Wednesday, 28 November 2007

വാണിയും വിജയ്‌ മാധവും, വെറുതെ കിട്ടുന്ന മാര്‍ക്കുകളും
വാണിക്കും വിജയ്‌ മാധവിനും വാരിക്കോരി മാര്‍ക്കിട്ടുകൊണ്ട്‌, IDEA STAR SINGER അതിണ്റ്റെ നയം വളരെ വ്യക്ത്മാക്കികൊണ്ടിരിക്കുകയാണ്‌. വാണിക്ക്‌, സൌന്ദര്യത്തിനും, ഒരു മാതിരി നന്നായി പാടുന്നതിനും മാര്‍ക്ക്‌ കിട്ടുമ്പോള്‍, വിജയ്‌ മാധവിന്‌, സ്ത്രൈണശബ്ദത്തിനും. പരത്തി പാടുന്നതിനുമാണോ മാര്‍ക്ക്‌ നല്‍കുന്നത്‌.


കൃഷ്ണജിത്തും, നിഖില്‍ രാജും മനോഹരമായി പാടിയിട്ടും, അവര്‍ പുറത്ത്‌. അതില്‍ തന്നെ കൃഷ്ണജിത്തിന്‌ പാട്ടിന്‌ എഴുപതിനുമുകളില്‍ മാര്‍ക്ക്‌ വിധികര്‍ത്താക്കള്‍ നല്‍കിയിരുന്നു, തള്ളിയതിണ്റ്റെ കാരണം SMS ണ്റ്റെ കുറവാണെന്ന മുഴുകള്ളം. നമുക്ക്‌ അറിയാമല്ലോ SMS എന്ന ഈ തന്ത്രം നമ്മുടെ പണം തട്ടാനും, അവര്‍ക്ക്‌ ഇഷ്ടമുള്ളവരെ കടത്തിവിടാനുമാണെന്ന സത്യം. പിന്നെ ആരെ മണ്ടരാക്കാനാണീ Elimination Round ?

Tuesday, 27 November 2007

ഏതെടുത്താലും ഇരുപത്‌ രൂപ !

വില്‍ക്കാനുള്ള തുണിയൊക്കെ എടുത്തുവയ്ക്കട്ടെ !


വെള്ള തുണിയെടുത്ത്‌ മുന്‍പില്‍ വയ്ക്കാംഏത്‌ തുണിയാണ്‌ വേണ്ടത്‌ ?
ഏതെടുത്താലും ഇരുപത്‌ രൂപ !

ഇതു മതിയോ ?
വേറെ കളര്‍ വേണമെന്നോ ?
ഇത്‌ മതിയോ ?


ഇതെങ്കിലും ഇഷ്ടപ്പെട്ടെങ്കില്‍ മതിയായിരുന്നു ?


ഇത്‌ നല്ല അടിപൊളി ഫ്രോക്കല്ലേ !


വിലയൊന്നും കുറയ്ക്കുന്ന പ്രശ്നമില്ല മാഷേ !


കൈയൂക്ക്‌ കാണിക്കുന്നൊ? ആദ്യം കാശെട്‌ മാഷെ !

Monday, 26 November 2007

പിണറായി കൃഷ്ണപിള്ളയ്ക്കും ഇ.എം.എസ്സിനും തുല്യന്‍.

മന്ത്രി സുധാകരണ്റ്റെ സുധ പോലെയുള്ള മൊഴികള്‍ തുടരുകയാണ്‌, അതിലെ ഏറ്റവും ഒടുവിലത്തെയാണ് ‌ഈ തലക്കെട്ട്‌. സാധാരണക്കാരായ നമുക്ക്‌ മന്ത്രിയുടെ മൊഴികള്‍ വിവരക്കേടായിട്ട്‌തോന്നാമെങ്കിലും ഇതെല്ലാം തണ്റ്റെ വിവരക്കൂടുതലിണ്റ്റെ കുഴപ്പമായിട്ടേ സുധാകരന്‌ തോന്നിയിട്ടുള്ളൂ. പുതിയ പല മലയാള പദങ്ങളും മലയാളത്തിന്‌ നല്‍കിയിട്ടുള്ള മന്ത്രിമാര്‍ തന്നോളം വേറെയാരുമില്ലെന്ന് ഈ മന്ത്രിക്കറിയാം. കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിണ്റ്റെ രചയിതാക്കളില്‍ പലരും ഇപ്പോള്‍ സുധാകരണ്റ്റെ കടുത്ത അരാധകരത്രെ! ഇത്രയേറെ സ്വഭാവസവിശേഷതകളുള്ള സുധാകരനോട്‌, നാലാംകിട എഴുത്തുകാരിയായ സാറാജോസെഫിന്‌ പുച്ഛം തോന്നുക സ്വാഭാവികം, കാരണം അവര്‍ അമേരിക്കയുടെ ചാരയാണല്ലോ! എന്തെല്ലാം പുതിയ അറിവുകളാണ്‌ അദ്ധേഹം നമുക്ക്‌ പറഞ്ഞ്‌ തരുന്നത്‌. നമ്മളെല്ലാം വിചാരിച്ച്‌ വച്ചിരുന്നത്‌, ഗാന്ധിജി ബാരിസ്റ്റര്‍ പഠനത്തിന്‌ ഇംഗ്ളണ്ടില്‍ പോയെന്നും, അഭിഭാഷകവൃത്തി ചെയ്യാന്‍ ദക്ഷിണാഫ്രിക്കയില്‍ പോയെന്നുമാണ്‌. നമ്മളുടെ ഈ അജ്ഞത സുധാകരന്‍ മാറ്റിയത്‌, ഗാന്ധിജിയെ ദക്ഷിണാഫ്രിക്കയില്‍ പഠിക്കാന്‍ പറഞ്ഞുവിട്ടുകൊണ്ടാണ്‌. സുധാകരണ്റ്റെ ഈ വെളിപ്പെടുത്തലിന്‌ ശേഷം ചരിത്രവിദ്യാര്‍ത്ഥികള്‍ വളരെ ആകാംക്ഷയോടെയാണ്‌ അദ്ധേഹത്തിണ്റ്റെ ഓരൊ വാക്കുകള്‍ക്കും വേണ്ടി കാതോര്‍ത്തിരിക്കുന്നത്‌.

ബുദ്ധിശക്തിയുടെ കാര്യത്തിലും അദ്ധേഹത്തെ വെല്ലാന്‍ കേരളത്തിലെന്നല്ല , ഇന്‍ഡ്യയില്‍ വേറെ ആരുമുണ്ടെന്നു തോന്നുന്നില്ല. കക്ഷിക്ക്‌ ഈ. എം .എസ്സിനോടും, കൃഷ്ണപിള്ളയോടും തീരെ താല്‍പര്യമില്ല, അവരെല്ലാം അദ്ധേഹത്തിണ്റ്റെഭാഷയില്‍ പറഞ്ഞാല്‍ തുക്കടാ വിപ്ളവകാരികളാണ്‌. പാര്‍ട്ടിയില്‍ യഥാര്‍ത്ഥവിപ്ളവം കൊണ്ട്‌ വന്നത്‌ പിണറായിയാണെന്ന് നമ്മളെ പോലുള്ള സാധാരണക്കാര്‍ക്ക്‌ വരെ അറിയാം. പിന്നെ അസൂയയുള്ള കോണ്‍ഗ്രസ്സുകാര്‍, അത്‌ സാമ്പത്തികവിപ്ളവം എന്നൊക്കെ പറയും, പക്ഷെ അവര്‍ക്കറിയില്ലല്ലോ ബക്കറ്റ്പിരിവിണ്റ്റെ അനന്തസാധ്യതകള്‍.ഈ.എം.എസ്സിനോടും കൃഷ്ണപിള്ളയോടും ഉള്ള അരിശം സുധാകരന്‍ തീര്‍ക്കുന്നത്‌, അവരെ പിണറായിയോട്‌ ഉപമിച്ചാണ്‌. ഇവരെ രണ്ട്‌ പേരെയും ഇതുപോലെ അപമാനിക്കാനുള്ള കുഴിഞ്ഞ ബുദ്ധി, മറ്റാര്‍ക്കെങ്കിലും തോന്നുമോ ? ഇന്നവര്‍ രണ്ടും ജീവിച്ചിരുന്നെങ്കില്‍, ഈ അപമാനം സഹിക്കവയ്യാതെ തല തല്ലി ചത്തേനെ, അതും മറ്റാരേക്കാളും നന്നായി സുധാകരനറിയാം. ഇനി സമൂഹത്തിലെ ഉന്നതസ്ഥാനീയരെ അപമാനിക്കണോ, ഇതേ തന്ത്രങ്ങള്‍ ഈ മന്ത്രി ഇനി വീണ്ടും പയറ്റും. ഉദാഹരണത്തിന്‌, ഗാന്ധിയെ അപമാനിക്കാന്‍ അദ്ദേഹത്തെ ഫാരിസ്‌ അബൂബക്കറുമായി ഉപമിക്കും, മുണ്ടശ്ശെരിയെ അപമാനിക്കാന്‍ നമ്മുടെ ബേബിയെ ഉപയോഗിക്കും. ഇനി വളരെ അമര്‍ഷം ആരോടെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അവരെ തന്നോട്‌ തന്നെ ഉപമിച്ച്‌ പാവം സുധാകരന്‍ സായൂജ്യമടയും.

Saturday, 24 November 2007

ബോബനും മോളിയും അന്‍പതാം വയസ്സിലേക്ക്‌.

ശുദ്ധവും ലളിതവുമായ ഹാസ്യശൈലിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന , ബോബനും മോളിയും അന്‍പതാം ജന്‍മദിനം ആഘോഷിക്കുന്നു. ഡല്‍ഹിയിലെ കേരളഹൌസിലാണ്‌ ചടങ്ങ്‌. ചടങ്ങില്‍ ഈ അത്ഭുത കഥാപാത്രങ്ങളുടെ സ്രഷ്ടാവായ ടോംസിനെയും ആദരിക്കുന്നുണ്ട്‌. ഒരു തവണയെങ്കിലും ബോബനും മോളിയും വായിച്ചിട്ടുള്ളവര്‍, അവരുടെ കടുത്ത ആരാധകരായി മാറുന്ന കാഴ്ച്ചയാണ്‌ നമുക്ക്‌ കാണാന്‍ കഴിയുക! ബോബണ്റ്റെയും മോളിയുടെയും വികൃതിത്തരങ്ങള്‍ക്ക്‌ എപ്പോഴും പിന്തുണ പ്രഖ്യാപിച്ച്‌ നടക്കുന്ന പട്ടിയേയും, പഞ്ചായത്ത്‌ പ്രസിഡണ്റ്റുമായി വഴക്കിടാന്‍ ശ്രമിച്ച്കൊണ്ട്‌ ചൂലുമായി മിക്കപ്പോഴും പ്രത്യക്ഷപ്പെടാറുള്ള ചേട്ടത്തിയമ്മയേയും, പൂവാലാന്‍മാരുടെ എല്ലാ ദൌര്‍ബല്യങ്ങളും പ്രകടിപ്പിച്ച്‌ നടക്കുന്ന അപ്പിഹിപ്പിയേയും ഉപ്പായിമാപ്ള, ആശാന്‍, മൊട്ട, നേതാവ്‌, പിന്നെ ബോബണ്റ്റെയും മോളിയുടെയും അച്ഛന്‍, അമ്മ എന്നിവരെയും, തമാശകള്‍ എന്നും ഇഷ്ടപ്പെടാറുള്ള നമ്മള്‍ക്ക്‌ എങ്ങനെയാണ്‌ മറക്കാന്‍ കഴിയുക.

മുതിര്‍ന്നവരായാലും, കുട്ടികളായാലും ഒരു പോലെ ആസ്വദിച്ച്‌ വായിക്കുന്നബോബനും മോളിയും എറണാകുളത്ത്‌ നിന്നും പ്രസിദ്ധീകരിച്ച സത്യദീപത്തിലാണ്‌ ആദ്യമായി രംഗപ്രവേശം ചെയ്യുന്നത്‌. ആദ്യം ഇവര്‍ രണ്ടും മാത്രമായിരുന്നു കഥാപാത്രങ്ങള്‍. പിന്നീടാണ്‌ സ്വര്‍ണ്ണത്തിന്‌ സുഗന്ധമെന്നപോലെ മറ്റ്‌ കഥാപാത്രങ്ങളുടെ അരങ്ങേറ്റം.


ഒരു കുടുംബാന്തരീക്ഷത്തില്‍ നടക്കുന്ന സംഭവങ്ങള്‍ കുട്ടികളുടെ വീക്ഷണത്തിലൂടെ കാണാന്‍ശ്രമിക്കുന്ന ബോബനും മോളിക്കും അനുകരണങ്ങള്‍ നിരവധി വാരികകളിലും മറ്റും വന്നിരുന്നെങ്കിലും ജനപ്രീതിയുടെ കാര്യത്തില്‍ അവരെയെല്ലാം പിന്തള്ളി ഇന്നും ഈ കാര്‍ട്ടൂണ്‍ പരമ്പര ഒന്നാം സ്ഥാനത്ത്‌ തുടരുകയാണ്‌. തൊട്ടതിനും പിടിച്ചതിനുമെല്ലാം അവാര്‍ഡുകള്‍ വാരിക്കോരിക്കൊടുക്കുകയും , അവാര്‍ഡുകള്‍ അധികമാകുമ്പോല്‍ അത്‌ നിരസിച്ച്‌ കൊണ്ട്‌ വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ബുദ്ധിജീവികള്‍ ഉള്ള നമ്മുടെ നാട്ടില്‍ , ടോംസിനെപ്പോലുള്ള ഒരു ബുദ്ധിജീവിക്ക്‌ വേണ്ടത്ര അംഗീകാരം നല്‍കിയിട്ടുണ്ടോ എന്ന് സംശയമാണ്‌. ആര്‍ക്കും മനസ്സ്സിലാവാത്ത രീതിയില്‍ തമാശകള്‍ എഴുതുകയും അതു മനസ്സിലായില്ലെങ്കിലും അതിനെ വാനോളം പുകഴ്ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന നമ്മുടെ ബുദ്ധിജീവിജാടകള്‍ക്കിടയില്‍ ടോംസിനെ ഒരു ബുദ്ധിജീവിയായി അംഗീകരിക്കാന്‍ വൈമനസ്യമുള്ളവരുണ്ടാകും. അവരോട്‌ എനിക്ക്‌ പറയാനുള്ളത്‌, ലോകത്ത്‌ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം മറ്റുള്ളവരെ ചിരിപ്പിക്കുന്നതാണ്‌. അത്‌ കഴിഞ്ഞ അന്‍പതോളം വര്‍ഷങ്ങളായി , ആശയ ദാരിദ്ര്യമില്ലാതെ നടത്തികൊണ്ടിരിക്കുന്ന ടോംസിനെ intellectual എന്ന് വിശേഷിപ്പിച്ചാല്‍ അതില്‍ അതിശയോക്തിയില്ല. !

Thursday, 22 November 2007

ശരത്തണ്ണനും എംജിയും ദീദിയും

ശരത്തണ്ണനും എംജിയും ദീദിയും കൂടി വിദേശത്ത്‌ പോയപ്പോള്‍ ഷോപ്പിംഗിനായി ഒരു വലിയ കടയില്‍ കയറി.
M. G: “സംഗതികളൊക്കെ കൊള്ളാമണ്ണാ! ഒത്തിരി ഐറ്റെംസ്‌ ഉണ്ടല്ലോ”

ശരത്തണ്ണന്‍: “അണ്ണാച്ചി, ഐറ്റെംസൊക്കെ ധാരാളമുണ്ട്‌, പക്ഷെ അതൊന്നുമല്ല പ്രശനം വില ചോദിച്ചാല്‍ നമ്മള്‍ ചിലപ്പോള്‍ ഫ്ളാറ്റാവും !”


ദീദി: “വണ്ടര്‍ഫുള്‍, ഫണ്റ്റാസ്റ്റിക്‌ ഐറ്റെംസ്‌.”

കാണാന്‍ നല്ല ഭംഗിയുള്ള ഒരു വാച്ചെടുത്തിട്ട്‌ ദീദി M.G. യോട്‌ എങ്ങനെയുണ്ടെന്ന് ചോദിച്ചു .

M.G: “സെക്കന്‍ഡ്‌ സൂചിയുടെ ചലനത്തിലെവിടെയോ സംഗതി പോയിട്ടുണ്ട്‌.”
ശരത്തണ്ണന്‍: “മിനുട്ട്‌ സൂചിക്ക്‌ “ടെമ്പോ” കുറഞ്ഞത്‌ പോലെ. മണിക്കൂര്‍ സൂചി വളരെ ഷാര്‍പ്പായത്‌ പോലെ.”
ദീദി :"ഫണ്റ്റാസ്റ്റിക്ക്‌ ജഡ്ജ്‌മണ്റ്റ്‌, ഗിവ്‌ ഹിം എ ക്ളാപ്പ്‌ !"


M. G: “ഇതിണ്റ്റെ വിലയെത്രയാണ്‌?”

സെയില്‍സ്മാന്‍: “15,000രൂപ.”

TOTALITY കേട്ട്‌ എംജിക്ക്‌ തലയില്‍ "വെള്ളി" വീണത്‌ പോലെ തോന്നി
ശരത്തണ്ണന്‍ ഷാര്‍പ്പായി നോക്കിക്കൊണ്ട്‌ അവര്‍ വന്ന "ടെമ്പോ"യില്‍ കയറാന്‍ തുടങ്ങി.

ദീദി അപ്പോഴേക്കും ഫ്ളാറ്റായി കഴിഞ്ഞിരുന്നു.

Wednesday, 14 November 2007

പട്ടിയെ വിവാഹം കഴിച്ച യുവാവ്‌.

പതിനഞ്ച്‌ വര്‍ഷം മുന്‍പ്‌ ചെയ്ത ക്രൂരകൃത്യത്തിണ്റ്റെ ശാപം ഒഴിവാക്കാനത്രെ ചെന്നൈയിലെ ഒരു യുവാവ്‌ പട്ടിയെ വിവാഹം ചെയ്തത്‌. തമിഴ്നാട്ടിലെ ശിവഗംഗജില്ലയിലുള്ള 33 കാരനായ ശെല്‍വകുമാറാണ്‌ മാനാമധുരൈ ഗണേശ ക്ഷേത്രത്തില്‍ വച്ച്‌ ശെല്‍വി എന്ന പട്ടിയെ ജീവിതസഖിയാക്കിയത്‌. സാരി ചുറ്റി പത്ത്‌ വയസ്സായ പട്ടിയെ ഘോഷയാത്രയോടെ ക്ഷേത്രത്തിലെത്തിച്ചശേഷം ബ്രെഡ്‌ കൊണ്ട്‌ ശെല്‍വിക്ക്‌ സദ്യയൊരുക്കി. ശെല്‍വിയെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കുമെന്ന്‌ ശെല്‍വകുമാര്‍ ഉറപ്പ്‌ നല്‍കുന്നു.

കൌമാരകാലത്ത്‌ ഇണപ്പട്ടികളില്‍ ഒന്നിനെ ശെല്‍വകുമാര്‍ അടിച്ചുകൊന്നിരുന്നു. അതിനുശേഷം, മസ്തിഷ്കാഘാതം വന്ന്‌ ഇടതുകൈയ്യും, കാലുകളും ചലിപ്പിക്കാന്‍ വയ്യാതായി. കേള്‍വി ശക്തിയും പോയി. അപ്പോഴാണ്‌ ജ്യോത്സ്യന്‍, ശെല്‍വകുമാറിണ്റ്റെ രക്ഷക്കെത്തുന്നത്‌. പട്ടിയുടെ ശാപം കൊണ്ടാണ്‌ ഈ രോഗങ്ങളെല്ലാം ഉണ്ടായതെന്നും പട്ടിയെ കല്യാണം കഴിച്ചാല്‍ രോഗവിമുക്തിയുണ്ടാവുമെന്ന്‌ ആ മഹാനുഭാവന്‍ അരുളിചെയ്തത്രെ!

മിണ്ടാപ്രാണികളെ തല്ലിക്കൊല്ലുന്നത്‌ തെറ്റാണ്‌. ഇണ ചേരുന്നവയെ കൊല്ലുന്നത്‌ ക്രൂരവുമാണ്‌. എന്ന്‌ കരുതി പേയിളകിയ ഒരു പട്ടിയെ നമ്മള്‍ ഒരിക്കലും കൊല്ലാതിരിക്കില്ലല്ലോ?. ഇനി മറ്റൊരു കാര്യം ഈ വാര്‍ത്ത വായിച്ചതിനുശേഷം പഞ്ചായത്തിലെപട്ടി പിടുത്തക്കാരില്‍ പലരും കടുത്ത രോഗങ്ങളൊന്നും ഉണ്ടാവാതിരിക്കാന്‍ , ജീവിതസഖിയാക്കാന്‍ പട്ടികെളെ തേടി നടക്കുകയാണ്‌. എണ്റ്റെ പേടി ഇതൊന്നുമല്ല, ഞാന്‍ ഇപ്പോഴും എന്നെ കടിക്കുന്ന ഉറുമ്പുകളെയും, കൊതുകിനെയും ഒരു ദയയും കാട്ടാതെ കൊല്ലുന്നുണ്ട്‌. വീട്ടില്‍ കടന്നല്‍ കൂട്‌ കെട്ടിയപ്പോള്‍, തീയിട്ട്‌ അവറ്റയേയും കൊന്നിട്ടുണ്ട്‌. ഞാന്‍ ഒരാളെ ജീവിതസഖിയാക്കിയിട്ടുമുണ്ട്‌. ഇനി എനിക്ക്‌ വല്ല മൂക്കേപ്പനിയും വന്നാല്‍ ഞാന്‍ ഉറുമ്പിനെ വേളി കഴിക്കണോ, അതോ കൊതുകിനെ വേളി കഴിക്കണോ, അതോ കടന്നലിനെ ജീവിതസഖിയാക്കണോ ? രണ്ടായാലും എണ്റ്റെ ഭാര്യ സമ്മതിക്കുമോ ആവോ ?


വാല്‍ക്കഷണം:- നമ്മുടെ ജ്യോതിഷമഹാരത്നത്തിണ്റ്റെ ഭാര്യ ഒരുവണ്റ്റെ കൂടി ഒളിച്ചോടിപ്പോയത്രെ. കക്ഷിയുടെ ജ്യോത്സ്യത്തില്‍ അത്‌ കാണാത്തതോ, അതോ ഭാര്യയല്ലെ ഓടിപ്പോയാല്‍ രക്ഷപെട്ടു എന്നു കരുതിയതോ ?

Tuesday, 13 November 2007

"ഒരു സങ്കീര്‍ത്തനം പോലെ " മുപ്പത്തിമൂന്നാം പതിപ്പിലേക്ക്‌.


32 ലക്കങ്ങളിലായി ഒരു ലക്ഷത്തിപന്ത്രണ്ടായിരം കോപ്പികള്‍ വിറ്റഴിഞ്ഞ പെരുമ്പടവം ശ്രീധരണ്റ്റെ "ഒരു സങ്കീര്‍ത്തനം പോലെ" എന്ന നോവലിണ്റ്റെ മുപ്പത്തിമൂന്നാം പതിപ്പ്‌ പുറത്തിറങ്ങി. പതിമൂന്ന്‌ വര്‍ഷത്തിണ്റ്റെ ഇടവേളയില്‍ ഒരു സാഹിത്യകൃതി ഇങ്ങനെ വിറ്റഴിയുന്നത്‌ ഇത്‌ ആദ്യത്തെ സംഭവമാണ്‌.

ഞാന്‍ ആദ്യമായി രണ്ട്‌ തവണ വായിക്കാനിഷ്ടപ്പെട്ട പുസ്തകവും ഇപ്പോഴും വീണ്ടും വായിക്കാന്‍ കൊതിക്കുന്നതുമായ ഒരു നോവലാണ്‌ "ഒരു സങ്കീര്‍ത്തനം പോലെ". ഈ നോവല്‍ കോളേജ്‌ ലൈബ്രറിയില്‍ നിന്ന്‌ രണ്ട്‌ തവണ വായിച്ച്‌ കഴിഞ്ഞപ്പോഴാണ്‌, ഞങ്ങള്‍ക്ക്‌ മലയാളം Second Language നുള്ള പുസ്തകമായി ഇതിനെ സര്‍വ്വകലാശാല പ്രഖ്യാപിക്കുന്നത്‌. ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം പഠിക്കാനായി കിട്ടുന്നതിലും വലിയ സന്തോഷമില്ലല്ലോ!


പെരുമ്പടവം ശ്രീധരന്‍, നിരവധി നോവലുകള്‍ രചിച്ചിട്ടുണ്ടെങ്കിലും റഷ്യന്‍ സാഹിത്യകാരനായ ദസ്തയോവ്സ്ക്കിയുടെ ജീവിത കഥ, അനിതരസാധാരണമായി വശ്യമായ ഭാഷയില്‍ വിവരിക്കുന്ന ഈ കൃതി അദ്ധേഹം മലയാളസാഹിത്യത്തിന്‌ നല്‍കിയ മികച്ച സംഭാവനയായിട്ടെ , ഒരു തവണയെങ്കിലും ഈ നോവല്‍ വായിച്ചിട്ടുള്ളവര്‍ക്ക്‌ കരുതാനാകൂ.

. വയലാര്‍ അവാര്‍ഡ്‌ ഉള്‍പ്പടെ പ്രശസ്തമായ ഒന്‍പത്‌ അവാര്‍ഡുകള്‍ ഈ നോവല്‍ നേടിയിട്ടുണ്ട്‌. ഹിന്ദി, തമിഴ്‌, കന്നട ഗുജറാത്തി ഭാഷകളില്‍ ഇതിണ്റ്റെ പരിഭാഷകള്‍ വന്നിട്ടുണ്ട്‌. റഷ്യന്‍ ഭാഷയില്‍ ഉടനെ തണ്റ്റെ ഇതിണ്റ്റെ പരിഭാഷ പുറത്ത്‌ വരും. "ഒരു സങ്കീര്‍ത്തനം പോലെ " എന്ന വിസ്മയം വായിച്ചിട്ടില്ലാത്തവര്‍ വായിക്കുക, വായനയുടെ സുഖം എന്തെന്നറിയാനെങ്കിലും!

Monday, 12 November 2007

ഇസഹാക്കിണ്റ്റെ ഇസങ്ങള്‍.

മമ്മൂക്കായുടെ പുതിയ പടം കണ്ടോ ? എന്താപടം, ഇക്കായ്ക്ക്‌ ഇത്തവണ മികച്ചനടനുള്ള ദേശീയ അവാര്‍ഡ്‌ ഉറപ്പാ

താന്‍ ഏത്‌ സിനിമയുടെ കാര്യമാ പറയുന്നത്‌ ? ജമാല്‍ അല്‍പ്പം ആകാംക്ഷയോടെ ചോദിച്ചു.

എടാ ജമാലേ, "ഒരേ കടല്‍" നീ ഇതുവരെ കണ്ടില്ലെ ?"

കണ്ടു ഇസഹാക്കെ, പക്ഷെ എനിക്ക്‌ അതത്ര മനസ്സിലായില്ല, ഇടക്കൊന്നു ഉറങ്ങിപ്പോവുകയും ചെയ്തു.

“എടാ മമ്മൂട്ടിയുടെ അഭിനയം കണ്ടാല്‍ എങ്ങനെ ഉറങ്ങാന്‍ തോന്നൂമെടാ?”

“എന്നാല്‍ കണ്ട നീ, അതിണ്റ്റെ കഥയൊന്നു പറഞ്ഞേ?” ജമാല്‍ വാശിയോടെ ചോദിച്ചു.

“മമ്മൂട്ടിയുടെ അഭിനയം കണ്ടിരുന്നപ്പോള്‍ കഥ ഞാനങ്ങ്‌ മറന്ന്‌ പോയി”. ഇസഹാക്ക്‌ ഒന്നു തപ്പിതടഞ്ഞു.

രോഗം മനസ്സിലാക്കി ജമാല്‍ ചോദിച്ചു.
“ഇക്കാ പടം വിജയിക്കുമോ? എടാ മണ്ടാ ഈ വര്‍ഷത്തെ മെഗാ ഹിറ്റായിരിക്കും ആ സിനിമാ !”

“താന്‍ ലാലിണ്റ്റെ സിനിമയൊന്നും കാണാറില്ലേ?”

“ഓ ഞാന്‍ അവണ്റ്റെ സിനിമയൊന്നും കാണാറില്ലന്നേ? അവണ്റ്റെ അഭിനയം മമ്മൂട്ടിയുടെ അത്രയും പോരാ !”

“അപ്പോള്‍ തണ്റ്റെ അഭിപ്രായത്തില്‍ മമ്മൂട്ടിയാണ്‌ മലയാളസിനിമയിലെ മികച്ച നടന്‍‍?”

“ഏയ്‌ അങ്ങനെയൊന്നുമില്ല, നസീര്‍ മോശമാണോ? ഉമ്മര്‍ മോശമാണോ ?

മാമുക്കോയയുടെ തമാശകള്‍ മോശമാണോ ? ”


കടുത്ത മോഹന്‍ലാല്‍ അരാധകനായിരുന്ന ജമാലിന്‌, ഇസഹാക്കിനെ കുനിച്ച്‌ നിര്‍ത്തി രണ്ടിടികൊടുക്കാനാണാദ്യം തോന്നിയത്‌.

പിന്നെ ഇസഹാക്കിണ്റ്റെ ഇസം കണ്ട്‌ രസിക്കുന്നതാണ്‌ കൂടുതല്‍ നല്ലതെന്ന് തോന്നി ജമാല്‍ എരിതീയില്‍ എണ്ണയൊഴിച്ചുകൊണ്ട്‌ ചോദിച്ചു.

"എന്നാലും ഇസഹാക്കെ പാകിസ്താണ്റ്റെ 20-20 Cricket ഫൈനലിലെ തോല്‍വി നാണം കെട്ടതായിരുന്നു അല്ലേ ? "
ഇസഹാക്കിണ്റ്റെ മുഖം ദേഷ്യം കൊണ്ട്‌ തുടുത്തു.

“നിന്നെപ്പോലെ അഹങ്കാരികളായ മുസ്ളീങ്ങളെ ഇങ്ങനെയൊക്കെയേ പറയൂ.”

ഇത്‌ കേട്ടപ്പോള്‍ നിയന്ത്രണം വിട്ട്‌ ജമാല്‍ ചോദിച്ചു.

“നിങ്ങള്‍ക്ക്‌ നാണമില്ലേ ഇസഹാക്കെ, ഇങ്ങനെ എല്ലാത്തിലും ഇസം കാണാന്‍. പാകിസ്താനില്‍ നമ്മള്‍ മാത്രമാണ്‌ കൂടുതല്‍, എന്നിട്ടും എല്ലാം വെട്ടിച്ചാവുകയല്ലെ ? ”


"നിങ്ങളുടെ വീട്‌ ജപ്തിചെയ്യാന്‍ പോയപ്പോള്‍, സഹായിക്കാന്‍ വന്നതാരാ, ഒരു നാരായണന്‍ മാഷ്‌, നിങ്ങളുടെ മകളുടെ നിക്കാഹിന്‌ സ്ത്രീധനം നല്‍കാനില്ലാതെ വന്ന് നിക്കാഹ്‌ മുടങ്ങുമെന്നു വന്നപ്പോള്‍ ജോര്‍ജ്‌ സാറല്ലെ സഹായിച്ചത്‌. തണ്റ്റെ അയലത്തുള്ള സന്തോഷിനെ ഗള്‍ഫിലേക്കയക്കാന്‍ എല്ലാ സഹായങ്ങളും ചെയ്തത്‌ നമ്മളുടെ മൂസാക്കയല്ലെ ,ഇനിയെങ്കിലും ശേഷിക്കുന്ന കാലം മനുഷ്യനായി ജീവിച്ചു കാണിക്ക്‌ എണ്റ്റെ ഇസഹാക്കെ ? "

തലയില്‍ നിന്ന് ഒരു ഇസക്കിളി പറന്നു പോയതു പോലെ ഇസഹാക്കിനു തോന്നി.

തണ്റ്റെ കൂട്ടരില്‍ പലരെയും തനിക്ക്‌ തിരുത്താനുണ്ടെന്ന് തീരുമാനിച്ച്‌ അയാള്‍ നടന്നകന്നു.


സന്ദേശം:- എല്ലാ മതങ്ങളിലും, ഇസം പ്രകടിപ്പിക്കുന്ന ന്യൂനപക്ഷങ്ങളുണ്ട്‌.അവര്‍ക്കുവേണ്ടി മാത്രം എഴുതിയ ഒന്നാണിത്‌.

Friday, 2 November 2007

ചില ഹര്‍ത്താല്‍ കവിതകള്‍.

"ഹര്‍ത്താല്‍ തന്നെ ജീവിതം

ഹര്‍ത്താല്‍ തന്നെ അമൃതം

ഹര്‍ത്താല്‍ പൂര്‍ണമായാല്‍

മൃതിയേക്കാള്‍ ഭയാനകം ""കണ്ടു കണ്ടങ്ങിരിക്കും ദിനങ്ങളെ

ഹര്‍ത്താലാക്കി മാറ്റുന്നതും ചിലര്‍

രണ്ടുമൂന്നാലുഹര്‍ത്താലു കൊണ്ടിവര്‍

മണ്ടരാക്കുന്നുനമ്മളെയെപ്പോഴും""ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ഹര്‍ത്താല്‍ ഞരമ്പുകളില്‍"
"നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍

ഹര്‍ത്താല്‍ വാരിധി നടുവില്‍ ഞാന്‍

ഹര്‍ത്താലില്‍ നിന്നും കരകേറ്റീടണേ

തിരുകൊച്ചി വാഴും കോടതിയെ."

Thursday, 1 November 2007

റിയാലിറ്റിഷോകളുടെ SMS തട്ടിപ്പുകള്‍.

ഇപ്പോള്‍ ഏഷ്യാനെറ്റില്‍ നിറഞ്ഞാടുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍, ചില കണ്ണീര്‍ സീരിയലുകളെപ്പോലും നാണിപ്പിക്കുന്ന വിധത്തിലാണ്‌ അതിണ്റ്റെ എലിമിനേഷന്‍ റൌണ്ട്‌ കൊണ്ടാടുന്നത്‌. സെണ്റ്റിമെന്‍സിണ്റ്റെ കാര്യത്തില്‍ നമ്മുടെ അഭിനയചക്രവര്‍ത്തിമാരെപ്പോലും തോല്‍പ്പിക്കുന്ന വിധത്തിലാണ്‌ MGയണ്ണനും, ശരത്തേട്ടനും, ദീദിയും, പിന്നെ നമ്മുടെ മറ്റ്‌ അവതാരകരെപ്പൊലെ മംഗ്ളീഷ്‌ സംസാരിക്കുന്ന അവതാരികയും. അതൊക്കെ പരിപാടിയുടെ അവതരണത്തിലെ വാണിജ്യതന്ത്രങ്ങള്‍. കാരണം കണ്ണീര്‍ സീരിയലുകള്‍ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരിലെ ഭൂരിഭാഗവും ഈ പരിപാടി കാണുമ്പോള്‍, അവര്‍ക്ക്‌ ഒരാശ്വാസമായിട്ടു ഒരു എപ്പിസോഡെങ്കിലും കണ്ണിരിലാഴ്ത്തിയില്ലെങ്കില്‍ പ്രേക്ഷകര്‍ തങ്ങളെ കൈവിട്ടുപോകുമൊ എന്ന ഭയമായിരിക്കാം ഇതിണ്റ്റെ ആസൂത്രകരെ ഈ Round കൃത്രിമമായ ദുഃഖപ്രകടനത്തിനുള്ള വേദിയാക്കാന്‍ പ്രേരിപ്പിച്ചത്‌.

ഇതിലും വിചിത്രമാണ്‌ ഇവരുടെ SMS Voting തന്ത്രം. Elimination Round നു തൊട്ടു തലേ ദിവസവും മത്സരാര്‍ത്ഥികളെക്കൊണ്ട്‌ SMSലൂടെ വോട്ട്‌ കിട്ടിയെങ്കില്‍ മാത്രമെ ഞങ്ങള്‍ക്ക്‌ അടുത്ത Round ലെത്താന്‍ പറ്റുകയുള്ളൂ എന്നു പറയിപ്പിക്കുന്നു. എന്നാല്‍ Elimination Round തന്നെ, അഴ്ച്കള്‍ക്ക്‌ മുമ്പ്‌ Record ചെയ്തതാവും. Elimination Round ഒരു പക്ഷേ live ആയിരുന്നെങ്കില്‍ നമുക്കേവര്‍ക്കും തലേ ദിവസത്തെ SMS അഭ്യര്‍ത്ഥനയെ അല്‍പ്പമെങ്കിലും വിശ്വാസത്തിലെടുക്കാമായിരുന്നു. അതുപോലെ വിചിത്രമായ മറ്റൊരു സംഗതി നന്നായി പാടാനറിയാവുന്ന പലരും Star Singerല്‍ നിന്നും ഇതിനകം തന്നെ പുറത്തായിക്കഴിഞ്ഞു എന്നുള്ളതാണ്‌. ഇതും ഇതിണ്റ്റെ അണിയറയിലുള്ളവര്‍ മനഃപൂര്‍വ്വം ചെയ്യുന്നതല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു, പുറത്താവുന്നതിന്‌ പറയുന്ന ന്യായം SMS Vote കുറവായിരുന്നു എന്നതാണ്‌. ഇത്‌ കേള്‍ക്കുമ്പോള്‍ നമ്മുടെ ശുദ്ധമനസ്സുകൊണ്ട്‌, നന്നായി പാടുന്ന കുട്ടികള്‍ക്ക്‌ നമ്മള്‍ SMS ലൂടെ വോട്ട്‌ നല്‍കുമല്ലൊ? ഇത്‌ കൊണ്ടുള്ള ലാഭം Mobile Company കളും,IDEA STAR SINGER ഉം പങ്കിട്ടെടുക്കുന്നു. വിജയികളെ നിശ്ചയിക്കുന്നത്‌ അണ്ണാച്ചിയും ടീമും, പിന്നെയെല്ലാവരും കൂടി മുതലക്കണ്ണീരിണ്റ്റെ ഒരു Elimination Round.

നമ്മളുടെ SMS ണ്റ്റെ മാത്രം ലാഭം കൊണ്ട്‌ തന്നെ അവര്‍ക്ക്‌ 40 ലക്ഷത്തിണ്റ്റെ 2 ഫ്ളാറ്റ്‌ സമ്മാനമായി നല്‍കാം. പിന്നെ പരസ്യമോ ? അവിടെയും ലാഭം തന്നെ. മണ്ടന്‍മാരായ നമ്മളോ, അടുത്ത Friends നെപ്പോലും വിളിക്കാന്‍ തുനിയാതെ ആറൊ ഏഴോ രൂപ മുടക്കി SMS അയച്ച്‌ ഒരിക്കല്‍ക്കൂടി മണ്ടന്‍മാരായിക്കൊണ്ടിരിക്കുന്നു.

ഇനിയും സമയം വൈകിയിട്ടില്ല, വെറുതെ SMS അയച്ച്‌ സ്വയം ഫ്ളാറ്റാവാതെ സൂക്ഷിക്കുക.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS