Tuesday, 15 April 2008

ശ്രീനിവാസനും കോപ്പിയടി വീരനോ ?



കഴിഞ്ഞവര്‍ഷത്തെ ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ്‌കരസ്ഥമാക്കിയ “കഥ പറയുമ്പോള്‍”എന്നസിനിമയുടെ കഥ പറഞ്ഞത്‌ ശ്രീനിവാസനാണെന്നായിരുന്നു ഇതുവരെ എല്ലാവരും വിശ്വസിച്ചിരുന്നത്‌. എന്നാല്‍ ആ കഥ സത്യചന്ദ്രന്‍ എന്ന ഒരു കവിയുടെ തൂലികയില്‍ നിന്നും പിറവിയെടുത്തതെന്ന വാര്‍ത്ത ജന്‍മഭൂമി പത്രത്തില്‍.(April -13 ജന്‍മഭൂമി ദിനപത്രം വാരാദ്യം., ലേഖകന്‍:എം. കെ രമേഷ്കുമാര്‍ ) തമിഴിലേക്ക്‌ രജനിയെ നായകനാക്കി എടുക്കാന്‍ ഉദ്ദേശിക്കുന്ന ഈ സിനിമയുടെ കഥ സത്യത്തില്‍ താന്‍ എഴുതിയതാണെന്നും പറഞ്ഞ്‌ സത്യചന്ദ്രന്‍ രജനിക്ക്‌ കത്തെഴുതിയിരിക്കുന്നു.




ഹരിതം ബുക്സിണ്റ്റെ Proof Reader ആയിപ്രവര്‍ത്തിക്കവെ , ഏതാണ്ട്‌ ഒന്നര വര്‍ഷം മുമ്പ്‌, കണ്ണൂര്‍ കൈരളി ബുക്സിണ്റ്റെ ചെയര്‍മാനും നടനും സംവിധായകനുമായിരുന്ന ശ്രീനിവാസനോട്‌ സത്യന്‍ “കഥ പറയുമ്പോള്‍” എന്നതിണ്റ്റെ വണ്‍ലൈന്‍ ഫോണിലൂടെ പറയുകയുണ്ടായി. ഒരു ദിവസം രാത്രിയില്‍ ശ്രീനിയോട്‌ പറഞ്ഞ ഈ കഥ ശ്രീനിക്ക്‌ വളരെയധികം ഇഷ്ടപ്പെട്ടു.പരിയാരം മെഡിക്കല്‍ കോളേജില്‍ താന്‍ ഉടനെ വരുമെന്നും അപ്പോള്‍ കൈരളിയില്‍നിന്ന് കഥ വാങ്ങാമെന്നും പറഞ്ഞുവത്രേ. പറഞ്ഞ പ്രകാരം സത്യന്‍ കഥ ഏല്‍പ്പിച്ചു.പിന്നീട്‌ ശ്രീനിവാസനെ വിളിച്ച്‌ കഥ കിട്ടിയെന്ന് ഉറപ്പുവരുത്തി. അതിനിടെ സത്യണ്റ്റെ ചേട്ടന്‍ബൈക്കപകടത്തില്‍ പരിക്കേറ്റതോടെ, പ്രാരാബ്ധം പൊറുതിമുട്ടിച്ചസത്യന്‍ കഥയെല്ലാം താത്കാലികമായി മറന്നു.


“കഥ പറയുമ്പോള്‍”എന്ന ടൈറ്റിലില്‍ തന്നെ ശ്രീനിയുടെ സിനിമ റിലീസ്‌ ചെയതപ്പോള്‍ സത്യന്‍ വടകരയില്‍ പോയി സിനിമ കണ്ടു.കഥ തണ്റ്റേത്‌ തന്നെ. പക്ഷെ പേരു മാത്രമില്ല. കഥയും തിരക്കഥയുമെല്ലാം ശ്രീനിവാസന്‍ തന്നെ. തുടര്‍ന്നുംശ്രീനിയെ വിളിച്ചു പലപ്പോഴായി. എല്ലായ്പ്പോഴും പലതും പറഞ്ഞ്‌ അദ്ദേഹം ഒഴിഞ്ഞു മാറി. പോലീസില്‍ പരാതി നല്‍കി. പക്ഷേ ഡോക്യുമെണ്റ്ററി എവിഡന്‍സില്ലാത്തതിനാല്‍ ഒന്നിനും പുരോഗതിയുണ്ടായില്ല. 2003- ല്‍ സത്യണ്റ്റെ പേരില്‍ വെള്ളിനക്ഷത്രം സിനിമാവരികയില്‍ “കഥ പറയുമ്പോള്‍”എന്ന പേരില്‍ വന്ന വണ്‍ലൈന്‍, Documentary Evidence ആക്കി നിയമപരമായി മുന്‍പോട്ട്‌ നീങ്ങാന്‍ കൂട്ടുകാര്‍ നിര്‍ബന്ധിക്കുന്നു. അതനുസരിച്ച്‌നിയമപരമായി തന്നെ ഈ മോഷണത്തെ നേരിടാന്‍ സത്യന്‍ തീരുമാനിച്ചിരിക്കുന്നു. 41 വയസ്സുള്ള കവിയും കഥാകാരനുമായ ഈ അര്‍ധപട്ടിണിക്കാരന്‍ പെങ്ങളുടെ ഓഹരിയില്‍ കിട്ടിയ അഞ്ച്സെണ്റ്റ്‌ ഭൂമിയിലെ രണ്ട്‌ മുറിയുള്ള ഓടിട്ട വീട്ടില്‍ താമസിക്കുന്നു. ദിവസം 50രൂപ കിട്ടിയാല്‍ സന്തുഷ്ടനാവുന്ന ഈ മനുഷ്യന്‍ നുണപരിശോധനക്ക്‌ വരെ തയ്യാറാണെന്ന് പറയുമ്പോള്‍ നമ്മുടെ സിനിമാ വിഗ്രഹങ്ങളുടെ മുഃഖം മൂടി അഴിഞ്ഞുവീഴുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മണിച്ചിത്രത്താഴിണ്റ്റെ കഥയുടെ കാര്യത്തില്‍ മധുമുട്ടത്തെ ഒഴിവാക്കി തമിഴിലും ഹിന്ദിയിലും അതിണ്റ്റെ കഥയുടെ പകര്‍പ്പവകാശത്തിണ്റ്റെ പണം സൂത്രത്തിലൂടെ തട്ടിയെടുക്കാന്‍ നടന്ന ശ്രമം ഫാസില്‍ എന്ന സംവിധായകനു നല്‍കിയ പേരുദോഷം ശ്രീനിവാസന്‍ മറന്നിട്ടുണ്ടാവില്ലല്ലോ ? അതോ സിനിമാക്കാരെല്ലാം മോഷണം ഒരു കലയാക്കാനുള്ള ശ്രമത്തിലാണോ ?

8 comments:

N.J Joju said...

ഇതിനു മറുപടി ശ്രീനിവാസന്‍ തന്നെ പറഞ്ഞിട്ടൂണ്ട്

നിലാവര്‍ നിസ said...

പക്ഷേ ആ മറുപടി എത്രയും അവ്യക്തമായിരുര്‍ന്നല്ലോ... അങ്ങനെയാണെങ്കില്‍ മൌലികത എന്ന വാക്കൊക്കെ എന്നേ കാല ഹരണപ്പെട്ടു എന്നു പറയേണ്ടി വരും..

കാഴ്‌ചക്കാരന്‍ said...

ഈ കാര്യത്തില്‍ ഇടപെട്ടു സംസാരിച്ചത്‌ നന്നായ. സ്‌നേഹത്തോടെ..

Anonymous said...

Nadodikkattinte Kadha Siddique Lalinte anathre. Ningalku avasaram varumennu paranju Srinivasan athu adichu matti. Athupole, Balachandramenonte adyakala chitrangalude kadha Srinivasantethum! Menon annu Srinivasanilninnu adichumatti. Film industryil ithokke pathivanu

siva // ശിവ said...

ഞാനെന്തു പറയാന്‍...

Anonymous said...

Nadodikaatu story is credited to Siddiquq-Lal. Srinivasan is credited with screenplay.

Unknown said...

എത്രാ കോപ്പിയടിച്ചാലും പടം വിജയിപ്പിക്കുന്നുണ്ടല്ലോ അതുമതി

ശ്രീ said...

ഒരു പക്ഷേ ശരിയായിരിയ്ക്കാം. കാരണം “ഉദയനാണു താരം” എന്ന ചിത്രത്തിലെ പല സീനുകളും ഒരു ഇംഗ്ലീഷ് സിനിമയില്‍ നിന്നും എടുത്തതാണ് എന്ന് പലര്‍ക്കും അറിയുമായിരിയ്ക്കും.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS