ഹര്‍ഭജന്‍ തല്ലിയതില്‍ കരയുന്ന ശ്രീശാന്ത്, ആശ്വസിപ്പിക്കുന്ന V.R.V. സിംഗും, നടി പ്രീതി സിന്റയും IPL പൂരം പൊടിപൊടിക്കുകയാണ്. ബാറ്റുകൊണ്ടുള്ള തല്ലുകള്‍ കൊണ്ട് അവശരാകുന്ന ബൌളര്‍മാരുടെ ദയനീയ ഭാവങ്ങള്‍ കണ്ട് മടുത്ത cricketപ്രേമികള്‍ക്ക് ഇന്നലെ നടന്ന മൊഹാലി ടീമും മുംബൈടീമും തമ്മിലുള്ള മത്സരംകൌതുകം ജനിപ്പിക്കുന്നതായി. മത്സരശേഷം മൊഹാലിടീമംഗമായ ശ്രീശാന്ത്, മുംബൈ ക്യാപ്റ്റന്‍ കൂടിയായ ഹര്‍ഭജന്‍ സിംഗിന് കൈകൊടുത്ത് പിരിയുന്ന വേളയില്‍ “HARD LUCK”എന്ന് പറഞ്ഞതാണ് ഭാജിയെ പ്രകോപിപ്പിച്ചത്. മത്സരശേഷം ശ്രീ പൊട്ടിക്കരയുന്നത് കണ്ട് ടീമംഗങ്ങള്‍ ആശ്വസിപ്പിക്കാന്‍ എത്തിയതോടെയാണ് ഹര്‍ഭജന്‍ ശ്രീയെ മുഃഖത്ത് തല്ലിയെന്ന വാര്‍ത്ത പുറത്ത് വരുന്നത്. മൊഹാലി ടീം ക്യാപ്റ്റന്‍, യുവരാജ് സിംഗും, മൊഹാലിടീമിണ്റ്റെ ഉടമ പ്രീതി സിന്റയുംശ്രീ യെ ആശ്വസിപ്പിക്കാന്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു. സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി യുവരാജ് രംഗത്തെത്തിയിട്ടുണ്ട്.ഹര്‍ഭജന്‍ ഡ്രസ്സിംഗ് റൂമിലെത്തി ശ്രീയോട് മാപ്പ് പറഞ്ഞതായും വാര്‍ത്തകളുണ്ട്.
ഹര്‍ഭജന്‍ ചെയ്തത് ശരിയായില്ലെന്നും ക്രിക്കറ്റില്‍ ഒരിക്കലും ഇത് സംഭവിച്ചുകൂടാ എന്നും പറഞ്ഞ യുവി ,ഹര്‍ഭജണ്റ്റെ ഈ വൃത്തികെട്ട പെരുമാറ്റത്തിനെതിരെ പരാതി നല്‍കിയേക്കാനും സാധ്യതയുണ്ട്.എന്തായാലും വാദിയും പ്രതിയും മര്യാദകെട്ട പെരുമാറ്റങ്ങള്‍കൊണ്ട് കളിക്കളത്തില്‍ പ്രശസ്തരാണെങ്കിലും ഹര്‍ഭജന്‍ കാട്ടിയത് ചെറ്റത്തരമെന്നേ പറയാനാവൂ. അതുപോലെ ശ്രീക്കും ഇതൊരു പാഠമാവുന്നതും നല്ലതായിരിക്കും. ഹര്‍ഭജനെ ശേഷിക്കുന്ന മത്സരങ്ങളില്‍നിന്നും പുറത്താക്കാനുള്ള തണ്റ്റേടംBCCIകാട്ടണം, ഇല്ലെങ്കില്‍ ഇയാള്‍ Indian Cricketന് ഇനിയും ചീത്തപേരുണ്ടാക്കും.
20 comments:
മൊട കാണിച്ചാല് മൊഹാലിയിലും കിട്ടും എന്ന് പഴമക്കാര് പറഞ്ഞിട്ടുണ്ട്. പിന്നെ പ്രീതി സിന്‍ഹ എന്നല്ല കെട്ടോ ആ ആന്റിയുടെ സര്‍നേം. സിന്റ എന്നോ മറ്റോ ആണ്
(തല്ലു) കൊണ്ടാലെങ്കിലും വല്ലതും പഠിക്കുമോ ആവോ! :)
ആരടാ ഭാജി മോനെ അടങ്ങിയിരുന്നോണെ...ഇല്ലെല്‍ മലയാളിയുടെ കയ്യുടെ ചൂട് നീയറിയും. (അല്ല ശ്രീക്കത് ആവ്വശ്യമായിരുന്നു കേട്ടോ. :-))
ഹാ ഹാ...ഇതിന്നു പത്രത്തിലും കണ്ടു.
അല്ലേലും അവന് ഒരു തല്ലിന്റെ കുറവുണ്ടായിരുന്നു
നാന്നായി ഹര്‍ജജാ
ദെ
ഇതു കൂടി വായിക്കു
http:ettumanoorappan.blogspot.com
ഹര്‍ഭജന്‍ കാണിച്ചത് തെണ്ടിത്തരമായിരുന്നെങ്കിലും, അന്യനാട്ടീന്ന് കിട്ടേണ്ടത് സ്വന്തം നാട്ടീന്നായിപ്പോയീന്നൊരാശ്വാസം മാത്രം.....
അടി നടന്നാലെന്താ.. ചീയര്‍ ലീഡേഴ്സിന്റെ തുണിപൊക്കിയാട്ടം കണ്ടില്ലേ.. അതിനിടയ്ക്ക് ഇതൊക്കെ എന്തിനു ശ്രദ്ധിക്കണം....
എല്ലായ്പ്പോഴും വല്ല്യേട്ടന്‍ മനോഭാവം കാട്ടി നടക്കുന്ന വടക്കെ ഇന്ത്യക്കാര്‍ക്കു ചിരിച്ച് തുള്ളാന്‍ ഒരു കാരണം കിട്ടി. ഹര്‍ഭജനെപ്പോലുള്ള അഹങ്കാരികള്‍ക്ക് ചുട്ട അടി തിരിച്ചു കൊടുക്കതെ ഇരുന്നു മോങ്ങിയിട്ട് ഒരു കാര്യവുമില്ല.നമ്മള്‍ മലയാളികള്‍ക്കഭിമാനിക്കാന്‍ ശ്രീ എന്ന ആ പയ്യന്‍ മാത്രമേ ഉള്ളൂ. നമ്മള്‍ എല്ലാവരും ശ്രീ ശാന്തിനു പിന്തുണ നല്‍കുകയാണ് വേണ്ടത്..
ഞാനുദ്ദേശിച്ചത് ക്രിക്കറ്റിലാണ് കേട്ടൊ..
തോറ്റ വിഷമത്ത്തില്‍ നില്‍ക്കുന്ന ഒരാളെ കളിയാക്കി എന്തെങ്കിലും പറഞ്ഞാല്‍ അയള്‍ പ്രകോപിതനാകും , അറിയത്ത പിള്ള ചൊറിയുമ്പോള്‍ അറിയും , പിള്ളരെ തല്ലി വളര്‍ത്തണം, അഹങ്കാരം ആപത്ത് , ശ്രീശാന്തിനു പ്രീതി സിണ്റ്റയുടെ കെട്ടിപ്പിടി കിട്ടിയല്ലോ എന്നാണു ഒരു ഉത്തരേന്ദ്യന്‍ പയ്യന്‍ ഇതെപ്പറ്റി എന്നോടു പറഞ്ഞത് പ്രീതി സിണ്റ്റ യുടെ ഒറിജിനല്‍ പേരും പ്രീതം സിംഹ് എന്നാണൂ സിനിമക്കു മാറ്റിയതാണു , ആ സാന്ത്വനം ശ്രീശാന്തിനു ആശ്വാസം പകര്‍ന്നിരിക്കാം , അനുഭവത്തില്‍ നിന്നും പാഠം പഠിക്കട്ടെ ശ്രീശാന്ത്
ഇനി എല്ലാവരും ഇത് ഒന് കണ്ട് നോക്കൂ.... "അടയും ചക്കരയും" പോലും അസൂയപ്പെട്ട് പോകും... :)
തല്ലുകൊണ്ട പട്ടി മോങുന്നപോലെയല്ലേ നിന്ന് മോങിയത്..!
അതും ലോകം മൊത്തം കാണ്‍കെ.
എന്തായാലും തിരിച്ചുകൊടുക്കാതെ നിന്ന് മോങിയത് മലയാളികള്‍ക്ക് ആകെ നാണക്കേടായി..!
ഗോപുമോനെ...ഷെയിം..ഷെയിം.
aha....
now IPL have every flavor of Bollywood :)
ഹര്‍ഭജന്‍ കാണിച്ചത് തെണ്ടിത്തരമായിരുന്നെങ്കിലും, അന്യനാട്ടീന്ന് കിട്ടേണ്ടത് സ്വന്തം നാട്ടീന്നായിപ്പോയീന്നൊരാശ്വാസം മാത്രം.
ഞാനും ശരിവയ്ക്കുന്നു തൊന്യ്‌വാസി..
ഇത് കണ്ടവരും ഇത് വായിക്കുന്നവരും ആദ്യം പറയുന്നത് ഇങ്ങനെയായിരിക്കും " നന്നായി അവനിട്ട് പണ്ടേ രണ്ട് കിട്ടെണ്ടതാണ്. ഇത്തിരി താമസിച്ചു പോയി" .
ആസ്ത്രേലിയക്കാരെ നമ്മള്‍ ബഹുമാനിക്കേണ്ടത് ഇപ്പോള്‍ ആണ്. ഇത്രയൊക്കെ പ്രകോപനം ഉണ്ടായിട്ടും, നാട്ടുകാര്‍ അല്ലാതിരുന്നിട്ടും അവര്‍ കൈവച്ചില്ലല്ലോ. മറിച്ച് ഇവിടെ "BAD LUCK" എന്ന് പറഞ്ഞതിനു കൂട്ടുകാരന്റെ കരണത്തടിച്ചില്ലേ?.
മൊട കാണിച്ചാ എടപെടും കേട്ടാ....
ഇപ്പൊഴല്ലേ മനസ്സിലായത് പോണ്ടിങ്ങും, സൈമണ്ട്സും എന്തു പാവങ്ങളയിരുന്നുവെന്ന്...ഈ പാവങ്ങളെ കഴിഞ്ഞ പരമ്പരയില്‍ നമ്മള്‍ എത്രത്തോളം പ്രാകി. കടിക്കാത്ത പട്ടീടെ വായില്‍ കോലിട്ടിളക്കിയാല്‍ കടിച്ചുപോകില്ലേ.. അതെ അന്നവര്‍ ചെയ്തുള്ളൂ.. ശ്രീയ്ക്കു രണ്ടെണ്ണത്തിന്റെ കുറവ് കഴിഞ്ഞ കളിയിലെ ഉണ്ടായിരുന്നു.. കൈഫ് മാന്യന്‍ ആയതിനാല്‍ അതു സംഭവിച്ചില്ല എന്നു മാത്രം..ഇനി ഭാജിക്കു കൂടി രണ്ടു തല്ലിന്റെ കുറവുണ്ട്.
രണ്ടു വികൃതിപ്പയ്യന്‍മാര്‍ തമ്മിലുള്ള ഗുസ്തിയായി ഇതിനെ കണ്ടാല്‍ മതി.അല്ലാതെ ഇതില്‍ പക്ഷം പിടിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.സ്വാഭാവികമായും മാതൃഭൂമി പത്രം ആകെ കലിപ്പിളകി വെണ്ടയ്ക്ക നിരത്തി.
അയ്യപ്പബൈജു പറഞ്ഞപോലെ. "അടി ഇങ്ങനേയും വാങ്ങാം"
പ്രസാദ് പറഞ്ഞതാണ് ശരി.
ഇന്ത്യന്‍ ടീമില്‍ ഒരു മലയാളി ഇല്ല എന്നതായിരുന്നു വര്‍ഷങ്ങളോളം പരാതി. ഒരുത്തന്‍ ടീമിലെത്തിയപ്പോള്‍ മല്ലൂസിന് അവനോട് അസൂയയായി. ശ്രീശാന്തിന്‍റെ സ്വഭാവം ശരിയല്ലെന്നായി പരാതി.
ഇതുവരെയുള്ള കയ്യിലിരിപ്പ് തുലനം ചെയ്താല്‍ ഹര്‍ഭജന്‍റെ മുന്നില്‍ ശ്രീശാന്ത് ഒന്നുമല്ലെന്ന് മനസിലാക്കുക. നാട്ടുകാരനായ ഒരു താരത്തിന്‍റെ മുഖത്തടിച്ചത് നന്നായി എന്നു പറയുന്നവരുടെ ഉള്ളിലിരുപ്പ് മനസിലാക്കാവുന്നതേയുള്ളൂ.
കിട്ടാനുള്ളത് കിട്ടി , ഇനിയെങ്കിലും തോന്നാനുള്ളതു തോന്നിയാല്‍ മതിയായിരുന്നു.....
Post a Comment