Thursday, 3 April 2008

മമ്മൂട്ടിയും ലാലും ദിലീപേട്ടനും

ഒരു ദിവസം ബസ്‌ സ്റ്റോപ്പില്‍ വണ്ടികാത്ത്‌ നിന്ന് ബോറടിച്ച്‌ നിന്നപ്പോഴാണ്‌ സ്ക്കൂള്‍ വിട്ട്‌ കുറേ കുട്ടികള്‍ സ്റ്റോപ്പിലേക്കെത്തിച്ചേര്‍ന്നത്‌. ഞാന്‍ മനസ്സില്‍ വിചാരിച്ചു. എന്തായാലും സീറ്റ്‌ കിട്ടുന്ന കാര്യത്തെ പറ്റി ചിന്തിക്കേണ്ടതില്ല, അതിവേഗത്തില്‍ ഈ വാനരപ്പട നുഴഞ്ഞുകയറിയാല്‍ നമുക്ക്‌ നില്‍ക്കാന്‍ ഇടം കിട്ടുമോ എന്ന് മാത്രം ചിന്തിച്ചാല്‍ മതി. ഇവര്‍ നിന്നാലോ, ബാഗും ഭണ്ഡാരവും വെക്കാനുള്ള സ്ഥലമായി നമ്മുടെ ദേഹം അവര്‍ കണ്ടെത്തും. പക്ഷെ എണ്റ്റെ ബോറടി ശരിക്കും മാറി മൂന്ന് പെണ്‍കുട്ടികളുടെ വര്‍ത്തമാനം കേട്ടപ്പോള്‍. മൂന്നിലോ നാലിലോ മറ്റോ ആവാം ആ കുട്ടികള്‍ പഠിച്ചിരുന്നതെന്നു തോന്നുന്നു. കുട്ടികളുടെ ഒരു പ്രത്യേകത അവര്‍ എപ്പോഴും അവരുടേതായ ലോകത്തായിരിക്കും എന്നതാണ്‌. ചുറ്റുപാടുകളെ പറ്റി പലപ്പോഴും അവര്‍ ചിന്തിക്കാറേയില്ല.

കൂട്ടത്തില്‍ ഒരാള്‍ ആവേശത്തോടെ മറ്റ്‌ രണ്ട്‌ പേരോടും പറയുകയാണ്‌.

“Mammoottyയുടെ പുതിയ പടം ഞങ്ങള്‍ ഈ ആഴ്ച കാണുമല്ലോ തിയേറ്ററില്‍ പോയി?”
അപ്പോള്‍ നടുക്ക്‌ ഇരുന്ന മഹതിയുടെ കമണ്റ്റ്‌.
“എനിക്കിഷ്ടം മോഹന്‍ ലാലിനെയാ, Mohanlal നന്നായി ഡാന്‍സ്‌ കളിക്കും, തമാശപറയും, മമ്മൂട്ടിയെ അതിനെങ്ങാനും കൊള്ളാമോ ? “
മൂന്നാമത്തെ ആള്‍ Dileep ഫാന്‍ ആയിരുന്നു
“ദിലീപേട്ടണ്റ്റെ സിനിമയാ കാണാന്‍ രസം, എല്ലാത്തിലും അടിപൊളി തമാശയുണ്ടാവും ?”


“എന്നാടെ ദിലീപ്‌ നിണ്റ്റെ ഏട്ടനായതു ?”
ലാല്‍ ഫാണ്റ്റെ ചോദ്യം കേട്ട്‌ മമ്മൂട്ടിഫാന്‍ പൊട്ടിച്ചിരിച്ചു. ഇതൊക്കെ കണ്ട്‌ ദിലീപ്‌ ഫാണ്റ്റെ മുഃഖം വല്ലാതെ വാടി.


“നോക്കിക്കോ നിങ്ങള്‍ രണ്ടാള്‍ക്കും എണ്റ്റെ മാമന്‍ ഗള്‍ഫില്‍നിന്നും വരുമ്പോള്‍ കൊണ്ടുവരുന്ന മുട്ടായിയും പേനയും തരത്തില്ല.”

അപ്പോഴേക്കും ബസ്സ്‌ വന്നു. മൂവര്‍സംഘം ബസ്സിലേക്ക്‌ തള്ളിക്കയറി. ഞെങ്ങിഞ്ഞെരുങ്ങി ഒരറ്റത്ത്‌ ഞാനും നിന്നു. എണ്റ്റെ കുട്ടിക്കാലത്ത്‌ ലാലിനും മമ്മൂട്ടിക്കുവേണ്ടി വക്കാലത്ത്‌ പിടിച്ച്‌ കൂട്ടുകാരുമായി വഴക്കിട്ടസംഭവങ്ങള്‍ , ഓര്‍മ്മകള്‍ക്ക്‌ സുഗന്ധം പരത്തുന്നുണ്ടായിരുന്നു.

5 comments:

Rare Rose said...

കുട്ടിപട്ടാളത്തിന്റെ തര്‍ക്കം കൊള്ളാല്ലോ..കുട്ടികളുടെ ലോകം എപ്പോഴും ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങളെ ചുറ്റിപ്പറ്റിയായിരിക്കുമല്ലോ...ഞാനും ഒട്ടും മോശമല്ല..ഇതേ സംഭവത്തിനു വേണ്ടി കൂട്ടുകാരുമായിട്ടു ഞാനും എത്രയോ വട്ടം തല്ലുകൂടിയിട്ടുണ്ടു..:-)

ശ്രീ said...

കുട്ടിക്കാലത്തിന്റെ മാധുര്യം.
:)

Unknown said...

ലാലേട്ടന്റെ ഒരൊറ്റപടത്തിന്റെ അദ്യഷോ ഒഴിവാകിയിട്ടില്ല ഞാനിതു വരെ അരെന്തോക്കെ പറഞ്ഞാലും നടന്‍ എന്നത് ലാലേട്ടനാണു

Eccentric said...

hihihi

Biju Thomas said...

കുട്ടികളുടെ നിഷ്കളങ്കത...

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS