ഒരു റിമോട്ട് വിചാരിച്ചാല്‍ അച്ഛന് മകനെ നന്നായി മനസ്സിലാക്കുവാന്‍ സാധിക്കുമോ ? എങ്ങനെ എന്നാണ് ചോദ്യമെങ്കില്‍ നമ്മുടെ കഥാനായകനായ മനുവിന് അതിനുത്തരമുണ്ട്. അല്ലെങ്കില്‍ ലോകത്താദ്യമായി റിമോട്ടിലൂടെ അച്ഛന് മകനെ മനസ്സിലാക്കിയത് തന്നിലൂടെയാണെന്ന കുറ്റബോധം കുറച്ചൊന്നുമല്ല മനുവിനെ അലട്ടുന്നത്.
ഒരവധി ദിവസം എല്ലാചാനലുകളും മാറ്റി മാറ്റി അടിച്ചുകൊണ്ട് നയനമനോഹരമായ ഗാനങ്ങള്‍ക്കുവേണ്ടിയോ, ത്രില്ലടിപ്പിക്കുന്ന Cricket/Football മത്സരങ്ങള്‍ക്കുവേണ്ടിയോ വിരലുകള്‍ റിമോട്ടില്‍ പതിഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ഒരു ചാനല്‍ മനുവിണ്റ്റെ കണ്ണുകള്‍ക്ക് കുളിരേകി കടന്ന് വന്നത്. നമ്മള് വിചാരിക്കുന്നതുപോലെ Familyടെലിവിഷനായ എഫ്.ടി.വിയൊന്നുമല്ലായിരുന്നു അത്.. പക്ഷെ സംഗതിയുടെ പടപ്പുറപ്പാട് കണ്ടപ്പോള്‍ ഇതൊക്കെ കണ്ട് തയക്കവും പയക്കവും ഉള്ള മനുഹാളിലെ കര്ട്ടന് മുഴുവനായി പിടിച്ച് മറച്ചിട്ടു. പെട്ടെന്നാരു വന്നാലും സംഗതി സ്ളിപ്പാവരുതല്ലോ ! ഹാളിലിരുന്നുകൊണ്ട് അടുക്കളയിലെ റേഞ്ച് നോക്കി. അമ്മച്ചി മീന്‍ വെട്ടുന്ന തിരക്കിലാണ്. ജനലിലൂടെ വെളിയിലേക്ക് നോക്കി, കേന്ദ്രം പറമ്പില്‍ അധ്വാനത്തിലാണ്. "ടൈം തന്നണ്ണാ ടൈം " എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഉത്സാഹത്തോടെ മനു തണ്റ്റെ ഹോട്ട് ചാനല്‍ Tune ചെയ്തു.
സംഗതി തുടങ്ങിയതേ ഉള്ളൂ. ആ സിനിമയിലെ ചൂടന്‍ രംഗങ്ങള്‍ കണ്ട് കണ്ണ് രണ്ടും തള്ളി ടീ വിയെ ചൂഴ്ന്നെടുത്തുകൊണ്ടിരുന്നപ്പോഴാണ് പെട്ടെന്നാരോ നടന്നു വരുന്നതായി മനുവിന് തോന്നിയത്.വെപ്രാളത്തിന് റിമോട്ടെടുത്ത് അണ്ണന് ഞെക്കടാ ഞെക്ക്. റിമോട്ട് പിണങ്ങിയതാണെന്ന് മനുവിന് മനസ്സിലായില്ല. അച്ഛന് നടന്നുവന്നപ്പോള്‍ കണ്ട കാഴ്ച കോഴിപ്പോര് പോലുള്ള ചുംബനയുദ്ധമാണ്. ഇതിനിടയില്‍ പാവം മനു ഒരു നൂറുവട്ടം റിമോട്ടില്‍ ഞെക്കിയിട്ടുണ്ടായിരിക്കണം. പക്ഷേ എന്തു ഫലം, റിമോട്ട് ചതിയന്‍ ചന്തുവിനേക്കാള്‍ ക്രൂരനായി പെരുമാറുകയാണ്.
അച്ഛന് ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറിപ്പോകുന്നത് കണ്ട് മനു അക്ഷമനായി ടി. വി യിലേക്കും റിമോട്ടിലേക്കും നോക്കി. ചുംബനരംഗം പര്യവസാനിച്ചിരിക്കുന്നു. അച്ഛണ്റ്റെ മുഃഖത്തെങ്ങനെ ഇനിനോക്കും എന്നാലോചിച്ചുകൊണ്ടിരുന്നപ്പോഴാണ് രണ്ട് ബാറ്ററിയുമായി പിതാമഹന് വീണ്ടും അവതരിച്ചത്.
"ദാ ഇതെടുത്ത് റിമോട്ടിലിട്ടിട്ട് പഴയതങ്ങ് കളഞ്ഞേക്കൂ. ഇനി എനിക്കു പകരം നിണ്റ്റമ്മയെങ്ങാനും വന്നാലോ ? മോശമല്ലേ ?"
മനു വിളറി ചിരിക്കാന്‍ ശ്രമിച്ചു, പക്ഷെ എത്ര ശ്രമിച്ചിട്ടും അതിനു കഴിയുന്നില്ല.
Control പോയവണ്റ്റെ കയ്യിലിരുന്നു റിമോട്ട്,
കംട്രോളില്ലാതെ ചിരിക്കുന്നുണ്ടായിരുന്നു.
COMPLETE LIST OF WINNERS OF PADMA AWARDS-2019
-
*List of Padma awardees 2019*
Distinguished personalities from the field of public service, sports and
entertainment will be awarded the Padma Bhushan, Pa...
5 years ago
9 comments:
മനുവിന്റെ അക്കിടി പലര്‍ക്കും പറ്റുന്നതാ. ബാറ്ററി യുടെ ചതി.(മനു പോയിട്ടു വേണം അച്ചന് റിമോട്ടൊന്ന് ഞെക്കാന്‍..എന്നു കരുതിയാവുമോ അച്ചന് അത് ഉടനെ മാറ്റിയിട്ടത്?.)
നല്ല കഥ. പക്ഷെ നര്‍മ്മം വേണ്ടത്രയില്ല. ഇനിയും ശ്രമിക്കൂ..ആശംസകള്‍..!
:)
കൊള്ളാം
കൊള്ളാം, ആശംസകളോടെ
നന്നായി....
രസായി....
:)
ഹ ഹ ഹ അതുകൊള്ളാം
ഹഹഹ. കൊള്ളാം
:D
Post a Comment