മന്ത്രി സുധാകരണ്റ്റെ സുധ പോലെയുള്ള മൊഴികള്‍ തുടരുകയാണ്, അതിലെ ഏറ്റവും ഒടുവിലത്തെയാണ് ഈ തലക്കെട്ട്. സാധാരണക്കാരായ നമുക്ക് മന്ത്രിയുടെ മൊഴികള്‍ വിവരക്കേടായിട്ട്തോന്നാമെങ്കിലും ഇതെല്ലാം തണ്റ്റെ വിവരക്കൂടുതലിണ്റ്റെ കുഴപ്പമായിട്ടേ സുധാകരന് തോന്നിയിട്ടുള്ളൂ. പുതിയ പല മലയാള പദങ്ങളും മലയാളത്തിന് നല്‍കിയിട്ടുള്ള മന്ത്രിമാര്‍ തന്നോളം വേറെയാരുമില്ലെന്ന് ഈ മന്ത്രിക്കറിയാം. കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിണ്റ്റെ രചയിതാക്കളില്‍ പലരും ഇപ്പോള്‍ സുധാകരണ്റ്റെ കടുത്ത അരാധകരത്രെ! ഇത്രയേറെ സ്വഭാവസവിശേഷതകളുള്ള സുധാകരനോട്, നാലാംകിട എഴുത്തുകാരിയായ സാറാജോസെഫിന് പുച്ഛം തോന്നുക സ്വാഭാവികം, കാരണം അവര്‍ അമേരിക്കയുടെ ചാരയാണല്ലോ! എന്തെല്ലാം പുതിയ അറിവുകളാണ് അദ്ധേഹം നമുക്ക് പറഞ്ഞ് തരുന്നത്. നമ്മളെല്ലാം വിചാരിച്ച് വച്ചിരുന്നത്, ഗാന്ധിജി ബാരിസ്റ്റര്‍ പഠനത്തിന് ഇംഗ്ളണ്ടില്‍ പോയെന്നും, അഭിഭാഷകവൃത്തി ചെയ്യാന്‍ ദക്ഷിണാഫ്രിക്കയില്‍ പോയെന്നുമാണ്. നമ്മളുടെ ഈ അജ്ഞത സുധാകരന് മാറ്റിയത്, ഗാന്ധിജിയെ ദക്ഷിണാഫ്രിക്കയില്‍ പഠിക്കാന്‍ പറഞ്ഞുവിട്ടുകൊണ്ടാണ്. സുധാകരണ്റ്റെ ഈ വെളിപ്പെടുത്തലിന് ശേഷം ചരിത്രവിദ്യാര്‍ത്ഥികള്‍ വളരെ ആകാംക്ഷയോടെയാണ് അദ്ധേഹത്തിണ്റ്റെ ഓരൊ വാക്കുകള്‍ക്കും വേണ്ടി കാതോര്‍ത്തിരിക്കുന്നത്.
ബുദ്ധിശക്തിയുടെ കാര്യത്തിലും അദ്ധേഹത്തെ വെല്ലാന്‍ കേരളത്തിലെന്നല്ല , ഇന്‍ഡ്യയില്‍ വേറെ ആരുമുണ്ടെന്നു തോന്നുന്നില്ല. കക്ഷിക്ക് ഈ. എം .എസ്സിനോടും, കൃഷ്ണപിള്ളയോടും തീരെ താല്പര്യമില്ല, അവരെല്ലാം അദ്ധേഹത്തിണ്റ്റെഭാഷയില്‍ പറഞ്ഞാല്‍ തുക്കടാ വിപ്ളവകാരികളാണ്. പാര്‍ട്ടിയില്‍ യഥാര്‍ത്ഥവിപ്ളവം കൊണ്ട് വന്നത് പിണറായിയാണെന്ന് നമ്മളെ പോലുള്ള സാധാരണക്കാര്‍ക്ക് വരെ അറിയാം. പിന്നെ അസൂയയുള്ള കോണ്ഗ്രസ്സുകാര്, അത് സാമ്പത്തികവിപ്ളവം എന്നൊക്കെ പറയും, പക്ഷെ അവര്‍ക്കറിയില്ലല്ലോ ബക്കറ്റ്പിരിവിണ്റ്റെ അനന്തസാധ്യതകള്‍.
ഈ.എം.എസ്സിനോടും കൃഷ്ണപിള്ളയോടും ഉള്ള അരിശം സുധാകരന് തീര്‍ക്കുന്നത്, അവരെ പിണറായിയോട് ഉപമിച്ചാണ്. ഇവരെ രണ്ട് പേരെയും ഇതുപോലെ അപമാനിക്കാനുള്ള കുഴിഞ്ഞ ബുദ്ധി, മറ്റാര്‍ക്കെങ്കിലും തോന്നുമോ ? ഇന്നവര്‍ രണ്ടും ജീവിച്ചിരുന്നെങ്കില്‍, ഈ അപമാനം സഹിക്കവയ്യാതെ തല തല്ലി ചത്തേനെ, അതും മറ്റാരേക്കാളും നന്നായി സുധാകരനറിയാം. ഇനി സമൂഹത്തിലെ ഉന്നതസ്ഥാനീയരെ അപമാനിക്കണോ, ഇതേ തന്ത്രങ്ങള്‍ ഈ മന്ത്രി ഇനി വീണ്ടും പയറ്റും. ഉദാഹരണത്തിന്, ഗാന്ധിയെ അപമാനിക്കാന്‍ അദ്ദേഹത്തെ ഫാരിസ് അബൂബക്കറുമായി ഉപമിക്കും, മുണ്ടശ്ശെരിയെ അപമാനിക്കാന്‍ നമ്മുടെ ബേബിയെ ഉപയോഗിക്കും. ഇനി വളരെ അമര്‍ഷം ആരോടെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അവരെ തന്നോട് തന്നെ ഉപമിച്ച് പാവം സുധാകരന് സായൂജ്യമടയും.
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
4 comments:
ഇങ്ങനെയെങ്കിലും ഒരു മന്ത്രി കേരളത്തിലുണ്ടെന്ന് മനസ്സിലാക്കാന്‍ പറ്റുന്നുണ്ടല്ലൊ.മറ്റുള്ളവരെ ഒന്നു പൊടിയിട്ടു നോക്കിയാല്‍പ്പോലും കാണാന്‍ കിട്ടുന്നില്ല, വെറുതെയല്ല ക്വിസ്സ് മത്സരങ്ങളില്‍ നമ്മുടെ കുട്ടികള്‍ കേരളത്തിലെ മന്ത്രിമാരുടെ വകുപ്പിനെക്കുറിച്ചു ചോദിക്കുമ്പോള്‍ കൈ മലര്‍ത്തുന്നത്.. അത്രക്ക് ജനസേവ ചെയ്ത് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണല്ലൊ..!
:)
നമ്മുടെ സുധാകര്‍ജി പലപ്പോഴും ഇങ്ങിനെയുള്ള പല വിഢ്ഢിത്തങ്ങളും പറയാറുണ്ട്. പക്ഷെ എന്തും പറയാനുള്ള സുധാകര്‍ജിയുടെ ധൈര്യം സമ്മതിച്ചു കൊടുക്കാതെ തരമില്ല. പക്ഷെ നമ്മുടെ മന്ത്രി ഇ.എം.എസിനെ താരതമ്യപ്പെടുതിയത് പിന്നെയും സഹിക്കാമെംഗിലും സഖാവിനെ പിണറായിയുമായി താരതമ്യപ്പെടുതിയത് കടന്ന കയ്യായിപോയി. സഖാവും എ.കെ.ജി യും താരതമ്യം ചെയ്യാന്‍ പറ്റാത്ത വ്യക്തിത്വങ്ങളാണ്. എന്തായാലും ഇത്രയും നന്നായി ലേഖനം എഴുതിയ ലെഖികയ്ക്ക് അഭിനന്ദനങള്‍
ഹാ അതു കലക്കീല്ലോ മാഷെ!
Post a Comment