അതിയായ വെപ്രാളത്തില്‍ ഒരാള്‍ Comfort Station ലേക്ക് കയറുക എന്നാല്‍ അയാളുടെ വെപ്രാളത്തിണ്റ്റെ തീവ്രത നമുക്കെല്ലാവര്‍ക്കും മനസ്സിലാകും, കാരണം ജീവിതത്തിലൊരിക്കലെങ്കിലും നമ്മള്‍ അതനുഭവിച്ചിട്ടുണ്ടാകുമല്ലോ . എന്തായാലും നമ്മുടെ രതീഷ് കംഫര്‍ട്ട് സ്റ്റേഷനില്‍ കയറി മരണവെപ്രാളത്തോടെ സംഭവം ഏതാണ്ട് തുടങ്ങിയപ്പോഴാണ് അപ്പുറത്തെ റൂമില്‍ നിന്നൊരു ചോദ്യം
"ഹലോ ആശാനെ എങ്ങനെയുണ്ട്"
പരിചയമില്ലാത്ത ആളിനോട് കക്കൂസിലെ കാര്യം പറയേണ്ട ആവശ്യമില്ലാത്തതിനാല്‍ രതീഷ് ഒന്നും മിണ്ടാതെ ഇരുന്നു. വിണ്ടും ചോദ്യം.
"ഹലോ കേള്‍ക്കുന്നില്ലെ എങ്ങനെയുണ്ട്"
അടുത്ത റൂമില്‍ സാധിച്ചുകൊണ്ടിരിക്കുന്നവണ്റ്റെ ചോദ്യം വീണ്ടും.
"കുഴപ്പമില്ല" രതീഷ് ആശ്വാസത്തോടെ പറഞ്ഞു.
"സംഭവം നന്നായി പോകുന്നുണ്ടോ ?“
"എല്ലാം നന്നായി പോയി വയറൊഴിഞ്ഞു. , അവിടെയോ ?"
ഉടനെ വന്ന മറുപടി കേട്ട് രതീഷിണ്റ്റെ വയറു നിറഞ്ഞു.
"എടേ മച്ചൂ ഞാന്‍ നിന്നെ പിന്നെ വിളിക്കാടെ. ഇവിടെ നിന്നോട് ചോദിക്കുന്ന ഓരോ ചോദ്യത്തിനും അപ്പുറത്തെ റൂമിലിരുന്നു ഒരു കൂതറ മറുപടി പറയുന്നു. "
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
4 comments:
അത് കലക്കി.. ഹി ഹി
ബെസ്റ്റ് കണ്ണാ ബെസ്റ്റ്
പോരട്ടെ ഇനിയും................
ഹഹഹ ...ഇതു കിടിലന്‍ :)
ഇതൊരിയ്ക്കല്‍ വായിച്ചിരുന്നല്ലോ
Post a Comment