ഒരു അമേരിക്കക്കാരനും ഇന്ത്യക്കാരനും ഒരുമിച്ചുള്ള വിമാനയാത്രയില്‍, അമേരിക്കക്കാരന്, ഉറക്കം തൂങ്ങാന്‍ തുടങ്ങുന്ന ഇന്ത്യക്കാരനെ ഒരു മത്സരത്തിനു ക്ഷണിച്ചു. അമേരിക്കന്‍ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലെങ്കില്‍ അയാള്‍ക്ക് 5 ഡോളര്‍ തരണമെന്നും തിരിച്ച് ഇന്ത്യന്‍ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലെങ്കില്‍ അയാള്‍ ഇന്ത്യക്കാരന് 5 ഡോളര്‍ തരാമെന്നുമായിരുന്നു മത്സര വ്യവസ്ഥ.
പാതി മയക്കത്തിണ്റ്റെ മൂഡിലായിരുന്ന ഇന്ത്യക്കാരന് ഇതൊന്നും തീരെ ഗൌനിക്കാതെ വീണ്ടും മയങ്ങുവാന്‍ തുടങ്ങി. അപ്പോള്‍ അമേരിക്കക്കാരന്, പുതിയൊരു ഓഫറുമായി രംഗത്തെത്തി. അതായത് അയാള്‍ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലെങ്കില്‍ ഇന്ത്യക്കാരന്5 ഡോളര്‍ മാത്രം നല്കിയാല് മതിയെന്നും, തിരിച്ച് താന്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ 50 ഡോളര്‍ ഇന്ത്യക്കാരനു നല്‍കാമെന്നും അയാള്‍ പറഞ്ഞു. അതുകേട്ടതോടെ ഇന്ത്യക്കാരണ്റ്റെ കണ്ണുകള്‍ വെട്ടിത്തിളങ്ങി. അയാള്‍ മത്സരത്തിന് സമ്മതിച്ചു
അമേരിക്കക്കാരണ്റ്റെ ആദ്യചോദ്യമിതായിരുന്നു
"ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരമെത്രയാണ്"
ഉത്തരം ആലോചിക്കാന്‍ പോലും മിനക്കെടാതെ ഇന്ത്യക്കാരന് 5 ഡോളര്‍ അമേരിക്കക്കാരന് നീട്ടി. ഇന്ത്യക്കാരണ്റ്റെവളരെ പരിമിതമായ അറിവിനെ പുച്ഛിച്ചുകൊണ്ട് അയാള്‍ ആ ഡോളര്‍ സ്വീകരിച്ചു.
അടുത്തത് ഇന്ത്യക്കാരണ്റ്റെ ഊഴമായിരുന്നു. അയാള്‍ ചോദിച്ചു.
"ഒരു കുന്നിണ്റ്റെ മുകളിലേക്ക് മൂന്നു കാലുകളുമായി കയറിപ്പോകുകയും തിരിച്ച് നാലു കാലുകളുമായി ഇറങ്ങിവരുന്നതുമായ ജീവി ഏതാണ് "
ചോദ്യം കേട്ട് അമേരിക്കക്കാരന് ഞെട്ടി. അയാല്‍ തണ്റ്റെ LAPTOP എടുത്ത് Internet ല്‍ കയറി ഉത്തരത്തിനുവേണ്ടി തകര്‍ത്ത് ശ്രമമാരംഭിച്ചു. ഉത്തരം കിട്ടാതെ വിഷമിച്ച അയാള്‍ കൂട്ടുകാര്‍ക്കെല്ലാം email അയച്ച് സഹായം അഭ്യര്‍ത്ഥിച്ചു. അരമണിക്കൂറിലേറെയുള്ള വിഫലമായ ശ്രമങ്ങള്‍ക്കു ശേഷം ഉറങ്ങിത്തുടങ്ങിയിരുന്ന ഇന്ത്യക്കാരനെ വിളിച്ചുണര്‍ത്തി 50 ഡോളര്‍ നല്കി.
വളരെ വിനയത്തോടെ അതു വാങ്ങിച്ച് ഇന്ത്യക്കാരന് വീണ്ടുമുറങ്ങാന്‍ തുടങ്ങിയപ്പോള്ദേഷ്യത്തോടെ അമേരിക്കക്കാരന് ഇന്ത്യക്കാരനെ കുലുക്കിയുണര്‍ത്തി.
"അതുശരി, ഉത്തരം പറയാതെ വീണ്ടുമുറങ്ങുകയാണോ, നിങ്ങള്‍ ചോദിച്ച ചോദ്യത്തിണ്റ്റെ ഉത്തരമെന്താണ് ?"
ഉടനെതന്നെ നമ്മുടെ ഇന്ത്യക്കാരന് പോക്കറ്റില്‍ നിന്ന് 5 ഡോളറെടുത്ത് അമേരിക്കക്കാരനു കൊടുത്തിട്ട് വീണ്ടും സുഖമായി ഉറങ്ങാന്‍ തുടങ്ങി.
COMPLETE LIST OF WINNERS OF PADMA AWARDS-2019
-
*List of Padma awardees 2019*
Distinguished personalities from the field of public service, sports and
entertainment will be awarded the Padma Bhushan, Pa...
5 years ago
13 comments:
ആ ഇന്ത്യാക്കാരന് ഒരിക്കലും ഒരു ‘മലബാറി’ ആവാന്‍ സാധ്യതയില്ല! ഒരു മാര്‍വാഡി ആയിരിക്കാനേ തരമുള്ളു!
അവന് ഇന്ത്യക്കാരനുമല്ല മലബാരിയുമല്ല മദ്രാസിയയിരിക്കും
കോപ്പി റൈറ്റ് അയ്യപ്പ ബൈജു അല്ലേ?
qw_er_ty
ദേശാഭിമാനി പറഞ്ഞപോലെ.
ആ ഇന്ത്യാക്കാരന് ഒരിക്കലും ഒരു ‘മലബാറി’ ആവാന്‍ സാധ്യതയില്ല! ഒരു മാര്‍വാഡി ആയിരിക്കാനേ തരമുള്ളു!
അതാണ് സത്യം..
കോപ്പി റൈറ്റ് അയ്യപ്പ ബൈജു വിന് തന്നെയാണോ എന്ന് സംശയമുണ്ട്.
ഇതുപോലെ ഒരു കഥ നെറ്റിലുണ്ട്, ഇന്ത്യക്കാരനും അമേരിക്കക്കാരനുമല്ല, പകരം ഒരു എന്‍ജിനീയറും, Computer Programmer ആണെന്നു മാത്രം. അതുകൊണ്ടല്ലെ Internet Jokes എന്ന ലേബലില്‍ ഇതു പോസ്റ്റ് ചെയ്തത്.
ജിഹേഷിണ്റ്റെ കമണ്റ്റിന് നന്ദി. മറ്റുള്ളവര്‍ക്കും.
kollaam :)
സമാനമായ കഥകള്‍ കേട്ടിട്ടുണ്ട്.
:)
ഹഹഹഹ്....എനിക്കു ഇഷ്ട്ടപെട്ടു.
:)
നന്നായിട്ടുണ്ട് മിനാക്ഷി
copypaste(c)?%$#*&%
ഇഷ്ടപ്പെട്ടു.
നാളെ മുതല്‍ ബ്ലോഗണ്ട
ithano copy atho athano copy ?????????????????
ഈ വിഷുവിനോടനുബന്ധിച്ചു മിഠായി അവതരിപ്പിക്കുന്നു,മലയാളത്തിലെ ഏറ്റവും വലിയ ബ്ലോഗിംഗ് മത്സരം,ഇത്തവണ താങ്ങള്‍ക്കു വിഷു കൈനീട്ടം നല്‍കുന്നത് മിഠായി.com ആണ്.Join Now www.MITTAYI.com
Post a Comment