Thursday, 4 September 2008

കാണം വിറ്റും ഉണ്ണുന്ന ഓണക്കാലം.

മലയാളികള്‍ വരവിനേക്കാളേറെ ചിലവഴിക്കാന്‍ ശ്രമിക്കുന്ന ഓണക്കാലം. തുണിക്കടകളില്‍ മാവേലിസ്റ്റോറിനേക്കാള്‍ തിരക്കാണിപ്പോള്‍. ബന്ധുബലമേറെയുള്ളവര്‍ ഏറെ സാമ്പത്തികബാധ്യതക്കടിമപ്പെടുന്നത്‌ ഓണക്കാലത്ത്‌ തന്നെ. ആര്‍ക്കെങ്കിലും തുണിയെടുക്കാന്‍ വിട്ടുപോയാല്‍ പരിഭവങ്ങളായി പരാതികളായി. സര്‍ക്കാരിണ്റ്റെ ബോണസും, അലവന്‍സുമെല്ലാം തുണിക്കടക്കാരും, സൂപ്പര്‍മാര്‍ക്കറ്റുകളും വീതിച്ചെടുക്കുന്ന ഓണക്കാലം പോലൊരു കാലം വേറെയില്ലല്ലോ. ആഘോഷങ്ങളെല്ലാം കഴിയുമ്പോളാണ്‌ ഫിനാന്‍സുകാരുടെയും കൊള്ളപ്പലിശക്കാരുടെയും യഥാര്‍ത്ഥ ഓണം വരുന്നത്‌. എല്ലാം ചിലവഴിച്ച്‌, (കുടിയന്‍മാരാണെങ്കില്‍ ബാറിലേക്കു കെട്ടിവച്ച തുകയും കൂടി കൂട്ടുമ്പോള്‍ ഫിറ്റായി ബോധം പോയേക്കാം) പാപ്പരായി നില്‍ക്കുമ്പോള്‍ രക്ഷക്കെത്തുന്ന ഇവര്‍ വാമനവേഷം പൂണ്ട്‌ നമ്മളെ വീണ്ടും കടക്കെണിയിലേക്കു ചവിട്ടിത്താഴ്ത്തിയേക്കാം. എങ്കിലും കാണം വിറ്റ്‌ ഓണം ഉണ്ട ഒരു സമാധാനം മന്‍സ്സിലുണ്ടാവും അല്ലേ. അല്ലെങ്കില്‍ പിന്നെ കാണം വിറ്റ്‌ ഓണം ഉണ്ണണം എന്ന ചൊല്ലിനെന്തു പ്രസക്തി അല്ലേ. എല്ലാ ബൂലോകര്‍ക്കും ഓണാശംസകള്‍ നേരുന്നു.

3 comments:

ശ്രീ said...

ശരി തന്നെ... എന്നാലും ഓണം വര്‍ഷത്തില്‍ ഒരിയ്ക്കലല്ലേ ഉള്ളൂ... എല്ലാവരും ആഘോഷിയ്ക്കട്ടെ

ഓണാശംസകള്‍!

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ജയകൃഷ്ണന്‍,
എന്തൊക്കെയുണ്ട് വിശേഷങ്ങള്‍.ഓണം ഏത് വരെയായി?ഓണാശംസകള്‍...
വെള്ളായണി

വിജയലക്ഷ്മി said...

sandhesham nannayirikunnu."onashamsakal"....

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS