പതിനഞ്ച് വര്‍ഷം മുന്‍പ് ചെയ്ത ക്രൂരകൃത്യത്തിണ്റ്റെ ശാപം ഒഴിവാക്കാനത്രെ ചെന്നൈയിലെ ഒരു യുവാവ് പട്ടിയെ വിവാഹം ചെയ്തത്. തമിഴ്നാട്ടിലെ ശിവഗംഗജില്ലയിലുള്ള 33 കാരനായ ശെല്‍വകുമാറാണ് മാനാമധുരൈ ഗണേശ ക്ഷേത്രത്തില്‍ വച്ച് ശെല്‍വി എന്ന പട്ടിയെ ജീവിതസഖിയാക്കിയത്. സാരി ചുറ്റി പത്ത് വയസ്സായ പട്ടിയെ ഘോഷയാത്രയോടെ ക്ഷേത്രത്തിലെത്തിച്ചശേഷം ബ്രെഡ് കൊണ്ട് ശെല്‍വിക്ക് സദ്യയൊരുക്കി. ശെല്‍വിയെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കുമെന്ന് ശെല്വകുമാര് ഉറപ്പ് നല്കുന്നു.
കൌമാരകാലത്ത് ഇണപ്പട്ടികളില്‍ ഒന്നിനെ ശെല്വകുമാര് അടിച്ചുകൊന്നിരുന്നു. അതിനുശേഷം, മസ്തിഷ്കാഘാതം വന്ന് ഇടതുകൈയ്യും, കാലുകളും ചലിപ്പിക്കാന്‍ വയ്യാതായി. കേള്‍വി ശക്തിയും പോയി. അപ്പോഴാണ് ജ്യോത്സ്യന്, ശെല്‍വകുമാറിണ്റ്റെ രക്ഷക്കെത്തുന്നത്. പട്ടിയുടെ ശാപം കൊണ്ടാണ് ഈ രോഗങ്ങളെല്ലാം ഉണ്ടായതെന്നും പട്ടിയെ കല്യാണം കഴിച്ചാല്‍ രോഗവിമുക്തിയുണ്ടാവുമെന്ന് ആ മഹാനുഭാവന് അരുളിചെയ്തത്രെ!
മിണ്ടാപ്രാണികളെ തല്ലിക്കൊല്ലുന്നത് തെറ്റാണ്. ഇണ ചേരുന്നവയെ കൊല്ലുന്നത് ക്രൂരവുമാണ്. എന്ന് കരുതി പേയിളകിയ ഒരു പട്ടിയെ നമ്മള് ഒരിക്കലും കൊല്ലാതിരിക്കില്ലല്ലോ?. ഇനി മറ്റൊരു കാര്യം ഈ വാര്‍ത്ത വായിച്ചതിനുശേഷം പഞ്ചായത്തിലെപട്ടി പിടുത്തക്കാരില്‍ പലരും കടുത്ത രോഗങ്ങളൊന്നും ഉണ്ടാവാതിരിക്കാന്‍ , ജീവിതസഖിയാക്കാന്‍ പട്ടികെളെ തേടി നടക്കുകയാണ്. എണ്റ്റെ പേടി ഇതൊന്നുമല്ല, ഞാന്‍ ഇപ്പോഴും എന്നെ കടിക്കുന്ന ഉറുമ്പുകളെയും, കൊതുകിനെയും ഒരു ദയയും കാട്ടാതെ കൊല്ലുന്നുണ്ട്. വീട്ടില്‍ കടന്നല് കൂട് കെട്ടിയപ്പോള്‍, തീയിട്ട് അവറ്റയേയും കൊന്നിട്ടുണ്ട്. ഞാന്‍ ഒരാളെ ജീവിതസഖിയാക്കിയിട്ടുമുണ്ട്. ഇനി എനിക്ക് വല്ല മൂക്കേപ്പനിയും വന്നാല്‍ ഞാന്‍ ഉറുമ്പിനെ വേളി കഴിക്കണോ, അതോ കൊതുകിനെ വേളി കഴിക്കണോ, അതോ കടന്നലിനെ ജീവിതസഖിയാക്കണോ ? രണ്ടായാലും എണ്റ്റെ ഭാര്യ സമ്മതിക്കുമോ ആവോ ?
വാല്‍ക്കഷണം:- നമ്മുടെ ജ്യോതിഷമഹാരത്നത്തിണ്റ്റെ ഭാര്യ ഒരുവണ്റ്റെ കൂടി ഒളിച്ചോടിപ്പോയത്രെ. കക്ഷിയുടെ ജ്യോത്സ്യത്തില്‍ അത് കാണാത്തതോ, അതോ ഭാര്യയല്ലെ ഓടിപ്പോയാല്‍ രക്ഷപെട്ടു എന്നു കരുതിയതോ ?
COMPLETE LIST OF WINNERS OF PADMA AWARDS-2019
-
*List of Padma awardees 2019*
Distinguished personalities from the field of public service, sports and
entertainment will be awarded the Padma Bhushan, Pa...
5 years ago
12 comments:
ആ വാല്‍ക്കഷ്ണത്തിനു 100 മാര്‍ക്ക്.
:)
നല്ല നിരീക്ഷണം.
വാല്‍ക്കഷ്ണം അസ്സലായി
പ്രായശ്ചിത്തം ഉപദേശിച്ച ജ്യോതിഷികളെക്കൂടി അടിച്ചുകൊന്ന് അവരുടെ ഭാര്യയെ വിവാഹം കഴിക്കാനുള്ള ബുദ്ധി തോന്നാത്ത ആ പാവം വരനെയോര്ത്ത് സഹതപിക്കാം.
എന്തായാലും പരപ്പനങ്ങാടി ഉണ്ണികൃഷ്ണനെ കാണണ്ട ട്ടാ,
പിന്നെ ശെല്‍വകുമാറിനു എവിടെ നിന്നെങ്കിലും ഒരു കടി കിട്ടണമെന്നേ ഉള്ളു. അത് പട്ടിയില്‍ നിന്നായാലും കുട്ടിയില്‍ നിന്നായാലും അവനു തക്ക സമയത്തിനു കിട്ടിക്കോളും.
ഇനി മുതല്‍ ഉറുമ്പിനെയും കൊതുകിനേയും കൊല്ലുന്നതിനു മുമ്പ് രണ്ടു വട്ടം ആലോചിക്കുക. എന്നീട്ട് നല്ല സ്പ്രേ വാങ്ങിച്ച് അടിച്ചുകൊടുക്കുക, വരണേടത്തു വച്ച് കാണാന്നേ, അല്ല പിന്നെ.
അയ്യയ്യോ...
പട്ടിയെ കൊന്നതിന് പട്ടിയെ കല്യാണം കഴിക്കണല്ലേ...
വെറുതേയല്ല ഓരോരുത്തര് ഭാര്യമാരെ കൊല്ലുന്നേ...
കൊന്നിട്ട് പ്രായശ്ചിത്തം ചെയ്യാലോ...!
:)
വാല്‍കഷണം കലക്കി... ഹി..ഹി..ഹി..
:)
അങ്ങനെയാണെനില് ഞാനിനി ഒരു മൂര്‍ഖനെ കെട്ടണല്ലോ?..... പാവം ജോതിഷി...പൂവര്‍ ഗയ്:)
അസ്സലായിട്ടുണ്ട്.
സഹയാത്രികന് ചേട്ടനെ ഒന്നു സൂക്ഷിക്കണം...
അത് കലക്കി.
സഹയാത്രികന് ചെട്ടോ എന്താ ഇത്?
ഓരോരോ.........?
ആ പട്ടിയുടെ ഒരു വിധിയെ.....
നന്നായിരിക്കുന്നു
അയ്യയ്യോ...പ്രിയ പെങ്ങളേ..മുക്കുവന് ചേട്ടാ...
നമ്മള് ചുമ്മാ ഒരു കോമഡി ഇട്ടതാ... അസ്ഥാനത്തായിപ്പോയി... ഒരു സ്മൈലി ഇണ്ടാര്‍ന്നു... കണ്ടില്ലാലേ...
ആ പറഞ്ഞത് മൊത്തായി തിരിച്ചെടുത്തൂ...
തെറ്റായി തോന്നിയെങ്കില്‍ സോറീ...
:)
വാല്‍ക്കഷ്ണം ഇഷ്ടപെട്ടു.
പത്രത്തില്‍ ചിത്രം കണ്ടിരുന്നു കലികാല വൈഭവം അല്ലാതെന്താ പറയുക...
ചിത്രകാരന്റെ കമന്റ് രസിച്ചു.... :)
Post a Comment