Monday, 11 February 2008

അയലത്തെ കണ്ടക്ടര്‍.(നര്‍മ്മം)

അന്ന്‌ കോളേജില്‍ കലോത്സവത്തിണ്റ്റെ ലഹരിയിലായിരുന്നു എല്ലാവരും. പരിപാടിയൊക്കെ കഴിഞ്ഞ്‌ കൂവിയൊക്കെ തളര്‍ന്ന്‌ അവശരായെങ്കിലും അടുത്ത ഞൊളപ്പ്‌ എവിടെ കാട്ടണം എന്ന ഒരു കണ്‍ഫ്യുഷനിലായിരുന്നു കുറെ കുമാരന്‍മാര്‍. പക്ഷെ പെട്ടെന്ന് ഒരു ബസ്സ്‌ വന്നതും അതിലെ തിരക്ക്‌ കണ്ടതും അവര്‍ അതില്‍ കയറിപ്പറ്റാനുള്ള സാഹസികശ്രമം നടത്തി. കുമാരന്‍മാരെല്ലാം ഒരു വിധം ബസ്സില്‍കയറി, അവര്‍ക്ക്‌ പ്രോത്സാഹനമേകിക്കൊണ്ട്‌ കുറെ ഗോപികമാരും ബസ്സിലിടം പിടിച്ചു. പോരെ പുകില്‌, ഇവരുടെയൊക്കെ മുന്‍പില്‍ സ്മാര്‍ട്ടാവാതിരിക്കാന്‍ ആര്‍ക്കാ കഴിയുക. ബസ്സോടി ഒരു 25 മീറ്റര്‍ കടന്നപ്പോള്‍ ആദ്യത്തെ ബെല്ല്. ഡ്രൈവര്‍ Sudden Break ഇട്ടു, ദേഷ്യത്തൊടെ കണ്ടക്ടറെ നോക്കി. കണ്ടക്ടര്‍ അതുഗൌനിക്കാതെ ഡബിള്‍ബെല്ലടിച്ചു. വണ്ടി വീണ്ടും മുന്നോട്ട്‌ നീങ്ങി, ഇത്തവണ ഒരു 50 മീറ്റര്‍ കഴിഞ്ഞുകാണും ദാ വരുന്നു ബെല്ല്. ഡ്രൈവ ര്‍ വീണ്ടും ബ്രേക്കിട്ടു, എന്നിട്ട്‌ തിരിഞ്ഞു നിന്ന് അട്ടഹസിച്ചു.

"ആര്‍ക്കാടാ @#%~ണ്റ്റെ അസുഖം "
നാടന്‍പ്രയോഗത്തിലുള്ള ഡ്രൈവറുടെ ചോദ്യം കേട്ട്‌ ഏറേ ആഹ്ളാദിച്ചത്‌ യാത്രക്കാരേക്കാളും കുമാരന്‍മാരായിരുന്നു, അവര്‍ കൂട്ടച്ചിരികളൊടെ ആ ചോദ്യത്തെ സധൈര്യം നേരിട്ടു. ഡ്രൈവര്‍ തണ്റ്റെ ധൈര്യത്തില്‍ അഭിമാനിച്ചും, ഇനി ആരും ബെല്ലടിക്കാന്‍ ധൈര്യപ്പെടുകയില്ലെന്നും വിശ്വസിച്ച്‌ വണ്ടിയെടുത്തു. കുറെ ദൂരം വരെ ഒരു ശല്യവുമില്ല. ആപ്പോള്‍ ദാ വരുന്നു വീണ്ടും ബെല്‍.

ഡ്രൈവര്‍ ദേഷ്യത്തൊടെ പുറകോട്ട്‌ നോക്കിയതും ചരടില്‍ പിടിച്ച്‌ കണ്ടക്ടര്‍ താനടിച്ചതാണെന്ന് തെളിയിക്കുന്നുണ്ടായിരുന്നു. വീണ്ടും വണ്ടി തടസ്സങ്ങളൊന്നുമില്ലാതെ ഒരു 50 മീറ്ററോളം പിന്നിട്ടുകാണും ദാ വരുന്നു ബെല്‍. കൂടെ കൂട്ടചിരികളും. ഡ്രൈവര്‍ ബ്രേക്ക്‌ ചവിട്ടി അക്ഷമനായി തിരിഞ്ഞു നോക്കി.

കൂട്ടചിരികള്‍ക്കിടയിലൂടെ കണ്ടക്ടര്‍ ഉച്ചത്തില്‍ ചോദിച്ചു

"ഈ കൂട്ടത്തില്‍ ആരുടെ വീടിണ്റ്റെ അയലത്താടാ കണ്ടക്ടര്‍ താമസിക്കുന്നത്‌"

ഇത്തവണ പുറകിലുള്ള കൂട്ടചിരികള്‍ പെട്ടെന്ന് നിലച്ചു, പകരം യാത്രക്കാര്‍ നന്നായി ചിരിക്കുന്നുണ്ടായിരുന്നു. പിന്നെ ആ യാത്രയിലങ്ങോളം ഡ്രൈവര്‍ക്ക്‌ Sudden Break ഇടേണ്ടി വന്നില്ല, പക്ഷേ കുമാരന്‍മാര്‍ Sudden Break ഇട്ടതുപോലെ ആയിരുന്നു.

8 comments:

വിന്‍സ് said...

ഹഹഹഹ... ഇഷ്ടപെട്ടു....!!!

Anoop Technologist (അനൂപ് തിരുവല്ല) said...

ഉഗ്രന്‍ !

ശ്രീ said...

അതൊരു ഒന്നൊന്നര ചോദ്യം തന്നെ.
:)

ശ്രീനാഥ്‌ | അഹം said...

:)

നവരുചിയന്‍ said...

തള്ളെ , അപ്പൊ ഡ്രൈവര്‍ ഒരു സിഗം ആരുന്നു അല്ലെ .... കുട്ടി കുറുകന്‍മാരെ ഒറ്റ അലര്‍ച്ച കൊണ്ടു ... മൌനികള്‍ ആകില്ലെ

Rafeeq said...

ഡ്രൈവറുടെ ചോദ്യം കൊള്ളം.. :-) :-)

പ്രയാസി said...

കോളേജില്പോകുന്ന സമയം ഇതുപോലുള്ള കലാപരിപാടികള്‍ ഞങ്ങളും കാണിച്ചിരുന്നു..

കൊഴുപ്പു പെരുത്ത ഒരു കണ്ടക്ടര്‍ക്കിട്ടായിരുന്നു എപ്പോഴും പണി..!

ഒരു ദിവസം അയ്യാളും ഇതിനു സമാനമായ ചോദ്യം ചോദിച്ചു..!

“ആരുടെ തന്തയാടാ കണ്ടക്ടറെന്ന്..!?”

അതിനു ശേഷം നടന്ന കായിക മാമാങ്കത്തിന്റെ പേരില്‍ ആ റൂട്ടില്‍ രണ്ട് ദിവസം ബസില്ലായിരുന്നത് ചരിത്രം..:)

ഹരിശ്രീ said...

ഹ ഹ..

മാഷേ കൊള്ളാമല്ലോ...:)

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS