ഹിമാലയന്‍ ബ്ളണ്ടര്‍ എന്നൊന്നും പറയാന്‍ ബുദ്ധദേവ് ശ്രമിക്കില്ല, പക്ഷെ ബ്ളണ്ടര്‍ എന്ന് എന്തിനെപ്പറ്റിയെങ്കിലും തോന്നിയാല്‍ ഉടന്‍ തന്നെ ബുദ്ധിവികസിച്ച് രണ്ട് പള്ള് പറഞ്ഞിട്ടെ ഭട്ടാചാര്യ പിന്‍മാറുകയുള്ളൂ. സംഭവം എന്താണന്നല്ലേ ? ബന്ദിനും ഹര്‍ത്താലിനുമെതിരെ സി.പി.ഐ എം നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചിരിക്കുന്നു ബുദ്ധദേവ്. ഇനി ഒരു തരത്തിലും ഇതൊന്നും ബംഗാളില്‍ വച്ച് പൊറുപ്പിക്കുകയില്ല എന്നും വാശിയോടെ പുള്ളിക്കാരന്‍ പറഞ്ഞുകഴിഞ്ഞിരിക്കുന്നു.
ഇപ്പോള്‍ വെട്ടിലായിരിക്കുന്നത് കേരളത്തിലെ സി.പി.എം നേതൃത്വമാണ്. ഭട്ടാചാര്യക്ക് ധൈര്യമായി ഇതൊക്കെ ബംഗാളില്‍ പറയാം, കാരണ കുറേ വര്‍ഷങ്ങളായി ഭരണം സി പി എമ്മിണ്റ്റെ കയ്യില്‍ തന്നാണല്ലോ? ഭരണത്തിനെതിരെ പ്രതിഷേധിക്കാന്‍ അവിടെ പ്രതിപക്ഷത്തിന് വേണ്ടതല്ലേ ബന്ദെന്ന ആയുധം. ഇവിടങ്ങനെയാണോ. ഓരോ അഞ്ചു വര്‍ഷവും അധികാരം വെച്ച് മാറിക്കൊണ്ടിരിക്കുകയല്ലേ. അടുത്ത ഇലക്ഷന്‍ കഴിയുമ്പോള്‍ പതിവ് തെറ്റിയില്ലെങ്കില്‍ പ്രതിപക്ഷത്തിരുന്നു കൊണ്ട് “ബന്ദാണെന്‍ സമരായുധം” എന്ന് ഉറക്കെ പ്രഖ്യാപിക്കാനായിരിക്കുമ്പോഴായിരുന്നു ഭട്ടാചാര്യയുടെ ഈ ഉള്‍വിളി പുറത്തായത്.
ഇനി ബുദ്ധദേവിനെ പാര്‍ട്ടി തിരുത്തുന്നതിനായി കാത്തിരിക്കാം അല്ലെങ്കില്‍ ബുദ്ധദേവ് പറഞ്ഞതിനോട് ഒരു * കൂടി ചേര്‍ക്കുക എന്നിട്ട് വളരെ ചെറിയ അക്ഷരത്തില്‍ എഴുതിവക്കുക. "വ്യവസ്ഥകള്‍ ബാധകം, കേരളത്തിനു വെളിയില്‍ മാത്രം ഈ ഓഫര്‍ "
COMPLETE LIST OF WINNERS OF PADMA AWARDS-2019
-
*List of Padma awardees 2019*
Distinguished personalities from the field of public service, sports and
entertainment will be awarded the Padma Bhushan, Pa...
5 years ago
1 comment:
ഇതാണ്‍ നാനോ വിലാസം
ബംഗാളില്‍ കുറേ വര്‍ഷങ്ങളായി ഒരു പ്രതിപക്ഷ നേതാവായ അച്ചുമാമ്മന്‍ ഇല്ല, പകരം മുഖ്യമന്ത്രിയായ അച്ചുമാമ്മനാണുള്ളത്
Post a Comment