Wednesday, 19 December 2007

ജാസിഗിഫ്റ്റും Orkut കമ്മ്യുണിറ്റിയും

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജാസിഗിഫ്റ്റുമായുള്ള ഇണ്റ്റര്‍വ്യു(2007ഡിസംബര്‍ 23)വില്‍ പറയുന്ന ഒരു കാര്യം ശ്രദ്ധിക്കൂ.

സംഗീതവുമായി ബന്ധപ്പെട്ട്‌ ഒരു വരേണ്യ/കീഴാള ജാതിബോധം മലയാളത്തില്‍ നില നില്‍ക്കുന്നുവെന്നു കരുതാന്‍ കഴിയുമോ എന്ന് ചോദ്യകര്‍ത്താവ്‌ ചോദിക്കുന്നു.

അതിന്‌ ജാസി പറയുന്ന മറുപടി ഇങ്ങനെയാണ്‌.

"പ്രത്യേകിച്ച്‌ എണ്റ്റെ കളര്‍/എണ്റ്റെ identity ആദ്യമായി Music Industryയിലേക്ക്‌ ഒരാള്‍ ഇങ്ങനെ കടന്ന് വരിക. നമ്മുടെ History ശ്രദ്ധിക്കപ്പെടാം. ഇഷ്ടമല്ലാത്തരീതിയില്‍ എന്തെങ്കിലും കണ്ടുപിടിക്കാം. ഈ സംഗീതം Music Attack ചെയ്യാന്‍ സഹായിക്കാം ഇപ്പോള്‍ തന്നെ Orkutല്‍ എനിക്കെതിരായി ഇരുപത്തിയൊന്നു പേര്‍ ചേര്‍ന്ന് ഒരു Anti Communityഉണ്ട്‌. അതും 22 വയസ്സിനു താഴെയുള്ളവര്‍ തുടങ്ങിയിരിക്കുന്നത്‌. ഒരാള്‍ തിരുവനന്തപുരത്തുനിന്നും/കണ്ണൂരില്‍ നിന്ന്-ബഹ്‌റൈനില്‍ നിന്ന് ഒരു പെണ്‍കുട്ടിയുമുണ്ട്‌. എണ്റ്റെ ഫോട്ടോയൊക്കെ വച്ച്‌ വികൃതമാക്കി. അവര്‍ കൊച്ചുകുട്ടികളാണ്‌ അവര്‍ എന്തുകൊണ്ടാണ്‌ എണ്റ്റെ Music Oppose ചെയ്യുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഇവരെല്ലാം ഒരു പ്രത്യേക Communityയില്‍ ഉള്ളവരാണ്‌. അപ്പോഴാണ്‌ നമ്മള്‍ പറയുന്നത്‌ അവരുടെ മാതാപിതാക്കളുടെയോ സുഹൃത്തുക്കളുടെയോ സ്വാധീനമാകാം അവരില്‍ ഒരു ബോധം സൃഷ്ടിച്ചത്‌. മാത്രമല്ല, ഈ കുട്ടികള്‍ക്ക്‌ ഞാന്‍ വളരുന്ന സമൂഹം വലുതാണെന്ന ഒരു Superiority Complex അവരുടെ മനസ്സിലുണ്ടാവാം. അവര്‍ക്ക്‌ Music ഇല്ല. അപ്പോള്‍ ഇവനാര്‌. അത്തരത്തിലായിരിക്കാം അവര്‍ opposeചെയ്യുന്നത്‌. ഇതിലെ Profile നോക്കുമ്പോള്‍ അറിയാം എല്ലാം ഒരു പ്രത്യേക type of community യില്‍ ഉള്ള ആള്‍ക്കാരാണ്‌"

നമുക്കറിയാം മലയാളസിനിമാരംഗത്ത്‌ ഒരു വന്‍തരംഗം സൃഷ്ടിച്ച ഗാനമായിരുന്നു "ലജ്ജാവതി". ആ ഒരൊറ്റ ഗാനം കൊണ്ട്‌ തന്നെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച സംഗീതസംവിധായകനായി മാറുകയായിരുന്നു ജാസ്സി. പക്ഷെ പിന്നെ അതു പോലൊരു ഹിറ്റ്‌ ഗാനം അദ്ദേഹത്തിന്‌ സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും അതിനു ശേഷവും നല്ല കുറെ ഗാനങ്ങള്‍ അദ്ദേഹം ഈണം പകര്‍ന്നവയാണ്‌. പല ചിത്രങ്ങളും പരാജയപ്പെട്ടിട്ടും ചില പാട്ടുകള്‍ (" സ്നേഹതുമ്പി" അഴകാലിലെ മഞ്ഞചരടിലെ പൂത്താലി (അശ്വാരൂഢന്‍)) എന്നി ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടവയാണ്‌.

അതെല്ലാം മറന്നേക്കു, ജാസിക്കെതിരെ ഇങ്ങനെ ഒരു Community എന്തിന്‌ രൂപം കൊടുത്തു എന്നതാണ്‌ മനസ്സിലാവാത്തത്‌. അതിന്‌ അവരെ പ്രേരിപ്പിച്ച ഘടകമെന്തായിരിക്കും. ജാസ്സി കറുത്തവനായിട്ടാണോ, അതോ മലയാളികളുടെ സംഗീതത്തില്‍ ജാസ്സിയോടുള്ളാ വരേണ്യവര്‍ഗ്ഗത്തിണ്റ്റെ എതിര്‍പ്പായിട്ടാണൊ ഇങ്ങനെ ഒരു community ? എന്തായാലും വേറെ പല സംഗീതസംവിധായകരും ചവറു ഗാനങ്ങള്‍ കൊണ്ട്‌ മലയാള സിനിമയെ നശിപ്പിക്കുമ്പോള്‍ കുറെ നല്ല ഗാനങ്ങള്‍ നമുക്ക്‌ നല്‍കിയ ജാസ്സിയെ ഇങ്ങനെ അപമാനിക്കുന്നത്‌ ശരിക്കും ചെറ്റത്തരമാണ്‌. പലര്‍ക്കും ജാസ്സി ചെയ്തിട്ടുള്ള ലജ്ജാവതിയെ ആണ്‌ മനസ്സിലാദ്യം കടന്നു വരുന്നെങ്കിലും ഇദ്ദേഹത്തിണ്റ്റെ ആദ്യ ചിത്രമായ "സഫല" ത്തിലെ "തൂവെള്ള തൂകുമുഷസ്സില്‍ " എന്ന ഗാനം ഒരു തവണ എങ്കിലും കേട്ടിട്ടുള്ളവര്‍ അദ്ദേഹത്തിണ്റ്റെ കഴിവിനെ പറ്റി മനസ്സിലാക്കതിരിക്കില്ല. എന്തായാലും ഇതൊന്നും ജാസ്സിയെ തളര്‍ത്തുകയില്ല, ലജ്ജാവതി അറബിയിലും, സിംഹളഭാഷയിലും പുറത്തിറങ്ങാന്‍ പോകുന്നു. തെലുങ്കില്‍ ജാസ്സി ചെയ്ത്‌ പല പാട്ടുകളും വാന്‍ ഹിറ്റായിക്കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക്‌ മണമില്ലല്ലോ ? ജാസ്സിയെ എതിര്‍ക്കുന്ന പേട്ടു പിള്ളാരെ നിങ്ങള്‍ക്കിതൊന്നും സഹിക്കുന്നില്ലെങ്കില്‍വെറുതെ Anti community ഉണ്ടാക്കി സമയം കളയാതെ കറുത്തവരോ, താണ ജാതിയിലൂള്ള വരോ ആയ വേറെ പ്രശസ്തരെ നോക്കിക്കോളൂ ! കാരണം അസൂയക്കും കുശുമ്പിനും മരുന്നില്ലല്ലോ മക്കളെ !

5 comments:

chithrakaran ചിത്രകാരന്‍ said...

സംഗീതത്തിലും നൃത്തത്തിലുമൊക്കെ കേരളത്തില്‍ സവര്‍ണതയുടെ സാന്നിദ്ധ്യം വളരെ പ്രകടമാണ്.
ഇവരുടെ സവര്‍ണ കലയെ ഊക്സിജന്‍ കൊടുത്ത് ഊതിവീര്‍പ്പിച്ച് മൊത്തം ജനത്തിന്റെ കലയായാണ് അവതരിപ്പിച്ചിട്ടുള്ളത്. ആ കലക്കെതിരെയുള്ള ആദ്യ മൊട്ടുസൂചിപ്രയോഗമാണ് ജാസ്സി ഗിഫ്റ്റ്.
ആ നൈസര്‍ഗ്ഗീക കലാകാരനെതിരെ പഴംബൂരാണ കലാസംസ്കാരത്തിന്റെ ഞാഞ്ഞൂലുകള്‍ മുതല്‍ അനന്തന്മാര്‍ വരെ പത്തിവിടര്‍ത്തി ആടും. ഒടുക്കത്തെ ആട്ടമല്ലെ ... ആടട്ടെ !!!
ഈ പൊസ്റ്റിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍!!!

മൂര്‍ത്തി said...

ആ ഓര്‍ക്കുട്ടിലെ 21 പേര്‍ എന്തായാലും കേരളത്തിന്റെയോ സംഗീതലോകത്തിന്റെയോ ആസ്വാദകരുടേയോ ഒന്നും പ്രതിനിധികളല്ല. അവര്‍ക്ക് ആവശ്യമില്ലാത്ത പബ്ലിസിറ്റി കൊടുക്കേണ്ടതില്ല എന്നു തോന്നുന്നു...

ഏ.ആര്‍. നജീം said...

മൂര്‍‌ത്തി പറഞ്ഞത് പോലെ അത് പിള്ളെര് കളിയായി കണ്ട് അവഗണിക്കാം..

ഉച്ചനേരത്ത് സൂര്യന് നേരേ ടോര്‍‌ച്ച് അടിച്ചു കൊണ്ട് നില്‍ക്കുന്ന ഒരാളെ കണ്ടാല്‍ നമ്മുക്ക് എന്ത് തോന്നും.. ?

നവരുചിയന്‍ said...

we love vinayan (director)എന്ന പേരിലും ഒരു കമ്യൂണിറ്റി ഉണ്ട് ഓര്‍ക്കുട്ട് ഇല്‍ . എന്ന് പറഞ്ഞു ആരെങ്കിലും പറയുമോ അയാള്‍ ഒരു നല്ല പടം എടുക്കും എന്ന് . അതൊക്കെ ചുമ്മാ അവഗണിക്കുക. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്ന് പറയുന്നതു പോലയെ ഉള്ളു ഇതും .

ശ്രീ said...

കഷ്ടം തന്നെ. എങ്കിലും മൂര്‍‌ത്തിയേട്ടന്‍‌ പറഞ്ഞതു പോലെ കുറച്ച് അജ്ഞരായ കുട്ടികളുടെ അറിവില്ലായ്മയായി ക്കരുതി അത് തള്ളിക്കളയുന്നതാവും നല്ലതെന്ന് എനിക്കും തോന്നുന്നു.

ജാസി ഗിഫ്റ്റിന് ആശംസകള്‍‌!
:)

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS