സംഭവം നടന്നത് സാംസ്ക്കാരിക കേരളത്തില്‍ തന്നെ. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ ശ്രീ മഹാദേവര്‍ ക്ഷേത്രത്തിലെ "മഹാദേവന്‍" എന്ന ആനക്കാണ് മരിച്ചപ്പോള്‍ ക്ഷേത്രസമിതി ടൌണില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആദരവ് നല്‍കിയത്. ഒരാന മരിച്ചതിന് നഗരത്തിലെ സ്ക്കൂളുകള്‍ മുഴുവന്‍ അടപ്പിക്കുക, കടകമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കാതിരിക്കുക. എങ്ങനെയുണ്ട് മലയാളികളുടെ മൃഗ സ്നേഹം എന്നാണ് നിങ്ങള്‍ ചിന്ത്ക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ചരിഞ്ഞ ഈ ആനക്ക് വേണ്ടത്ര പരിചരണം നല്‍കാത്തതിനെതിരെ പത്രമാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. അമ്പലത്തിലെ ആനയായതിനാല്‍ അതിന് ഒരു ദിവ്യ പരിവേഷം കിട്ടാനായിട്ടാവും ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
എല്ലാ മതക്കാരും തീവ്രമായ മതചിന്തകള്‍ പിന്തുടരാനാഗ്രഹിക്കുന്നുവെന്നുള്ളതിണ്റ്റെ ഉത്തമമായ ഉദാഹരണമായേ ഇത്തരം ചെറിയ സംഭവങ്ങളെ കാണാണ്‍ കഴിയൂ. അന്ത്യകൂദാശകളുടെയും, ഇടയലേഖനങ്ങളുടെയും പേരില്‍ വിവാദങ്ങള്‍ക്ക് വിരാമമില്ലാത്ത നമ്മുടെ നാട്ടില്‍ ദൈവത്തിണ്റ്റെ ദത്ത്പുത്രിയായ് മാറിയ സിസ്റ്റര്‍ അഭയക്ക് വേണ്ടി വാദിക്കുന്ന എത്ര പള്ളികളുണ്ടാവും? അള്ളാഹുവിണ്റ്റെ കാര്‍ട്ടൂണ്‍ വരച്ചതിന് തെരുവിലിറങ്ങിയ ഇസ്ളാം സഹോദരങ്ങളില്‍ എത്രയോപേര്‍ "ചേകന്നൂര്‍ മൌലവി" യുടെ തിരോധാനത്തെപ്പറ്റി മൌനം ഭജിക്കുന്നു.
വിവേകാനന്ദന്‍ നമ്മുടെ നാടിനെപ്പറ്റി പറഞ്ഞത് ഒരു ചെറിയ ഇടവേളക്ക് ശേഷം യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്. "കേരളത്തെ ഒരു ഭ്രാന്താലയമാക്കി മാറ്റാന്‍ നമുക്കേവര്‍ക്കും ഒരുപോലെ പരിശ്രമിക്കാം. അതിനുവേണ്ടി മതഗ്രന്ഥങ്ങളുടെ സഹായം ഒരിക്കലും തേടരുത്. കാരണം അവ എപ്പോഴും സ്നേഹത്തിണ്റ്റെ ഭാഷയിലെ സംസാരിക്കൂ. പകരം മതപുരോഹിതന്‍മാരുടെ വ്യഖ്യാനങ്ങള്‍ മാത്രം ശ്രവിക്കുക. നമ്മളും മൃഗങ്ങളും തമ്മിലുള്ള അന്തരം എങ്ങനെ കുറയുന്നുവെന്ന് നമുക്ക് അത്ഭുതത്തൊടെ വീക്ഷിക്കാന്‍ കഴിയും "
COMPLETE LIST OF WINNERS OF PADMA AWARDS-2019
-
*List of Padma awardees 2019*
Distinguished personalities from the field of public service, sports and
entertainment will be awarded the Padma Bhushan, Pa...
5 years ago
5 comments:
എന്തിനും ഏതിനും ഹര്‍ത്താല്‍.. ഹര്‍ത്താലെന്നു കേള്‍ക്കുമ്പോഴെ നേരെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യക്കടയുടെ മുന്നിലെ ക്യൂവിന്റെ നീളം പതിന്മടങ്ങാകുന്നു.. ചിക്കന്‍ സ്റ്റാളുകള്‍ക്കു മുന്നില്‍ തിരക്കേറുന്നു... മലയാളി ഇപ്പൊ ഹര്‍ത്താലാഘോഷിക്കയല്ലെ...നാലാളില്ലാത്ത പാര്‍ട്ടികള്‍ പോലും ആഹ്വാനം ചെയ്ത ഹര്‍ത്താലുകള്‍ വന്‍ വിജയമാകുന്നു... നാം അത്മപരിശോധന നടത്തേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
സാക്ഷരതയില്‍ ഒന്നാംസ്ഥാനത്തല്ലേ. തലയില്‍ മുണ്ടിടുകയേ വഴിയുള്ളു.
വിവേകാനന്ദന്‍ പറഞ്ഞത് അന്ന് മുതലേ കേരളം ഇങ്ങനെയായിരുന്നത് കൊണ്ടായിരിക്കുമല്ലൊ.
എന്നാലും കേരളീയരുടെ ഗര്‍വ്വിന്‍ കുറവില്ല. ഈയിടെ ഞങ്ങളൊന്നിച്ചിരിക്കവെ കൂട്ടത്തിലൊരു മലയാളി ഒരു തമിഴനെ കളീയാക്കിപ്പറയുകയാണ്, നിങ്ങളുടെ ചാനലുകളീല്‍ വാര്‍ത്തക്ക് തീരെ പ്റാധാന്യമില്ലാന്ന്, ഞാന്‍ ചോദിച്ചു, നമ്മള്‍ മലയാളികള്‍ വാര്ത്ത കാണാന്‍ കൂടുതല്‍ നേരം ഇരിക്കുന്നതിനാലാവും, ഇത്രയും മനോഹരമായ റൊഡ്കളുമ്,പകര്ച്ചവ്യാധി തീരെയില്ലാത്തതും കാറ്രണം അല്ലെന്.
സവര്‍ണ്ണ ആനയായിരിക്കണം. അല്ലെങ്കില്‍ ഇങ്ങനെ കാണിക്കുമോ? ഹ്മ്മ്മ്...
ആ ചിത്രകാരനെങ്ങാന്‍ ഈ പോസ്റ്റ് കണ്ടാല്‍ നല്ല രസമുള്ള ഒരു ചര്‍ച്ച കാണാം. :)
എന്തിനും ഏതിനും ഹര്‍ത്താല്‍.. ഹര്‍ത്താലെന്നു കേള്‍ക്കുമ്പോഴെ നേരെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യക്കടയുടെ മുന്നിലെ ക്യൂവിന്റെ നീളം പതിന്മടങ്ങാകുന്നു..
isttaaayi...
Post a Comment