Friday, 29 February 2008

തീവണ്ടിയില്‍ പ്രസവം, കുഞ്ഞ്‌ പാളത്തില്‍

ഓടുന്ന തീവണ്ടിയിലെ കക്കൂസില്‍ യുവതി പ്രസവിച്ചു. ക്ളോസറ്റിലൂടെ റെയില്‍പാളത്തില്‍ വീണ കുഞ്ഞ്‌ വലിയ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു. രാജസ്ഥാനിലെ ബുരികല്‍ബി(33)യാണ്‌ അഹമ്മദാബാദിലേക്കുള്ള തീവണ്ടിയില്‍ പ്രസവിച്ചത്‌. ഏഴുമാസം ഗര്‍ഭിണിയായ അവര്‍ വൈദ്യപരിശോധനക്കുവേണ്ടി അഹമ്മദാബാദിലേക്ക്‌ വരികയായിരുന്നു. യാത്രക്കിടയില്‍ അസ്വസ്ഥത തോന്നിയ യുവതി കക്കൂസില്‍ കേറി വളരെ സമയം കഴിഞ്ഞിട്ടും പുറത്തുവരാന്‍ വൈകുന്നതുകണ്ട്‌ ബന്ധുക്കള്‍ വാതിലില്‍ തട്ടി വിളിച്ചപ്പോഴാണ്‌ കുഞ്ഞ്‌ നഷ്ടപ്പെട്ട വാര്‍ത്ത എല്ലാവരും അറിയുന്നത്‌.



ഫോട്ടോ കടപ്പാട്‌, മാതൃഭൂമി (29/02/08)


ഉടനെ തന്നെ അപായചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തി യാത്രക്കാര്‍ കിലോമിറ്ററോളം തിരച്ചില്‍ നടത്തിയപോഴാണ്‌ പാളത്തിലൊരു ഭാഗത്ത്‌ കരിങ്കല്‍ച്ചീളുകള്‍ക്കിടയില്‍ നവജാതശിശുവിനെ കണ്ടെത്തിയത്‌. 1.4 കിലോ ഭാരമുള്ള പെണ്‍കുഞ്ഞിനെ അഹമ്മദാബാദിലെ ഹോസ്പിറ്റലില്‍ ഉടന്‍ തന്നെ പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞ്‌ അപകടനില തരണം ചെയ്തിട്ടുണ്ട്‌. (വാര്‍ത്ത മാതൃഭൂമിദിനപത്രത്തില്‍ 29/02/08)


വളരെ അതുഭുതകരമായി രക്ഷപെട്ട ആ കുഞ്ഞ്‌ ആരോഗ്യത്തോടെ ജീവിക്കട്ടെ. കരിങ്കല്‍ച്ചീളുകള്‍ക്കിടയിലേക്ക്‌ വന്നു വീണ ആ കുഞ്ഞിണ്റ്റെ വേദനയേക്കാള്‍ കുഞ്ഞിനെ ക്ളോസറ്റിലൂടെ നഷ്ടപ്പെട്ടെന്നറിഞ്ഞ ആ നിമിഷത്തില്‍ ആ മാതൃഹൃദയം അനുഭവിച്ച വേദനയായിരുന്നു എണ്റ്റെ മനസ്സില്‍ ഒരു വിങ്ങലായി അരിച്ചിറങ്ങിയത്‌

7 comments:

siva // ശിവ said...

Really it is a good post.

With Love,
Siva.

Rafeeq said...

ഓരോ വേദനയും.. മനസ്സിനെ തളര്‍ത്തിടാതെ.. ആരോഗ്യത്തോടെ ആ കുഞ്ഞു ജീവിക്കട്ടെ..

ഡോക്ടര്‍ said...

good post....nice...

വല്യമ്മായി said...

ആശംസകള്‍

ശ്രീ said...

ഭാഗ്യം! ഒന്നും പറ്റിയില്ലല്ലോ.

krish | കൃഷ് said...

ടിവിയില്‍ ഈ വാര്‍ത്ത കണ്ടിരുന്നു. ദൈവം ആ കുട്ടിയുടെ സഹായത്തിനു വന്നതായേ തോന്നൂ.

Anonymous said...

സത്യത്തില്‍ ഞാന്‍ കാണാന്‍ വിട്ടുപോയ ഈ വലിയ വാര്‍ത്ത സന്ദേശത്തിലൂടെ ലഭിച്ചതില്‍ സന്തോഷമുണ്ട്‌.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS