സ്കൂളിലെ പുതിയ ഓരോ നിയമങ്ങള്‍ ഉണ്ണിക്കുട്ടന് തലവേദന സൃഷ്ടിക്കാന്‍ തുടങ്ങിയിട്ടു കുറെനാളായി. കുറെ പ്രശ്നങ്ങളില്‍ നിന്നു ഒരുവിധം തലയൂരി വന്നുകൊണ്ടിരുന്നപ്പോഴാണ് പുതിയൊരു പൂതിയുമായി ഹെഡ്മാഷ് രംഗത്തെത്തുന്നത്. കുട്ടികളെല്ലാവരും വീട്ടിലെ നമ്പര്‍ അദ്ദേഹത്തിനു കൊടുക്കണമെന്ന അത്യുഗ്രന്‍ ആശയം എപ്പോഴാണോ എന്തോ ആ തലമണ്ടയിലുദിച്ചത്. എന്തായാലും കുറെ മണ്ടന്‍മാര്‍ കള്ളനമ്പര്‍ കൊണ്ടുക്കൊടുത്തതിണ്റ്റെ തെളിവായി ചൂരല്‍പാടുകള്‍ തുടയില്‍ പച്ച കുത്തിയതുപോലെ കൊണ്ട്നടക്കുന്നതു കണ്ടിട്ടാവാം ഉണ്ണിക്കുട്ടന്‍ മറ്റ് മാര്‍ഗങ്ങളെപ്പറ്റി ഒരു ഗവേഷണം നടത്തിയത്. നമ്പര്‍ കൊണ്ട്കൊടുക്കേണ്ട ദിവസമായപ്പോഴേക്കും ഉണ്ണിക്കുട്ടന്‍ ഒരു ദയാഹര്‍ജിയുമായി മാഷിണ്റ്റെ അടുത്തെത്തി.
തല്‍ക്കാലം അടിയില്‍നിന്ന് രക്ഷനേടാന്‍ വേണ്ടി, ചെന്ന് ഐശ്വര്യമായി രണ്ട് അടി ദാനമായി വാങ്ങിക്കാനായിരുന്നു അന്ന് ഉണ്ണിക്കുട്ടണ്റ്റെ വിധി. അച്ഛന്‍ രാഷ്ട്രീയക്കാരനാണെന്നും വീട്ടില്‍ വിളിച്ചാല്‍ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും ഉള്ള ഒരു കൂതറ ആശയം ദയാഹര്‍ജിയായി കൊണ്ടുവന്ന് മാഷിണ്റ്റെ മുമ്പില്‍ സമര്‍പ്പിച്ചതും വരാനിരിക്കുന്ന അടിയുടെ ചൂട് എത്രയുണ്ടെന്നു അറിയാനുള്ള സാമ്പിള്‍ വെടിക്കെട്ടായി മാഷിണ്റ്റെ ചൂരല്‍ തുടയില്‍ വീണതും ഉണ്ണിക്കുട്ടന്‍ മറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടക്ക് അരിച്ചിറങ്ങുന്ന നീറ്റല്‍ ഒരു വില്ലനായി ഇപ്പോഴും അവനെ വേട്ടയാടുന്നുണ്ട്.
ആ നീറ്റലിണ്റ്റെ വേദനയില്‍ നിന്നാണ് ആപുതിയ ആശയം അവണ്റ്റെ മനസ്സിലേക്കോടിയെത്തിയത്. പിറ്റേന്ന് വളരെ ധൈര്യത്തോടെ ഹെഡ്മാഷിണ്റ്റെ റൂമിലേക്ക് അവന്‍ കയറിച്ചെന്നു.
“എന്താടാ ഇന്നലെ കിട്ടിയതു പോരായോ? അതോ ബാക്കി വാങ്ങിക്കാനായിട്ടു വന്നതാണോ ?”
ഉണ്ണിക്കുട്ടന് ചൊറിഞ്ഞുകേറിയതാണ്, പക്ഷെ ഇന്നലത്തെ അടിയെപറ്റി ഓര്‍ത്തപ്പോള്‍ അവന്‍ വിനയാന്വിതനായി.
"സര്‍ അച്ചന്‍ നമ്പര്‍ തന്നു. എപ്പഴും വിളിച്ചാല്‍ കിട്ടുകയൊന്നുമില്ലന്നു പറഞ്ഞേക്കാനും പറഞ്ഞു.
" ഓ നിണ്റ്റച്ചന്‍ മന്ത്രി വല്ലതുമാണോ ? വിളിച്ചാന്‍ കിട്ടാതിരിക്കാന്‍. നീ നമ്പര്‍ തന്നിട്ട് പൊയ്ക്കോ ഞാന്‍ എപ്പോഴെങ്കിലും വിളിച്ചോളാം. പത്തില്‍ പഠിക്കുന്ന ഇവന്‍മാരുടെയൊക്കെ തന്തമാരുടെ നമ്പരുകളാ സഹിക്കാന്‍ വയ്യാത്തത്. "
“തന്തമാരില്ല, തന്തയെ ഉള്ളൂ ”എന്ന് നാവില്‍ വന്നെങ്കിലും നമ്പര്‍ നല്‍കി ഉത്തമശിഷ്യനെ പോലെ ഉണ്ണിക്കുട്ടന്‍ നടന്നകന്നു.
ഒന്നു രണ്ടാഴ്ച്ചകഴിഞ്ഞപ്പോള്‍ ഹെഡ്മാഷ് ഉണ്ണിക്കുട്ടണ്റ്റെ ക്ളാസ്സില്‍ വന്നു.
"എടാ നിണ്റ്റെ അച്ചന്‍ വീട്ടിലെങ്ങും ഇല്ലേടാ. നിണ്റ്റെ വീട്ടില്‍ ആരും ഫോണും ഏടുക്കുന്നുമില്ലല്ലോ ? എണ്റ്റെ പത്തിരുപതു കാളുപോയതു മാത്രം മിച്ചം"
“സാര്‍ ഞാന്‍ അന്ന് സത്യം പറഞ്ഞപ്പോള്‍ സാറെന്നെ തല്ലി. അച്ചന്‍ പാര്‍ട്ടിയുടെ മണ്ഡലം കമ്മിറ്റി സെക്രട്ടറി ആയതിനാല്‍ വീട്ടില്‍ മിക്കവാറും കാണില്ല. അമ്മയാണെങ്കില്‍ പഞ്ചായത്തിലെ മെമ്പര്‍ ആയതിനാല്‍ വീട്ടില്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണില്ല. അതാ സാറെ ഞാന്‍ നമ്പര്‍ തരാന്‍ മടിച്ചത്. "
"എന്നെങ്കിലും അവരെ എണ്റ്റെ കയ്യില്‍ കിട്ടും അന്ന് നിന്നെയൊക്കെ എന്തിനാ ഇങ്ങോട്ട് പറഞ്ഞയക്കുന്നതെന്നു ചോദിക്കുന്നുണ്ട്?”
“അവിടെ തീരെ സഹിക്കാന്‍ പറ്റാത്തതുകൊണ്ടാ സാറെ ഇങ്ങോട്ട് പറഞ്ഞു വിടുന്നത്”, അവന്‍ സ്വരം താഴ്ത്തി പറഞ്ഞു
ഹെഡ്മാഷിറങ്ങിപ്പോയപ്പോള്‍ കൂട്ടുകാര്‍ അവനെ പൊതിഞ്ഞു"അളിയാ നി എന്തു തരികിടയാ കാട്ടിയത്. നിണ്റ്റച്ചന്‍ ഗള്‍ഫിലല്ലേ? നിണ്റ്റെ അമ്മ വീട്ടിലും ഉണ്ടല്ലോ ? പിന്നെ എന്താ മാഷ് വിളിച്ചിട്ട് കിട്ടാതിരുന്നത്"
“ഞാന്‍ ASIANET JUKEBOX ണ്റ്റെ നമ്പരാ പുള്ളിക്കാരന് കൊടുത്തത്, പാവം തകര്‍ത്തിരുന്നു വിളിച്ചു കാണും. അബദ്ധത്തില്‍ കാള്‍ കിട്ടിയാലും ആര് ATTEND ചെയ്യാന്‍"”
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
6 years ago

12 comments:
അത് കലക്കി.. പണ്ട് മാര്‍ജിനും ക്വസ്റ്റിന്‍ പേപ്പറിനുമൊക്കെ വീട്ടില്‍ നിന്ന് കാശ് അടിച്ചു മാറ്റിയിരുന്ന (ഞനല്ല ) വിരുതന്മാരെ ഓര്‍ത്തു
ha...ha...:-)
ഉണ്ണികുട്ടന്‍ ആള് കൊള്ളാം . ഇന്യും കഥകള്‍ പോന്നോട്ടെ ...
ഹി ഹി.. ങും..
ബെസ്റ്റ് ബുദ്ധി..
:-)
ഹ ഹാ ബെസ്റ്റ്....!
ഹ ഹ... നല്ല ബുദ്ധി തന്നെ.
:)
നര്‍മം നന്നായി... ഏഷ്യാനെറ്റിനിതു പ്രസിദ്ധിയോ കുപ്രസിദ്ധിയോ
നല്ല നമ്പരാ :)
ഹ ഹ ... ഇതാണ് പുതിയ കാലത്തിന്റ്റെ ബുദ്ധി...!!
നന്നായി..
ഹ ഹ :)
ഹാവു ഉണ്ണിക്കുട്ടാ എനിക്കും കിട്ടിട്ടുണ്ട് കുറെ അടി
നന്നായി
Post a Comment