Wednesday, 20 February 2008

സംവിധായകന്‍ കമല്‍ മമ്മൂട്ടിക്കെതിരെ

മലയാള സിനിമയുടെ പ്രതിസന്ധിക്കു കാരണം സൂപ്പര്‍ താരങ്ങളാണെന്ന വിമര്‍ശവുമായി സംവിധായകന്‍ കമല്‍ രംഗത്തെത്തി. പലരും പറഞ്ഞ്‌ മടുത്തിട്ടുള്ള ഈ ന്യായത്തിനു മേമ്പൊടിയായി അദ്ദേഹം ഒരു കാര്യം കൂടി വെളിപ്പെടുത്തിയിരിക്കുന്നു. ഒരു ഇരുപതുകാരണ്റ്റെ അച്ഛനായി അഭിനയിക്കാന്‍ സൂപ്പര്‍താരം Mammootty മടികാട്ടാറുണ്ടത്രെ. എല്ലാ സംവിധായകരും സൂപ്പര്‍താരങ്ങളുടെ കഴിവു കൊണ്ട്‌ സൂപ്പര്‍ സംവിധായകരായി മാറുകയും അതുപോലെ താരങ്ങള്‍ സൂപ്പര്‍ സംവിധായകരുടെ സഹായത്താല്‍ സൂപ്പര്‍താരങ്ങളാകുന്നതും നമ്മള്‍ കണ്ട്‌ കഴിഞ്ഞിരിക്കുന്നു. കമല്‍ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ താരപരിവേഷമില്ലാത്ത ചിത്രമായിട്ടുകൂടി ബോക്സോഫീസ്‌ ഹിറ്റായിരുന്നല്ലോ !അപ്പോള്‍ താരങ്ങളല്ല കാര്യം, സിനിമയുടെ Subject ആണ്‌ പ്രധാനം. പിന്നെ ചില തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ സൂപ്പര്‍താരങ്ങളുടെ പരിവേഷത്താല്‍ ഹിറ്റായിട്ടുമുണ്ട്‌. (ഉദാ: ഹരികൃഷ്ണന്‍സ്‌). തീരെ സഹിക്കാന്‍ പറ്റാത്ത സൂപ്പര്‍താര ചിത്രങ്ങള്‍ പലതും എട്ടുനിലയില്‍ പൊട്ടിയിട്ടുമുണ്ട്‌. (ഉദാ:ഭാര്‍ഗ്ഗവ ചരിതം മൂന്നാം ഖണ്ഡം) നല്ല കഥ ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിച്ചാല്‍ പ്രേക്ഷകര്‍ കാണാനുണ്ടാവും. അല്ലാതെ മമ്മൂട്ടിയൊ മോഹന്‍ലാലിനെയോ കുറ്റം പറഞ്ഞിട്ടുകാര്യമില്ല.

വാല്‍ക്കഷണം: മമ്മൂട്ടിയെ പറ്റി ആരോപണം ഉന്നയിക്കുന്നത്‌ സൂക്ഷിച്ചു വേണം കമല്‍ സാറെ, തണ്റ്റെ കടുത്ത ആരാധകനെ വരെ തല്ലിയ മമ്മൂട്ടി അങ്ങയെ തല്ലാതെ വിട്ടാല്‍ കൊള്ളാം

4 comments:

വിനയന്‍ said...

സിനിമ യഥാര്‍ത്തത്തില്‍ കഥയുമായോ അല്ലെങ്കില്‍ മമ്മൂട്ടിയെ പോലുള്ള കോന്തന്‍ നടന്‍ മാരുമായോ ബന്ധപ്പെട്ടതല്ല എന്നതാണ് സത്യം.ഈയിടെ ശ്രീ.ബ്ലെസ്സി പറഞ്ഞ പോലെ സിനിമ എപ്പോഴും ഒരു screeb oriented ആയിട്ടുള്ള്ല ഒന്നാണ് .നല്ല തിരക്കഥകള്‍ എപ്പ്പോഴും നല്ല സിനിമയുണ്ടാക്കുന്നു.മൂന്നാം കിട സെന്റിമെന്സും പൈങ്കിളിയും കൂടി മിക്സ് ചെയ്ത്(നിറം)ഫാസിലിന്റെ (അനിയത്തിപ്രാവ്) ഉം എല്ലാം മലയാളിയെ കാണിച്ച് ഒരു പാട് പറ്റിച്ചവരാണിവരെല്ലാം.ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു.ഇവര്‍ക്ക് മേല് നനയാതെ മീന്‍ പിടിക്കണം.കാലത്തിനും സാഹചര്യങ്ങള്‍ക്കുമനുസ്യതമായ മാറ്റം മലയാള സിനിമക്കും വേണം അതില്ലാതായാല്‍ ഇങ്ങനെയിരിക്കും.55 കഴിഞ്ഞ അമ്മാവന്മാര്‍ പ്രേമ ഗാനവും പാടി നടക്കുന്ന ദയനീയ കാഴ്ച കാണാനാവും നമ്മുടെ വിധി.

Meenakshi said...

താങ്കളുടെ അഭിപ്രായത്തോട്‌ പൂര്‍ണ്ണമായും യോജിക്കുന്നു

Anonymous said...

മലയാള സിനിമയുടെ പ്രതിസന്ധിക്ക് കാരണം വിനയനെപ്പോലുള്ളവരാണ് (മുകളില്‍ എഴുതിയ V.Naya.N അല്ല.. സംവിധായകന്‍ V.Naya.N പോലുള്ളവര്‍ ആണ്,

ജയശ്രീകുമാര്‍ said...

cinemayude innathe avasthikku kamal paranjathum kaaranamaanu. kamal cheyyunna puthiya cinemakalum kaaranamaanu.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS