Congratulations! You won $50,00000
ഇങ്ങനെയുള്ള മെയിലുകള്‍ കാണുമ്പോള്‍ ചിലരെങ്കിലും താല്‍പ്പര്യത്തോടെ ഇതൊന്ന് വായിച്ച് നോക്കാനാഗ്രഹിക്കും. നിങ്ങള്‍ക്ക് U.K.Lotteries വഴിയോ, മറ്റേതെങ്കിലും നറുക്കെടുപ്പ് വഴിയോ മേല്‍പ്പറഞ്ഞ ഡോളര്‍ സമ്മാനമായി ലഭിച്ചെന്നും, ഇത് നിങ്ങളുടെ മെയില്‍ അഡ്രസ്സ് Random ആയി സെലക്ട് ചെയ്ത് കിട്ടിയതാണെന്നും, ഇന്ത്യയിലെ ആദ്യത്തെ Winner നിങ്ങളാണെന്നും അവര്‍ വെളിപ്പെടുത്തുന്നു. അല്ലെങ്കില്‍ റഷ്യയിലെയൊ, ഇംഗ്ളണ്ടിലെയോ ഒരു ധനികക്ക്. കാന്‍സറൊ, മറ്റ് മാറാരോഗങ്ങളോ പിടിച്ച് മരണം കാത്ത് കിടക്കുകയാണെന്നും അവര്‍ തണ്റ്റെ സമ്പത്തിണ്റ്റെ ഒരു ഭാഗം വികസ്വരരാജ്യങ്ങളിലെ പാവപ്പെട്ടവര്‍ക്ക് കൊടുക്കുന്നതിണ്റ്റെ ഭാഗമായി നിങ്ങളെ തെരെഞ്ഞെടുത്തിരിക്കുന്നു എന്നും അറിയിക്കുന്നു. നമ്മള് ഉടന്‍ തന്നെ അവരാവശ്യപ്പെട്ടതനുസരിച്ച്, നമ്മുടെ Bank Account No സഹിതമുള്ള വിവരങ്ങള്‍ കൈമാറുന്നു. ഉടന്‍ അവരുടെ അടുത്ത മെയില്‍ വരുന്നു നിങ്ങളുടെ താല്‍പ്പര്യത്തിന് നന്ദി പറഞ്ഞതിന് ശേഷം, ഈ വലിയ തുക നിങ്ങള്‍ക്ക് കിട്ടുന്നതിന് ഈ തുകയുടെ ഒരു ശതമാനമോ, രണ്ട് ശതമാനമോ ചെറിയ കമ്മിഷനായി, അവരുടെ രഹസ്യ ഏജണ്റ്റിനെ ഏല്‍പ്പിക്കണമെന്നൊ, അല്ലെങ്കില്‍ അവര്‍ക്ക് ഈ ചെറിയ തുക അവരാവശ്യപ്പെടുന്ന വിലാസത്തില്‍ അയച്ച് കൊടുക്കാനും പറയുന്നു.
ഓര്‍ക്കുക അവര്‍ നമുക്ക് തരുന്നത്, നമുക്ക് സ്വപ്നം പോലും കാണാന്‍ കഴിയാനാവാത്തത്ര ഒരു വലിയ തുകയായാണ്. ഉദാഹരണത്തിന് $50,00000. ഇതിണ്റ്റെ ഒരു ശതമാനം എന്നു പറയുമ്പോള്‍ 5000 ഡോളറാണ് വളരെ ചെറിയ കമ്മിഷനായി (50ലക്ഷം ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍) അവര്‍ ആവശ്യപ്പെടുന്നത്. ഇത്തരം പ്രലോഭനങ്ങളില്‍ വീണ് പോയാല്‍, നമ്മുടെ പണം പോകുന്നത് മാത്രം മിച്ചം.
ഇങ്ങനെ ധാരാളം ഇന്ത്യാക്കാര്‍, കബളിപ്പിക്കപ്പെടുന്നതായി അറിഞ്ഞത് കൊണ്ടാവാം, നമ്മുടെ റിസര്‍വ്വ് ബാങ്ക് തന്നെ ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ലോട്ടറി തുടങ്ങിയ പദ്ധതികളിലേക്കായി വിദേശത്തേക്ക് പണം അയക്കാന്‍ FEMA പ്രകാരം അനുമതിയില്ലെന്ന് കേന്ദ്ര ബാങ്ക് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് പണത്തിണ്റ്റെ പ്രലോഭനത്തില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രതൈ!
COMPLETE LIST OF WINNERS OF PADMA AWARDS-2019
-
*List of Padma awardees 2019*
Distinguished personalities from the field of public service, sports and
entertainment will be awarded the Padma Bhushan, Pa...
5 years ago
3 comments:
ഇതൊന്നു നോക്കൂ..
കിട്ടിയിട്ടുണ്ട് ഇമ്മാതിരി കുറേയധികം മെയിലുകള്‍..
കഴിഞ്ഞ ആഴ്ച ആരോ ഇതു തന്നെ പോസ്റ്റിയിരുന്നു. വല്ലപ്പോഴും സമയം കിട്ടുമ്പോള്‍ മറ്റു ബ്ലോഗുകള്‍ വായിക്കണേ.
Post a Comment