Monday, 10 November 2008

ഗാംഗുലി പടിയിറങ്ങുമ്പോള്‍.
ഇന്ത്യക്ക്‌ ഏറ്റവുമധികം ടെസ്റ്റ്‌ വിജയങ്ങള്‍ സമ്മാനിച്ച " മഹാരാജ" ക്രിക്കറ്റിനോട്‌ വിട ചൊല്ലുമ്പോള്‍ ഓഫ്‌ സൈഡിലെ രാജാവിന്‌ പകരം വക്കാന്‍ ഒരു പിന്‍ഗാമിയെ കണ്ടെത്താനാവാത്ത അവസ്ഥയിലാണ്‌ ടീം ഇന്ത്യ. സൌരവിണ്റ്റെ വിവാദഭരിതമായ ക്രിക്കറ്റ്‌ കരിയര്‍ അദ്ദേഹത്തിണ്റ്റെ ഇന്നിംഗ്സ്‌ പോലെ തന്നെ വിസ്മയകരമാണ്‌. ഒരുവര്‍ഷത്തോളം മോശം ഫോമിനേക്കാളുപരി ക്രിക്കറ്റിണ്റ്റെ അകത്തളങ്ങളിലുള്ള കളികളിലൂടെ പുറത്തിരുന്നശേഷം ഉജ്ജ്വലമായ തിരിച്ച്‌ വരവ്‌ നടത്തിയ സൌരവ്‌ നല്ല രീതിയില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടും ഏകദിനടീമില്‍ നിന്നും പുറത്തായ ദുരന്തം കൂടി നമുക്ക്‌ കാണേണ്ടി വന്നു.

"ഞാന്‍ ചീഫ്‌ സെലക്ടര്‍ ആയി തുടരുന്നോളം സൌരവ്‌ ഇന്ത്യന്‍ ടീമിലുണ്ടാവില്ല" എന്ന് പ്രഖ്യാപിച്ച കിരണ്‍ മോറെ എന്ന കോമാളി കീപ്പറിനുള്ള മറുപടി തണ്റ്റെ ശക്തമായ രണ്ടാം വരവിലൂടെ സൌരവ്‌ നല്‍കി. വെംഗ്സാര്‍ക്കര്‍ സെലക്ടറായിരിക്കുമ്പോള്‍ റെസ്റ്റ്‌ ഓഫ്‌ ഇന്ത്യ ടീമില്‍പോലും നിലനിര്‍ത്താത്തതില്‍ നിരാശനായ ഗാംഗുലി, പിന്നീട്‌ സെലക്ടര്‍ ആയ ശ്രീകാന്തിണ്റ്റെ താല്‍പ്പര്യം കൊണ്ട്‌ മാത്രം ഇന്ത്യന്‍ ടെസ്റ്റ്‌ ടീമിലെത്തുകയായിരുന്നു. ആസ്ത്രേലിയക്കെതിരെയുള്ള ഈ പരമ്പരയില്‍ 54 റണ്‍സ്‌ ശരാശരിയില്‍ 324 റണ്‍സെടുത്ത ഗാംഗുലി മികച്ച പ്രകടനമാണ്‌ കാഴ്ച വച്ചത്‌.

നന്നായി പ്രകടനം കാഴ്ചവച്ചിട്ടും എപ്പോഴും സെലക്ടര്‍മാരുടെ കാരുണ്യത്തിന്‌ വേണ്ടി കാത്തിരിക്കാന്‍ അഭിമാനിയായ മുന്‍ ക്യാപ്റ്റന്‌ കഴിയുമായിരുന്നില്ല. അതിണ്റ്റെ ഫലമായി വന്ന പൊടുന്നനെയുള്ള റിട്ടയര്‍മണ്റ്റ്‌ തീരുമാനം ഏവരെയും അത്ഭുതപ്പെടുത്തി. എങ്കിലുംഅവസാനടെസ്റ്റിലെ ഉജ്ജ്വല വിജയത്തോടെ ഗാംഗുലിക്ക്‌ രാജകീയമായ വിടവാങ്ങലാണ്‌ ടീം ഇന്ത്യ നല്‍കിയത്‌.


ശ്രികാന്തിനെപ്പോലെ കാണികളെ രസിപ്പിക്കുന്ന കളിയാണ്‌ ഗാംഗുലിയുടേതെന്ന് സച്ചിന്‍ പറയുമ്പോള്‍ Opening Partnership ല്‍ ഈ ജോഡി വാരിക്കൂട്ടിയ റണ്‍സ്‌ ആയിരിക്കും ഏവരുടെയും മനസ്സിലേക്ക്‌ കടന്ന് വരിക . ഇന്ത്യയുടെ വിജയങ്ങള്‍ വളരെ വികാരതീഷ്ണതയോടെ വേദിയില്‍ പ്രകടിപ്പിച്ച ഈ ക്യാപ്റ്റന്‍, ലോഡ്സില്‍ ഇംഗ്ളണ്ടിനെതിരെ ഉടുപ്പൂരി വിജയം ആഘോഷിച്ച ആ ചിത്രം ആര്‍ക്കാണ്‌ മറക്കാന്‍ കഴിയുക.
കോഴക്കാറ്റില്‍ ആടിയുലഞ്ഞ്‌ നിന്നിരുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്‌ നവജീവന്‍ പകരാനും ഗാംഗുലിക്ക്‌ കഴിഞ്ഞുവെന്നത്‌ മറ്റൊരു സത്യം
ഗാംഗുലിക്ക്‌ മാത്രം അര്‍ഹതപ്പെട്ട ഒരു Record ഇനിയൊരു കളിക്കാരന്‌ കരസ്ഥമാക്കാന്‍ കഴിയുമോ എന്ന് സംശയമാണ്‌. അതായത്‌ തുടര്‍ച്ചയായ 4 ഏകദിനങ്ങളില്‍ മാന്‍ ഓഫ്‌ ദി മാച്ച്‌ ബഹുമതി കരസ്ഥമാക്കിയ നേട്ടം, അതും ചിരവൈരികളായ പാകിസ്ഥാനെതിരെ. ഒരു കളിക്കാരനും ഇതുവരെ തുടര്‍ച്ചയായി ഇത്രയും ഏകദിനങ്ങളില്‍ മാന്‍ ഓഫ്‌ ദി മാച്ച്‌ കിട്ടിയിട്ടില്ല എന്നത്‌ ഇ നേട്ടത്തിന്‌ മാറ്റ്‌ കൂട്ടുന്നു.
ഗാംഗുലി ഭാര്യ ഡോണയോടൊപ്പം

ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സും 100വിക്കറ്റും, 100ക്യാച്ചും എടുത്തിട്ടുള്ള മൂന്നേ മൂന്ന് കളിക്കാരില്‍ ഒരാളാണ്‌ ഗംഗുലി എന്ന് പറയേണ്ടി വരുമ്പോള്‍ അദ്ദേഹത്തിണ്റ്റെ വിമര്‍ശകര്‍ക്ക്‌ പോലും തല കുനിക്കേണ്ടി വരുന്നു. മറ്റ്‌ രണ്ട്‌ കളിക്കാര്‍ സച്ചിനും ജയസൂര്യയെന്നതും ഈനേട്ടത്തിന്‌ സുഗന്ധം പരത്തുന്നു.

ആസ്ത്രേലിയക്കെതിരെ അവരുടെ മണ്ണില്‍ വച്ച്‌ ഏകദിനക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യന്‍ താരം ഗാംഗുലിയാണെന്ന സത്യം പല ക്രിക്കറ്റ്‌ പ്രേമികളും അറിയാനിടയുണ്ടാവില്ല.


ആസ്ത്രേലിയക്കെതിരെ ഉജ്ജ്വലവിജയം നേടി ക്രിക്കറ്റിലെ ഈ മഹാരാജാവിന്‌ വീരോചിതമായ രീതിയില്‍ വിരമിക്കാന്‍ അവസരമൊരുക്കിയ ധോണിക്കും കൂട്ടുകാര്‍ക്കും അഭിമാനിക്കാം. കളിയുടെ അവസാന നിമിഷങ്ങളില്‍ ക്യാപ്റ്റന്‍ സ്ഥാനം ഗാംഗുലിക്ക്‌ തിരികെ നല്‍കി ആ പഴയ നിമിഷങ്ങള്‍ക്ക്‌ പുനര്‍ജന്‍മം നല്‍കിയ ധോണിയുടെ മാന്യതയില്‍ നമുക്കും അഭിമാനിക്കാം11 comments:

ഉപാസന || Upasana said...

ദാദാ റോക്ക്സ്..!
:-)
ഉപാസന

ഓഫ് : ഗാംഗുലി ടീമില്‍ നിന്ന് പുറത്താവാന്‍ അദ്ദേഹത്തിന്റെ മോശം ഫോമും ഒരു പ്രധാന കാരണം തന്നെയാണ്. ഡാല്‍മിയയുടെ കുടക്കീഴില്‍ കുറച്ച് നാള്‍ ടീമില്‍ നിന്നു. ഡാല്‍മിയ പോയപ്പോ പുള്ളിയും വീണു. ഇത്രയേയുള്ളൂ

മുരളിക... said...

upasana u said it....
anyway dada played an important role in indian cricket.. but
now there is no need of such a player in team india. lot of youngsters do that job easly..

ആചാര്യന്‍... said...

ഉപാസനയോട് ഞാന്‍ ശക്തമായി വിയോജിക്കുന്നു. ഗാംഗുലി കൊള്ളുകേലാന്നു ഉപാസന എപ്പോഴും പറയുന്നുണ്ട്. 1992 ജനുവരീലാണല്ലോ ഗാംഗുലി കളി തൊടങ്ങീത്. അന്നു മുതല്‍ ഇന്നു വരെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രം ‌-(മൈനസ്) ഗാംഗുലി =(സമം) എത്രയാന്നു നോക്കിയേ..ഇന്ത്യന്‍ ടീമിന്‍റെ നേട്ടങ്ങള്‍ ? (ടി20 ലോകകപ്പ് അവിടെ നിക്കട്ടെ അതു സിനിയേഴ്സിനയിത്തമുള്ളതാണല്ലോ ഇപ്പോഴും)..
1992 - വട്ടപ്പൂജ്യം ലോകകപ്പ്
1996 - തിണ്ണമിടുക്കിലും തോറ്റു
1999 - അടിച്ചുകസറീട്ടും അടിതെറ്റി
(2003 - ഇതു കൂട്ടണ്ടാ, കാരണം ഗാംഗുലിയാരുന്നല്ലോ കപ്താന്‍, നാറ്റ് വെസ്റ്റും കൂട്ടണ്ടാ)
2007 - വീമ്പടി മാത്രമായി മടങ്ങി
എടുത്തു പറയത്തക്കത് എന്ത്? ടെന്‍ഡുല്‍ക്കര്‍ പന്തീരായിരം ടെസ്റ്റ് റണ്‍ അടിച്ചു; ഇനിയും അടിക്കും എനിക്കു തര്‍ക്കമില്ല. പക്ഷേ ടീമോ? ഷാര്‍ജേല്‍ ഓസ്ട്രേലിയെ മൂന്നു ഫൈനലിലും ടെന്‍ഡുല്‍ക്കറ് അടിച്ചു പറത്തിയത്, ഇതു ടെന്‍ഡുല്‍ക്കറുടെ വ്യക്തി പ്രഭാവം മാത്രംല്ലേ? വേറ അധികം പറയ്യാനുണ്ടോ നമുക്ക്? കല്‍ക്കട്ടയില്‍ ഓസ്ട്രേലിയയെ തോല്പിച്ചത് ലക്ഷ്മണ്‍ അല്ലേ? ഗാംഗുലിയുടെ പഴയ കാലം പോകട്ടെ, മടങ്ങിവന്ന് 2006ലെ സൗത് ആഫ്രിക്കേല്‍ തട്ടിമുട്ടിയതുകൊണ്ടല്ലേ ടീമിന്‍റെ മാനം രക്ഷപെട്ടത്? പിന്നെ വെസ്റ്റിന്‍ഡീസിനിട്ടും, പാകിസ്ഥാനിട്ടും ഓസ്ട്റേലിയേല്‍ ഇ വര്‍ഷം പോയി അവിടെയും ഗാംഗുലി അടിച്ചില്ലേ? ഇ വര്‍ഷം ആദ്യം ഓസ്ട്രേലിയക്ക് ഏകദിന ടീമിനെ എടുത്ത്പ്പോള്‍ നല്ല ഫോമിലുള്ള ഗാംഗുലിയെ തഴയാന്‍ മോശം ഫീല്‍ഡിംഗ് കാരണം പറഞ്ഞവരാണു റിട്ടയര്‍ ചെയ്തപ്പോള്‍ വികാരഭരിതരായ ചില ടീമംഗങ്ങള്‍. എന്താണു ഗാംഗുലിയോട് എല്ലാവര്‍കും വിരോധമെന്നു മനസിലാകുന്നില്ല. അയാളെ അംഗീകരിക്കാന്‍ ഇപ്പോഴും ക്രിക്കറ്റ് ഗുരുക്കള്‍ക്കു പോലും ഇഷ്ടമില്ല. ഇന്ത്യന്‍ ടീം ലോകകപ്പിന്‍റേ പടിവാതിലില്‍ എത്തിയപ്പോള്‍ ഗാംഗുലിയെ തട്ടിയ മോറെയാണു ബിസിസിഐയുടെ റിബല്‍ ലീഗില്‍ ആദ്യം വിമതനായി പോയതില്‍ ഒരാള്‍. വെംഗ്സാര്‍ക്കറ് ക്യാപ്റ്റനായ കാലത്തെപ്പറ്റി ആരെങ്കിലും പരാമര്‍ശിച്ചു കേട്ടിട്ടുണ്ടോ? അദ്ദേഹം ഇപ്പോള്‍ എവിടെ? ഗാംഗുലിയെ തട്ടിയ ചാപ്പലല്ലേ ഇത്തവണ ഓസിസിനെയും കൊണ്ട് വന്നത്. സൂക്ഷിച്ചു നോക്കിയാല്‍ കാണാം അതിലും ഒരു ചാപ്പലിസം-ഇയിടെ ഇന്ത്യക്കു ഏറ്റവും പ്രശ്നമുണ്ടാക്കിയ സൈമണ്ഡ്സും ഹോപ്സും, ഐപിഎലിലെ സൂപ്പര്‍ ബാറ്റ്സമാന്‍ ഷോണ്‍ മാര്‍ഷുമില്ലാത്ത "യംഗ്" ടീമിനെയാണല്ലോ ചാപ്പലും അനുഗമിച്ചത്.(ഓസ്ട്രേലിയക്കാര്‍ വേഗം തെറ്റു തിരുത്തി; സൈമണ്ഡ്സ് ടീമിലെത്തിക്കഴിഞ്ഞു) ചാപ്പല്‍ കൈഫിനു പകരം പൊക്കിയെടുത്ത റയ്ന ഇന്ന് എവ്വിടെ? ഗാംഗുലിയെ തട്ടി ടീമും തല്ലിപ്പിരിച്ചതില്‍ ആര്‍ക്കു നേട്ടമുണ്ടായി? ഗാംഗുലിയുടെ സ്ഥാനത്ത് ഉടനെ ടെസ്റ്റ് ടീമില്‍ വരേണ്ടത് യുവരാജാണ്. അയാളുടെ മോശം ഫോമാണോ പ്രശനം? വീരുവിനെയും ദ്രാവിഡിനേയുമൊക്കെ എത്ര സഹിച്ചു?
പക്ഷേ ടീമില്‍ വരാന്‍ പോകുന്നത് രോഹിത് ശര്‍മയാണ്. ഓ.ടോ: @ ഉപാസന - ഡാല്‍മിയ തിരിച്ചു വന്നേക്കാം, കേസ് ജയിച്ചതായി ഇന്നലെ വാര്‍ത്ത വന്നു

ഉപാസന || Upasana said...

ആചാര്യന്‍ : ““ഗാംഗുലി കൊള്ളുകേല” എന്നത് ഒരു രൂക്ഷമായ വിമര്‍ശനമാണ്.

ഗാംഗുലിയെപ്പറ്റി ഞാന്‍ അത്തരത്തിലുള്ള ഒരു വിമര്‍ശനം ഇത് വരെ നടത്തിയിട്ടില്ല. എവിടെയാണ് മുകളിലുള്ള വാ‍ാചകം സൂചിപിക്കുന്ന തോതിലുള്‍ല വിമര്‍ശനം (വെറും വിമര്‍ശനം പോരാ)ഞാന്‍ നടത്തിയത്..? ആചാര്യന്‍ ചൂണ്ടിക്കാണിക്കൂ.

തൊണ്ണൂറ്റി രണ്ടില്‍ കളി തുടങ്ങി എന്നത് വെറുതെ (ഒന്നോ രണ്ടോ കളി കളിച്ചാല്‍ ആയില്ല). തൊണ്ണൂറ്റിഅഞ്ച് മുതലാണ് ആക്ടീവ് ആകുന്നത്.

ആചാര്യന്റെ സമവാക്യം ചിരിപ്പിച്ചു കേട്ടോ.
ഗാംഗുലി അദ്ദേഹത്റ്റിന്റെ നല്ല ഫോമില്‍ കളിക്കുന്നത് ക്യാപ്റ്റന്‍ ആകുന്നതിന് മുമ്പാണെന്നാണ് എന്റെ ഓര്‍മ്മ. ഗാംഗുലി ഒരു നല്ല ക്യാപ്റ്റന്‍ ആണെന്ന് ഞാന്‍ സമ്മതിച്ചിട്ടുള്‍ല കാര്യമാണ്. അല്ലെന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടുമില്ല.

നാറ്റ്വെസ്റ്റില്‍ ഗാംഗുലി ക്യാപ്റ്റന്‍ ആയിരുന്നു എന്നത് ശരിതന്നെ. ആ പിള്ളേര് ഫൈനലില്‍ അങ്ങിനെ കളിക്കുമെന്ന് പുള്ളി പോലും കരുതിയിരുന്നിരിയ്ക്കില്ല.

സച്ചിന്റെ പ്രകടനം (ഓഫ് ടോപിക് ആണ് എങ്കിലും പറയട്ടെ) ഷാര്‍ജ്ജയില്‍ കണ്ട ഒരാളാണ് ഞാന്‍. അദ്ദേഹം പല കളികളിലും നന്നായി കളിക്കുന്നു. കൂടെ കളിക്കാന്‍ ആരുമില്ലാത്തത് “വ്യക്തിഗത പ്രകടനം” എന്ന ലേബലില്‍ ഒതുക്കരുത്)

2006 സൌത്ത് ആഫ്രിക്ക ട്രിപ്പില്‍ എണ്ടിനിയുടെ ബൌണ്‍സര്‍ പുള്‍ ചെയ്യാന്‍ നോക്കി ഭാഗ്യം കൊണ്ട് രക്ഷപെട്ടത് ഒന്നും രണ്ടുമല്ല. ഫൈനല്‍ സ്കോര്‍ മാത്രമല്ല എങ്ങിനെ ആ സ്കോര്‍ നേടി എന്നത് കൂടെ പ്രസക്തമാണെന്ന് ഞാന്‍ കരുതുന്നു.

ഫാസ്റ്റ് ബൌളിങ്ങിനെ ഗാംഗുലി ഇപ്പോഴും ഭയക്കുന്നു എന്നത് എന്റെ അഭിപ്രായമാണ്.

2003 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ കേറിയത് ആരുടെ മിടുക്ക് കൊണ്ടാണെന്ന് എല്ലാവര്‍ക്കും അറീയാം.

ഞാന്‍ പ്രധാനമായും പറഞ്ഞത് ഗാംഗുലിയുടെ ക്യാപ്റ്റന്‍ കാരിയറിന്റെ അവസാനത്തില്‍ അദ്ദേഹത്റ്റിന്റെ ഫോം വളരെ ദയനീയമായിരുന്നു. ടീമില്‍ നിലനിന്നത് ഡാല്‍മിയയുടേയ്യും യുവി-ബാജി-കൈഫ്-നെഹ്ര തുടങ്ങി ഗ്രൂപ്പ്കാരുടേയ്യും പിന്തുണയാലാണെന്ന് ഞാന്‍ കരുതുന്നു.

നോക്കൂ. ഞാന്‍ ഇതിനെപ്പറ്റി ഒരു പോസ്റ്റിടാന്‍ ഉദ്ദേശിക്കുന്നു ഒരു മാസത്തിനുള്ളില്‍. അവിടെ വെച്ച് നമുക്ക് സംസാരിക്കം,ആചാര്യന് താല്പര്യമുണ്ടെങ്കില്‍.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന

ഓഫ് ;ഡാല്‍മിയയുആയി ഗാംഗുലി ഉടക്കിയെന്നും വാര്‍ത്ത കേട്ടിരുന്നു കുരച്ച് നാള്‍ മുമ്പ്പ്

പിള്ളാച്ചന്‍ said...

ഉപാസനയുടെ ഒരു അഭിപ്രായത്തോട്‌ ഞാന്‍ യോജിക്കുന്നു. ഗാംഗുലി ഔട്ട്‌ ഓഫ്‌ ഫോം ആയിരുന്നു. പക്ഷേ 96ല്‍ തിരിച്ചു വരവിന്‌ ശേഷം അദ്ദേഹം ഔട്ട്‌ ഓഫ്‌ ഫോമ്മ്‌ ആകുന്നത്‌ അപ്പോള്‍ മാത്രം. ക്യാപ്ടനാകുന്നതിന്‌ മുന്നെയും, അതു കഴിഞ്ഞും അദ്ദേഹം ഫോമില്‍ തന്നെയായിരുന്നു. നാറ്റ്‌വെസ്റ്റ്‌ സീരീസില്‍ ഗാംഗുലി നല്‍കിയ തുടക്കം നിങ്ങള്‍ വിസ്മരിക്കരുത്‌. ഫാസ്റ്റ്‌ ബൌളിങ്ങിനെ ഭയപ്പെടുന്ന ബാറ്റ്സമാനെങ്കില്‍, എങ്ങനെയാണ്‌ അദ്ദേഹത്തിന്‌ ഫാസ്റ്റ്‌ ബൌളര്‍മാരെ തുണയ്ക്കുന്ന പിച്ചുകളില്‍ മികച്ച റെക്കോര്‍ഡ്‌ ഉണ്ടായത്‌? എന്നും തന്നെ വിമര്‍ശിച്ചവര്‍ക്ക്‌ സ്വന്തം കരിയറിലെ നേട്ടങ്ങളില്ലൂടെ മറുപടി നല്‍കിയ കളിക്കാരനാണ്‌ ഗാംഗുലി. അതു വഴി, ഇന്ത്യന്‍ ക്രിക്കറ്റിനെ നേട്ടങ്ങളിലേക്ക്‌ നയിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു.

ഓഫ്‌: സച്ചിന്‍ എന്ന കളിക്കാരന്‍ മഹാനാണ്‌. പക്ഷേ സമ്മര്‍ദ്ദം വന്നാല്‍ പരാജയപ്പെടുക എന്നത്‌ അദ്ദേഹത്തിന്റെ ഒരു സ്വഭാവമായി മാറി. ഒരു ഷാര്‍ജ്ജാ കപ്പൊഴികെ സച്ചില്‍ സമ്മര്‍ദ്ദത്തില്‍ കളിച്ചു, ഇന്ത്യ ജയിച്ച മത്സരങ്ങള്‍ വിരലിലെണ്ണാവുന്നതില്‍ താഴെ. വ്യക്തിഗത നേട്ടങ്ങള്‍ നാടിന്‌ ഗുണമില്ലാതാകുന്നത്‌ അപ്പോളാണ്‌.

പിള്ളാച്ചന്‍ said...

മീനാക്ഷി.. നന്നയി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.. ഞാന്‍ വിട്ടു പോയ ചില കാര്യങ്ങള്‍ ഇവിടെ കണ്ടു. ഇപ്പോഴാണത്‌ ഓര്‍മ്മ വന്നത്‌. ജനങ്ങളുടെ ഹൃദയത്തില്‍ ജീവികുന്ന കളിക്കാരന്‍ എന്ന പദവി, ഒരു പക്ഷേ ഗാംഗുലിക്കു മാത്രം അവകാശപ്പെട്ടതാകും....

ഉപാസന || Upasana said...

PiLLEchchan : While considering ganguly's performance against fast bowlers, take example from test cricket only (test cricket is original cricket, which measures a batsman's and bowler's full capability).

and you see his averages against trams those have good pace attack.

and sachin matter is off topic ( i am not going to defend him now)
:-)
Upasana

Meenakshi said...

Dear Upasana,

In your comment, you said
"test cricket is original cricket, which measures a batsman's and bowler's full capability and you see his averages against teams those have good pace attack."

Though Ganguly's average against Australia in Tests is just 34.62, he scored a brilliant century ie 144 runs from just 196 balls in the test match held in Brisbane in the year 2003..
That century itself reveals his caliber as a batsman. In tests, against Pakistan, Dada has batting average 47.47 and against England he has 57.82. Forget about England, Pakistan had a good bowling attack while Ganguly was playing.

NB: Laxman always score runs easily against Australia, ie against good bowling attack. But he miserably fails against other countries in tests. But that doesn't mean, he is not good for test matches against other countries. So we should treat, Ganguly's performance against Australia in the similar manner.
Then the answer is clear. He is not afraid of playing the so called fast bowlers.

ആചാര്യന്‍... said...

ഉപാസനയുടെ വെല്ലുവിളി ഞാന്‍ സസന്തോഷം ഏറ്റെടുക്കുന്നു. നമ്മള്‍ക്ക് കമന്‍റ് യുദ്ധം നടത്താം. അങ്കം കുറിച്ചോളൂ...

പിന്നെ, ഒത്തു കളി വിവാദത്തില്‍ നിലം പരിശായ ടീമിന്‍റെ ക്യാപ്റ്റനാവാന്‍ ആരുമില്ല എന്ന സ്ഥിതിയിലാണു ഗാംഗുലിയുടെ വരവ്. വീഴ്ചകളില്‍ നിന്നു മടങ്ങി വരാനുള്ള അയാളുടെ നിശ്ചയ ദാര്‍ഡ്ഡ്യം അന്നു മുതല്‍ തുടങ്ങി. ഓസ്റ്റ്റേലിയയില്‍ ഏകദിനത്തിലും മക്ഗ്രാത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സെഞ്ചുറി നേടിയിട്ടുണ്ട്.

ഫാസ്റ്റ് ബൗളിംഗ് ഭീതി എന്നത് യഥാര്‍ഥത്തില്‍ വേറെ ഒരു രീതിയില്‍ കണ്ടാല്‍, ബൗണ്‍സര്‍ ഹുക്കു ചെയ്യുന്ന ആളാണോ ഏറ്റവും കേമന്‍? എങ്കില്‍ ശ്റീകാന്ത് വെസ്റ്റിന്‍ഡീസിന്‍റെ നല്ല കാലത്ത് എന്തൊരു ഹുക്കിംഗായിരുന്നു.

ബൗണ്‍സര്‍ പേടിക്കുന്നതു പോലെയുള്ള ദൗര്‍ബല്യം തന്നെയല്ലേ, ഓഫ്സ്റ്റമ്പിനു പുറത്തേക്കു പായുന്ന പന്ത് ലീവു ചെയ്യുന്നതും... അങ്ങനെ ലീവു ചെയ്യാന്‍ പാടുണ്ടോ...

ഉപാസന || Upasana said...

To Meenaxi : See i commenced a new blog named "maryadamukke". ma second post in that might be about ganguly. Since this post and ma future post will be about same topic, i think it is better to keep mum now, so that i can save some time (if you dont like to comment in ma blog's comment box, then i request you to view that post. i will of course reply to your all remarks here)

Acharyan : You are wrong. Not a challenge, but expression..!

I dont like to challenge anyone. but i like to speak about matters with good people in a friendly manner.
:-)

thanks for all.
:-)
Sunil

ഉപാസന || Upasana said...

Dear Meenaxi : this is one comment which i inserted in ma "maradona : the soccer god" post.
This comment also have importance here. so i am inserting the same here

http://kakkad-maryadamukke.blogspot.com/2008/12/blog-post_08.html

thanks
:-)


ഇത് മൊത്തം ഒരു ഓഫ് ടോപിക് കമന്റ് ആണ്.

പ്രിയ ആചാര്യന്‍,

നോക്കൂ. ഗാംഗുലി റിട്ടയര്‍ ചെയ്ത സമയത്ത് വികടശിരോമണി, മീനാക്ഷി പിന്നെ ആചാര്യനും ഗാംഗുലി അനുസ്മരണ പോസ്റ്റുകള്‍ ഇട്ടതും പ്രസ്തുത പോസ്റ്റുകളില്‍ ഗാംഗുലിയെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ കാരണം അദ്ദേഹത്തിന്റെ മോശം പെര്‍ഫോമന്‍സ് ഒരു കാരണമല്ല എന്ന് ദ്യോതിപ്പിക്കുന്ന നിരവധി കണ്ടന്റുകള്‍ കണ്ടപ്പോഴാണ് വസ്തുതകള്‍ മറിച്ചാണെന്ന് എനിയ്ക്ക് തോന്നിയത് കൊണ്ട് ഞാന്‍ അത്തരം പോസ്റ്റുകളോട് കമന്റ് വഴി വിയോജിച്ചത്.

അന്ന് ഞാന്‍ ഒരു പുതിയ ബ്ലോഗ് തുടങ്ങാനുള്ള ചിന്തയിലായിരുന്നതിനാല്‍ (അതാണ് ‘മര്യാദാമുക്ക്’ എന്ന ഈ ബ്ലോഗ്) അത്തരം ചര്‍ച്ചകള്‍ ഏകോപിപ്പിച്ച് ഒരു പോസ്റ്റ് എന്റെ ബ്ലോഗില്‍ ഇടാമെന്ന് ഞാന്‍ കരുതി (മൂന്ന് ബ്ലോഗിലും കമന്റ് വഴി ഞാന്‍ സൂചിപ്പിച്ച വസ്തുതകള്‍ കൂട്ടിയിണക്കിയുള്ള ഒരു പോസ്റ്റ്. എല്ലായിടത്തും ഓടി നടന്ന് കമന്റാനുള്ള ബുദ്ധിമുട്ടും ഒരു കാരാണമാണ്). ആ ഗാംഗുലി പോസ്റ്റിനുള്ള മുഴുവന്‍ ഡാറ്റായും ഞാന്‍ ഓണ്‍ലൈനില്‍ നിന്ന് കളക്ട് ചെയ്ത് കഴിഞ്ഞു. പ്രസ്തുത ഡാറ്റാകള്‍ എന്റെ നിലപാടിനെ വളരെയധികം സാധൂകരിക്കുന്ന ഒന്നായിട്ടാണ് എനിയ്ക്ക് തോന്നിയത്.

Please Track the following link, you will get full details about ganguly's performance against each countries and many more..!!!

http://www.rediff.com/cricket/2007/dec/21stats.htm


ക്യാപ്റ്റന്‍ ആയിരുന്ന കാലത്ത് ഗാംഗുലിയുടെ ടെസ്റ്റ് ആവരേജ് വെറും 37 ആണെന്നും (ടോട്ടല്‍ ആവരേജ്ജ് 43) നല്ല ഫാസ്റ്റ് ബൌളിങ്ങ് നിരയുള്ള ടീമുകള്‍ക്കെതിരെ അദ്ദേഹത്തിന്റെ ആവരേജ്ജ് വളരെ താഴെയാണെന്നും കാണാവുന്നതാണ്. മാത്രമല്ല 2004, 2005 ലെ ആവരേജ് വെറും 34..! (പുറത്ത് പോയില്ലെങ്കിലല്ലേ അല്‍ഭുതമുള്ളൂ..! എല്ലാം വെങ്സര്‍ക്കാറില്‍ പഴി ചാരുന്നത് ശരിയല്ല)

നല്ല/തരക്കേടില്ലാത്ത ഫാസ്റ്റ് ബൌളിങ്ങ് നിരയുള്ള ടീമുകളില്‍ പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ന്യൂസിലാന്റ് എന്നീ ടീമുകള്‍ക്കെതിരെ മാത്രമേ ഗാംഗുലി നന്നായി പെര്‍ഫോം ചെയ്തിട്ടുള്ളൂ.

ഇതില്‍ ന്യൂസിലാന്റിനെതിരെ ന്യൂസിലാന്‍ഡിലും ഇന്ത്യയിലും കളിച്ച ടെസ്റ്റുകളുടെ വിവരങ്ങള്‍ എനിയ്ക്ക് കിട്ടിയില്ല. (ഗാംഗുലിയുടെ ന്യൂസിലാന്റിനെതിരെ ന്യൂസിലാന്റില്‍ കളിച്ച കളികളിലെ ആവരേജ് എത്രയാന്ന് പറ്റുമെങ്കില്‍ സര്‍ഫ് ചെയ്ത് കണ്ടെടുക്കൂ)

പാക്കിസ്ഥാന്റെ കാര്യത്തില്‍ ഗാംഗുലിയ്ക്ക് മാത്രമല്ല സമകാലികരായ മിക്ക ടോപ്പ് ഇന്ത്യന്‍സിനും നല്ല ആവരേജ്ജ് ഉണ്ട്. കളീകള്‍ നടക്കുന്നത് ഫാസ്റ്റ് ബൌളിങ്ങിന് അധികം അനുകൂലമല്ലാത്ത ഉപഭൂഖണ്ഢത്തിലെ പിച്ചുകളില്‍ ആണെന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

ഇംഗ്ലണ്ട് ടീമില്‍ ഒരു നല്ല ഫാസ്റ്റ് ബൌളര്‍ കളിച്ചിട്ട് കുറച്ച് കാലമായി (ഫ്ലിന്റോഫ് ഒക്കെയുണ്ട്... എങ്കിലും മൊത്തത്തില്‍ പോര).

ആസ്ട്രേളിയക്കെതിരെ ഒരു കളിയില്‍ 144 അടിച്ചാലെല്ലാമയി എന്നു കരുതാമോ. ഫാസ്റ്റ് ബൌളിങ്ങിനെതിരെയുള്ള പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ കാരിയര്‍ മൊത്തമായി എടുത്തേ മതിയാകൂ. മീനാക്ഷി ചൂണ്ടിക്കാണിച്ചത് ഒരൊറ്റ കളിയില്‍ പെര്‍ഫോമന്‍സ് മാത്രമാണ്. അത് ശരിയായ വിലയിരുത്തലിന്റെ മാര്‍ഗമല്ല തന്നെ.


പിന്നെ ആചാര്യന്റെ മുകളിലെ കമന്റുകളിലൊന്നിന് കുറച്ച് കൂടെ വിശദീകരണം നല്‍കുന്നു.

ഞാന്‍ ഗാംഗുലിയെക്കുറിച്ചെഴുതിയാല്‍ പുള്ളി ടെന്‍ഡുല്‍ക്കറെപ്പറ്റി എഴുതും, പുള്ളി പെലെയെപ്പറ്റി എഴുതിയാല്‍ ഞാന്‍ മറഡോണയെപ്പറ്റി എഴുതും

ആചാര്യന്‍ ഗാംഗുലിയെപ്പറ്റി എഴുതിയപ്പോള്‍ അതില്‍ ചില മിസ്ടേക്കുകള്‍ ഉണ്ടെന്ന് എനിയ്ക്ക് തോന്നിയത് കൊണ്ടാണ് ഞാന്‍ എന്റെ ഭാഗം വിശദീകരിക്കന്‍ ഗാഗുലിയെപ്പറ്റി ഒരു പോസ്റ്റെഴുതാന്‍. അല്ലാതെ ആചാര്യനെ എതിര്‍ക്കണമെന്ന് തോന്നിയത് കൊണ്ടല്ല. അങ്ങിനെ എതിര്‍ത്തിട്ട് എനിയ്ക്കൊന്നും നേടാനുമില്ല. മറഡോണ പോസ്റ്റും അങ്ങിനെ തന്നെ (എന്റേത് പെലെ അനുസ്മരണ പോസ്റ്റാണ് എന്നോ പെലെയെ പ്രതിരോധിച്ച് കൊണ്ടുള്ള ഒരു പോസ്റ്റാണെന്നോ ആചാര്യന് തോന്നിയെങ്കില്‍ അത് അല്‍ഭുതകരമാണ്. പെലെയെപ്പറ്റി ആചാര്യന്‍ ഒരു കമന്റ് നടത്തിയപ്പോള്‍ അതിന് കുറച്ച് ഡാറ്റകളുടെ പിന്‍ബലം വേണമെന്നേ ഞാന്‍ വാദിച്ചുള്ളൂ. ആചാര്യന്‍ അത് നല്‍കുകയുംചെയ്തു. ആചാര്യന്‍ മറഡോണയെപ്പറ്റി ഒരു പോസ്റ്റ് പബ്ലിഷ് ചെയ്തിരുന്നോ എന്നെനിയ്ക്കറിയില്ല).

ഗാംഗുലിയെപ്പറ്റി എഴുതിയാല്‍ ഞാന്‍ സച്ചിനെപ്പറ്റി എഴുതും എന്ന വാദവും ശരിയല്ല.

“സച്ചിനെ എങ്ങിനെ എഫക്ടീവ് ആയി ഉപയോഗിക്കണമെന്ന് അറിയാവുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയിരുന്നു ഗാംഗുലി” എന്ന ആചാര്യന്റെ അശ്ശേഷം സത്യമില്ലാത്ത പ്രസ്താവം കണ്ടപ്പോഴാണ് ഞാന്‍ സച്ചിനെപ്പറ്റി എന്റെ കമന്റില്‍ പരാമര്‍ശിച്ചത്. അല്ലെങ്കില്‍ ഓഫ് ടോപിക് ആയി സച്ചിന്‍ അന്റെ കമന്റില്‍ വരില്ലായിരുന്നു (പാജി (കപില്‍ ദേവ്) കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കളിക്കാരിലൊരാള്‍ തന്നെ സച്ചിന്‍. എങ്കിലുമെന്തിലും ഏതിലും അദ്ദേഃഅത്തെ ഡിഫന്റ് ചെയ്യുക എന്റെ ശീലമല്ല.)

ഞാന്‍ പ്രധാനമായും ആചാര്യന് മറുപടി തരാനാണ് ഗാംഗുലിയെപ്പറ്റിയുള്ള എന്റെ പോസ്റ്റ് എഴുതുന്നത്. അത് കൊണ്ട് തന്നെ ആ പോസ്റ്റ് പബ്ലിഷ് ചെയ്ത് കഴിഞ്ഞാല്‍ ആചാര്യന് തീര്‍ച്ചയായും എന്റെ ആ പോസ്റ്റിന് മറുപടി പറയേണ്ട ഉത്തരവാദിത്ത്വമുണ്ടെന്നും ഞാന്‍ കരുതുന്നു.
പക്ഷേ റിട്ടയര്‍ ചെയ്ത കളിക്കാരെ ഇനി സപ്പോര്‍ട്ട് ചെയ്യില്ല എന്ന ആചാര്യന്റെ കമന്റില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത് താങ്കള്‍ക്ക് എന്റെ പോസ്റ്റിനോട് മറുപടി പറയാന്‍ താല്പര്യമില്ല എന്നാണ്. അങ്ങിനെയെങ്കില്‍ ഗാംഗുലി പോസ്റ്റ് എന്ന ഉദ്യമത്തില്‍ നിന്ന് ഞാനും പിന്നോക്കം പോവുകയാണ്. എനിയ്ക്ക് അത്രയും സമയലാഭം കിട്ടും.

അഭിപ്രായപ്രകടനങ്ങള്‍ക്ക് നന്ദി.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന

ഓഫില്‍ വേറൊരു ഓഫ് : ഇത് ഈനാക്ഷിയ്ക്കും കൂടിയുള്ള ഒരു കമന്റ് ആണ്.

qw_er_ty

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS