അപ്പുവും ചേട്ടനും മത്സരിച്ചാണ് പരീക്ഷകളെഴുതാറ് പ്രത്യേകിച്ചും SSLCപരീക്ഷ. ചേട്ടന്‍ അഞ്ചുവട്ടം എഴുതി എങ്ങനെയോ കഴിഞ്ഞ വര്‍ഷം തട്ടി വീണു. റിസള്‍ട്ട് വന്നപ്പോള്‍ ജയിച്ചെന്നറിഞ്ഞ് ബോധം കെട്ട ചേട്ടനെ അപ്പു ആശ്വസിപ്പിച്ച് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത് 82ശതമാനം വിജയം മൊത്തത്തില്‍ ഉണ്ടെന്ന പത്ര വാര്‍ത്ത കേള്‍പ്പിച്ചായിരുന്നു. അതിനുശേഷം ബോധം തെളിഞ്ഞ ചേട്ടന്‍ ജയത്തിനു സഹായിച്ച കുറുക്കുവഴികള്‍ അപ്പോഴും പരീക്ഷയില്‍ തോറ്റമ്പി നില്‍ക്കുന്ന അനിയനോട് പറഞ്ഞ് കൊടുത്തു.
എല്ലാ ചോദ്യത്തിനും ഉത്തരം എഴുതണം ? ഇതായിരുന്നു ചേട്ടണ്റ്റെ ആവനാഴിയിലെ ആദ്യത്തെ അസ്ത്രം. അനിയനതിണ്റ്റെ ഗുട്ടന്‍സ് മനസ്സിലായില്ല അപ്പു ചോദിച്ചു.
"അതെങ്ങനെ ? എല്ലാ ചോദ്യത്തിണ്റ്റെയും ഉത്തരം എഴുതാന്‍ കഴിയുമായിരുന്നെങ്കില്‍ ആദ്യം എഴുതുമ്പോള്‍ തന്നെ പാസ്സാവില്ലേ ?”
“അതല്ലട മണ്ടാ ഞാന്‍ ഉദ്ദേശിച്ചത്. എല്ലാ ചോദ്യവും ചോദ്യപേപ്പറിലുള്ളതുപോലെ പകര്‍ത്താന്‍ നോക്കുക. എന്തായാലും ഒരു നാലഞ്ച് ചോദ്യം തെറ്റായിരിക്കും. ചോദ്യനമ്പരെഴുതിയാല്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കും തെറ്റായ ചോദ്യത്തിന്.”
ചേട്ടനിത്ര പെരുത്ത ബുദ്ധിയുണ്ടായിട്ടും SSLCപരീക്ഷാ ഇത്ര തവണ എഴുതേണ്ടി വന്നതെന്തുകൊണ്ടാണെന്നു മാത്രം അപ്പുവിനു മനസ്സിലായില്ല. പിന്നെ എല്ലാവര്‍ഷവും നിണ്റ്റെ വീട്ടില്‍ നിന്നാരെങ്കിലും പരീക്ഷ എഴുതാന്‍ കാണും എന്ന് കൂട്ടുകാരന്‍ കളിയാക്കിയതിണ്റ്റെ ക്ഷീണം അപ്പുവില്‍ വാശികേറ്റിയിട്ടുമുണ്ട്. ജേതാവായ ചേട്ടണ്റ്റെ ഉപദേശം സ്വീകരിച്ചും ശരീരത്തിണ്റ്റെ പല ഭാഗങ്ങളിലും അറിവ് ഒളിപ്പിച്ച് വച്ചും അപ്പു ഇത്തവണ പരീക്ഷ എഴുതിയിട്ടുണ്ട്. 92ശതമാനം വിജയിച്ചു എന്ന പത്രവാര്‍ത്തയില്‍ സന്തോഷിച്ച് റിസള്‍ട്ടിനായി കാത്തിരിക്കുകയാണ് അപ്പു. ഇത്തവണ പരീക്ഷാ ജയിച്ചിട്ടുവേണം കൂലിപ്പണിക്ക് പോകുന്നത് നിര്‍ത്താന്‍. അപ്പു മനസ്സിലോരോ കണക്കുകൂട്ടലുകളുമായി ഈ വര്‍ഷത്തെ റിസള്‍ട്ടിനായി കാത്തിരിക്കുകയാണ്. ചോദ്യ നമ്പര്‍ വൃത്തിയായി എഴുതിയിട്ടുള്ളഅപ്പു ജയിച്ചില്ലെങ്കില്‍ പിന്നെ ആര് ജയിക്കാന്‍ അല്ലേ ?
COMPLETE LIST OF WINNERS OF PADMA AWARDS-2019
-
*List of Padma awardees 2019*
Distinguished personalities from the field of public service, sports and
entertainment will be awarded the Padma Bhushan, Pa...
5 years ago
3 comments:
ഇത്തവണ വിജയശതമാനം കൂടീയത് (അഥവാ കൂട്ടീയത്) കുട്ടികളെ ദോഷകരമായി തന്നെ ബാധിക്കും. സർക്കാരിൻ അഭിമാനിക്കാൻ പിള്ളാരെ കരുവാക്കണ്ടായിരുന്നു..!!
ഹഹഹ അത് കലക്കി മാഷേ
ആര്ടെയോ എവിടെയോ എന്തോ മുളച്ചാല്‍ അതും തണല്‍ എന്ന് കേട്ടിട്ടുണ്ട് .... ഉം, വികസിക്കട്ടെ...വളരട്ടെ... :)
Post a Comment