അപ്പൂപ്പനും അമ്മൂമ്മയും വല്ലാത്തൊരു കണ്‍ഫ്യുഷനിലാണ്. മകളുടെ കുഞ്ഞിന് ഒരു വയസ്സ് തികയാന്‍ പോവുകയാണ്. കുഞ്ഞിന് എന്തെങ്കിലും വിശിഷ്ടമായ ഒരു ഉപഹാരം നല്‍കണം. അത് തങ്ങള്‍ മരിച്ചാലും ഓര്‍ക്കത്തക്ക ഒന്നാവുകയും വേണം. അപ്പോഴാണ് അമ്മൂമ്മക്ക് ഒരു പുതിയ idea കിട്ടിയത്. അപ്പൂപ്പന് അത് കേട്ടപ്പോല്‍ ജീവിതത്തില്‍ ആദ്യമായി തണ്റ്റെ ഭാര്യയുടെ ബുദ്ധിയില്‍ അഭിമാനം തോന്നി. അവര്‍ ബാങ്കില്‍ നിന്നും രണ്ട് ലക്ഷം രൂപയുമായി വീടിന് തൊട്ടടുത്ത് ഉള്ള Aided സ്ക്കൂളിലേക്ക് തിരിച്ചു. അവിടെ മാനേജ്മെണ്റ്റിണ്റ്റെ നേതൃത്വത്തില്‍ ടീച്ചേഴ്സിനു വേണ്ടി ഒരു Internet Cafe നിര്‍മ്മിക്കുന്നതിന് എങ്ങനെ ഫണ്ട് സ്വരൂപിക്കണമെന്നുള്ള ചര്‍ച്ച നടക്കുകയായിരുന്നു. അവര്‍ രണ്ടുപേരും സ്ക്കൂളിലെ പഴയ അധ്യാപകരായിരുന്നതിനാല്‍ ചര്‍ച്ചയില്‍ അവര്‍ക്കും സ്വാഗതമരുളി. മാനേജര്‍ അവരോട് അവരുടെ പുതിയ പ്രൊജക്ടിന് സാമ്പത്തിക സഹായം നല്‍കണമെന്ന് തുടക്കത്തില്‍ തന്നെ അഭ്യര്‍ത്ഥിച്ചു.
ഇതൊരു നല്ല അവസരമാക്കി പേരക്കുട്ടിക്കുവേണ്ടിയുള്ള തങ്ങളുടെ ആവശ്യം അവര്‍ അവതരിപ്പിച്ചു.
"മകളുടെ കുഞ്ഞിന് അടുത്ത മാസം ഒരു വയസ്സ് തികയുകയാണ്. അവള്‍ പഠിച്ചിറങ്ങിക്കഴിയുമ്പോള്‍ അവള്‍ക്കിവിടെ ഒരു ജോലി ശരിപ്പെടുത്തികൊടുക്കണം . അതിന് അഡ്വാന്‍സായി രണ്ട് ലക്ഷം രൂപയുമായി വന്നിരിക്കുകയാണ് ഞങ്ങള്‍"
ഇത് കേട്ട് മാനേജര്‍ സന്തോഷത്തോടെ പറഞ്ഞു. "അടുത്ത ഇരുപത് വര്‍ഷത്തേക്ക് അധ്യാപകരെ ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുന്നു. മകള്‍ക്ക് ഒരു വയസ് തികയുന്നത് വരെ എന്തിനാണ് കാത്തിരുന്നത്. എന്തായാലും ഇരുപതു വര്‍ഷം കഴിഞ്ഞു ജോലി മതിയെങ്കില്‍ തീര്‍ച്ചയായും പരിഗണിക്കാം "
അപ്പോഴാണ് വളരെ വൈകിപ്പോയെന്ന് അവര്‍ക്ക് മനസ്സിലായത്. എങ്കിലും മകള്‍ക്ക് ഇരുപത് വയസ്സിനു ശേഷമുള്ള ജോലി ഉറപ്പിച്ച ശേഷം അവര്‍ അവിടെ നിന്നും മടങ്ങി.
ചിന്താശകലം :-
Aided School കള്‍ നമ്മുടെ വിദ്യാഭ്യാസരംഗത്തെ AIDS ആണ്. ശമ്പളം നല്‍കുന്നത് സര്‍ക്കാര്‍, അധ്യാപകരെ നിയമിക്കുന്നത് ലക്ഷങ്ങള്‍ കോഴ വാങ്ങി മാനേജ് മെണ്റ്റുകള്‍.
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
6 comments:
സത്യം
:)
അപ്പോള്‍ കുഞ്ഞിന് സ്കൂളില്‍ അഡ്മിഷനുള്ള കോഴ ജനിക്കുമ്പോള്‍ തന്നെ കെട്ടിവെച്ചിരുന്നോ.
:)
കലികാലം!!!!!!!!!
ഇനി കുഞ്ഞു ജനിക്കുമ്പോള്‍ തന്നെ കുഞ്ഞിന്റെ കുഞ്ഞിനുള്ള സീറ്റ് റിസെര്‍വ് ചെയ്തിടേണ്ടി വരും.
നാട്ടില്‍ ജനിക്കുന്ന എല്ലാവരുടേയും വിദ്യഭ്യാസം മാനേജ്മെന്റ് വെറുതെ കൊടുക്കണം അല്ലേ? അപ്പോള്‍ പിന്നെ സര്‍ക്കരെന്തിനാണു?
ഫ്രീയായി പഠിപ്പിക്കേണ്ടത് സര്‍ക്കാരാണു, അല്ലതെ മാനേജ്മെന്റല്ല.
ഇനി aided school-ല്‍ എന്തിനു സര്‍ക്കാര്‍ ശംബളം കൊടുക്കുന്നു? സ്കൂള്‍ പ്രോപ്പര്‍ട്ടി എല്ലാം മാനേജ്മെന്റ്റിന്റെ അല്ലേ, അതിനവര്‍ക്ക് റിട്ടേണ്‍സ് വേണ്ടേ. ഇവിടെ കുട്ടികളില്‍ നിന്ന് ഫീസ് മിക്കവാറും കിട്ടില്ല എന്നാണെനിക്ക് തോന്നുന്നത്.
കോഴ സീറ്റുകള്‍ക്ക് ടക്സ് വക്കുക. ഇതെടുത്ത് അതു കൊടുക്കാന്‍ കഴിവില്ലാത്തവര്‍ക്ക് കൊടുക്കുക. അല്ലാതെ മാനേജ്മെന്റ്റിനെ എന്തിനു കുതിര കയറണം?
എന്റെ കാഴ്ചപ്പാടുകള്‍ ദാ:
http://mukkuvan.blogspot.com/2007/11/blog-post_22.html
വളരെ സത്യന്‍സന്ധമായ വിവരണം ഇങ്ങനെ കോഴ വാങ്ങീ ഇവരെല്ലാ നമ്മൂടെ നാട്ടിലെ വിദ്യാഭ്യാസം കോഴി കച്ചവടം പോലെ യാക്കി
Post a Comment