രാവിലെ പത്രം മുഴുവന്‍ വായ്ച്ചുതീര്‍ത്ത് വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സമയം പത്തര. അയാള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് താന്‍ പതിവിലും അര മണിക്കൂറ് നേരത്തെയാണല്ലോ ? ഓഫീസിലേക്കുള്ള യാത്രക്കിടയില്‍ പരിചയക്കാരാരെയും വെറുതെ വിട്ടില്ല. എല്ലാവരോടും മനസ്സ് നിറയെ സംസാരിച്ച് ആരെയും വെറുപ്പിക്കാതെ ഓഫീസിലെത്തിയപ്പോള്‍ സമയം പതിനൊന്നേ കാല്. അയാള്‍ക്ക് അയാളോട് തന്നെ വലിയ ബഹുമാനം തോന്നി കാരണം അതു വരെ ആരും ഓഫീസില്‍ എത്തിയിട്ടില്ലായിരുന്നു. അറ്റെന്‍ഡന്‍സ് രജിസ്റ്ററില്‍ അയാള്‍ ആത്മാഭിമാനത്തോടെ ഒപ്പിട്ടു. അതിനുശേഷം സീറ്റില്‍ വന്നിരുന്നപ്പോഴാണ് പതിവ് ചായയുടെ കാര്യം മനസ്സിലേക്കൊടിയെത്തിയത്. കൂട്ടിനാരെയും കിട്ടാത്ത ദേഷ്യത്തില്‍ അയാള്‍ ഓഫീസിലെ ഫോണ്‍ കയ്യിലെടുത്ത് അര മണിക്കുറോളം ദൂരെയുള്ള അളിയനുമായി സംസാരിച്ച്കൊണ്ടിരുന്നപ്പോള്‍ അയാളുടെ സഹവര്‍ക്കന്‍മാരില്‍ ഒരാള്‍ എത്തി. "ഞാന്‍ ചായ കുടിക്കാന്‍ പോകുന്നു. വരുന്നുണ്ടോ ?"
വിളി കേട്ട പാതി അയാള്‍ ചായക്കടയിലേക്ക് തിരിക്കുന്നു. അവിടെ വച്ച് അന്ത്യകൂദാശയെപ്പറ്റിവിശദമായ ചര്‍ച്ച. ഓഫീസിലെത്തിയപ്പോള്‍ അയാള്‍ നന്നേ അവശനായിരുന്നു. ഫാന്‍ ഫുള്‍സ്പീഡിലിട്ടുകൊണ്ട് ഒരാഴ്ച്ചയായി മേശപ്പുറത്തിരുന്ന ഫയലിന്മേല് തല വച്ച് അയാള്‍ സ്വസ്ഥമായി ഉറങ്ങി. സമയം ഒരു മണിയായപ്പോള്‍ സഹവര്‍ക്കന്‍മാരുടെ ബഹളം കൊണ്ടാവാം അയാള്‍ ഉണര്‍ന്നു. വിശപ്പിണ്റ്റെ വിളി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അയാള്‍ ഭക്ഷണം കഴിച്ച്കൊണ്ടിരുന്നപ്പോഴാണ് Day & Night Cricket Match നെ പ്പറ്റി ഓര്‍മ്മ വന്നത് . ഹാഫ് ഡേ ലീവ് ഒരു പ്രഹസനം പോലെ എഴുതിവച്ചിട്ട് അയാള്‍ വീട്ടിലേക്ക് തിരിച്ചു അയാളുടെ മനസ്സിലാകെ Toss നെ ക്കുറിച്ചുള്ള ടെന്‍ഷന്‍ ആയിരുന്നു.
ഗുണപാഠം
ഒരു ഹര്‍ത്താല്‍ വന്നാല്‍ ഗവന്‍മെണ്റ്റിന് ഒരു കോടി ലാഭം
COMPLETE LIST OF WINNERS OF PADMA AWARDS-2019
-
*List of Padma awardees 2019*
Distinguished personalities from the field of public service, sports and
entertainment will be awarded the Padma Bhushan, Pa...
5 years ago
9 comments:
ഹഹാഹഹാ....ഉഗ്രന്‍...
ഇങ്ങിനെ തന്നെയാവണം ജോലി കിട്ടി കഴിഞാല് ചെയേണ്ടത്....
പിന്നെ എങ്ങിനെ കാശുള്ളവന് നാട്ടില്‍ ഒരു കബനി തുടങ്ങും..
ഹര്‍ത്താല്‍ നിരോധിച്ച ബന്ദ്..
ബന്ദ് നിരോധിച്ച പണിമുടക്ക്..
വാക്കുകള്‍ക്ക് ക്ഷമമില്ലാത്തിടത്തോളം തുടരുമീ പ്രഹസനങ്ങള്‍.
ഈ എഴുത്തിന് അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
ആ ഗുണപാഠത്തിലുണ്ട് എല്ലാം.
:)
ഹി. ഹി. കൊള്ളാമല്ലോ.
ഏയ്, ആ പറഞ്ഞത് അത്ര ശരിയല്ല, ഹാഫ് ഡേ ലീവേ... കൊറച്ച് പുളിക്കും ലീവെഴുതിക്കൊടുക്കാന്‍.. രണ്ടു ദിവസത്തേക്ക് അടുപ്പിച്ച് ഹാജരിട്ട് വെച്ച എന്റെ അടുത്താ കളി...
ഹി..ഹി..ഹി.. കലക്കി...
:)
ഒരു പഞ്ചിങ്ങ് മെഷീന് വക്കാം എന്ന് കേട്ടതോടെ മുറവിളി കൂട്ടിയതിന്റെ പിന്നിലുള്ള രഹസ്യം ഇതാണല്ലേ..
:)
beautifully written... may be this is for very specific genre of govt jobs...
ജോലി കിട്ടിയിട്ടുവേണം ലീവെടുക്കാന്‍.......
കേരളത്തിലെ ഒരു റ്റിപികല്‍ ഓഫീസ് അന്തരീക്ഷം
Keralathi joli cheyyan patiyillallo enna sangadame ullu :)
Nannyi ezhuthiyirikkunnu!!
Neetha.
Post a Comment