അന്നൊക്കെ സ്ത്രീജനങ്ങള്‍ എട്ടരയാവുമ്പോള്‍ കുത്തിയിരുന്ന് കണ്ണീര്‍സീരിയലുകള്‍ കാണുമായിരുന്നു
ഇന്നെല്ലാവരും ആ സമയത്ത് Idea Star Singer എന്ന സീരിയല്‍ കണ്ടുകൊണ്ടിരിക്കുന്നു.
അന്നൊക്കെ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് ചെറുപ്പക്കാര്‍ക്ക് രഹസ്യമായ ഹരമായിരുന്നു
ഇന്നതിനുപകരം അവര്‍ മന്ത്രി സുധാകരണ്റ്റെ സുധാമൊഴികള്‍ക്കായി കാതോര്‍ത്തിരിക്കുന്നു.
അന്ന് ചെറുപ്പക്കാര്‍ സൊറ പറയാന്‍ കവലയിലും, അമ്പലങ്ങളിണ്റ്റെ മുന്പിലെ ആല്‍മരചോട്ടിലും ഒത്തുകൂടുമായിരുന്നു.
ഇന്ന് ചെറുപ്പക്കാര്‍ സൊറ പറയാന്‍ റേന്‍ജോ (Range), കവറേജോ ഉള്ള സ്ഥലം നോക്കിപോകുന്നു
അന്ന് ടി. വി,യില്‍ ഒരു സിനിമ കാണണമെങ്കില്‍ ദൂരദര്ശന് കനിയണമായിരുന്നു.
ഇന്ന് ടി.വി.യില്‍ ഒരു സിനിമ കാണാതിരിക്കണമെങ്കില്‍ കെ.എസ്.ഇ. ബി കനിയണം
അന്ന് "അന്നും ഇന്നും" എഴുതി മാസികക്കയച്ചുകൊടുത്തിട്ട് അത് തിരിച്ചുവരുന്നതും കാത്തിരിക്കുമായിരുന്നു
ഇന്ന് "അന്നും ഇന്നും" പോലുള്ളവ ഒരു കൂസലുമില്ലാതെ ബ്ളോഗിയിട്ട് കമണ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു
COMPLETE LIST OF WINNERS OF PADMA AWARDS-2019
-
*List of Padma awardees 2019*
Distinguished personalities from the field of public service, sports and
entertainment will be awarded the Padma Bhushan, Pa...
5 years ago
8 comments:
ദാ എന്റെ കമന്റ്.
ഇനി അധികം കാത്തിരിക്കെണ്ട വേഗം പോയിക്കിടന്നുറങ്ങിക്കോ..പുറത്തു നല്ല മഞ്ഞുണ്ട്.
:)
kollaaam ;)
അന്ന് "അന്നും ഇന്നും" എഴുതി മാസികക്കയച്ചുകൊടുത്തിട്ട് അത് തിരിച്ചുവരുന്നതും കാത്തിരിക്കുമായിരുന്നു
ഇന്ന് "അന്നും ഇന്നും" പോലുള്ളവ ഒരു കൂസലുമില്ലാതെ ബ്ളോഗിയിട്ട് കമണ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു
കലക്കി.........
മാറ്റങ്ങള്‍.:)
അന്ന് ബാങ്ക് ലോണിന് ബാങ്കില്‍ കയറി ഇറങ്ങണം.. ഇന്ന് ലോണ്‍ വേണോ എന്ന് ചോദിച്ച് ബാങ്ക് കാര്‍ വീട്ടില്‍ കയറി ഇറങ്ങുന്നു...
അന്ന് മൊബൈല്‍ ബെല്‍റ്റില്‍ തൂക്കി ഇട്ട് നടക്കുന്നവന് ബല്യ ആള്, ഇന്ന് പൊങ്ങച്ചക്കാരന്‍...
അന്ന് ധരിക്കുന്ന വസ്ത്രം അല്പം പിഞ്ചിപ്പോയാല് സഹതാപം.. ഇന്ന് അടിപൊളി ഫാഷന്‍...
അത് അന്തക്കാലം....ഇത് ഇന്തക്കാലം....
അന്ന് നിന്റെ മാതാപിതാക്കളെ സ്നേഹിച്ചു..ഇന്ന് നീ അവരെ ആട്ടി അകറ്റുന്നു
അന്ന് സ്ത്രീകളെ നീ ബഹുമാനിച്ചു...ഇന്ന് നീ അവരെ ഉപഭോഗ വസ്തുവാക്കി
അന്ന് നിന്റെ സംസാര രീതി പോലും ഇങ്ങനെ അല്ലായിരുന്നു...ഇന്ന് നീ എന്തിനും തര്‍ക്കുത്തരം പറയുന്നു
അന്ന് മൊബൈല്‍ ഫോണ്‍ കാശുള്ളവന് മാത്രമായിരുന്നു...ഇന്ന് അത് പിച്ചക്കാരന് പോലും ഉപയോഗിക്കുന്നു
കലക്കി.........
Post a Comment