ആ വിഷയത്തിലേക്ക് കടക്കും മുന്‍പ് ഈ നിര്‍വചനം വായിക്കുന്നത് നല്ലതായിരിക്കും!
സാംസ്ക്കാരിക നായകര്‍ = വിവാദങ്ങളില്‍ തല വച്ച്, വിവരക്കേടുകള്‍ ബുദ്ധിജീവിയുടെ ജാടയോടെ എഴുന്നള്ളിച്ച്, പത്രങ്ങളില്‍ തങ്ങളുടെ പേര് എത്ര തവണ വന്നിട്ടുണ്ടെന്ന് കണക്കെടുത്ത് അഭിമാനത്തോടെ ജീവിക്കുന്ന അപൂര്‍വ്വം ചിലര്‍!കേരളത്തിലെ അറിയപ്പെടുന്ന ഒരു സാംസ്ക്കാരികനായകനാണ് ശ്രീ.സുകുമാര്‍ അഴീക്കോട്. നിര്‍വചനത്തില്‍ നിന്നും ഒരു വ്യത്യാസമേ ഉള്ളൂ. അഴീക്കോട് ബുദ്ധിജീവിയാണ്, അതിണ്റ്റെ ജാട അദ്ദേഹം പ്രകടിപ്പിക്കാറുണ്ടോ എന്ന് ചോദിച്ചാല്‍ ഉത്തരം നിങ്ങള്‍ തന്നെ കണ്ടെത്തുക.
പ്രശസ്തിയിലിരിക്കുന്നവരെപറ്റി എന്തെങ്കിലും പറഞ്ഞാല്‍ ഇരയെ തേടിയിരിക്കുന്ന മാധ്യമങ്ങള്‍ക്ക് ഏറെ സന്തോഷമായി. പത്രമാധ്യമങ്ങളില്‍ താന്‍ നിറഞ്ഞ് നില്‍ക്കണമെന്ന് വളരെയധികം ആഗ്രഹിക്കുന്ന ഒരു നിഷ്കളങ്ക മനസ്സിണ്റ്റെ ഉടമയായിപ്പോയത് അഴീക്കോടിണ്റ്റെ കുറ്റമല്ല.
പിന്നെ മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യമുണ്ട്. ആദ്ദേഹത്തിണ്റ്റെ വിമര്‍ശനത്തിണ്റ്റെ കൂരമ്പേറ്റ ഒരു പ്രശസ്തനും ഇതുവരെയും രക്ഷപെട്ടിട്ടില്ല!. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏതോ ഒരു മത്സരത്തില്‍ സച്ചിന്‍ നന്നായി കളിക്കാതിരുന്നതിന് അദ്ദേഹം ക്രിക്കറ്റ് മതിയാക്കി വീട്ടിലിരിക്കണമെന്ന് പറഞ്ഞിട്ടുണ്ട് ഈ മഹാനുഭാവന്‍. അന്നത് സച്ചിന്‍ അനുസരിച്ചിരുന്നെങ്കില്‍ ഇന്ന് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി അടിക്കേണ്ട ഗതികേട് സച്ചിനുണ്ടാവുമായിരുന്നോ ?
കുറച്ച് ദിവസമായി അഴീക്കോട് വളരെ അസ്വസ്ഥനായിരുന്നു. വി. എസുമായുള്ള വഴക്കിനുശേഷം മാധ്യമങ്ങള്‍ ഒന്നും തന്നെ ഗൌനിക്കാറേയില്ല!. അപ്പോഴല്ലെ തിലകന്‍ പ്രശ്നം കൊടുമ്പിരിക്കൊണ്ടത്. എന്നാല്‍ പിന്നെ രണ്ട് സൂപ്പര്‍സ്റ്റാറിനെയും ചീത്ത വിളിച്ചാല്‍ മാധ്യമങ്ങളില്‍ തണ്റ്റെ പേര് മിന്നി മറയുന്നത് കാണാമല്ലോ?
അഭിനയ രാജാവായ ലാലില്‍ അദ്ദേഹം കണ്ടെത്തിയ കുറ്റം അദ്ദേഹം കൊച്ചുപെണ്‍കുട്ടികളുമായി ആടിത്തിമിര്‍ക്കുന്നു എന്നതാണ്. അപ്പോഴല്ലെ നമുക്ക് മനസ്സിലായത് ലോക സിനിമയില്‍ മോഹന്‍ലാല്‍ എന്ന ഒരൊറ്റ നടന്‍ മാത്രമാണ് ഇങ്ങനെ അഭിനയിച്ചിട്ടുള്ളതെന്ന്. നിത്യഹരിതനായകനായ പ്രേംനസീറുപോലും ഇങ്ങനെ അഭിനയിച്ചിട്ടില്ലെന്ന് നമുക്ക് അറിയാം. കമലാഹാസണ്റ്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ!
അറുപത് കഴിഞ്ഞ രജനികാന്തിണ്റ്റെ പുതിയ സിനിമയിലെ നായിക ഐശ്വര്യ റായ് ആണെന്ന കാര്യം മൂപ്പര്‍ക്കറിയില്ലായിരിക്കും. അല്ലെങ്കില്‍ രജനീകാന്ത് അഴീക്കോടിനെ ഫോണില്‍ വിളിച്ച് താന്‍ ചെയ്ത കുറ്റം ഏറ്റു പറഞ്ഞു കാണും.
എല്ലാവരെയും ഉപദേശിച്ച് നന്നാക്കാന്‍ അഹോരാത്രം പണിയെടുത്തുകൊണ്ടിരിക്കുന്ന അഴിക്കോടിനോട് ഒരു അപേക്ഷ.
താങ്കള്‍ ഒരു മലയാള സിനിമയെടുക്കുക. അതില്‍ നായകനായി തിലകന്‍ ചേട്ടനെയും തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ അങ്ങും അഭിനയിക്കുക. ഒരു വിനയന്‍ ചിത്രം ആയിരിക്കുകയും വേണം.(പുള്ളിക്കാരന്‍ ആകുമ്പോള്‍ വൈകല്യമുള്ളവരുടെ ചിത്രം എടുക്കാം, വേണമെങ്കില്‍ ഹൊറര്‍ ചിത്രവുമാവാം!). ഹൊറര്‍ ചിത്രമാണെങ്കില്‍ നായകവേഷത്തിണ്റ്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവരുത്!.
അതുവഴി അഭിനയത്തിണ്റ്റെ കെമിസ്ട്രി തിലകന്‍ ചേട്ടന് അറിയാനും പറ്റും.
വാല്‍കഷണം.
Azhikode Proposes Everybody Disposes!
21 comments:
പോസ്റ്റ് ഇഷ്ടപ്പെട്ടു മാഷേ.
സുകുമാര്‍ അഴീക്കോട് വെറുതേ അനാവശ്യ വിവാദം ഉണ്ടാക്കി അദ്ദേഹത്തിന്റെ വില കളയുകയാണ്
പോസ്റ്റ് കൊള്ളാം .. നന്നായിരിക്കുന്നു
ഹഹ :) ആ പരട്ട കിളവന്റെ കവിളു നോക്കി ‘ ആഹ എത്ര മനോഹരമായ കവിളെന്നും പറഞ്ഞൊന്നു പൊട്ടിക്കാന്‍ ആളില്ലാതെ പോയി!
ഇവിടെ സൂപ്പറുകളും അവരുടെ കാല്‍ കഴുകി കുടിക്കുന്നവരും മാത്രം ജീവിച്ചാല്‍ മതിയോ സാധാരണക്കാരും ജീവിക്കണ്ടെ അതും തിലകനെ പോലെ അഭിനയ കലയുടെ പെരുന്തച്ചനെ ഉളിയെടുക്കാന്‍ അനുവദിക്കില്ലെന്നൂക്കെ പറഞ്ഞാല്‍ ഏതായാലും അഴീക്കോട് ഇറങ്ങിയപ്പോഴാണു സൂപ്പറുകള്‍ ഒന്നു വിരണ്ടത് തിലകനും ചോദിക്കാനും പറയാനും ആരെങ്കിലും വേണ്ടെ മിണ്ടണ്ടവര്‍ ഇപ്പോള്‍ കാര്‍ട്ടൂണില്‍ പിണറായി ചോദിക്കുന്ന പോലെ പുതിയ നാടകം ഏതെങ്കിലും അഭിനയിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ? അനീതിക്കെതിരെ നമ്മള്‍ ആരായാലും പ്രതികരിക്കണം , നിങ്ങള്‍ക്കൊരാളെ ഇഷ്ടം അല്ലായിരിക്കാം പക്ഷെ അതു അയാളെ മൂലക്കിരുത്താന്‍ നിങ്ങള്‍ക്കു അവകാശം നല്‍കുന്നില്ല , അഡ്വാന്‍സ് മേടിച്ച് അഭിനയിക്കാന്‍ വിളിച്ചിട്ട് മറ്റെയാള്‍ പറഞ്ഞു അതിനാല്‍ നിങ്ങളെ അഭിനയിപ്പിക്കുന്നില്ല അതു എതിറ്‍ക്കേണ്ട അമ്മ മിണ്ടാതിരിക്കുന്നു , ആരെങ്കിലും ഒക്കെ പ്റതികരിക്കേണ്ടെ?
@ ആരുഷിയുടെ ലോകം
പെരുന്തച്ചന്‍ ഉളിയെടുതോട്ടെ. ആരെങ്കിലും ഒക്കെ പ്രതികരിചോട്ടെ. പക്ഷെ ആ കാര്യത്തെ കുറിച്ച് മാത്രം ചിലച്ചാല്‍ പോരെ? പക്ഷെ ലാല്‍ കൊച്ച്ച്ചു പെണ്ണുങ്ങളുടെ കൂടെ അഭിനയിക്കുന്നതിന് സുകുവിന് എന്താ കുഴപ്പം? അത് അദ്ധേഹത്തിന്റെ ഇഷ്ടം. അസൂയ തോന്നുന്നുണ്ടെകില്‍ അയാളും ഒരു പടം പിടിച്ചോട്ടെ. അല്ലാതെ വെറുതെ ചിലക്കുന്നത് ഒരു 'സാംസ്കാരിക നായകന്' ഭൂഷണമാണോ ഇവിടെ എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ട്? സാധാരണക്കാരനെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നത്തില്‍ ഇയാള്‍ ഇടപെട്ടിട്ടുന്ടോ? അതിലൊന്നും കേറി പ്രതികരിക്കാത്ത ആള്‍ ഇങ്ങനെ തിലകന് റോള്‍ ഉണ്ടാക്കി കൊടുക്കാനും ലാലിനെ തെറി പറയാനും സച്ചിനോട് കളി നിര്‍ത്താന്‍ പറയാനും ഇയാള്‍ ആരുവാ? ലാല്‍ മറ്റുള്ളവര്‍ പറയുന്ന ഡയലോഗ് ആണ് പോലും സിനിമയില്‍ പറയുന്നത്. അതത്ര മോശം ആണെന്ന് '40 പുസ്തകങ്ങള്‍ എഴുതിയ' ഇയാള്‍ പറയുന്നു. നടനം ഒരിക്കലും മോശമല്ല. ആണെങ്കില്‍ തിലകനും മോശക്കാരനല്ലേ. കടിച്ചാല്‍ പൊട്ടാത്ത പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് പുസ്തകമെഴുതല്‍ മാത്രമല്ല ഇവിടെ മാന്യമായ ഒരേ ഒരു ജോലി. ഒരു സീനിലെങ്കിലും മോഹന്‍ലാലിനെ പോലെ അഭിനയിക്കാന്‍ ഇയാള്‍ക് കഴിയമോ? എങ്കില്‍ ആദ്യം അത് തെളിയിക്കട്ടെ. എന്നിട്ടാവാം വാചകമടി. അഹങ്കാരം തലയ്ക്കു പിടിച്ചാല്‍ ഇതും ഇതിലപ്പുറവും പറയും. തിലകനെ സപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആരും എതിരല്ല. പക്ഷെ അതിന്റെ പേരില്‍ കാണുന്നവരെയെല്ലാം തെറി പറയാനും ഇയാള്‍ക്ക് ആര് അധികാരം കൊടുത്തു??
good post he is making unncessary comments
ഇതൊക്കെ വാര്‍ധക്യ സഹാജമായ രോഗങ്ങളാണ്...
അയാളുടെ അടുത്ത് camera യും കൊണ്ട് ചെല്ലുന്ന മാധ്യമപ്രവര്‍ത്തകരെ പറഞ്ഞാല്‍ മതിയല്ലോ......
ഇന്നസെന്റ് പറഞ്ഞപോലെ ഇനി രാമനാമം ജപിച്ച് വീട്ടില്‍ ഇരുന്നുടെ??
ഇല്ലെങ്കില്‍ വായിലെ "വെപ്പ് പല്ല് " ഒന്നും കാണില്ല......മോനെ അഴീകോടെ.....
ഡാ ആരുഷി...നീ വെറുതെ തല്ലു വാങ്ങാന്‍ നില്‍ക്കണ്ട.....
സിനിമക്കുള്ളിലെ കളികളുടെ സത്യാവസ്ഥ എന്താണെന്ന് ശരിക്കും മനസ്സിലാകാത്തതുണ്ട് അക്കാര്യത്തെക്കുറിച്ച് അധികം പറയുന്നില്ല.
സുകുമാര്‍ അഴീക്കോടു പറയുന്നു മോഹന്‍ലാല്‍ ഹേമമാലിനിയുടെ നെഞ്ചിലേക്കു നോക്കി കലക്കീട്ടുണ്ട് എന്നു പറഞ്ഞത് മോശമായിപ്പോയെന്നാണ്‍.കണ്ണില്‍ കാണുന്ന പെണ്ണുങ്ങളോടെല്ലാം അദ്ദേഹം അങ്ങനെ പറഞ്ഞോ അതോ ഒരു മോഡെലായി അഭിനയിച്ചപ്പോള്‍ പറഞ്ഞോ എന്നു ചിന്തിക്കാന്‍ ശ്രീ അഴീക്കോടിന് കഴിഞ്ഞില്ലല്ലോ എന്ന് ഖേദകരം തന്നെ.അങ്ങനെയാണെങ്കില്‍ സിനിമയില്‍ ബലാത്സംഗം ചെയ്യുന്ന വില്ലന്മാരെല്ലാം ഏതു തരക്കാരാണ്‍..?അഭിനയം എന്നത് ഒരു തൊഴിലാണെന്ന് അദ്ദേഹത്തിന് അറിയില്ല എന്നുണ്ടോ..?
പറയാതെ വയ്യ.ഇതില്‍ സിനിമാക്കരും അഴീക്കോടും തീരെ തറ സ്വഭാവം കാണിച്ചു
തിലന്റെ പ്രശ്നം അവര്‍ അവരുടെ ഇടയില്‍ തന്നെ പറഞ്ഞു തീര്‍ക്കാതെ മാധ്യമങ്ങള്‍ക്കിടക്കു കൊണ്ടു വന്നത് മഹാ മോശം തന്നെ.ആ മഹാനടനെ സൂപ്പര്‍ സ്റ്റാറുകള്‍ ഒതുക്കുന്നു എന്ന് കുറച്ചു കൊല്ലങ്ങളായി കേള്‍ക്കുന്നു.എന്തായാലും ഒന്നു രണ്ടു കൊല്ലം തിലകനെ സിനിമയി കാണാതിരുന്നു എന്നത് ഒരു സത്യം തന്നെയാണല്ലോ
അഴീക്കോട്, നടന്മാർ മെയ്ക്കപ്പിട്ട് നടക്കുന്നതിനെ പറ്റി പറഞ്ഞു കേട്ടു. തലമുടി ഡൈ ചെയ്തല്ലാതെ അദ്ദേഹത്തെ പൊതുവേദിയിൽ കണ്ടിട്ടില്ല..
പൂര്‍ണ്ണമായും യോജിക്കുന്നു.
e postinodu njaan viyojikkunnu.thankal ethu nadante aaraadhakanaanennu enikkariyilla. aaraadhana moothu ivide raksha pedunnathu flex printers aanu; allaathe malayaala cinemayalla. cinemayil abhinayikkuka ennathu valiya kazhivaayi thaankal thetti dharichirikkunnu. nalla thirakkadha kazhivulla samvidhaayakanaal mikacha technicianmaaral pakarthappedumpozhaanu nalla cinemayundaakuka. athil abhinethaakkal oru bhagam maathramaanu. ikkaaryangal paranjaal ividam kondu avasaanikkilla. pinne nadakavum kadannu pokendi varum. cinema nadanmaarodulla aaradhana samskaarika thakarchaye soochippikkunnu. azheekkodu palathum parayum; thankalenthinaanu athil pidichu thoongaan sramikkunnathu. ivide sambhavichathum marichalla...
please refer this post on the same issue :
http://dethan.blogspot.com/2010/02/blog-post_27.html
"cinemayil abhinayikkuka ennathu valiya kazhivaayi thaankal thetti dharichirikkunnu. nalla thirakkadha kazhivulla samvidhaayakanaal mikacha technicianmaaral pakarthappedumpozhaanu nalla cinemayundaakuka. athil abhinethaakkal oru bhagam maathramaanu."
സിനിമയില്‍ അഭിനയിക്കുക എന്നത് വലിയ കഴിവാണെന്ന് എണ്റ്റെ പോസ്റ്റിലൊരിടത്തും പറഞ്ഞിട്ടില്ല.
മറിച്ച് സ്ഥാനത്തും അസ്ഥാനത്തും കേറി വില കുറഞ്ഞ വിമര്‍ശനങ്ങള്‍ നടത്തുന്നതിനെയാണ് എതിര്‍ത്തത്. അതിനാല്‍
എണ്റ്റെ സുഹൃത്തെ ഇനിയെങ്കിലും പോസ്റ്റുകള്‍ നന്നായി വായിച്ച് മനസ്സിലാക്കിയശേഷം മാത്രം കമണ്റ്റിടുക.
"azheekkodu palathum parayum; thankalenthinaanu athil pidichu thoongaan sramikkunnathu"
അഴീക്കോട് എന്തു പറഞ്ഞാലും പഞ്ചപുച്ഛമടക്കി അനുസരിച്ചുകൊള്ളണമെന്ന് പറഞ്ഞതിണ്റ്റെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല. ശ്രീ രമാകാന്തന് അത്യധികം വിഷമം ഉണ്ടെങ്കില്‍ "അഴിക്കോടിണ്റ്റെ വീരാപദാനങ്ങള്‍ക്ക് "വേണ്ടി സ്വന്തം ബ്ളോഗ് സമര്‍പ്പിക്കുക. അല്ലാതെ മറ്റുള്ളവര്‍ എന്തിനെഴുതുന്നുവെന്ന് പറയുവാന്‍ എന്താണ് അധികാരം?
സിനിമാതാരങ്ങളെ അവര്‍ ആണായാലും പെണ്ണായാലും അവര്‍ക്ക് ശരീരം വിറ്റു ജീവിക്കുന്ന വേശ്യകള്‍ക്കപ്പുറമുള്ള ബഹുമാനം നല്‍കുന്ന സമൂഹം അടിമകളുടേതാണെന്ന കാര്യത്തില്‍ ചിത്രകാരനു സംശയമില്ല.സിനിമക്കുവേണ്ടി ശരീരവും,ശാരീരവും വില്‍ക്കുക എന്നതിലുപരിയായ ജോലിയൊന്നും ഒരു സിനിമാതാരത്തിനു ചെയ്യാനില്ല. അതുകൊണ്ടുതന്നെ പൊള്ളയായ രൂപത്തിനപ്പുറം ഈ സിനിമാവേശ്യകളില്‍ മഹത്തരമായ ഒന്നുംതന്നെയില്ല.പിന്നെ,മന്ദബുദ്ധികളായ സമൂഹം ഈ വേശ്യകളാണ് സിനിമയുടെ ഉള്ളടക്കം എന്ന് അന്ധമായി വിശ്വസിക്കുന്നതിലൂടെ ഈ സാധനങ്ങള്‍ക്ക് ലഭിക്കുന്ന അമിതപ്രാധാന്യത്തെയാണ് സൂപ്പര്‍ സ്റ്റാര്‍,മെഗാസ്റ്റാര്‍,സിനിമാതാരം എന്നിങ്ങനെയൊക്കെ പേരിട്ട്,നമ്മള്‍ മര്യാദാരാമനും സീതയുമായി വിഗ്രഹവല്‍ക്കരിക്കുന്നത്.
suhrthe... azheekkodu paranjathokke panchapuchamadakki anusarikkanamennu ivideyaarum paranjittilla. indian bharana khadanayanusarichu oraalkku abhipraaya swaathanthryamundu. athadheham viniyogichu. athu sariyaayirikkaam thettaayirikkaam.nammalum athu thanneyaanu cheythu kondirikkunnathu. prasnam athalla; cinemakkaarodulla aaradhana moothu, e abhipraaya swathanthryam upayogicha adhehathe ottappeduthuka maathramalla kavilathu adikkanamennu polum chilar ezhuthiyirikkunnu.ezhuthukaarane ezhuthukaaran thanne ottappeduthunna avastha nirbhaagyavasaal malayala bhaashayil vannu chernnirikkunnu. (malayaalikalalle angane varoo; oruthanu oruthane kandukoodaatha avastha.)njaan nannaayi vaayichittu thanneyaanu ezuthi thudangiyathu; appozhe manassil kurichirunnu nannayi vaayichittu venam marupadi ennu upadesam varumennu.njaan paranjallo ithu visaalamaaya oru vishayamaanu; samayakkuravumoolam poornamaayi ithil muzhukaan enikku samayam kittilla.fansukaarundaakkunna prasnangal thudangi orupaadu vishayangal ithine thudarnnu parayendi varum. tharangalkku dhyryamundo avarude perilulla fans associationukale pirichu vidaan? nammalokke thara jadakalkku munpil vykthithoam panayam vekkunnavaraayi maariyirikkunnu. azheekkodu maashine 'ayaal' ennu vilikkan oru thaarathinu kazhiyumenkil nammale enthaavum avar vilikkuka??? kaasu koduthu cinema kaanunna nammal verum aasanam thaangikalaakaruthu. prathikaranaseshi illaatha thalamura naadinu thanne aapathaanu. enikku kooduthal parayanamennundu; samayam anuvadhikkunnilla. pinne kanam...
ഇവിടെ പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി!. അഴീക്കോടിനെ എഴുത്തുകാര്‍ പോലും ഒറ്റപ്പെടുത്തുന്ന സ്ഥിതിവിശേഷമാണിപ്പോള്‍ മലയാളഭാഷയിലുള്ളത് എന്ന് എണ്റ്റെ സുഹൃത്ത് എഴുതികണ്ടു. ലാല്‍ അനിയണ്റ്റെ സ്വത്ത് തട്ടിയെടുത്തെന്നും, കൊച്ചു പെണ്‍കുട്ടികളുമായുള്ള അഭിനയം അദ്ദേഹം നിര്‍ത്തണമെന്നുമൊക്കെ അഴീക്കോട് പറയുമ്പോള്‍ വിമര്‍ശനം വളരെ താഴ്ന്ന നിലവാരത്തിലേക്കാണെത്തുന്നത്. അഴീക്കോട് എപ്പൊഴും ലക്ഷ്യമിടുന്നത് ജനസമ്മതിയുളളവരെയാണ്. വി.എസിനെ മോശം ഭാഷയില്‍ വിമര്‍ശിച്ചത് പോലെ പിണറായിയെ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. ലാവ്‌ലിന്‍ കേസ് കൊടുമ്പിരിക്കൊണ്ടിരുന്നപ്പോഴും മൌനവ്രതത്തിലായിരുന്നു അഴീക്കോട്.
ഫാന്‍സ് അസോസിയേഷനുകളെല്ലാം പിരിച്ചുവിടണമെന്ന് ജഗതി ശ്രീകുമാര്‍ പറഞ്ഞിട്ടുണ്ട്?. അതിന് ജഗതിക്കെതിരെ അരും വാളോങ്ങാന്‍ ചെന്നില്ലല്ലോ?
സിനിമാവിവാദത്തില്‍ മമ്മൂട്ടിയെപ്പോലെ പക്വതയുടെ ഭാഷയില്‍ എല്ലാവരും പ്രതികരിച്ചിരുന്നുവെങ്കില്‍ അനാവശ്യമായ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു.
സാംസ്കാരിക നായകർക്ക് കൊടുത്ത നിർവചനം കരക്റ്റ് :)
എല്ലാവരും ഒരേ വണ്ടിക്കാരാണ്.... പറഞ്ഞിട്ട് കാര്യമില്ല...
സമയം ഉള്ളപ്പോള്‍ മാന്യ സുഹ്രുത്തുക്കള്‍ ഈ ലിങ്കൂകളിലെ സത്യമായ ചില കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കുക ....എന്തിലും കുറ്റം മാത്രം കണ്ടുപിടിക്കാന്‍ നടക്കുന്ന ഒരു സംസ്കാരിക നേതാവിന്റെ യഥാര്‍ത്ഥ മുഖം കേരള ശബ്ദം മാസിക പൊളിച്ചു കാണിച്ചിരിക്കുകയാണ് ഇതില്‍.......തന്നെക്കാള്‍ പ്രശസ്തനാണ്, തന്നെക്കാള്‍ കഴിവുള്ള ആളാണ് എന്നു കണ്ടാല്‍ ആര്‍ക്കെതിരെയും വിവാദ പ്രസ്താവനകള്‍ ഇറക്കി സ്വയം പ്രശസ്തനാവാന്‍ ശ്രമിക്കുകയും, പലപ്പോഴും പരാജയപ്പെടുകയും, ആ പരാജയങ്ങളെ മറ്റൊരു പ്രസ്താവനയില്ലൂടെ സ്വയം വിജയമാക്കി കാണിക്കുകയും ചെയ്യുകയായിരുന്ന ഇദ്ദേഹം , ഈ അടുത്തകാലത്തായി മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിനെതിരെ അനാവശ്യമായ പ്രസ്താവനകളിറക്കി പത്ര മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു......അന്നത്തെ പത്ര സമ്മേളനങ്ങളിലെല്ലാം അതികമാരും വായിച്ചിട്ടില്ലാത്ത സ്വന്തം കൃതികളെ പറ്റി ഇദ്ദേഹം അഭിമാനം കൊണ്ടിരുന്നു, പ്രത്യേകിച്ച് തത്വമസി എന്ന പുസ്തകത്തെ പറ്റി നൂറു നാവില്‍ ആണ് പ്രസംഗ്ഗിച്ചിരുന്നത് ..... എന്നാല്‍ ആ പുസ്തകം ഒരു ജര്‍മ്മന്‍ സാഹിത്യകാരന്റെ സൃഷ്ടിയാണെന്നും, അതു മലയാളത്തിലേക്ക് മാറ്റുക മാത്രമാണ് ഇദ്ദേഹം ചെയ്തത് എന്നും ഉദാഹരണ സഹിതം കേരള ശബ്ദത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു....ഇതുപോലെ അദ്ദേഹത്തിന്റെ ഓരോ ചെയ്തികളും പത്രാധിപര്‍ വസ്തുനിഷ്ടമായി പ്രസിദ്ധീകരിച്ചതു വായിക്കുമ്പോള്‍ മനസ്സിലാകുന്നതു “സംസ്കാരമില്ലാത്ത ഒരു സംസ്കാരിക നേതാവു“ എന്നതാണ് അദ്ദേഹത്തിനു യോജിക്കുന്ന ഉചിതമായ വിശേഷണം എന്നാണ്...
http://i39.tinypic.com/2dca3h4.jpg
http://i39.tinypic.com/inctww.jpg
http://i40.tinypic.com/9s9opu.jpg
http://i39.tinypic.com/jii9s4.jpg
http://i42.tinypic.com/2hrde8i.jpg
http://i39.tinypic.com/250m4ud.jpg
http://i44.tinypic.com/20iszcx.jpg
http://i39.tinypic.com/f23nms.jpg
@Meenakshy, /*സിനിമാവിവാദത്തില്‍ മമ്മൂട്ടിയെപ്പോലെ പക്വതയുടെ ഭാഷയില്‍ എല്ലാവരും പ്രതികരിച്ചിരുന്നുവെങ്കില്‍ അനാവശ്യമായ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു.*/
ഇതുകൊള്ളാം മമ്മൂട്ടിയുടെ പക്വതയുടെ ഗുണം കൊണ്ട് തുടങ്ങിയതാണ് ഈ പ്രശനങ്ങള്‍ തന്നെ, ഇന്നും തിലകന്‍ എതിര്‍ക്കുന്നത് മമ്മൂട്ടിയെ ആണ്, അഴീക്കോട് ആദ്യം പ്രസ്താവന നടത്തിയതും, സുരേഷ് ഗോപിയും മറ്റും പറയണതും മമ്മൂട്ടിക്കെതിരെ ആണ്, അങ്ങനുള്ള അവസരത്തില്‍ മമ്മൂട്ടി ഒറ്റപ്പെടും എന്ന നിലയില്‍ ആണ് മോഹന്‍ലാലും, ഇന്നസെന്റും ഈ വിഷയത്തില്‍ സംസാരിക്കുന്നതും, അഴീക്കോട് എതിര്‍ത്തപ്പോള്‍ മമ്മൂട്ടി അഴീക്കോറ്റ് മാഷ് എന്നു സോപ്പിട്ടു സ്വന്തം തടി രെക്ഷപ്പെടുത്തിയതും, മമ്മൂട്ടിയുടെ കറതീര്‍ന്ന ഫാന്‍സ് പോലും സ്വയം ലജ്ജിച്ച അവസരം ആയിരുന്നു അതു....ഇടതു സഹയാത്രികനായ മമ്മൂട്ടിക്കു അഴീക്കോറ്റിനെ പിണക്കുന്നത് ഒരു പക്ഷെ ഭാവിയില്‍ ലഭിച്ചേക്കവുന്ന രാജ്യസഭ സീറ്റിനു പാരയാകും എന്ന് മനസ്സിലായിട്ടാണ്, അദ്ദേഹം ഇങ്ങനെ ഒരു മാന്യ പ്രവൃത്തി ചെയ്തത് എന്നും ശ്രുതിയുണ്ട്....
Post a Comment