Friday, 11 January 2008

ATM തട്ടിപ്പുകള്‍.



ചിത്രം1
ചില വിരുതന്‍മാരായ ക്രിമിനലുകള്‍, ഇപ്പോള്‍ ATM ല്‍ പുതിയ തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുന്നു. നമ്മുടെ ATM കാര്‍ഡ്‌ നമ്പരും PIN നമ്പരും അവര്‍ ATMണ്റ്റെ മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന ഉപകരണത്തിലൂടെ മനസ്സിലാക്കുന്നു.(ചിത്രം2, ചിത്രം 3) ഇവ ശ്രദ്ധിക്കുക.


ചിത്രം2



മോഷ്ടാക്കളടങ്ങുന്ന സംഘം തൊട്ടടുത്തുള്ള വാഹനങ്ങളിലിരുന്ന്‌, വയര്‍ലെസ്സ്‌ Technology യുടെ സഹായത്താല്‍ നമ്മുടെ പിന്‍ നമ്പരും ATM കാര്‍ഡ്‌ നമ്പരും മനസ്സിലാക്കുന്നു Skimmer എന്ന്‌ വിളിക്കുന്ന ഒരു ഉപകരണം ATM കാര്‍ഡ്‌ സ്ളോട്ടിണ്റ്റെ മുന്‍ഭാഗത്ത്‌ സ്ഥാപിച്ചശേഷം ഒരു സാധാരണ ATM Equipment പോലെ തോന്നുന്ന ഈ Device വഴി നമ്മുടെ ATM Card Numberതൊട്ടടുത്തവാഹനങ്ങളിലിരിക്കുന്ന മോഷ്ടാക്കള്‍ക്ക്‌ കിട്ടുന്നു അതുപോലെ തന്നെ , ഒരു വയര്‍ലെസ്സ്‌ ക്യാമറ , ATM ണ്റ്റെ PIN Number പിടിച്ചെടുക്കാനായി തൊട്ടടുത്ത്‌ തന്നെ സ്ഥാപിച്ചിരിക്കും.


ചിത്രം3

മോഷ്ടാക്കള്‍ ഈ കാര്‍ഡ്‌ COPY ചെയ്യുകയും, പിന്‍ നമ്പര്‍ ഉപയോഗിച്ച്‌ നമ്മുടെ അക്കൌണ്ടില്‍ നിന്നു പണം വലിക്കുകയും ചെയ്യും . അതുകൊണ്ട്‌ ഇനി ATM ല്‍ കയറുമ്പോള്‍ ഇങ്ങനെയുള്ള ഉപകരണങ്ങള്‍ അകത്തുണ്ടോ എന്ന് പരിശോധിക്കുക

3 comments:

ക്രിസ്‌വിന്‍ said...

ഹെന്റമ്മെ....

krish | കൃഷ് said...

ATMന്റെ നമ്പറും മറ്റും ഉപയോഗിച്ച് ക്ലോണ്‍ ചെയ്ത് ഡൂപ്ലിക്കേറ്റ് കാര്‍ഡ് ഉണ്ടാക്കുന്ന കാര്യം കേട്ടിട്ടുണ്ട്.
ഇത് അതിനെം കടത്തിവെട്ടൂമല്ലോ.

ശ്രീ said...

ടെക്‍നോളജി അഡ്വാന്‍‌സ്‌ഡ് ആകുമ്പോള്‍‌ കള്ളന്മാരും അഡ്വാന്‍‌സ്‌ഡ് ആകുന്നു, അല്ലേ?

നല്ലൊരു മുന്നറിയിപ്പുതന്നെ.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS