Thursday, 1 November 2007

റിയാലിറ്റിഷോകളുടെ SMS തട്ടിപ്പുകള്‍.

ഇപ്പോള്‍ ഏഷ്യാനെറ്റില്‍ നിറഞ്ഞാടുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍, ചില കണ്ണീര്‍ സീരിയലുകളെപ്പോലും നാണിപ്പിക്കുന്ന വിധത്തിലാണ്‌ അതിണ്റ്റെ എലിമിനേഷന്‍ റൌണ്ട്‌ കൊണ്ടാടുന്നത്‌. സെണ്റ്റിമെന്‍സിണ്റ്റെ കാര്യത്തില്‍ നമ്മുടെ അഭിനയചക്രവര്‍ത്തിമാരെപ്പോലും തോല്‍പ്പിക്കുന്ന വിധത്തിലാണ്‌ MGയണ്ണനും, ശരത്തേട്ടനും, ദീദിയും, പിന്നെ നമ്മുടെ മറ്റ്‌ അവതാരകരെപ്പൊലെ മംഗ്ളീഷ്‌ സംസാരിക്കുന്ന അവതാരികയും. അതൊക്കെ പരിപാടിയുടെ അവതരണത്തിലെ വാണിജ്യതന്ത്രങ്ങള്‍. കാരണം കണ്ണീര്‍ സീരിയലുകള്‍ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരിലെ ഭൂരിഭാഗവും ഈ പരിപാടി കാണുമ്പോള്‍, അവര്‍ക്ക്‌ ഒരാശ്വാസമായിട്ടു ഒരു എപ്പിസോഡെങ്കിലും കണ്ണിരിലാഴ്ത്തിയില്ലെങ്കില്‍ പ്രേക്ഷകര്‍ തങ്ങളെ കൈവിട്ടുപോകുമൊ എന്ന ഭയമായിരിക്കാം ഇതിണ്റ്റെ ആസൂത്രകരെ ഈ Round കൃത്രിമമായ ദുഃഖപ്രകടനത്തിനുള്ള വേദിയാക്കാന്‍ പ്രേരിപ്പിച്ചത്‌.

ഇതിലും വിചിത്രമാണ്‌ ഇവരുടെ SMS Voting തന്ത്രം. Elimination Round നു തൊട്ടു തലേ ദിവസവും മത്സരാര്‍ത്ഥികളെക്കൊണ്ട്‌ SMSലൂടെ വോട്ട്‌ കിട്ടിയെങ്കില്‍ മാത്രമെ ഞങ്ങള്‍ക്ക്‌ അടുത്ത Round ലെത്താന്‍ പറ്റുകയുള്ളൂ എന്നു പറയിപ്പിക്കുന്നു. എന്നാല്‍ Elimination Round തന്നെ, അഴ്ച്കള്‍ക്ക്‌ മുമ്പ്‌ Record ചെയ്തതാവും. Elimination Round ഒരു പക്ഷേ live ആയിരുന്നെങ്കില്‍ നമുക്കേവര്‍ക്കും തലേ ദിവസത്തെ SMS അഭ്യര്‍ത്ഥനയെ അല്‍പ്പമെങ്കിലും വിശ്വാസത്തിലെടുക്കാമായിരുന്നു. അതുപോലെ വിചിത്രമായ മറ്റൊരു സംഗതി നന്നായി പാടാനറിയാവുന്ന പലരും Star Singerല്‍ നിന്നും ഇതിനകം തന്നെ പുറത്തായിക്കഴിഞ്ഞു എന്നുള്ളതാണ്‌. ഇതും ഇതിണ്റ്റെ അണിയറയിലുള്ളവര്‍ മനഃപൂര്‍വ്വം ചെയ്യുന്നതല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു, പുറത്താവുന്നതിന്‌ പറയുന്ന ന്യായം SMS Vote കുറവായിരുന്നു എന്നതാണ്‌. ഇത്‌ കേള്‍ക്കുമ്പോള്‍ നമ്മുടെ ശുദ്ധമനസ്സുകൊണ്ട്‌, നന്നായി പാടുന്ന കുട്ടികള്‍ക്ക്‌ നമ്മള്‍ SMS ലൂടെ വോട്ട്‌ നല്‍കുമല്ലൊ? ഇത്‌ കൊണ്ടുള്ള ലാഭം Mobile Company കളും,IDEA STAR SINGER ഉം പങ്കിട്ടെടുക്കുന്നു. വിജയികളെ നിശ്ചയിക്കുന്നത്‌ അണ്ണാച്ചിയും ടീമും, പിന്നെയെല്ലാവരും കൂടി മുതലക്കണ്ണീരിണ്റ്റെ ഒരു Elimination Round.

നമ്മളുടെ SMS ണ്റ്റെ മാത്രം ലാഭം കൊണ്ട്‌ തന്നെ അവര്‍ക്ക്‌ 40 ലക്ഷത്തിണ്റ്റെ 2 ഫ്ളാറ്റ്‌ സമ്മാനമായി നല്‍കാം. പിന്നെ പരസ്യമോ ? അവിടെയും ലാഭം തന്നെ. മണ്ടന്‍മാരായ നമ്മളോ, അടുത്ത Friends നെപ്പോലും വിളിക്കാന്‍ തുനിയാതെ ആറൊ ഏഴോ രൂപ മുടക്കി SMS അയച്ച്‌ ഒരിക്കല്‍ക്കൂടി മണ്ടന്‍മാരായിക്കൊണ്ടിരിക്കുന്നു.

ഇനിയും സമയം വൈകിയിട്ടില്ല, വെറുതെ SMS അയച്ച്‌ സ്വയം ഫ്ളാറ്റാവാതെ സൂക്ഷിക്കുക.

7 comments:

ഖാന്‍പോത്തന്‍കോട്‌ said...

u r right keep it up....

വാല്‍മീകി said...

ഇതു നജിം എന്ന മത്സരാര്‍ത്ഥിക്ക് വേണ്ടി ഉണ്ടാക്കിയ ഷോ അല്ലെ? ഞാന്‍ ഇപ്പോള്‍ അത് കാണുകയായിരുന്നു. നജിം ഏഴ് സ്വരങ്ങളും പാടി. ശ്വാസം പോലും കിട്ടാതെ, ആ പാട്ട് ആകെ കുളമാക്കുകയും ചെയ്തു. ജഡ്ജസ് സത്യസന്ധമായി പറഞ്ഞു വളരെ മോശം ആയി എന്ന്. എന്നാലെന്താ? 75 മാര്‍ക്ക്‌. നജിം ഇനി ഒന്നും പാടിയില്ലെങ്കിലും കിട്ടും 72. അതിലും നന്നായി പാടുന്ന കുട്ടികള്‍ ആ ഷോവില്‍ ഉണ്ട്. പക്ഷെ എന്ത് ചെയ്യാനാ? നജിം ഫ്ലാറ്റ്‌ ബുക്ക് ചെയ്തു പോയില്ലേ, ഇനി ഇപ്പോള്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?

ക്രിസ്‌വിന്‍ said...

ഞാനടങ്ങുന്ന മലയാളികളെ ഫൂള്‍ ആക്കാന്‍ ഇത്ര എളുപ്പമോ?
ഞാനും അയച്ചിരുന്നുsms

കൃഷ്‌ | krish said...

ഇത് ഏറെക്കുറെ തട്ടിപ്പുകളാണെന്ന് പുതിയ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കയാണ്. കഴിഞ്ഞ എലിമിനേഷന്‍ റൌണ്ട് ടെലികാസ്റ്റിന് രണ്ട് ദിവസം മുമ്പ് ഷൂട്ട് ചെയ്യുമ്പോള്‍ ഉണ്ടായ നാടകങ്ങള്‍ നാടകങ്ങള്‍ ഓര്‍കുട്ട് മെസ്സേജിലൂടെ ചിലര്‍ക്കെങ്കിലും കിട്ടിക്കാണും. പുതിയ നാടകങ്ങള്‍ അവതരിപ്പിച്ച് സിമ്പതി ഉണ്ടാക്കി കൂടുതല്‍ SMS അയപ്പിക്കാനുള്ള ചാനല്‍ തന്ത്രങ്ങള്‍.
(ദാ ഇവിടെയുണ്ടായിരുന്നു ഒരു തന്ത്രം:
http://krish9.blogspot.com/2007/09/blog-post_24.html#links )


എന്നാല്‍ ഇന്നലെ അമൃത ടി.വി.യില്‍ സിനിമാ സംവിധായകനും,അമൃത ടി.വി. പ്രോഗ്രാം മുഖ്യനുമായ ശ്യാമാപ്രസാദിന്റെ ഒരു അനൌണ്‍സ്മെന്റ് ഉണ്ടായിരുന്നു. അമൃത ടി.വി.യിലെ എല്ലാ റിയാലിട്ടി ഷോകള്‍ക്കും പ്രേക്ഷകര്‍ അയക്കുന്ന SMS ന്റെ മുഴുവന്‍ ലാഭവും അവര്‍ നിരാലംഭരായ കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി നല്‍കുമെന്ന്. അങ്ങിനെയെങ്കില്‍ ചുമ്മാ SMS വോട്ട് ചെയ്താലും അതിലൂടെ അവശരും,നിരാലംഭരുമായ കുട്ടികള്‍ക്ക് അതിന്റെ പ്രയോജനം കിട്ടുമല്ലോ.
ഇത് മറ്റ് ചാനലുകാര്‍ക്ക് ഒരു വലിയ പാര തന്നെയാണ്. നിവൃത്തിയില്ലാതെ അവരും ഈ പാത പിന്തുടരാന്‍ (മനസ്സില്ലെങ്കിലും) സാധ്യത ഉണ്ട്.

എന്റെ ഉപാസന said...

you are right madam...
:)
upaasana

Anonymous said...

paranjathuu sheriyaanuu... same business idea as that of kon banegaa crorepathi

തറവാടി said...

കഴിഞ്ഞ ആഴ്ചയിലെ എലിമിനേഷന്‍ കണ്ടിരുന്നു , ഞാന്‍ വളരെ സീരിയസ്സായി ഒരു ബിസിനസ്സിനെക്കുറിച്ചാലോചിക്കുന്നുണ്ട് , 'ഹാന്‍ഡ് കര്‍ച്ചീഫ് ' സപ്ലേ ചെയ്യുന്നതിനെക്കുറിച്ച്. :)

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS