മോഹന്‍ലാലും ജഗതിയും മത്സരിച്ചഭിനയിച്ച് അനശ്വരമാക്കിയ യോദ്ധായുടെ രണ്ടാംഭാഗത്തിന് നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു. 1992 ല്‍ പുറത്തിറങ്ങിയ യോദ്ധായുടെ മുഖ്യ സവിശേഷതകളിലൊന്നായി വിലയിരുത്തുന്നത് അന്ന് പ്രശസ്തനല്ലാതിരുന്ന A.R.റഹ്മാണ്റ്റെ സംഗീതമായിരുന്നു. പിന്നിട് സിനിമയുടെ വന്‍ വിജയത്തിന് റഹ്മാണ്റ്റെ സംഗീതവും കാരണമായി എന്നത് ചരിത്രം . മലയാളത്തില്‍ പശ്ചാത്തലസംഗീതത്തിണ്റ്റെ കാര്യത്തില്‍ യോദ്ധയെ അതിശയിപ്പിക്കുന്ന ഒരു സിനിമ എറങ്ങിയിട്ടുണ്ടോ എന്ന് സംശയമാണ്. ഒരു പക്ഷേ റഹ്മാണ്റ്റെ വര്‍ക്കുകളില്‍ Background Scoreല്‍ മികച്ചു നില്ക്കുന്ന ഒന്നായി യോദ്ധായെ കാണാം. അപ്പുക്കുട്ടനെയും അക്കോസേട്ടനേയും തമ്മില്‍ കാണിക്കുമ്പോഴുള്ള രസകരമായ സംഗീതവും, ഹോമകര്‍മ്മങ്ങള്‍ക്ക് അകമ്പടിയായുള്ള പശ്ചാത്തല സംഗീതവും യോദ്ധാ എന്ന ചിത്രത്തിന് ഏറെ പുതുമ നല്‍കിയിരുന്നു.
യോദ്ധായുടെ രണ്ടാംഭാഗത്തില്‍ റഹ്മാണ്റ്റെ രണ്ടാം വരവ് പ്രതീക്ഷിക്കുന്ന അദ്ദേഹത്തിണ്റ്റെ ആരാധകര്‍ നിരാശപ്പെട്ടെ മതിയാവു. മറ്റൊരു സൂപ്പര്‍ സംഗീതസംവിധായകണ്റ്റെ മലയാളാത്തിലെ അരങ്ങേറ്റം കൂടിയാവുന്നു യോദ്ധാ-2. മറ്റാരുമല്ല ഹാരിസ് ജയരാജിണ്റ്റെ. മിന്നലെ, കാക്ക കാക്ക, ഗജിനി, അന്യന്, വേട്ടയാട് വിളയാട്, ഭീമ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ തീര്‍ച്ചയായും മലയാളികള്‍ ഏറെ ആസ്വദിച്ചിട്ടുള്ളതാണ്. ഹാരിസ് ജയരാജിണ്റ്റെ മാന്ത്രികസംഗീതംഈ ചിത്രങ്ങളുടെ വിജയത്തിണ്റ്റെ മുഃഖ്യ ഘടകമായിരുന്നു. റഹ്മാനോളം വരികയില്ലെങ്കിലും അദ്ദേഹത്തിണ്റ്റെ അഭാവത്തില്‍ യോദ്ധാക്ക് സംഗീതം നല്കാന് അദ്ദേഹത്തിണ്റ്റെ അസിസ്റ്റണ്റ്റായി വര്‍ക്ക് ചെയ്തിട്ടുള്ള ഹാരിസ് തികച്ചും യോഗ്യന്‍ തന്നെ. റഹ്മാണ്റ്റെ അവസരം ലഭിക്കാതിരുന്നപ്പോള്‍ അന്യന് എന്ന ചിത്രത്തിന് വേണ്ടി സൂപ്പര്‍ ഡയറക്ടര്‍ ശങ്കര്‍ പോലും തിരഞ്ഞെടുത്തത് ഹാരിസിനെയായിരുന്നല്ലോ . അടുത്തിടെ ഏഷ്യാനെറ്റിനും കൊച്ചിയിലെ FM ചാനലിനും നല്കിയ അഭിമുഃഖത്തില്‍ ഹാരിസ് തണ്റ്റെ മലയാള സിനിമയെ പറ്റി സൂചിപ്പിച്ചിരുന്നു. മോഹന്‍ലാല്‍ എന്ന പ്രതിഭയുടെ ചിത്രത്തിലൂടെ അരങ്ങേറ്റം നടത്താന്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ഈ സംഗീതസംവിധായകന് ഇപ്പോഴും ഈ പ്രോജക്റ്റ് പൂര്‍ണ്ണമായും അംഗീകാരമായിട്ടില്ലെന്നാണ് പറഞ്ഞത്. സംവിധായകന് സംഗീത്ശിവന്‍ ഇങ്ങനെ ഒരു നീക്കവുമായി തന്നെ സമീപിച്ചുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. എന്തായാലും മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രത്തിനും നല്ല കുറെ പാട്ടുകള്‍ക്കും, അതിലേറെ നല്ല തമാശകള്‍ക്കും വേണ്ടി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.
COMPLETE LIST OF WINNERS OF PADMA AWARDS-2019
-
*List of Padma awardees 2019*
Distinguished personalities from the field of public service, sports and
entertainment will be awarded the Padma Bhushan, Pa...
5 years ago
2 comments:
ഭൂലോകത്തും ബ്ലോഗ്ലോകത്തുമുള്ള സര്‍വ ചരാചരങ്ങള്‍ക്കും എന്റെ ഓണാശംസകള്‍
നമുക്ക് കാത്തിരിക്കാം. ഒരു വമ്പൻ ഹിറ്റിനായി.
Post a Comment