ഒരു സര്‍ദാര്‍ജി ഫലിതം. മുന്‍പ് കേട്ടിട്ടുള്ളവര്‍ ക്ഷമിക്കുക
ഒരു സര്‍ദാര്‍ജി എങ്ങനെയും ലക്ഷപ്രഭു ആകണമെന്ന പെരുത്ത ആഗ്രഹത്തില്‍ നടക്കുകയായിരുന്നു. അപ്പോഴാണ് കുട്ടികളെ തട്ടിക്കൊണ്ട്പോയി വിലപേശി കാശു സമ്പാദിക്കുന്നവരെ പറ്റി സര്‍ദാര്‍ജി അറിയാനിടയായത്. അങ്ങനെ സര്‍ദാജി തൊട്ടടുത്തുള്ള സ്ക്കൂള്‍ ഗ്രൌണ്ടിലെത്തി ഒരു കുട്ടിയെ കടന്നുപിടിച്ചുമരത്തിണ്റ്റെ പുറകിലേക്ക് കൊണ്ട്പോയി.എന്നിട്ട് അവനോടായി പറഞ്ഞു.
"ഞാന്‍ നിന്നെ തട്ടിക്കൊണ്ട് പോകുകയാണ്"
സര്‍ദാര്‍ജി എന്നിട്ട് ഒരു കത്ത് എഴുതി കുട്ടിയുടെ പോക്കറ്റിലിട്ടു. എന്നിട്ട് ആ കത്ത് അവണ്റ്റെ അച്ച്ഛനെ ഏല്‍പ്പിക്കാനും പറഞ്ഞു
കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു
"ഞാന്‍ നിങ്ങളുടെ മകനെ തട്ടിയെടുത്തിരിക്കുകയാണ്. നാളെ രാവിലെ തന്നെ രണ്ട് ലക്ഷം രൂപ കുട്ടിയുടെ ബാഗിലിട്ട് കൊടുത്ത് വിടണം. ഞാന്‍ സ്ക്കൂള്‍ ഗ്രൌണ്ടിണ്റ്റെ വടക്കുള്ള മരത്തിണ്റ്റെ പുറകില്‍ കാത്തു നില്‍ക്കും "
എന്ന് സര്‍ദാര്‍ജി(ഒപ്പ്)
പിറ്റേദിവസം മരത്തിണ്റ്റെ പുറകില്‍ ബാഗുമായി കുട്ടി വന്നിരിക്കുന്നത് കണ്ട സര്‍ദാര്‍ജി ഏറെ സന്തോഷിച്ചു. സര്‍ദാര്‍ജി ആവേശത്തോടെ ബാഗ് തുറന്ന് നോക്കി, അതില്‍ ക്ര്യത്യം രണ്ടു ലക്ഷം രൂപയുണ്ടായിരുന്നു. രൂപയോടൊപ്പം ആ ബാഗിലും ഒരു കുറിപ്പുണ്ടായിരുന്നു.
"എങ്ങനെ ഒരു സര്‍ദാര്‍ജിക്ക് മറ്റൊരു സര്‍ദാര്‍ജിയോട് ഇങ്ങനെയൊക്കെ ചെയ്യാന്‍ തോന്നുന്നു. നിങ്ങള്‍ പണമെടുത്തിട്ട് ദയവായി എണ്റ്റെ കുട്ടിയെ വിട്ടയക്കുക "
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
2 comments:
നന്നായിട്ടുണ്ട്
Thalleee Kollaaam.....!
Post a Comment