32 ലക്കങ്ങളിലായി ഒരു ലക്ഷത്തിപന്ത്രണ്ടായിരം കോപ്പികള്‍ വിറ്റഴിഞ്ഞ പെരുമ്പടവം ശ്രീധരണ്റ്റെ "ഒരു സങ്കീര്‍ത്തനം പോലെ" എന്ന നോവലിണ്റ്റെ മുപ്പത്തിമൂന്നാം പതിപ്പ് പുറത്തിറങ്ങി. പതിമൂന്ന് വര്‍ഷത്തിണ്റ്റെ ഇടവേളയില്‍ ഒരു സാഹിത്യകൃതി ഇങ്ങനെ വിറ്റഴിയുന്നത് ഇത് ആദ്യത്തെ സംഭവമാണ്.
ഞാന്‍ ആദ്യമായി രണ്ട് തവണ വായിക്കാനിഷ്ടപ്പെട്ട പുസ്തകവും ഇപ്പോഴും വീണ്ടും വായിക്കാന്‍ കൊതിക്കുന്നതുമായ ഒരു നോവലാണ് "ഒരു സങ്കീര്‍ത്തനം പോലെ". ഈ നോവല്‍ കോളേജ് ലൈബ്രറിയില്‍ നിന്ന് രണ്ട് തവണ വായിച്ച് കഴിഞ്ഞപ്പോഴാണ്, ഞങ്ങള്‍ക്ക് മലയാളം Second Language നുള്ള പുസ്തകമായി ഇതിനെ സര്‍വ്വകലാശാല പ്രഖ്യാപിക്കുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം പഠിക്കാനായി കിട്ടുന്നതിലും വലിയ സന്തോഷമില്ലല്ലോ!
പെരുമ്പടവം ശ്രീധരന്, നിരവധി നോവലുകള്‍ രചിച്ചിട്ടുണ്ടെങ്കിലും റഷ്യന്‍ സാഹിത്യകാരനായ ദസ്തയോവ്സ്ക്കിയുടെ ജീവിത കഥ, അനിതരസാധാരണമായി വശ്യമായ ഭാഷയില്‍ വിവരിക്കുന്ന ഈ കൃതി അദ്ധേഹം മലയാളസാഹിത്യത്തിന് നല്കിയ മികച്ച സംഭാവനയായിട്ടെ , ഒരു തവണയെങ്കിലും ഈ നോവല്‍ വായിച്ചിട്ടുള്ളവര്‍ക്ക് കരുതാനാകൂ.
. വയലാര്‍ അവാര്‍ഡ് ഉള്‍പ്പടെ പ്രശസ്തമായ ഒന്‍പത് അവാര്‍ഡുകള്‍ ഈ നോവല്‍ നേടിയിട്ടുണ്ട്. ഹിന്ദി, തമിഴ്, കന്നട ഗുജറാത്തി ഭാഷകളില്‍ ഇതിണ്റ്റെ പരിഭാഷകള്‍ വന്നിട്ടുണ്ട്. റഷ്യന്‍ ഭാഷയില്‍ ഉടനെ തണ്റ്റെ ഇതിണ്റ്റെ പരിഭാഷ പുറത്ത് വരും. "ഒരു സങ്കീര്‍ത്തനം പോലെ " എന്ന വിസ്മയം വായിച്ചിട്ടില്ലാത്തവര്‍ വായിക്കുക, വായനയുടെ സുഖം എന്തെന്നറിയാനെങ്കിലും!
10 comments:
ശരിയാണ്. പിന്നെയും പിന്നെയും വായിക്കാന്‍ തോന്നുന്ന ഒന്നാണ് “ഒരു സങ്കീര്‍ത്തനം പോലെ”.
:)
പുതിയ പതിപ്പ് ഇറങ്ങിയിട്ടു വേണം ചിത്രകാരനു വായിക്കാന്‍.
വീരേന്ദ്രകുമാറു പുസ്തകമെഴുതുന്നതുപോലെ ഈ പുസ്തകമൊക്കെ ചിത്രകാരനുവേണ്ടി വായിച്ചു തരാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എല്ലാം എളുപ്പമായേനെ !!!
ഒരു സങ്കീര്‍ത്തനം പോലെ....
ഒരു സങ്കീര്‍ത്തനം പോലെ
വായനസുഖം നല്കുന്ന മനോഹരമായ രചന..
പോസ്റ്റ് അനിവാര്യം...
അഭിനന്ദനങ്ങള്‍...
ഒരു സങ്കീര്‍ത്തനം പോലെ
വായനസുഖം നല്കുന്ന മനോഹരമായ രചന..
പോസ്റ്റ് അനിവാര്യം...
അഭിനന്ദനങ്ങള്‍...
ഈ നോവലിനെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് പക്ഷേ ഇതുവരെ വായിക്കാന്‍ പറ്റിയിട്ടില്ല. ഇനി തീര്‍ച്ചയായും വായിക്കും.
ഞാനും ഈ പുസ്തകം വായിച്ചിട്ടില്ല. എന്തായാലും 32 ലക്കങ്ങളിലായി 1,12,000 കോപ്പികള്‍ എന്നത് അത്ഭുതം തന്നെ.
എന്റെ കൈയ്യിലുണ്ട് ഒരു കോപ്പി. പിന്നേയും പിന്നേയും ഞാനത് വായിക്കാറുണ്ട്.
പെരുമ്പടവം എന്ന എഴുത്തുകാരനെ പരിചയപ്പെട്ടതേ ഈ പുസ്തകത്തിലൂടെയാണ്.
ദസ്തയെവ്സ്കിയെ വായിച്ചിട്ടുള്ളവര്‍ക്ക് ഇതു വായികുമ്പോള്‍ ഇക്കിളി തോന്നും...
15 varshathinidayil irangiya ettavum nalla pusthakamanithu
Post a Comment