സ്റ്റീവ് ബക്ക്നര്‍ എന്ന കിഴവന് അമ്പയര്‍ (വയസ്സ്-62) ഇന്ത്യക്കെതിരെ ബാറ്റുവീശാന്‍ തുടങ്ങിയിട്ടു കുറെ നാളുകളായി. നമ്മുടെ സച്ചിനെതിരെ ഇയാള്‍ LBW എന്ന നികൃഷ്ടായുധം നിരവധി തവണ ഉപയോഗിച്ചപ്പോളൊക്കെ നമ്മള് ഇന്ത്യാക്കാര്‍ മാന്യതയുടെ മുഖം മൂടിയിട്ടുകൊണ്ട് മിണ്ടാതിരിക്കുകയായിരുന്നു. ഇന്‍സമാമിനെ പോലെ ടീമിനുവേണ്ടി തണ്റ്റേടം കാണിക്കാന്‍ ധൈര്യമുള്ള ഒരു ക്യാപ്റ്റന്‍ (ഗാംഗുലിയുടെ agressiveness കുറച്ചു കാട്ടുന്നില്ല) നമുക്കില്ലായിരുന്നുവെന്ന് സമ്മതിക്കേണ്ടിവരുമ്പോഴും ഇതിലൊന്നും താല്പര്യമില്ലാതെ എങ്ങനെയെങ്കിലും കുറെ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ മാത്രം തുനിഞ്ഞിറങ്ങിയിരിക്കുന്ന നമ്മുടെ BCCIയെ പറ്റി എന്തു പറയാന്‍. അവര്‍ക്ക് കളി ജയിക്കണമെന്ന ആഗ്രഹമൊന്നും തീരെ ഇല്ലല്ലോ വരുമാനത്തില്‍ മാത്രം കണ്ണ്നട്ടിരിക്കുന്ന പവാറിനും കൂട്ടര്‍ക്കും ഇതൊക്കെ ശ്രദ്ധിക്കാന്‍ ഏവിടെ സമയം. ?
നമ്മുടെ കോമാളി അമ്പയറിലേക്ക് തിരിച്ചുവരാം. പണ്ടൊരിക്കല്‍ രാഹുല്‍ ദ്രാവിഡിനെ അനുകരിച്ച് കളിയാക്കാന്‍ ശ്രമിച്ചുവെന്ന ഒരു ആരോപണം ഇദ്ദേഹത്തിനെതിരെ നിലനില്‍ക്കുന്നുണ്ട്.. അപ്പോള്‍ ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്, ഇന്ത്യക്കെതിരെ ഒറ്റയാള്‍പോരാട്ടം നടത്തുന്ന ഈ അമ്പയറിനെ ബഹിഷ്ക്കരിക്കാനുള്ള തണ്റ്റേടം ഇന്ത്യന്‍ ടീമും മാനേജ്മെണ്റ്റും കാണിക്കണം എന്നതാണ്.
ഇനി ഔട്ടായിട്ടും കളി തുടരാനുള്ള സൈമണ്ട്സിണ്റ്റെ തറചങ്കൂറ്റത്തെയും അതിനുശേഷം Cricket is a game of human errors എന്ന ഗില്‍ക്രിസ്റ്റിണ്റ്റെ വേദവാക്യത്തെയും എതിര്‍ത്തുകൊണ്ട് തന്നെ പറയട്ടെ Cricket is gentlemen game എന്നൊരു വെറും വാക്കുകൂടി നമ്മള് എപ്പോഴും പറയാറുണ്ട്. എന്നാല്‍ തേര്‍ഡ് അമ്പയറിന് തെറ്റ് പറ്റി എന്നറിഞ്ഞപ്പോളാണ് ആസ്ത്രേലിയക്കാരുടെ സഹായത്തിന് അമ്പയറെല്ലാവരും ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്ന് മനസ്സിലായത്. ഗില്‍ക്രിസ്റ്റ് Technology യെ കുറ്റം പറയാന്‍ കഴിയാനാവാതെ വിഷമിക്കുന്നുണ്ടാവാം !
എന്തായാലും ആസ്ത്രേലിയന്‍ പിച്ചുകളേക്കാള്‍ സ്റ്റീവ് ബക്ക്നര്‍ എന്ന കരുമാടികുട്ടണ്റ്റെ കറുത്ത കൈകളെയാവും ഇന്ത്യക്കാര്‍ ഏറെ ഭയപ്പെടുന്നത്!
COMPLETE LIST OF WINNERS OF PADMA AWARDS-2019
-
*List of Padma awardees 2019*
Distinguished personalities from the field of public service, sports and
entertainment will be awarded the Padma Bhushan, Pa...
5 years ago
7 comments:
ശരിയാണ്. ബക്നര്‍ക്ക് ഇന്ത്യന്‍ ടീമിനോട് എന്തോ വിദ്വേഷം മനസ്സിലുള്ളതു പോലെയാണ്.
കഷ്ടം!
Kollaaaaaaaam
Your post and blog is very interesting
ചാത്തനേറ്: കളി നിര്‍ത്തി ഇറങ്ങിപ്പോണമായിരുന്നു. റിട്ടയര്‍ ചെയ്യാനിരിക്കുന്ന കുമ്പ്ലേയ്ക്ക് ഇനിയെന്ത് ചിന്തിക്കാനാ, നട്ടെല്ലില്ലാത്തവന്‍.
really nice one
ബക്ക്നേര്ക്ക് ഇരുട്ടടികൊടുക്കണോ?
പറഞ്ഞാ മതി നമുക്ക് പിള്ളേരേ ഇറക്കാം അങ്ങേരെ സ്കെച് ചെയ്യാം :):)
ബക്നറെ നമ്മുക്ക് ഇരുട്ടത്തൂട്ടി വെട്ടത്ത് കിടത്തിയുറക്കാം :)
വികാരത്തോട് യോജിക്കുന്നു,ബക്നര്‍ ഇപ്പോള്‍ കുറേയായി കളിക്കുന്നു! കളിയാര് ജയിച്ചാലും കളിയെപ്പറ്റി എ.ബി.സി.ഡി അറിയാത്ത പവ്വാറിനും കൂട്ടര്‍ക്കും പണം ലഭിച്ചാല്‍ പോരേ?
Post a Comment