കണ്ണും പോയോ?

Sethunath UN said...

Nalla kunji Katha

മെലോഡിയസ് said...

കുഞ്ഞിക്കഥ നന്നായിട്ടുണ്ട്.

ഏ.ആര്‍. നജീം said...

ഞങ്ങട മാവും പൂക്കും ...ങാ...

Areekkodan | അരീക്കോടന്‍ said...

കുഞ്ഞിക്കഥ നന്നായിരിക്കുന്നു....

മുസാഫിര്‍ said...

കൂഞ്ഞിക്കഥ ഇഷ്ടമായി ട്ടോ.

വാണി said...

ആഹ..കുഞ്ഞിക്കഥ രസായീ ട്ടോ.

ഭൂമിപുത്രി said...

ഒരുചെറിയ സന്ദറ്ശനം-സ്വാദുനോക്കി-കൂടുതലാസ്വദിക്കാനായി ഇനിയും വരും

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS