Thursday, 22 May 2008

മനുഷ്യദൈവങ്ങളും രാഷ്ട്രീയക്കാരും പിന്നെ കുറെ മാധ്യമപുണ്യവാളന്‍മാരും

ആരാണ്‌ മനുഷ്യദൈവങ്ങളെ വളര്‍ത്തുന്നത്‌? ഇപ്പോള്‍ പത്രത്താളുകളുടെ മുന്‍പേജുകളില്‍ ആള്‍ദൈവങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ തൂലിക ചലിപ്പിച്ചുകൊണ്ടിരിക്കുന്നവരൊക്കെ പണ്ട്‌ ഈ ആള്‍സ്വാമികളുടെ ദിവ്യത്വത്തെ വാനോളം പുകഴ്ത്താനും, പുതിയ നിറം പിടിച്ച കെട്ടുകഥകള്‍ ഭാവനയിലൂടെ രചിച്ച്‌ ആള്‍സ്വാമിമാര്‍ക്ക്‌ വിശ്വാസികളെ ഉണ്ടാക്കികൊടുക്കുകയും ചെയ്തവരല്ലേ! പത്രവായന ഹരമാക്കിയ മലയാളികള്‍ അവരറിയാതെ തന്നെ ഇത്തരം അന്ധവിശ്വാസങ്ങള്‍ ജീവിതത്തിണ്റ്റെ ഭാഗമാക്കിയാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.

ചില ആള്‍ദൈവങ്ങള്‍ രാജ്യത്തേക്കാള്‍ വളര്‍ന്നുപോയതിനാല്‍ വഴിതെറ്റിയാണെങ്കില്‍ പോലും അന്വേഷണത്തിനുള്ള ഗ്രീന്‍ സിഗ്നല്‍ അവര്‍ക്കുനേരെ കാട്ടില്ലെന്ന്‌ കുറെയൊക്കെ നമുക്കും അറിയാം. സുനാമി മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്ത ദിവ്യതേജസ്സായ മാതാവ്‌ , സുനാമിക്ക്‌ കേന്ദ്രം അനുവദിച്ചതിനേക്കാള്‍ എത്രയോ ഇരട്ടി തുക ദുരിതാശ്വാസമായി നല്‍കിയപ്പോഴും നമ്മള്‍ അവരുടെ കരുണാവിലാസത്തില്‍ അലിഞ്ഞുചേര്‍ന്നുകൊണ്ട്‌ അവരുടെ സല്‍ക്കര്‍മ്മത്തിനെ പുകഴ്ത്താന്‍ മത്സരിക്കുകയായിരുന്നല്ലോ ? തീര്‍ച്ചയായും അവര്‍ ചെയ്തത്‌ സത്കര്‍മ്മം തന്നെ. നമ്മുടെ ജനപ്രതിനിധികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന കാര്യം അവര്‍ ചെയ്തല്ലൊ. പക്ഷെ ഇത്രയും വലിയ തുക നല്‍കാന്‍ ഒരു മനുഷ്യദൈവത്തിന്‌ കഴിയുന്നു എന്നു വെളിപ്പെടുമ്പോള്‍ സന്തോഷ്‌ മാധവന്‍മാര്‍ ധാരാളം ഇനിയും ഉണ്ടാവും ഈ സമൂഹത്തില്‍. കാരണം പ്രചോദനം എന്നത്‌ നമ്മളെ എന്തുചെയ്യാനും പ്രാപ്തരാക്കുമല്ലോ ?

മെയ്‌ അനങ്ങാതെ , ഭക്തിരസത്തിലൂടെ, പറ്റുമെങ്കില്‍ മുതുകാടിണ്റ്റെ മാജിക്ക്‌ അക്കാഡമിയില്‍ നിന്ന്‌ രണ്ടോ മൂന്നോ മാജിക്കുകള്‍ കൂടി വശത്താക്കിയശേഷം ഈ ഫീല്‍ഡിലിറങ്ങണമെന്നാണ്‌ പുതിയ തലമുറയോടുള്ള അപേക്ഷ. കാരണം ജോലിചെയ്യാതെ എങ്ങനെയെങ്കിലും കുറുക്കുവഴികളിലൂടെ പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങള്‍ തേടി അലയുന്ന ഇന്നത്തെ ചെറുപ്പത്തിന്‌ ഏറ്റവും നല്ല വഴി ഭക്തിമാജിക്ക്‌ ആണ്‌. അതാവുമ്പോള്‍ ധാരാളം വിഡ്ഡികളായ വിശ്വാസികളെയും പെട്ടെന്ന് കിട്ടും. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനേക്കാള്‍ നല്ലത്‌ ഇതല്ലേ ? ഒരു അന്വേഷണവും നേരിടേണ്ടി വരില്ല, പക്ഷേ രാജ്യത്തേക്കാള്‍വളര്‍ന്നിട്ടേ മറ്റ്‌ സൈഡ്ബിസിനസ്സുകളിലേക്ക്‌തിരിയാവൂ. ഇല്ലെങ്കില്‍ സന്തോഷ്‌ മാധവനെ പോലെ രക്തസാക്ഷിയാവാനാവും വിധി.

9 comments:

ഫസല്‍ ബിനാലി.. said...

'സെറാഫിനു'കള്‍ ദക്ഷിണാഫ്രിക്കയിലെ ഒരു ജന വിഭാഗമല്ല, നമ്മുടെ ഇടയില്‍ ഇന്നും ജീവിച്ചിരുപ്പുള്ള ചില ഓര്‍മ്മപ്പെടുത്തലുകളാണ്.

Unknown said...

:

ബാബുരാജ് ഭഗവതി said...

പല ആള്‍ദൈവങ്ങളെക്കുറിച്ചും മാതൃഭൂമിയും മറ്റും ഫുള്‍ പേജ് റിപ്പോര്‍ട്ടുകള്‍ എഴുതി നിറച്ചത് നമ്മുടെ മനസ്സിലുണ്ടല്ലോ.. ‘ഭക്തിയുടെ നിറവില്‍’ എന്നൊക്കെ പൂച്ച സാഹിത്യമെഴുതിയത്.

യൂനുസ് വെളളികുളങ്ങര said...

plese read http://thamaravadunnu.blogspot.com

Anonymous said...

നല്ല നിരീക്ഷണം.
പത്രങ്ങളേക്കുറിച്ച് ആരും അത്രകണ്ട് ശ്രദ്ധിക്കാറില്ല. രാഷ്ട്രീയക്കരുടേയും ഉദ്യോഗസ്ഥന്‍മാരുടേയും അഴുമതികളേക്കുറിച്ച് എല്ലാവരും വളരെ ചര്‍ച്ച ചെയ്യറുള്ളതാണ്. എന്നാല്‍ ഈ പത്രങ്ങളും, പത്ര പ്രവര്‍ത്തകരുമാണ് ഏറ്റവും വലിയ അഴുമതിക്കാര്‍.
ഇത്തരം പത്രങ്ങള്‍ പണം കൊടുത്ത് വാങ്ങാതിരിക്കുക.

പാമരന്‍ said...

സത്യം..!

മണിലാല്‍ said...

ആള്‍ദൈവങ്ങളെ ഇപ്പോലെങ്കിലും പത്രക്കാരും ജനങ്ങളും തിരിച്ചറിയുന്നുണ്ടല്ലോ

മണിലാല്‍ said...

ഇപ്പോളും വന്‍ മരങ്ങളെ തൊടാന്‍ ആര്‍ക്കുമാകുന്നില്ല

Sapna Anu B.George said...

ആള്‍ദൈവങ്ങള്‍ കളിപ്പിച്ച ഒരു പിടി ഹതഭാഗ്യരെ കണ്ടിട്ടുണ്ട്, കഷ്ടം....ഇപ്പോഴെങ്കിലും വിവരം അറിഞ്ഞതില്‍ സന്തോഷം

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS