Tuesday, 8 April 2008

മോഹന്‍ ലാല്‍ മികച്ച നടന്‍ മീര നടി (Best Actor-Mohanlal & Best Actress-Meera Jasmine)


മോഹന്‍ ലാല്‍ മികച്ച നടന്‍ മീര നടി
2008ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സാംസ്‌ക്കാരിക വകുപ്പ്‌ മന്ത്രി എം.എ ബേബിയാണ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌. പരദേശിയിലെ അഭിനയത്തിന്‌ മോഹന്‍ലാലിനെ മികച്ച നടനായും ഒരേകടലിലെ അഭിനയത്തിന്‌ മീര ജാസ്‌മിനെ മികച്ച നടിയായും തിരഞ്ഞെടുത്തു.
38 വിഭാഗങ്ങളിലായാണ്‌ അവാര്‍ഡുകള്‍ നല്‍കിയത്‌

അടയാളങ്ങള്‍ സംവിധാനം ചെയ്‌ത എം. ജി ശശിയാണ്‌ മികച്ച സംവിധായകന്‍. മികച്ച ചിത്രവും ഇതുതന്നെ. വിനോദയാത്രയുടെ തിരക്കഥ രചിച്ച സത്യന്‍ അന്തിക്കാടാണ്‌ മികച്ച തിരക്കഥാകൃത്ത്‌. വീരാളിപ്പട്ട്‌, അറബിക്കഥ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന്‌ ജഗതി ശ്രീകുമാറിന്‌ പ്രത്യേക ജൂറി പുരസ്‌ക്കാരം നല്‍കും. അടയാളങ്ങള്‍, ഒറ്റക്കയ്യന്‍ എന്നീ ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്‌ചവെച്ച ടി.ജി രവിയെ പ്രത്യേക ജൂറി പരാമര്‍ശത്തോടെ ആദരിക്കും.

കടപ്പാട്‌- മാതൃഭൂമി ദിനപ്പത്രം








ഇനി വിവാദ പ്രസ്താവനകള്‍ക്കുവേണ്ടി നമുക്ക്‌ കാത്തിരിക്കാം. അതാണല്ലോ പതിവ്‌. അവാര്‍ഡ്‌ കിട്ടാത്തവരുടെ പരിഭവങ്ങളും കിട്ടിയവര്‍ തീരെ പ്രതീക്ഷിച്ചില്ല എന്നു പറയുന്നതും പത്രത്താളുകളില്‍ ഇടം പിടിക്കട്ടെ
അടൂരിണ്റ്റെ 'നാലു പെണ്ണുങ്ങള്‍'ക്ക്‌ പ്രതീക്ഷിച്ചത്ര അവാര്‍ഡുകള്‍ കിട്ടാത്തതുകൊണ്ട്‌ തന്നെ ഇത്തവണത്തെ അവാര്‍ഡ്‌വിവാദങ്ങള്‍ക്ക്‌ ആക്കം കൂട്ടിയേക്കും

2 comments:

Unknown said...

അഭിനയം എന്നാല്‍ പുര്‍ണതയാണു.ഏതൊരു കഥാപാത്രത്തെയും അനശ്വരമ്മാക്കാനുള്ള കഴിവ്
ലാലേട്ടന്‍ ആ കാര്യ്യത്തില്‍ മലയാളിയുടെ അഭിമാനമാണു.ആ ലാലേട്ടനല്ലാതെ മറ്റാര്‍ക്കാ നാലകത്ത് മൂസായെ അവതരിപ്പിക്കാന്‍ കഴിയുക
ആ ലാലേട്ടനല്ലാതെ മറ്റാര്‍ക്കാണു അവാര്‍ഡ് ലഭിക്കുക.
mohanlalfilm.blogspot.com

Unknown said...

ലാലേട്ടനും മീരക്കും ആശംസകള്‍

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS