Saturday, 24 November 2007

ബോബനും മോളിയും അന്‍പതാം വയസ്സിലേക്ക്‌.

ശുദ്ധവും ലളിതവുമായ ഹാസ്യശൈലിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന , ബോബനും മോളിയും അന്‍പതാം ജന്‍മദിനം ആഘോഷിക്കുന്നു. ഡല്‍ഹിയിലെ കേരളഹൌസിലാണ്‌ ചടങ്ങ്‌. ചടങ്ങില്‍ ഈ അത്ഭുത കഥാപാത്രങ്ങളുടെ സ്രഷ്ടാവായ ടോംസിനെയും ആദരിക്കുന്നുണ്ട്‌. ഒരു തവണയെങ്കിലും ബോബനും മോളിയും വായിച്ചിട്ടുള്ളവര്‍, അവരുടെ കടുത്ത ആരാധകരായി മാറുന്ന കാഴ്ച്ചയാണ്‌ നമുക്ക്‌ കാണാന്‍ കഴിയുക! ബോബണ്റ്റെയും മോളിയുടെയും വികൃതിത്തരങ്ങള്‍ക്ക്‌ എപ്പോഴും പിന്തുണ പ്രഖ്യാപിച്ച്‌ നടക്കുന്ന പട്ടിയേയും, പഞ്ചായത്ത്‌ പ്രസിഡണ്റ്റുമായി വഴക്കിടാന്‍ ശ്രമിച്ച്കൊണ്ട്‌ ചൂലുമായി മിക്കപ്പോഴും പ്രത്യക്ഷപ്പെടാറുള്ള ചേട്ടത്തിയമ്മയേയും, പൂവാലാന്‍മാരുടെ എല്ലാ ദൌര്‍ബല്യങ്ങളും പ്രകടിപ്പിച്ച്‌ നടക്കുന്ന അപ്പിഹിപ്പിയേയും ഉപ്പായിമാപ്ള, ആശാന്‍, മൊട്ട, നേതാവ്‌, പിന്നെ ബോബണ്റ്റെയും മോളിയുടെയും അച്ഛന്‍, അമ്മ എന്നിവരെയും, തമാശകള്‍ എന്നും ഇഷ്ടപ്പെടാറുള്ള നമ്മള്‍ക്ക്‌ എങ്ങനെയാണ്‌ മറക്കാന്‍ കഴിയുക.

മുതിര്‍ന്നവരായാലും, കുട്ടികളായാലും ഒരു പോലെ ആസ്വദിച്ച്‌ വായിക്കുന്നബോബനും മോളിയും എറണാകുളത്ത്‌ നിന്നും പ്രസിദ്ധീകരിച്ച സത്യദീപത്തിലാണ്‌ ആദ്യമായി രംഗപ്രവേശം ചെയ്യുന്നത്‌. ആദ്യം ഇവര്‍ രണ്ടും മാത്രമായിരുന്നു കഥാപാത്രങ്ങള്‍. പിന്നീടാണ്‌ സ്വര്‍ണ്ണത്തിന്‌ സുഗന്ധമെന്നപോലെ മറ്റ്‌ കഥാപാത്രങ്ങളുടെ അരങ്ങേറ്റം.


ഒരു കുടുംബാന്തരീക്ഷത്തില്‍ നടക്കുന്ന സംഭവങ്ങള്‍ കുട്ടികളുടെ വീക്ഷണത്തിലൂടെ കാണാന്‍ശ്രമിക്കുന്ന ബോബനും മോളിക്കും അനുകരണങ്ങള്‍ നിരവധി വാരികകളിലും മറ്റും വന്നിരുന്നെങ്കിലും ജനപ്രീതിയുടെ കാര്യത്തില്‍ അവരെയെല്ലാം പിന്തള്ളി ഇന്നും ഈ കാര്‍ട്ടൂണ്‍ പരമ്പര ഒന്നാം സ്ഥാനത്ത്‌ തുടരുകയാണ്‌. തൊട്ടതിനും പിടിച്ചതിനുമെല്ലാം അവാര്‍ഡുകള്‍ വാരിക്കോരിക്കൊടുക്കുകയും , അവാര്‍ഡുകള്‍ അധികമാകുമ്പോല്‍ അത്‌ നിരസിച്ച്‌ കൊണ്ട്‌ വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ബുദ്ധിജീവികള്‍ ഉള്ള നമ്മുടെ നാട്ടില്‍ , ടോംസിനെപ്പോലുള്ള ഒരു ബുദ്ധിജീവിക്ക്‌ വേണ്ടത്ര അംഗീകാരം നല്‍കിയിട്ടുണ്ടോ എന്ന് സംശയമാണ്‌. ആര്‍ക്കും മനസ്സ്സിലാവാത്ത രീതിയില്‍ തമാശകള്‍ എഴുതുകയും അതു മനസ്സിലായില്ലെങ്കിലും അതിനെ വാനോളം പുകഴ്ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന നമ്മുടെ ബുദ്ധിജീവിജാടകള്‍ക്കിടയില്‍ ടോംസിനെ ഒരു ബുദ്ധിജീവിയായി അംഗീകരിക്കാന്‍ വൈമനസ്യമുള്ളവരുണ്ടാകും. അവരോട്‌ എനിക്ക്‌ പറയാനുള്ളത്‌, ലോകത്ത്‌ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം മറ്റുള്ളവരെ ചിരിപ്പിക്കുന്നതാണ്‌. അത്‌ കഴിഞ്ഞ അന്‍പതോളം വര്‍ഷങ്ങളായി , ആശയ ദാരിദ്ര്യമില്ലാതെ നടത്തികൊണ്ടിരിക്കുന്ന ടോംസിനെ intellectual എന്ന് വിശേഷിപ്പിച്ചാല്‍ അതില്‍ അതിശയോക്തിയില്ല. !

5 comments:

പേര്.. പേരക്ക!! said...

സമയോചിതമായ ലേഖനം. ലളിതമായി കാര്യങ്ങള്‍ പറഞ്ഞു എന്നതുകൊണ്ടു മാത്രം ടോംസിനെ നമുക്കവഗണിക്കാന്‍ പറ്റില്ല. അദ്ദേഹം അര്‍ഹിക്കുന്ന,ചിലപ്പോള്‍ മറ്റു പലരെക്കാളേറെ, അംഗീകാരം നല്‍കേണ്ട സമയമായി.

ഓ.ടോ: ഒ.വി. വിജയന്‍ വരച്ച ചില കാര്‍ട്ടൂണുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ചിരി പോയിട്ട്, ഒരു ചുക്കും മനസ്സിലായിട്ടു പോലുമില്ല.

സഹയാത്രികന്‍ said...

വളരേ നല്ല ലേഖനം...
:)

പ്രയാസി said...

കൊള്ളാം.. ലേഖനം.
ബോബന്റെം മോളീടെം ആ പട്റ്റിയുണ്ടല്ലൊ അതിനെ കണ്ടാലും ചിരി വരും..:)

kavutty said...

lekhanam kollam......bobbanum molim.....perukelkkumbol thanney chiry anu verunathu.....athraykku aaa kuttikaludey masika jana hrithayam kizhadakitund....

rahoofpoozhikkunnu said...

നന്നായി വലരെ ഇസ്ഷ്റ്റമായി

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS