Monday 15 December 2008

ശരിക്കും മഹത്തായ ഇന്ത്യ

എനിക്ക്‌ അടുത്തിടെ കിട്ടിയ ഒരു ഇമെയില്‍ ഇവിടെ പോസ്റ്റായി ഇടുന്നു. ഇതേ ഇമെയില്‍ ലഭിച്ചിട്ടുള്ളവര്‍ ക്ഷമിക്കുക. നമ്മള്‍ക്ക്‌ വളരേയേറെ ചിന്തിക്കാന്‍ വക നല്‍കുന്ന വിവരമാണ്‌ ആ മെയിലുള്ളത്‌.
ഇമെയില്‍ ഇങ്ങനെ



ഒളിമ്പിക്‌ ഷൂട്ടര്‍ ഇന്ത്യക്കുവേണ്ടി സ്വര്‍ണ്ണമെഡല്‍ നേടി (വെറും ഒരു കളിയില്‍ നിന്നും)

നമ്മുടെ ഗവണ്‍മണ്റ്റ്‌ അദ്ദേഹത്തിന്‌ നല്‍കിയത്‌ 5 കോടിരൂപയും അവാര്‍ഡുകളും





മറ്റൊരു ഷൂട്ടര്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു ( നമ്മുടെ രാജ്യത്തിനും നമുക്കുവേണ്ടി)

നമ്മുടെ ഗവണ്‍മണ്റ്റ്‌ അദ്ദേഹത്തിനും കുടുംബത്തിനും കൂടി നല്‍കിയത്‌ 5 ലക്ഷം രൂപ


ഇതാണ്‌ യഥാര്‍ത്ഥ ഇന്ത്യ, ഭാരതീയനെന്നതില്‍ അഭിമാനിക്കുക.

എങ്ങനെയുണ്ടല്ലേ ?

Monday 8 December 2008

അച്ചുവും കൊള്ളാം ഉമ്മനും കൊള്ളാം

വികസനത്തെക്കുറിച്ചും, ജനസേവനത്തെക്കുറിച്ചും രാഷ്ട്രീയനേതാക്കന്‍മാര്‍ ഏറ്റവും കൂടുതല്‍ ബോധവാന്‍മാരാകുന്നത്‌ അവര്‍ക്ക്‌ ഭരണം നഷ്ടപ്പെടുമ്പോഴാണ്‌. എപ്പോള്‍ പ്രതിപക്ഷമാവുന്നോ, അപ്പോള്‍ തുടങ്ങും ജനങ്ങള്‍ക്ക്‌ വേണ്ടി യുള്ള അവരുടെ യഥാര്‍ത്ഥപോരാട്ടം. അത്‌ അച്ചുമാമനായാലും ചാണ്ടിച്ചായനായാലും.

നമുക്ക്‌ അച്ചുമാമനില്‍ നിന്ന് തന്നെ തുടങ്ങാം. അദ്ദേഹം ഇതുവരെ ഉണ്ടാക്കിയ ഇമേജെല്ലാം പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ നേടിയെടുത്തത്‌ തന്നെ എന്ന കാര്യത്തില്‍ എനിക്കും നിങ്ങള്‍ക്കും സംശയമുണ്ടാവാനിടയില്ല. പെണ്‍ വാണിഭങ്ങള്‍ക്കും, കുത്തകമുതലാളിമാര്‍ക്കും പെറ്റിബൂര്‍ഷ്വാക്കള്‍ക്കുമെതിരെ (കടപ്പാട്‌:നേതാക്കന്‍മാരുടെ കവലപ്രസംഗങ്ങള്‍ക്ക്‌) പ്രായത്തെ വകവെക്കാതെ പോരാടിയ നേതാവിനെ അധികാരത്തിലേറ്റാന്‍ തെരുവിലിറങ്ങി നാം. പക്ഷെ അധികാരം കിട്ടിപകുതിയിലേറെ വര്‍ഷം പിന്നിടുമ്പോഴും, മൂന്നാര്‍ പോലുള്ള ചില നാടകങ്ങളും, ഭരിക്കുന്നവര്‍ തമ്മിലുള്ള തെരുവു യുദ്ധവും അല്ലാതെ ശേഷം എന്തുണ്ട്‌ കയ്യില്‍ എന്ന് ചോദിച്ചാല്‍ ഉത്തരം വട്ടപൂജ്യം.
പിന്നെ രണ്ട്‌ കരന്‍മാര്‍ ഉള്ളതിനാല്‍ ജനങ്ങള്‍ക്ക്‌ ബോറടിച്ചില്ല. ഒരാള്‍ കോഴിമുട്ടയും മറ്റെയാള്‍ പട്ടിപ്രയോഗങ്ങള്‍ കൊണ്ടും ജനങ്ങള്‍ക്ക്‌ ചിരിക്കാന്‍ വക നല്‍കുന്നുണ്ടായിരുന്നു.

അതെല്ലാം മറന്നേക്കൂ, നമ്മള്‍ക്ക്‌ നമ്മുടെ ചാണ്ടിച്ചായനിലേക്ക്‌ തിരിച്ചു വരാം അദ്ദേഹത്തിണ്റ്റെ പാര്‍ട്ടി വളരെ മാസത്തെ നിരീക്ഷണത്തിണ്റ്റെയും ഗവേഷണത്തിണ്റ്റെയും ഒടുവില്‍ പെട്രോളിന്‌ അഞ്ച്‌ രൂപയും ഡീസലിന്‌ രണ്ട്‌ രൂപയും കുറച്ച്‌ നമ്മളെയൊക്കെ ആനന്ദത്തിലാറാടിച്ചിരിക്കുന്നു. ഇത്രയും വില കുറച്ചപ്പോള്‍ ചാണ്ടിയുടെ ഹൃദയം ഉരുകി, മനസ്സില്‍ സോണിയയോടും, മനമോഹനനോടുമുള്ള സ്നേഹം അണപൊട്ടിയൊഴുകി. എങ്കിലും ഒരു വിഷമം മാത്രം അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. പെട്രോള്‍ വില കുറച്ചതിനാല്‍ ബസ്‌ യാത്രാചാര്‍ജും ടാക്സി, ഓട്ടോ നിരക്കുകളും, എല്ലാം കുറച്ച്‌ കേരള ജനതയെ എല്ലാ ദുരിതങ്ങളില്‍ നിന്നും കര കയറ്റണം . ജനസേവനത്തിനുവേണ്ടി കൊതിക്കുന്ന ആ നേതാവ്‌ ഈ ആവശ്യം പൊതുവേദികളില്‍ ഉന്നയിക്കുന്നു.

ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം നമ്മുടെകൂടി ആവശ്യമായതിനാല്‍ നമ്മള്‍ക്ക്‌ അദ്ദേഹത്തിന്‌ ജയ്‌ വിളിക്കാം. പക്ഷെ അദ്ദേഹത്തിണ്റ്റെ പാര്‍ട്ടി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിണ്റ്റെ വങ്കത്തരങ്ങള്‍ സാധാരണക്കാര്‍ക്കുപോലും മനസ്സിലാവും. അതേതൊക്കെയൊന്ന് ഉമ്മന്‍ ചാണ്ടി അറിയുന്നത്‌ നല്ലതാണ്‌

1. 2005 ജനവരിയില്‍ ക്രൂഡ്‌ ഓയില്‍ വില ബാരലിന്‌ 41ഡോളര്‍. അതിനുശേഷം 2008 ജൂലായില്‍ ക്രൂഡ്‌ ഓയില്‍ വില 148 ഡോളര്‍ വരെ ഉയര്‍ന്നപ്പോള്‍ എണ്ണ കമ്പനികളുടെ നഷ്ടം കണ്ട്‌ കണ്ണീര്‍വാര്‍ത്ത്‌ പലതവണ നിരക്ക്‌ കൂട്ടി പെട്രോള്‍ലിറ്ററിന്‌ 52.50 ആക്കി. ഇപ്പോള്‍ ക്രൂഡ്‌ ഓയില്‍ വില ബാരലിന്‌ 40 ഡോളറായി താഴ്ന്നിരിക്കുന്നു. ഇപ്പോഴത്തെ വില കണക്കാക്കിയാല്‍ പെട്രോളിന്‌ 35.73 രൂപയേ ഈടാക്കാവൂ. എന്നാല്‍ വാങ്ങുന്നതോ 45 രൂപക്ക്‌ മുകളില്‍. അതായത്‌ 16.77 രൂപ കുറവ്‌ വരുത്തേണ്ട സ്ഥാനത്ത്‌ കേന്ദ്രം കുറച്ചത്‌ വെറും 5 രൂപ. ഇക്കാര്യത്തില്‍ ചാണ്ടിച്ചായന്‍ മൌനം പാലിക്കണം, കാരണം ഇവിടെ നാം ഭരണപക്ഷത്തല്ലെ, അതിനാല്‍ തല്‍ക്കാലം ജനസ്നേഹവും ജനസേവനവും മറക്കാം അല്ലേ

2. ഇനി കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിണ്റ്റെ മറ്റൊരുവക്രബുദ്ധികൂടി കണ്ടുകൊള്ളൂ. 6 സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ്‌ നടക്കുന്നതിനാല്‍ തിരഞ്ഞെടുപ്പുലംഘനം ആകുമെന്ന് ഭയന്നിട്ടാണ്‌ ഉടനെ പെട്രോള്‍വില കുറക്കാത്തതെന്ന് Congress പറയുന്നു. എന്നാല്‍ ഇലക്ഷന്‍ കഴിഞ്ഞു വില കുറക്കുമെന്ന് തിരഞ്ഞെടുപ്പ്‌ ചട്ടം ലംഘിച്ചുകൊണ്ടു പ്രഖ്യാപിക്കുകയും ചെയ്തു . ദേശീയ താല്‍പര്യം കണക്കിലെടുത്ത്‌ വിലകുറക്കാമെന്ന് തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നയം വ്യക്തമാക്കിയപ്പോള്‍ ഇരുട്ടടികിട്ടിയത്‌ കേന്ദ്രത്തിനാണ്‌, അങ്ങനെ ഗത്യന്തരമില്ലാതെയാണ്‌ ചാണ്ടി ഊറ്റം കൊള്ളുന്ന കേന്ദ്രസര്‍ക്കാര്‍, വെറും 5 രൂപ പെട്രോളിനും 2 രൂപ ഡീസലിനും കുറച്ചത്‌. അതിനാല്‍ ഇതുപോലുള്ള കോമാളി വേഷങ്ങള്‍ കെട്ടി ആടാതിരിക്കാന്‍ ചാണ്ടിച്ചായന്‍ ശ്രദ്ധിക്കുക, കണ്ണടച്ച്‌ ഇരുട്ടാക്കൂന്നതിനേക്കാള്‍ നല്ലത്‌ അകകണ്ണ്‌ തുറന്ന് അപ്രിയ സത്യങ്ങള്‍ ഉള്‍ക്കൊള്ളുകയാണ്‌ ചാണ്ടിച്ചായനായാലും അച്ചുമാമനായാലുംചെയ്യേണ്ടത്‌.

Sunday 23 November 2008

എണ്റ്റെ ബ്ളോഗും മോഷ്ടിക്കപ്പെട്ടു.

എണ്റ്റെ ബ്ളോഗും മോഷ്ടിക്കപ്പെട്ടു.

വിശദവിവരങ്ങള്‍ ഇവിടെ

Monday 10 November 2008

ഗാംഗുലി പടിയിറങ്ങുമ്പോള്‍.




ഇന്ത്യക്ക്‌ ഏറ്റവുമധികം ടെസ്റ്റ്‌ വിജയങ്ങള്‍ സമ്മാനിച്ച " മഹാരാജ" ക്രിക്കറ്റിനോട്‌ വിട ചൊല്ലുമ്പോള്‍ ഓഫ്‌ സൈഡിലെ രാജാവിന്‌ പകരം വക്കാന്‍ ഒരു പിന്‍ഗാമിയെ കണ്ടെത്താനാവാത്ത അവസ്ഥയിലാണ്‌ ടീം ഇന്ത്യ. സൌരവിണ്റ്റെ വിവാദഭരിതമായ ക്രിക്കറ്റ്‌ കരിയര്‍ അദ്ദേഹത്തിണ്റ്റെ ഇന്നിംഗ്സ്‌ പോലെ തന്നെ വിസ്മയകരമാണ്‌. ഒരുവര്‍ഷത്തോളം മോശം ഫോമിനേക്കാളുപരി ക്രിക്കറ്റിണ്റ്റെ അകത്തളങ്ങളിലുള്ള കളികളിലൂടെ പുറത്തിരുന്നശേഷം ഉജ്ജ്വലമായ തിരിച്ച്‌ വരവ്‌ നടത്തിയ സൌരവ്‌ നല്ല രീതിയില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടും ഏകദിനടീമില്‍ നിന്നും പുറത്തായ ദുരന്തം കൂടി നമുക്ക്‌ കാണേണ്ടി വന്നു.

"ഞാന്‍ ചീഫ്‌ സെലക്ടര്‍ ആയി തുടരുന്നോളം സൌരവ്‌ ഇന്ത്യന്‍ ടീമിലുണ്ടാവില്ല" എന്ന് പ്രഖ്യാപിച്ച കിരണ്‍ മോറെ എന്ന കോമാളി കീപ്പറിനുള്ള മറുപടി തണ്റ്റെ ശക്തമായ രണ്ടാം വരവിലൂടെ സൌരവ്‌ നല്‍കി. വെംഗ്സാര്‍ക്കര്‍ സെലക്ടറായിരിക്കുമ്പോള്‍ റെസ്റ്റ്‌ ഓഫ്‌ ഇന്ത്യ ടീമില്‍പോലും നിലനിര്‍ത്താത്തതില്‍ നിരാശനായ ഗാംഗുലി, പിന്നീട്‌ സെലക്ടര്‍ ആയ ശ്രീകാന്തിണ്റ്റെ താല്‍പ്പര്യം കൊണ്ട്‌ മാത്രം ഇന്ത്യന്‍ ടെസ്റ്റ്‌ ടീമിലെത്തുകയായിരുന്നു. ആസ്ത്രേലിയക്കെതിരെയുള്ള ഈ പരമ്പരയില്‍ 54 റണ്‍സ്‌ ശരാശരിയില്‍ 324 റണ്‍സെടുത്ത ഗാംഗുലി മികച്ച പ്രകടനമാണ്‌ കാഴ്ച വച്ചത്‌.

നന്നായി പ്രകടനം കാഴ്ചവച്ചിട്ടും എപ്പോഴും സെലക്ടര്‍മാരുടെ കാരുണ്യത്തിന്‌ വേണ്ടി കാത്തിരിക്കാന്‍ അഭിമാനിയായ മുന്‍ ക്യാപ്റ്റന്‌ കഴിയുമായിരുന്നില്ല. അതിണ്റ്റെ ഫലമായി വന്ന പൊടുന്നനെയുള്ള റിട്ടയര്‍മണ്റ്റ്‌ തീരുമാനം ഏവരെയും അത്ഭുതപ്പെടുത്തി. എങ്കിലുംഅവസാനടെസ്റ്റിലെ ഉജ്ജ്വല വിജയത്തോടെ ഗാംഗുലിക്ക്‌ രാജകീയമായ വിടവാങ്ങലാണ്‌ ടീം ഇന്ത്യ നല്‍കിയത്‌.


ശ്രികാന്തിനെപ്പോലെ കാണികളെ രസിപ്പിക്കുന്ന കളിയാണ്‌ ഗാംഗുലിയുടേതെന്ന് സച്ചിന്‍ പറയുമ്പോള്‍ Opening Partnership ല്‍ ഈ ജോഡി വാരിക്കൂട്ടിയ റണ്‍സ്‌ ആയിരിക്കും ഏവരുടെയും മനസ്സിലേക്ക്‌ കടന്ന് വരിക . ഇന്ത്യയുടെ വിജയങ്ങള്‍ വളരെ വികാരതീഷ്ണതയോടെ വേദിയില്‍ പ്രകടിപ്പിച്ച ഈ ക്യാപ്റ്റന്‍, ലോഡ്സില്‍ ഇംഗ്ളണ്ടിനെതിരെ ഉടുപ്പൂരി വിജയം ആഘോഷിച്ച ആ ചിത്രം ആര്‍ക്കാണ്‌ മറക്കാന്‍ കഴിയുക.
കോഴക്കാറ്റില്‍ ആടിയുലഞ്ഞ്‌ നിന്നിരുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്‌ നവജീവന്‍ പകരാനും ഗാംഗുലിക്ക്‌ കഴിഞ്ഞുവെന്നത്‌ മറ്റൊരു സത്യം




ഗാംഗുലിക്ക്‌ മാത്രം അര്‍ഹതപ്പെട്ട ഒരു Record ഇനിയൊരു കളിക്കാരന്‌ കരസ്ഥമാക്കാന്‍ കഴിയുമോ എന്ന് സംശയമാണ്‌. അതായത്‌ തുടര്‍ച്ചയായ 4 ഏകദിനങ്ങളില്‍ മാന്‍ ഓഫ്‌ ദി മാച്ച്‌ ബഹുമതി കരസ്ഥമാക്കിയ നേട്ടം, അതും ചിരവൈരികളായ പാകിസ്ഥാനെതിരെ. ഒരു കളിക്കാരനും ഇതുവരെ തുടര്‍ച്ചയായി ഇത്രയും ഏകദിനങ്ങളില്‍ മാന്‍ ഓഫ്‌ ദി മാച്ച്‌ കിട്ടിയിട്ടില്ല എന്നത്‌ ഇ നേട്ടത്തിന്‌ മാറ്റ്‌ കൂട്ടുന്നു.




ഗാംഗുലി ഭാര്യ ഡോണയോടൊപ്പം

ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സും 100വിക്കറ്റും, 100ക്യാച്ചും എടുത്തിട്ടുള്ള മൂന്നേ മൂന്ന് കളിക്കാരില്‍ ഒരാളാണ്‌ ഗംഗുലി എന്ന് പറയേണ്ടി വരുമ്പോള്‍ അദ്ദേഹത്തിണ്റ്റെ വിമര്‍ശകര്‍ക്ക്‌ പോലും തല കുനിക്കേണ്ടി വരുന്നു. മറ്റ്‌ രണ്ട്‌ കളിക്കാര്‍ സച്ചിനും ജയസൂര്യയെന്നതും ഈനേട്ടത്തിന്‌ സുഗന്ധം പരത്തുന്നു.

ആസ്ത്രേലിയക്കെതിരെ അവരുടെ മണ്ണില്‍ വച്ച്‌ ഏകദിനക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യന്‍ താരം ഗാംഗുലിയാണെന്ന സത്യം പല ക്രിക്കറ്റ്‌ പ്രേമികളും അറിയാനിടയുണ്ടാവില്ല.


ആസ്ത്രേലിയക്കെതിരെ ഉജ്ജ്വലവിജയം നേടി ക്രിക്കറ്റിലെ ഈ മഹാരാജാവിന്‌ വീരോചിതമായ രീതിയില്‍ വിരമിക്കാന്‍ അവസരമൊരുക്കിയ ധോണിക്കും കൂട്ടുകാര്‍ക്കും അഭിമാനിക്കാം. കളിയുടെ അവസാന നിമിഷങ്ങളില്‍ ക്യാപ്റ്റന്‍ സ്ഥാനം ഗാംഗുലിക്ക്‌ തിരികെ നല്‍കി ആ പഴയ നിമിഷങ്ങള്‍ക്ക്‌ പുനര്‍ജന്‍മം നല്‍കിയ ധോണിയുടെ മാന്യതയില്‍ നമുക്കും അഭിമാനിക്കാം



Wednesday 15 October 2008

"വല്ലഭന്‌ പുല്ലും ആയുധം" (നര്‍മ്മം)


ഇംഗ്ളീഷ്‌ സാര്‍ സ്മാര്‍ട്ടായി , വളരെ Fluent ആയി സാറിണ്റ്റെ നര്‍മ്മരസം കലര്‍ന്ന ശൈലിയിലൂടെ അരങ്ങു തകര്‍ക്കുകയാണ്‌. ഞങ്ങള്‍ക്കേവര്‍ക്കും ഇഷ്ടപ്പെട്ട ക്ളാസ്സായതിനാല്‍ ഒരാള്‍ പോലും മുടങ്ങിയിട്ടില്ല. ഫുള്‍ കോറം. ഇടക്കിടെ സാര്‍ ചില വളിപ്പ്‌ നമ്പരുകളടിക്കാറുണ്ടെങ്കിലും എന്തുകേട്ടാലും ആര്‍ത്ത്‌ ചിരിക്കാനിരിക്കുന്ന തരുണീമണി സംഘങ്ങള്‍ സാറിന്‌ പ്രചോദനമേകിക്കൊണ്ടിരുന്നു. പിന്നെയുള്ള ഒരേ ഒരു കുഴപ്പം , പറഞ്ഞ തമാശകള്‍ ഒരേക്ളാസ്സില്‍ തന്നെ നിരവധി തവണ പറയാറുണ്ട്‌ എന്നതാണ്‌. അത്തരം തമാശകള്‍ വരുമ്പോള്‍ ഞങ്ങള്‍ "വിജയകരമായ രണ്ടാം വാരം, മൂന്നാം വാരം" എന്നൊക്കെ രഹസ്യമായി പറഞ്ഞ്‌ ചിരിക്കാറുണ്ട്‌.


ഞങ്ങള്‍ക്ക്‌ പത്ത്‌ മിനിട്ട്‌ ഇടവേള നല്‍കി ക്ളാസ്സ്‌ വീണ്ടുമാരംഭിച്ചപ്പോള്‍ സാറിണ്റ്റെ ചെറിയ നമ്പരുകള്‍ക്ക്‌ വരെ വലിയ ചിരി ഉയരുന്നത്‌ കണ്ട്‌ ഞാന്‍ ചുറ്റും നോക്കി. സാധാരണ എത്ര നല്ല തമാശകള്‍ കേട്ടാലും വാ പൊളക്കാത്ത സുധീര്‍ വരെ ആസ്വദിച്ച്‌ ചിരിക്കുന്നത്‌ കണ്ട്‌ ഞാന്‍ അമ്പരന്നു. അപ്പോഴാണ്‌ നിരവധി കൈകള്‍ മറിഞ്ഞ്‌ ആ കുറിപ്പ്‌ എണ്റ്റെ കയ്യിലെത്തിയത്‌.


സാറിണ്റ്റെ "ഭാര്‍ഗവി നിലയം " തുറന്ന്‌ കിടക്കുന്നു”.

കുറിപ്പ്‌ വായിച്ച്‌ ഞെട്ടിയ ഞാന്‍ സാറിനെ നോക്കി. പാവം ഇതൊന്നും അറിയാതെ സ്മാര്‍ട്ടായി ടിപ്ടോപ്പില്‍ സ്റ്റയിലന്‍ ഇംഗ്ളീഷില്‍ ക്ളാസ്സ്‌ തുടരുകയാണ്‌. ഇതിനിടയില്‍ എരിതീയില്‍ എണ്ണ ഒഴിച്ച്‌ കൊണ്ട്‌ സാര്‍ മേശപ്പുറത്തിരുന്നു ക്ളാസ്സെടുക്കുവാന്‍ തുടങ്ങി. സാറിണ്റ്റെ ക്രീം കളര്‍ പാന്‍സിണ്റ്റെ സിബ്ബിനിടയിലൂടെ ചുവന്ന ജെട്ടിയുടെ ചില ഭാഗങ്ങള്‍ കാണുവാന്‍ തുടങ്ങി.

മുന്‍പിലിരുന്ന പെണ്‍കുട്ടികള്‍ ടെക്സ്റ്റിലേക്ക്‌ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. സ്ഥിതി വഷളാകുന്നത്‌ കണ്ട്‌, കൂട്ടത്തിലെ ധൈര്യശാലിയായ സന്തോഷ്‌ എഴുന്നേറ്റ്‌ കൈ പൊക്കി.

"എനിക്ക്‌ സാറിനോട്‌ Personal ആയി ഒരു കാര്യം പറയാനുണ്ട്‌"


"ക്ളാസ്സ്‌ കഴിഞ്ഞു പറഞ്ഞാല്‍ മതി സന്തോഷെ"
ഉടനെ വന്ന സാറിണ്റ്റെ ഉത്തരം കേട്ട്‌ നാണം കെടാന്‍ നേര്‍ച്ചവല്ലതും കെട്ടിയിറങ്ങിയതാണോ ഇങ്ങേര്‍ എന്ന് വരെ ഞങ്ങള്‍ ശങ്കിച്ചു.
"സാര്‍ ഇപ്പോള്‍ തന്നെ പറഞ്ഞേ തീരൂ"
സന്തോഷ്‌ വീണ്ടും പറഞ്ഞു.
"ഏന്താ തനിക്ക്‌ വല്ല വയറുവേദനയും ഉണ്ടോ ?"
സാറിണ്റ്റെ സ്ഥിരം കളിയാക്കിയുള്ള നമ്പര്‍ കേട്ട്‌ ക്ളാസ്സില്‍ കൂട്ട ചിരി മുഴങ്ങി.
“ പ്ളീസ്‌ സര്‍ ”

സന്തോഷ്‌ വീണ്ടും സാറിനോട്‌ കെഞ്ചി.
സാര്‍ സന്തോഷിനേയും കൂട്ടി വെളിയിലേക്കിറങ്ങിപ്പോയി. സാറിണ്റ്റെ വളിച്ച മുഃഖത്തിന്‌ വേണ്ടി കാത്തിരുന്ന ഞങ്ങള്‍ക്കിടയിലേക്ക്‌ഏതാനും മിനിട്ടുകള്‍ക്ക്‌ ശേഷം പൊട്ടിച്ചിരിയോടെ

സാറ്‍വന്ന് പറഞ്ഞു
"ഇത്രേയുള്ളോ കാര്യം. സന്തോഷ്‌ ക്ളാസ്സ്‌ തീരുമ്പോള്‍ എന്നെ ഒന്ന് വന്ന് കണ്ടാല്‍ മതി. നമുക്ക്‌ പരിഹാരമുണ്ടാക്കാം. "

സാറിണ്റ്റെ മറുപടി കേട്ട്‌ ഞാന്‍ മനസ്സില്‍ പറഞ്ഞു
"വല്ലഭന്‌ പുല്ലും ആയുധം"
പക്ഷെ ഭാര്‍ഗവിനിലയം മണിചിത്രത്താഴിട്ട്‌ പൂട്ടി ഭദ്രമാക്കിയിരുന്നു.

Monday 29 September 2008

സാഹിത്യവാരഫലത്തെ എതിര്‍ക്കുന്നവര്‍

"സാഹിത്യവാരഫലം എഴുതി മലയാള ഭാവുകത്വത്തെ മലീമസപ്പെടുത്തിയ എം. കൃഷ്ണന്‍ നായരാണ് ആനുകാലികങ്ങളും പുസ്തകങ്ങളും ഓടിച്ചുനോക്കിയും ആധികാരികമായി അഭിപ്രായം പറയാം എന്ന അയഞ്ഞ മൂല്യബോധം നാല് ദശാബ്ദത്തെ സേവനകാലം കൊണ്ടുണ്ടാക്കിയത്. "

കെ.പി.നിര്‍മ്മല്‍കുമാര്‍


സാഹിത്യനിരൂപണം ജനകീയമാക്കുന്നതിനും , ആര്‍ക്കും മനസ്സിലാവാത്തവിധത്തില്‍ കഥയും കവിതയും എഴുതിപടച്ചുവിട്ടുകൊണ്ടിരുന്ന ബുദ്ധിജീവികോമരങ്ങളുടെ എഴുത്തിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാനും ധൈര്യം കാട്ടിയ എം. കൃഷ്ണന്‍ നായര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അദ്ദേഹം മരിച്ചിട്ടും തുടരുന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിര്‍മ്മല്‍ കുമാറിനെ പോലെയുള്ള "ജനപ്രിയ എഴുത്തുകാരുടെ " ഇത്തരം ജല്‍പ്പനങ്ങള്‍.

മുകളില്‍ സൂചിപ്പിച്ച ജനപ്രിയ എഴുത്തുകാരന്റെ ഏതെങ്കിലും പുസ്തകങ്ങള്‍ ഈ പോസ്റ്റ് വായിക്കുന്നവര്‍ വായിച്ചിട്ടുണ്ടാകും അല്ലേ. എന്നാല്‍ ഞാന്‍ ധൈര്യ പൂര്‍വ്വം പറയട്ടെ, ഒരു തവണയെങ്കിലും സാഹിത്യവാരഫലം വായിച്ചിട്ടുള്ളവര്‍ നിര്‍മ്മലിന്റെ ഇത്തരം അറുബോറന്‍ കണ്ടുപിടുത്തങ്ങളെ
പുച്ഛത്തോടെയേ വീക്ഷിക്കൂ.

വിദേശ സാഹിത്യത്തെയും അവിടിറങ്ങുന്ന ഓരോ പുതിയ പുസ്തകങ്ങളെ പറ്റിയും രസകരമായ ശൈലിയില്‍ വായനക്കാരോട് സംവദിച്ചിരുന്ന സാഹിത്യ വാരഫലം കലാകൌമുദിക്കും മലയാളം വാരികക്കും നേടിക്കൊടുത്ത പ്രചാരവും നമ്മള്‍ നേരിട്ടു കണ്ടതാണല്ലോ. സാഹിത്യവാരഫലം കലാകൌമുദിയില്‍നിന്നും മാറി മലയാളം വാരികയിലേക്ക് വന്നപ്പോള്‍സര്‍ക്കുലേഷന്റെ കാര്യത്തില്‍ മലയാളം കലാകൌമുദിയെ കടത്തിവെട്ടിയതും ചരിത്രം.


ഇതൊന്നും സ്വപ്നത്തില്‍പോലും നേടിയെടുക്കാന്‍ കഴിയാത്ത ഇന്നത്തെ എഴുത്തുകാര്‍ ആശയപരമായ ദാരിദ്ര്യം കാരണം ചിരകാലപ്രശസ്തി നേടിയ മറ്റ് എഴുത്തുകാരുടെ മേല്‍ കുതിര കയറി പ്രശസ്തി നേടിയെടുക്കാന്‍ ശ്രമിക്കുകയാണ്. ഇനിയും ഇതുപോലെയുള്ള കണ്ടെത്തലുകള്‍ നടത്താന്‍ ശ്രമിക്കുന്നവര്‍ ബഷീറിനെയും എം.ടിയെയും ഒന്നും വെറുതെ വിടരുത്. അവരുടെയും കുറ്റങ്ങളും കുറവുകളും കണ്ടെത്തി മലയാള സാഹിത്യത്തിനു നവജീവന്‍ നല്‍കാന്‍ശ്രമിക്കുന്ന ഇത്തരം നിര്‍മ്മല ഹൃദയന്മാര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
കൊതുകുകള്‍ക്കുംജീവിക്കണ്ടേ, അന്യന്റെ ചോര കുടിച്ചാണെങ്കിലും!

Friday 19 September 2008

ബൂലോകശ്രദ്ധക്ക്‌.

ബ്ളോഗുകള്‍ ആവിഷ്ക്കാരസ്വാതന്തൃത്തിനും, അഭിപ്രായപ്രകടനങ്ങള്‍ക്കും ഉള്ള വേദിയാണെന്നതില്‍ തര്‍ക്കമില്ല. പക്ഷെ വ്യക്തിഹത്യ നടത്താന്‍ വേണ്ടി ബ്ളോഗെഴുതുന്നവര്‍ ജാഗ്രതൈ! ഒരു വനിതാ ജഡ്ജിയെ ആക്ഷേപിച്ച്‌ ബ്ളോഗില്‍ ലേഖനമെഴുതിയമലയാളിയായ അമേരിക്കന്‍ പൌരന്‍ അറസ്റ്റിലായിരിക്കുന്നു. ഗോപാലന്‍ നായര്‍ (58) എന്ന അഭിഭാഷകനെയാണ്‌ കോടതി മൂന്ന് മാസത്തേക്ക്‌ ശിക്ഷിച്ചത്‌. നേരത്തെ സിംഗപ്പൂര്‍ പൌരത്വം ഉണ്ടായിരുന്ന ഇയാള്‍, ആധുനിക സിംഗപ്പൂരിണ്റ്റെ പ്രഥമ പ്രധാനമന്ത്രിയായ ലീ ക്വാന്‍ യൂവും ഇപ്പോഴത്തെ പ്രധാനമന്ത്രിയും കക്ഷികളായ കേസില്‍ ജഡ്ജിയായ ബെലിന്‍ഡ വിചാരണവേളയില്‍ ലീ ക്വാന്‍ യുവിണ്റ്റെ ദാസിയെപ്പോലെയാണ്‌ പെരുമാറിയത്‌ എന്ന് ബ്ളോഗിലെഴുതി. ജഡ്ജിയെ ആക്ഷേപിച്ച്‌ ലേഖനമെഴുതിയതിന്‌ കിട്ടിയത്‌ മൂന്ന് മാസം തടവ്‌ ശിക്ഷ.

ബ്ളോഗുകള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാവുന്നകാലം വിദൂരമല്ല എന്ന് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നു. ഭരണാധികാരികള്‍ തന്നെ ആശങ്കയോടെയാണ്‌ ബ്ളോഗുകളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്‌. കേരളത്തില്‍ പാര്‍ട്ടിക്കെതിരെ ബ്ളോഗുകളിലൂടെ നടക്കുന്ന ആക്രമണങ്ങളെ ശ്രദ്ധിക്കണമെന്ന് സി. പി. എം രഹസ്യരേഃഖ ഇറക്കിയത്‌ വെറുതെയാണോ ?

Saturday 13 September 2008

യോദ്ധാ രണ്ടാം ഭാഗം വരുന്നു.

മോഹന്‍ലാലും ജഗതിയും മത്സരിച്ചഭിനയിച്ച്‌ അനശ്വരമാക്കിയ യോദ്ധായുടെ രണ്ടാംഭാഗത്തിന്‌ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു. 1992 ല്‍ പുറത്തിറങ്ങിയ യോദ്ധായുടെ മുഖ്യ സവിശേഷതകളിലൊന്നായി വിലയിരുത്തുന്നത്‌ അന്ന് പ്രശസ്തനല്ലാതിരുന്ന A.R.റഹ്മാണ്റ്റെ സംഗീതമായിരുന്നു. പിന്നിട്‌ സിനിമയുടെ വന്‍ വിജയത്തിന്‌ റഹ്മാണ്റ്റെ സംഗീതവും കാരണമായി എന്നത്‌ ചരിത്രം . മലയാളത്തില്‍ പശ്ചാത്തലസംഗീതത്തിണ്റ്റെ കാര്യത്തില്‍ യോദ്ധയെ അതിശയിപ്പിക്കുന്ന ഒരു സിനിമ എറങ്ങിയിട്ടുണ്ടോ എന്ന് സംശയമാണ്‌. ഒരു പക്ഷേ റഹ്മാണ്റ്റെ വര്‍ക്കുകളില്‍ Background Scoreല്‍ മികച്ചു നില്‍ക്കുന്ന ഒന്നായി യോദ്ധായെ കാണാം. അപ്പുക്കുട്ടനെയും അക്കോസേട്ടനേയും തമ്മില്‍ കാണിക്കുമ്പോഴുള്ള രസകരമായ സംഗീതവും, ഹോമകര്‍മ്മങ്ങള്‍ക്ക്‌ അകമ്പടിയായുള്ള പശ്ചാത്തല സംഗീതവും യോദ്ധാ എന്ന ചിത്രത്തിന്‌ ഏറെ പുതുമ നല്‍കിയിരുന്നു.


യോദ്ധായുടെ രണ്ടാംഭാഗത്തില്‍ റഹ്മാണ്റ്റെ രണ്ടാം വരവ്‌ പ്രതീക്ഷിക്കുന്ന അദ്ദേഹത്തിണ്റ്റെ ആരാധകര്‍ നിരാശപ്പെട്ടെ മതിയാവു. മറ്റൊരു സൂപ്പര്‍ സംഗീതസംവിധായകണ്റ്റെ മലയാളാത്തിലെ അരങ്ങേറ്റം കൂടിയാവുന്നു യോദ്ധാ-2. മറ്റാരുമല്ല ഹാരിസ്‌ ജയരാജിണ്റ്റെ. മിന്നലെ, കാക്ക കാക്ക, ഗജിനി, അന്യന്‍, വേട്ടയാട്‌ വിളയാട്, ഭീമ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ തീര്‍ച്ചയായും മലയാളികള്‍ ഏറെ ആസ്വദിച്ചിട്ടുള്ളതാണ്‌. ഹാരിസ്‌ ജയരാജിണ്റ്റെ മാന്ത്രികസംഗീതംഈ ചിത്രങ്ങളുടെ വിജയത്തിണ്റ്റെ‌ മുഃഖ്യ ഘടകമായിരുന്നു. റഹ്മാനോളം വരികയില്ലെങ്കിലും അദ്ദേഹത്തിണ്റ്റെ അഭാവത്തില്‍ യോദ്ധാക്ക്‌ സംഗീതം നല്‍കാന്‍ അദ്ദേഹത്തിണ്റ്റെ അസിസ്റ്റണ്റ്റായി വര്‍ക്ക്‌ ചെയ്തിട്ടുള്ള ഹാരിസ്‌ തികച്ചും യോഗ്യന്‍ തന്നെ. റഹ്മാണ്റ്റെ അവസരം ലഭിക്കാതിരുന്നപ്പോള്‍ അന്യന്‍ എന്ന ചിത്രത്തിന്‌ വേണ്ടി സൂപ്പര്‍ ഡയറക്ടര്‍ ശങ്കര്‍ പോലും തിരഞ്ഞെടുത്തത്‌ ഹാരിസിനെയായിരുന്നല്ലോ . അടുത്തിടെ ഏഷ്യാനെറ്റിനും കൊച്ചിയിലെ FM ചാനലിനും നല്‍കിയ അഭിമുഃഖത്തില്‍ ഹാരിസ്‌ തണ്റ്റെ മലയാള സിനിമയെ പറ്റി സൂചിപ്പിച്ചിരുന്നു. മോഹന്‍ലാല്‍ എന്ന പ്രതിഭയുടെ ചിത്രത്തിലൂടെ അരങ്ങേറ്റം നടത്താന്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ഈ സംഗീതസംവിധായകന്‍ ഇപ്പോഴും ഈ പ്രോജക്റ്റ്‌ പൂര്‍ണ്ണമായും അംഗീകാരമായിട്ടില്ലെന്നാണ്‌ പറഞ്ഞത്‌. സംവിധായകന്‍ സംഗീത്ശിവന്‍ ഇങ്ങനെ ഒരു നീക്കവുമായി തന്നെ സമീപിച്ചുവെന്നാണ്‌ അദ്ദേഹം വെളിപ്പെടുത്തിയത്‌. എന്തായാലും മറ്റൊരു സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിനും നല്ല കുറെ പാട്ടുകള്‍ക്കും, അതിലേറെ നല്ല തമാശകള്‍ക്കും വേണ്ടി നമുക്ക്‌ പ്രതീക്ഷയോടെ കാത്തിരിക്കാം.

Thursday 4 September 2008

കാണം വിറ്റും ഉണ്ണുന്ന ഓണക്കാലം.

മലയാളികള്‍ വരവിനേക്കാളേറെ ചിലവഴിക്കാന്‍ ശ്രമിക്കുന്ന ഓണക്കാലം. തുണിക്കടകളില്‍ മാവേലിസ്റ്റോറിനേക്കാള്‍ തിരക്കാണിപ്പോള്‍. ബന്ധുബലമേറെയുള്ളവര്‍ ഏറെ സാമ്പത്തികബാധ്യതക്കടിമപ്പെടുന്നത്‌ ഓണക്കാലത്ത്‌ തന്നെ. ആര്‍ക്കെങ്കിലും തുണിയെടുക്കാന്‍ വിട്ടുപോയാല്‍ പരിഭവങ്ങളായി പരാതികളായി. സര്‍ക്കാരിണ്റ്റെ ബോണസും, അലവന്‍സുമെല്ലാം തുണിക്കടക്കാരും, സൂപ്പര്‍മാര്‍ക്കറ്റുകളും വീതിച്ചെടുക്കുന്ന ഓണക്കാലം പോലൊരു കാലം വേറെയില്ലല്ലോ. ആഘോഷങ്ങളെല്ലാം കഴിയുമ്പോളാണ്‌ ഫിനാന്‍സുകാരുടെയും കൊള്ളപ്പലിശക്കാരുടെയും യഥാര്‍ത്ഥ ഓണം വരുന്നത്‌. എല്ലാം ചിലവഴിച്ച്‌, (കുടിയന്‍മാരാണെങ്കില്‍ ബാറിലേക്കു കെട്ടിവച്ച തുകയും കൂടി കൂട്ടുമ്പോള്‍ ഫിറ്റായി ബോധം പോയേക്കാം) പാപ്പരായി നില്‍ക്കുമ്പോള്‍ രക്ഷക്കെത്തുന്ന ഇവര്‍ വാമനവേഷം പൂണ്ട്‌ നമ്മളെ വീണ്ടും കടക്കെണിയിലേക്കു ചവിട്ടിത്താഴ്ത്തിയേക്കാം. എങ്കിലും കാണം വിറ്റ്‌ ഓണം ഉണ്ട ഒരു സമാധാനം മന്‍സ്സിലുണ്ടാവും അല്ലേ. അല്ലെങ്കില്‍ പിന്നെ കാണം വിറ്റ്‌ ഓണം ഉണ്ണണം എന്ന ചൊല്ലിനെന്തു പ്രസക്തി അല്ലേ. എല്ലാ ബൂലോകര്‍ക്കും ഓണാശംസകള്‍ നേരുന്നു.

Tuesday 26 August 2008

ബുദ്ധദേവും ബന്ദും വൈകിവരുന്ന ബുദ്ധിയും

ഹിമാലയന്‍ ബ്ളണ്ടര്‍ എന്നൊന്നും പറയാന്‍ ബുദ്ധദേവ്‌ ശ്രമിക്കില്ല, പക്ഷെ ബ്ളണ്ടര്‍ എന്ന് എന്തിനെപ്പറ്റിയെങ്കിലും തോന്നിയാല്‍ ഉടന്‍ തന്നെ ബുദ്ധിവികസിച്ച്‌ രണ്ട്‌ പള്ള് പറഞ്ഞിട്ടെ ഭട്ടാചാര്യ പിന്‍മാറുകയുള്ളൂ. സംഭവം എന്താണന്നല്ലേ ? ബന്ദിനും ഹര്‍ത്താലിനുമെതിരെ സി.പി.ഐ എം നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചിരിക്കുന്നു ബുദ്ധദേവ്‌. ഇനി ഒരു തരത്തിലും ഇതൊന്നും ബംഗാളില്‍ വച്ച്‌ പൊറുപ്പിക്കുകയില്ല എന്നും വാശിയോടെ പുള്ളിക്കാരന്‍ പറഞ്ഞുകഴിഞ്ഞിരിക്കുന്നു.

ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്‌ കേരളത്തിലെ സി.പി.എം നേതൃത്വമാണ്‌. ഭട്ടാചാര്യക്ക്‌ ധൈര്യമായി ഇതൊക്കെ ബംഗാളില്‍ പറയാം, കാരണ കുറേ വര്‍ഷങ്ങളായി ഭരണം സി പി എമ്മിണ്റ്റെ കയ്യില്‍ തന്നാണല്ലോ? ഭരണത്തിനെതിരെ പ്രതിഷേധിക്കാന്‍ അവിടെ പ്രതിപക്ഷത്തിന്‌ വേണ്ടതല്ലേ ബന്ദെന്ന ആയുധം. ഇവിടങ്ങനെയാണോ. ഓരോ അഞ്ചു വര്‍ഷവും അധികാരം വെച്ച്‌ മാറിക്കൊണ്ടിരിക്കുകയല്ലേ. അടുത്ത ഇലക്ഷന്‍ കഴിയുമ്പോള്‍ പതിവ്‌ തെറ്റിയില്ലെങ്കില്‍ പ്രതിപക്ഷത്തിരുന്നു കൊണ്ട്‌ “ബന്ദാണെന്‍ സമരായുധം” എന്ന് ഉറക്കെ പ്രഖ്യാപിക്കാനായിരിക്കുമ്പോഴായിരുന്നു ഭട്ടാചാര്യയുടെ ഈ ഉള്‍വിളി പുറത്തായത്‌.




ഇനി ബുദ്ധദേവിനെ പാര്‍ട്ടി തിരുത്തുന്നതിനായി കാത്തിരിക്കാം അല്ലെങ്കില്‍ ബുദ്ധദേവ്‌ പറഞ്ഞതിനോട്‌ ഒരു * കൂടി ചേര്‍ക്കുക എന്നിട്ട്‌ വളരെ ചെറിയ അക്ഷരത്തില്‍ എഴുതിവക്കുക. "വ്യവസ്ഥകള്‍ ബാധകം, കേരളത്തിനു വെളിയില്‍ മാത്രം ഈ ഓഫര്‍ "

Monday 18 August 2008

ഹൌസ്ബോട്ടിലൊരു "ബഡാ" ബ്ളോഗ്‌ ക്യാമ്പ്‌



               "ഇവന്‍ താന്‍ടാ ഹൌസ്‌ ബോട്ട്‌"



രാവിലെ 9 മണിക്ക്‌ ആരംഭിക്കുമെന്ന് പറഞ്ഞതിനാല്‍ കൃത്യം 8.30 ന്‌ തന്നെ പുന്നമടജെട്ടിയില്‍ എത്തിച്ചേര്‍ന്നു. അവിടെയെത്തിയപ്പോള്‍ കുറേപ്പേര്‍ തകര്‍ത്ത്‌ സംസാരിക്കുന്നുണ്ട്‌. യാത്രക്കാരാണോ ബ്ളോഗ്ഗേര്‍സാണോ എന്നൊരു സംശയം. പതുക്കെ അവരുടെ അടുത്തൊക്കെ ചെന്നു നിന്നിട്ട്‌ "ബ്ളോ" എന്ന വാക്ക്‌ കേള്‍ക്കുന്നുണ്ടെങ്കില്‍ ചാടിക്കേറി കമണ്റ്റിടാനായി ഞാന്‍ മനസ്സില്‍ പദ്ധതിയിട്ടു. അതുവരെ "അനോണിമസ്‌" ആയിനിന്നിരുന്ന നമ്മുടെ കുത്തിവര ബ്ളോഗര്‍ ഒരു ചെറിയ ചിരിയിലൊരു കമണ്റ്റ്‌ പാസ്സാക്കി. അതിണ്റ്റെ ബലത്തില്‍ ഞങ്ങള്‍ പരിചയപ്പെട്ടു, പിന്നെ അടുത്ത്‌ നിന്നിരുന്ന ഓരോരുത്തരും ബൂലോകവാസികളാണെന്ന് ഞങ്ങള്‍ കണ്ടെത്തുകയും ചെയ്തു.




               "പൂമുഖപ്പടിയില്‍ ബ്ളോഗരെയും കാത്ത്‌"



ഗായകന്‍ പ്രദീപ്‌ സോമസുന്ദരവുമായുള്ള ഫോട്ടോ സെഷന്‍ വരെ ആ പരിചയപ്പെടലുകള്‍ എത്തി. ഇതിനിടയില്‍ സമയം വൈകി പത്തുമണിയാവുന്നത്‌ കണ്ട്‌ ഞങ്ങള്‍ സംഘാടകനായ കെന്നിയോട്‌ ആശങ്ക പ്രകടിപ്പിച്ചു. ബോട്ട്‌ കഴുകിക്കൊണ്ടിരിക്കുകയാണെന്നും ഉടന്‍ തന്നെ ബോട്ടെത്തിച്ചേരുമെന്നും കെന്നി ഉറപ്പ്‌ നല്‍കി. വരുന്ന ഓരോ ഹൌസ്‌ ബോട്ടും ഞങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്ന് വിശ്വസിച്ച്‌ മണ്ടന്‍മാരായിക്കൊണ്ട്‌ നിന്നപ്പോള്‍ രണ്ട്‌ നിലയുള്ള ഒരു ഹൌസ്ബോട്ട്‌ ജെട്ടിയിലേക്കെത്തിച്ചേര്‍ന്നു. ഇത്ര വലിയ ബോട്ട്‌ എന്തായാലും നമുക്കുള്ള തല്ലെന്ന് കരുതി ഒരിക്കല്‍ കൂടി മണ്ടരാവരുതെന്ന ഉദ്ദേശ്യത്തോടെ കത്തിയടി തുടര്‍ന്നപ്പോഴാണ്‌ ആനന്ദ്‌ വന്നു പറയുന്നത്‌ ഇതു ബ്ളോഗ്ഗേര്‍സിണ്റ്റെ ബോട്ട്‌ ആണെന്ന്.



               "ഈ തണലില്‍ ഇത്തിരിനേരം"

പിന്നെ കത്തിയടിക്ക്‌ ലാല്‍ സലാം പറഞ്ഞുകൊണ്ട്‌ ബോട്ടിലൊരു ഓട്ടപ്രദക്ഷിണം. ബോട്ടിനകത്ത്‌ ഏവരുടെയും ക്യാമറകള്‍ മിന്നി മറഞ്ഞു. ഈ ക്യാമ്പില്‍ വന്നില്ലായിരുന്നെങ്കില്‍ ഒരു അടിപൊളി യാത്രകൂടി നഷ്ടപ്പെടുമായിരുന്നുവെന്ന് മനസ്സില്‍ പറഞ്ഞു.


ബ്ളോഗ്‌ ക്യാമ്പ്‌ ഹൌസ്ബോട്ടിലൂടെ അതിണ്റ്റെ ജൈത്രയാത്ര ആരംഭിച്ചു. അദ്യത്തെ പത്തു മിനിട്ടുനേരം എല്ലാവരുടെയും ശ്രദ്ധ ഇരുവശത്തുമുള്ള കാഴ്ചകളിലേക്ക്‌ നീങ്ങി. പിന്നീട്‌ ഏവരും സ്വയം പരിചയപ്പെടുത്തി. അപ്പോഴാണ്‌ കാരിക്കേച്ചറുകള്‍നിമിഷങ്ങള്‍ക്കുള്ളില്‍ വരച്ചുകൊണ്ട്‌ "കേരള ഹാ ഹാ ഹാ" ബ്ളോഗ്ഗര്‍ സജീവേട്ടന്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്‌. പിന്നെക്കണ്ടത്‌ മാവേലിസ്റ്റോറുകളുടെ മുന്‍പില്‍ കാണുന്നത്പോലെ ഒരു നീണ്ട ക്യൂ. സ്വന്തം കാരിക്കേച്ചറുകള്‍ കിട്ടാന്‍ വേണ്ടി ബൂലോകം സജീവേട്ടണ്റ്റെ മുന്‍പില്‍ ക്ഷമയോടെ നില്‍ക്കുന്നു. പിന്നെ ക്ളാസ്സുകള്‍ . ഒരു സായിപ്പിണ്റ്റെ (പേരോര്‍മ്മയില്ല ) voice recognition software ക്ളാസ്സും മണികാര്‍ത്തിക്കിണ്റ്റെ, ബ്ളോഗിലൂടെ മണി സമ്പാദിക്കുന്നതിനുള്ള എളുപ്പവഴികളും കൂടിയായപ്പോള്‍ സമയം പോയത്‌ അറിഞ്ഞില്ല. പക്ഷെ വിശപ്പ്‌ വന്നത്‌ എല്ലാവരും നന്നായി അറിഞ്ഞു തുടങ്ങി, കാരണം 2 മണിയായിത്തുടങ്ങിയിരുന്നു.


പിന്നായിരുന്നു എല്ലാ ബൂലോകരുടെയും യഥാര്‍ത്ഥ Performance. കപ്പ, കരിമീന്‍ ഫ്രൈ , മുളകരച്ച മത്തിക്കറി, ചിക്കന്‍ ഫ്രൈ, താറാവ്‌ കറി, പിന്നെ ഒരു കല്യാണ സദ്യക്കുള്ള സാധാരണ വിഭവങ്ങളും കൂടിയായപ്പോള്‍ ബൂലോകരുടെ മനസ്സുനിറഞ്ഞു, അതിലേറെ വയറും . പിന്നെ സേമ്യ പായസം കൂടിയായപ്പോള്‍ താഴെയുള്ള റൂമിലെവിടെയെങ്കിലും പോയി കിടന്നാലോയെന്നും തോന്നി പ്പോയി

ഊണിനുശേഷം പ്രദീപ്‌ സോമസുന്ദരത്തിണ്റ്റെ "എണ്ണക്കറുപ്പിന്നേഴഴക്‌ " എന്ന മനോഹരമായ ഗാനം കൂടിയായപ്പോള്‍ ക്യാമ്പ്‌ അവിസ്മരണീയം. അദ്ദേഹത്തിണ്റ്റെ "Audio Blogging " എന്നതിനെക്കുറിച്ചുള്ള ക്ളാസ്സ്‌ ഏവരും ആസ്വദിക്കുന്നുണ്ടായിരുന്നു. ജോധാ അക്ബറിലെ “Jashn-E-Bahaaraa” എന്ന ഗാനം അദ്ദേഹം പാടിയത്‌ Neundo എന്ന Software ഉപയോഗിച്ച്‌ Mixing നടത്തിയതും വോക്കല്‍ ശബ്ദത്തില്‍കൂടുതല്‍ sound effects കൊടുത്തതും ഒരു പുതിയ അറിവും അനുഭവവുമായിരുന്നു



               "Not Only "BOAT" Also"


വൈകിട്ടായപ്പോള്‍ പഴം പൊരിയും ചായയും . പിന്നെ ബ്ളോഗ്ഗിലെ സജീവ സാന്നിദ്ധ്യമായ "കേരള ഫാര്‍മറിണ്റ്റെ" മലയാളം ബ്ളോഗ്ഗിങ്ങിനെക്കുറിച്ചുള്ള ക്ളാസ്സും റബ്ബറിണ്റ്റെ സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്ന പ്രസണ്റ്റേഷനും വളരെ informative ആയിരുന്നു. ക്യാമ്പില്‍ ബൂലോകരില്‍ ഏറ്റവും മുതിര്‍ന്ന വ്യക്തി കേരള ഫാര്‍മര്‍ ആയിരുന്നെങ്കിലും ക്യാമ്പിലുടനീളം അദ്ദേഹം പ്രകടിപ്പിച്ച യുവത്വം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. കെന്നിയുടെ കാമ്പസ്‌ ബ്ളോഗ്ഗിങ്ങിനെക്കുറിച്ചുള്ള ക്ളാസ്സ്‌ ബൂലോകത്തെ വിദ്യാര്‍ത്ഥിസംഘത്തിന്‌ തീര്‍ച്ചയായും ഒരു പ്രചോദനമായിരുന്നു.

ആറുമണിയോടെ ബോട്ട്‌ പുന്നമടയെത്തിയപ്പോഴേക്കും എല്ലാവരും ഒരു ആത്മനിര്‍വൃതിയിലെത്തിയ പോലെയായിരുന്നു. അവിസ്മരണീയമായ ഒരു ബൂലോകകൂട്ടായ്മ,. ആനന്ദത്തിണ്റ്റെ പാരമ്യത്തിലൊരു ഹൌസ്‌ ബോട്ട്‌ യാത്ര.

Thursday 14 August 2008

House Boat ല്‍ ആദ്യമായി ഒരു ബ്ളോഗ്‌ ക്യാമ്പ്‌ (Blog Camp On a House Boat)





കേരളത്തിലെ ബ്ളോഗ്ഗേര്‍സിണ്റ്റെയും international bloggersണ്റ്റെയും ഒരു കൂട്ടായ്മ ആലപ്പുഴ യില്‍ ഹൌസ്‌ ബോട്ടില്‍ August 16 ന്‌.

മേരീ ആവാസ്‌ സുനോ ഫെയിം പ്രദീപ്‌ സോമസുന്ദരത്തിണ്റ്റെ Audio Blogging നെ കുറിച്ചുള്ള ക്ളാസ്സ്‌,

അങ്കിളിണ്റ്റെ മലയാളം ബ്ളോഗിംഗിനെകുറിച്ചുള്ള ക്ളാസ്സ്‌,

ഇത്തരമൊരു ആശയത്തിണ്റ്റെ മുഖ്യ സംഘാടകനായ

Kenney Jacob

" The future of campus publication" എന്ന വിഷയത്തിലും

മറ്റൊരു സംഘാടകനായ

Anand Subramanian (TheAnand)



"Blogging Ideas -
Write a better post blog for your blog "
എന്ന വിഷയത്തിലും ക്ലാസ്സുകള്‍ ഏടുക്കുന്നു

Mani Karthik ണ്റ്റെ

"Earning a living from blogging -
How SEO and Social Media can help you."
എന്ന വിഷയത്തിലുള്ള ക്ലാസ്സും ബ്ളോഗ്ഗേര്‍സിന്‌ ഒരു മുതല്‍ക്കൂട്ടാവും തീര്‍ച്ച !

ഈ ബൂലോക കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ എന്നെപ്പോലെ ഭാഗ്യം ലഭിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു.

മറ്റുള്ളവര്‍ നിരാശപ്പെടരുതെ "Better Luck Next Time"


മറ്റ്‌ വിശേഷങ്ങള്‍ ക്യാമ്പിനുശേഷം!



Friday 8 August 2008

ഷോക്ക്‌ ട്രീറ്റ്മെന്‍റ്റ്‌(Shock Treatment)

തോമാച്ചന്‍ കൈക്കൂലി വാങ്ങിക്കാറുണ്ട്‌, പക്ഷെ ചോദിച്ച്‌ വാങ്ങിക്കുന്ന ശീലം അയാള്‍ക്കില്ല. പാവപ്പെട്ടവരുടെ വീട്ടില്‍ ഫ്യസ്‌ പോയാല്‍ പലപ്പോഴും ഒരു നയാപൈസ പോലും വാങ്ങാതെ അയാള്‍ അത്‌ ശരിയാക്കികൊടുക്കുമായിരുന്നു. പണക്കാര്‍ അറിഞ്ഞു തരുന്ന പണം (കറണ്ട്‌ പോകുമ്പോള്‍ വിളിച്ചാല്‍ വീണ്ടും വരണമെന്ന ഉദ്ദേശത്തോടെ തരുന്ന പണം) ഒരു ഉളുപ്പുമില്ലാതെ വാങ്ങാനും തോമ മടികാട്ടിയിരുന്നില്ല.

അങ്ങനെയിരിക്കെ തോമാക്കൊരുനാള്‍ പോലീസ്‌ സ്റ്റേഷനില്‍ കയറേണ്ടി വന്നു. കൈക്കൂലികേസിനൊന്നുമല്ല. തോമ ബൈക്കില്‍ ഡ്യൂട്ടി കഴിഞ്ഞുവന്നപ്പോള്‍ വളവില്‍ വച്ച്‌ ഒരാട്ടോയുമായി തട്ടി. നിസ്സാരമായി ഒതുക്കാവുന്ന സംഭവം രണ്ടുപേരും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന്‌ പോലീസ്‌ സ്റ്റേഷനിലെത്തി. അപ്പോഴാണ്‌ വാദിക്കും പ്രതിക്കും യഥാര്‍ത്ഥ അമളി മനസ്സിലാവുന്നത്‌, വണ്ടി ശരിയാക്കുന്നതിനേക്കാളും നല്ലൊരു തുക സ്റ്റേഷനില്‍ കോഴ നല്‍കിയാലെ വണ്ടി തിരിച്ചു കിട്ടു എന്ന അവസ്ഥയെത്തി. ഓട്ടോക്കാരന്‌ പോലീസുകാരുമായി പരിചയം ഉള്ളതിനാല്‍ ചെറിയ തുക നല്‍കി അയാള്‍ രക്ഷപെട്ടു. സ്റ്റേഷന്‍ തോമായുടെ കറണ്ടിണ്റ്റെ അധികാരപരിധിയില്‍ വരുന്ന മേഖലയായതിനാല്‍ തോമാക്ക്‌ എസ്‌ ഐയെ പരിചയമുണ്ടായിരുന്നു. പക്ഷെ എസ്‌. ഐ അന്നത്തെ ദിവസം ലീവ്‌ ആയതിനാല്‍ തോമ വലഞ്ഞു. അഡീഷണല്‍ എസ്‌ ഐ കോഴയുടെ ഉസ്താദാണെന്ന് തോമ കേട്ടിട്ടുണ്ടായിരുന്നു.


തോമ 250 രൂപയുമെടുത്ത്‌ ASI രാജനെ സമീപിച്ചു. പണം കൈപ്പറ്റിയശേഷം രാജന്‍ പറഞ്ഞു. "എടേ ഇതൊന്നിനും ഇല്ലല്ലോ വണ്ടി കൊണ്ട്‌ പോകണ്ടേടേ?"
250 കൂടി എടുത്ത്‌ നീട്ടിയപ്പോള്‍ ആ കറുത്ത മുഖത്ത്‌ മിന്നല്‍ വീഴുന്നതുപോലെ കുറെ പല്ലുകള്‍ തെളിഞ്ഞ്‌ഒരു ചിരി വന്നത്‌ തോമാ കണ്ടു. എല്ലാം ഒതുക്കി എന്നാശ്വാസത്തോടെ ബൈക്കെടുക്കാന്‍ ചെന്ന തോമായെ എ എസ്‌ ഐ കൈ കൊട്ടി വിളിച്ചു.
"എടെ താനാളു കൊള്ളാമല്ലോ, അകത്ത്‌ എഴുതാനൊക്കെ ആളിരിക്കുന്നത്‌ കണ്ടില്ലേ, അവര്‍ക്കുള്ള പങ്ക്‌ ഞാന്‍ കൊടുക്കണോ ? "
തോമ 250 രൂപകൂടി കൊടുത്തശേഷം ഇനിയും പടിയുണ്ടോ എന്ന് ശങ്കിച്ചു നിന്നു. അപ്പോള്‍ രാജനെസ്സൈ പാറാവുനിന്ന വനിതാപോലീസിനോട്‌ ഒരു ചോദ്യം
"ഒരു 50 രൂപ കാപ്പികുടിക്കാന്‍ തന്നാല്‍ താന്‍ വാങ്ങിക്കുമോ ?"
അവര്‍ ഒന്നും മിണ്ടാതെ നിന്നു.
"ഏടേ ഒരന്‍പത്‌ രൂപ കൂടി എടുത്തേക്കൂ" തോമ അന്‍പതിണ്റ്റെ നോട്ടെടുത്ത്‌ നീട്ടി
“താന്‍ ഏതാപ്പീസിലാ വര്‍ക്ക്‌ ചെയ്യുന്നത്‌ ?
“K.S.E.B”
തോമ കലിയടക്കി പറഞ്ഞു. അപ്പോള്‍ ഇനി കറണ്ട്‌ ബില്ലടക്കാന്‍ വരുമ്പോള്‍ കാണാം ! ഇങ്ങനെ പറഞ്ഞ്‌ പാറാവുകാരിക്ക്‌ അന്‍പതുരൂപയും കൊടുത്ത്‌ കുടവയറും കുലുക്കി എ എസ്‌ ഐ അകത്തേക്ക്‌ കയറി.


ഒരു ബൈക്കപകടത്തിന്‌ തനിക്ക്‌ നല്‍കേണ്ടിവന്ന വിലയോര്‍ത്ത്‌ തോമാക്കുറക്കം വന്നില്ല. രാത്രി പത്ത്‌ മണിയായപ്പോള്‍ തന്നെ അയാള്‍ സഹലൈന്‍മാനെ ഫോണില്‍ വിളിച്ചെന്തൊക്കെയോ പറഞ്ഞു. അരമണിക്കൂറ്‍ കഴിഞ്ഞപ്പോള്‍ തോമാ പ്രതീക്ഷിച്ചിരുന്ന പോലെ ഫോണ്‍ വന്നു. "ഹലോ തോമായല്ലേ ഞാന്‍ ASI രാജന്‍ , എടോ എണ്റ്റെ വീട്ടില്‍മാത്രം കറണ്ട്‌ പോയി. അടുത്ത വീട്ടിലൊക്കെ കറണ്ടുണ്ട്‌, താന്‍ ഒന്നു ശരിയാക്കണേ , ഉഷ്ണം കാരണം ഉറങ്ങാന്‍ കഴിയുന്നില്ല"


"ഏത്‌ രാജന്‍ എനിക്കറിയില്ലല്ലോ , ആരാ മനസ്സിലായില്ലല്ലോ "

"എടേ തണ്റ്റെ ബൈക്കിണ്റ്റെ കാര്യം സോള്‍വ്‌ ചെയ്ത "
"ഓ സാറാണോ, അയ്യോ സാറേ എനിക്കിന്നു ഓഫാ, ഇല്ലെങ്കില്‍ശരിയാക്കിത്തരാമായിരുന്നു.”
"ശരിയാക്കിത്തരാടാ" തോമാ മനസ്സില്‍ പറഞ്ഞു
അന്നു രാത്രി മുഴുവന്‍ ASI വിയര്‍ത്ത്‌ കുളിച്ച്‌ കിടന്നുറങ്ങി.
പിറ്റേന്ന് പകല്‍ സമയം മുഴുവന്‍ കറണ്ടില്ലായിരുന്നു. സന്ധ്യക്ക്‌ തോമാ രാജണ്റ്റെ വീട്ടിലെത്തി 200 രൂപയും വാങ്ങിച്ച്‌ കറണ്ട്‌ ശരിയാക്കിക്കൊടുത്തു. പക്ഷെ രാത്രി 8 മണിയായപ്പോള്‍ വീണ്ടും ഇരുട്ട്‌ വീണു. രാജന്‍ ദേഷ്യത്തോടെ ഫോണെടുത്ത്‌ തോമായെ വിളിച്ചു.
"എടോ താന്‍ എന്തോന്നാ ചെയ്തിട്ടു പോയത്‌, രാത്രി വീണ്ടും കറണ്ട്‌ പോയല്ലോ "
"സാര്‍ ഞാന്‍ ശരിയാക്കിയതാണല്ലോ, ലോഡ്‌ നില്‍ക്കുന്നില്ലായിരിക്കും" തോമ കള്ളച്ചിരിയോടെ പറഞ്ഞു.

വീണ്ടും ഉറക്കമില്ലാത്ത രാത്രി, രാജനെസ്സൈ പല്ലുകടിച്ച്‌ കൈകള്‍ കൂട്ടിത്തിരുമ്മി എന്തോ മനസ്സിലുറപ്പിച്ചു. പിറ്റേന്ന് രാവിലെ തന്നെ തോമയുടെ ഫോണില്‍ ഒരു വിളി. "ഹലോ തോമായല്ലെ, സ്റ്റേഷനില്‍ വരെ വരണം, കറണ്ടിണ്റ്റെ കാര്യം സംസാരിക്കാന്‍ !" തോമ അറച്ചറച്ച്‌ സ്റ്റേഷനിലെത്തി , അകത്ത്‌ നിന്നുകൊണ്ട്‌ രാജനെസ്സൈ കൈ കാട്ടിവിളിച്ചു. പക്ഷെ തോമ അതു ശ്രദ്ധിക്കാതെ എസ്‌ ഐ യുടെ റൂമിലേക്ക്‌ നടന്നു കയറി.
"സാര്‍ സ്റ്റേഷനില്‍ കറണ്ടില്ലേ ! "
“ ഉണ്ടല്ലോ തോമാ എന്താ കാര്യം "

“അല്ല ഇവിടെനിന്നും കറണ്റ്റിണ്റ്റെ കാര്യം സംസാരിക്കാനുണ്ടെന്നും പറഞ്ഞൊരു ഫോണ്‍ വന്നിരുന്നു"
“തോമാ പൊയ്ക്കോളൂ, ഇവിടെ ഒരു കുഴപ്പവുമില്ല”
. ഉടന്‍ തന്നെ തോമാ സ്റ്റേഷന്‍ വിട്ടിറങ്ങി. പുറകെ രാജനെസ്സൈയും
"തോമാ വെറുതെ നീ കറണ്റ്റില്ലാതാക്കി രാത്രി പണിതരരുത്‌. ആകപ്പാടെ വല്ലവിധേനയും ക്ഷീണം തീര്‍ക്കുന്നത്‌ രാത്രിയില്‍ ഉറങ്ങിയാ! ഇതാ നിണ്റ്റെ കൈയ്യില്‍ നിന്നും വാങ്ങിയ 350 രൂപ, 200നീ നേരത്തെ വാങ്ങിയല്ലോ”
"സാര്‍ സാറൊന്നുകൊണ്ടും വിഷമിക്കണ്ട ഞാന്‍ വിശദമായൊന്നുനോക്കട്ടെ! നമുക്ക്‌ പരിഹാരമുണ്ടാക്കാം "
കാശും വാങ്ങിച്ച്‌ തോമ ബൈക്കില്‍ കയറി ഓഫീസിലേക്ക്‌ വാണം വിട്ടപോലെ പോയി.

Tuesday 5 August 2008

A.T.M തട്ടിപ്പുകള്‍

റിസ്ക്കുകളില്ലാതെ എങ്ങനെ പണം സമ്പാദിക്കാം എന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്‌ ഇന്നത്തെ ഹൈടെക്ക്‌ മോഷ്ടാക്കള്‍. A.T.M ഇതിനൊരു പ്രധാന മാര്‍ഗമായിക്കൊണ്ടിരിക്കുന്നു എന്നുള്ള സത്യം ഇനിയെങ്കിലും നമ്മള്‍ മനസ്സിലാക്കിയില്ലെങ്കില്‍ ഒരു പക്ഷെ നമ്മുടെ പ്രായം ചെന്ന മാതാപിതാക്കള്‍ ഇത്തരം തട്ടിപ്പുകള്‍ക്ക്‌ ഇരയായേക്കാം. അടുത്തിടെ എണ്റ്റെ ഒരു സുഹൃത്തിണ്റ്റെ പിതാവിനെ ഒരു മോഷ്ടാവ്‌ സമര്‍ത്ഥമായി കബളിപ്പിച്ചു. A.T.M. Counter നുള്ളില്‍ പണമെടുക്കാന്‍ കയറിയപ്പോള്‍ മോഷ്ടാവും കൂടെ കയറി. സാധാരണ ഇദ്ദേഹത്തിണ്റ്റെ അച്ഛന്‍ അവിടെയുള്ള സെക്യൂരിറ്റിയുടെ സഹായത്താലായിരുന്നു പണം എടുത്തുകൊണ്ടിരുന്നത്‌. അന്ന് അദ്ദേഹത്തെ കാണാഞ്ഞതിനാല്‍ , നല്ല ടിപ്പ്‌ ടോപ്പില്‍ ഡ്രസ്സ്‌ ചെയ്ത ഈ Gentleman മോഷ്ടാവിണ്റ്റെ സഹായം തേടുകയായിരുന്നു.. അച്ഛന്‌ ആവശ്യമുള്ള പണം (1000 രൂപ) അക്കൌണ്ടില്‍ നിന്നും ഏടുത്തശേഷം അയാള്‍ കാര്‍ഡ്‌ തിരിച്ചുനല്‍കി. നന്ദിയും പറഞ്ഞുകൊണ്ട്‌ ആ പിതാവ്‌ വീട്ടിലേക്ക്‌ തിരിച്ചുപോയി. പിന്നീട്‌ ഒരാഴ്ച കഴിഞ്ഞ്‌ പെന്‍ഷന്‍ എടുക്കാനായി കൌണ്ടറിലെത്തി സെക്ക്യുരിറ്റിയെ കാര്‍ഡ്‌ ഏല്‍പ്പിച്ചപ്പോഴാണ്‌ തട്ടിപ്പ്‌ പുറത്താവുന്നത്‌. ഈ പിതാവിണ്റ്റെ കയ്യില്‍ മോഷ്ടാവ്‌ കൈമാറിയത്‌ മറ്റാരുടെയോ A.T.M കാര്‍ഡ്‌ ആയിരുന്നു. ഇതിനകം ആ അക്കൌണ്ടിലുണ്ടായിരുന്ന പതിനായിരത്തോളം രൂപ ആ മോഷ്ടാവ്‌ തട്ടിയെടുത്ത്‌ കഴിഞ്ഞിരുന്നു. അന്വേഷണങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഇതുവരെയും മോഷ്ടാവിനെ കണ്ടെത്തിയിട്ടില്ല. കൂട്ടുകാരണ്റ്റെ പിതാവിനു നല്‍കിയ വ്യാജകാര്‍ഡിണ്റ്റെ ഉടമയെ പോലീസ്‌ കണ്ടെത്തിയെങ്കിലും അതും ഇതുപോലെ കബളിപ്പിക്കപ്പെട്ടെ ഒരു ഹതഭാഗ്യണ്റ്റെ കാര്‍ഡ്‌ ആയിരുന്നു.


A.T.M കൌണ്ടറിനുള്ളില്‍ ഒരാല്‍ മാത്രമെ പ്രവേശിക്കാവൂ എന്ന് വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ടെങ്കിലും നിയമലംഘനത്തില്‍ എന്നും അത്യുത്സാഹം പ്രകടിപ്പിക്കുന്ന നമ്മള്‍ A.T.M നുള്ളില്‍ തിങ്ങി നിറഞ്ഞാണ്‌ നില്‍ക്കുന്നത്‌. ഇത്‌ വിരുതന്‍മാരായ മോഷ്ടാക്കള്‍ മുതലാക്കുകയും നമ്മള്‍ കബളിപ്പിക്കപ്പെടാന്‍ ഇടയാവുകയും ചെയ്യുന്നു. അതിനാല്‍ ജാഗ്രതൈ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടാ.

Monday 21 July 2008

ഒരുഗ്രന്‍ പാരവെപ്പിണ്റ്റെ കഥ (A college story)

ഓരോരുത്തര്‍ക്കും ജന്‍മസിദ്ധമായ എന്തെങ്കിലും കഴിവുകള്‍ ഉണ്ടായിരിക്കുമല്ലോ? ഷിബുവിണ്റ്റെ കഴിവ്‌ എല്ലാവര്‍ക്കും അനുയോജ്യമായ ഇരട്ടപ്പേര്‌ കണ്ടെത്തുന്നതിലായിരുന്നു. അധ്യാപകര്‍ക്കുംകൂടെയുള്ള കൂട്ടുകാര്‍ക്കും ഇരട്ടപ്പേരുകളിട്ട്‌ കോളേജ്‌ ജീവിതം ആസ്വദിച്ച്‌, ഇരട്ടപ്പേരുള്ളവരുടെ ശത്രുതയും സമ്പാദിച്ച്‌ , പുള്ളിക്കാരന്‍ വിലസി നടക്കുകയായിരുന്നു.




നാലാള്‍ കൂടുന്നിടത്ത്‌ നിന്നുകൊണ്ട്‌ മറ്റുള്ളവരുടെ ഇരട്ടപ്പേര്‌ ചൊല്ലി ചിരിച്ചുകൂവുന്ന ഷിബുവിണ്റ്റെ വിനോദം ഞങ്ങള്‍ കൂട്ടുകാര്‍ക്ക്‌ സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു. രണ്ട്‌ തല്ലുകൊടുത്താല്‍ നേരെയാക്കാമെന്ന ഞങ്ങളുടെ ആഗ്രഹം അവണ്റ്റെ കായികഷമതയ്ക്കും ശാരീരികവലിപ്പത്തിനും മുന്നില്‍ ഒരു സ്വപ്നമായി അവശേഷിച്ചു. ഇതൊക്കെയാണെങ്കിലും അവണ്റ്റെ പല തമാശകളും ഞങ്ങള്‍ ആസ്വദിക്കാറുണ്ടായിരുന്നു. കറുത്തിരുണ്ടിരുന്ന ഒരു ജൂനിയര്‍ പയ്യനെ "പവര്‍കട്ട്‌" എന്ന തിലകപ്പേരിട്ടു വിളിച്ചതും, എപ്പോഴും സാരിയുടെ ഞൊറിവുകളില്‍ പിടിച്ചുകൊണ്ട്‌ ക്ളാസ്സിലേക്ക്‌ നടന്ന് വരുന്ന ഞങ്ങളുടെയെല്ലാം പേടിസ്വപ്നമായ സൂസിടീച്ചറെ "വെള്ളപ്പൊക്കം " എന്നു വിളിച്ചതും അതില്‍ ചിലതു മാത്രം.



ഷിബുവിന്‌ പലപേരുകളും ശത്രുപക്ഷം ഇട്ടുനോക്കിയെങ്കിലും അവണ്റ്റെ തടിമിടുക്കിണ്റ്റെ മുന്‍പിലും ഇരട്ടപേരുകളുടെ നിലവാരതകര്‍ച്ച മൂലവും ഒന്നും ശോഭിച്ചില്ല.
അങ്ങനെയിരിക്കെ നമ്മുടെ പവര്‍കട്ടിണ്റ്റെ ഒരു പാരവെപ്പില്‍ ഷിബുവിണ്റ്റെ പവര്‍ പോയി. അന്ന് ഞങ്ങള്‍ക്ക്‌ ഒരു IT ഫെസ്റ്റിണ്റ്റെ ക്ഷണം ഉണ്ടായിരുന്നു കോട്ടയത്തെ ഒരു പ്രശസ്തമായ കോളേജില്‍. സെമിനാറും പ്രദര്‍ശനവും ഉള്ള ആ പരിപാടിയില്‍ എല്ലാ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്നയിരുന്നു പ്രിന്‍സിപ്പളിണ്റ്റെ ഉത്തരവ്‌. രാവിലത്തെ പരിപാടികള്‍ ഗംഭീരമായി സമാപിച്ചു, ഉച്ചക്ക്‌ ലഞ്ച്‌ ബ്രേക്കിനായി എല്ലാവരും പിരിഞ്ഞു. ചിലര്‍ ഫെസ്റ്റിനോടനുബന്ധിച്ചുള്ള പ്രദര്‍ശനം കാണാന്‍ ഇറങ്ങി. സംഭവം നടക്കുമ്പോള്‍ ഷിബു പ്രദര്‍ശനം കണ്ടുകൊണ്ടിരിക്കുകയായിരുന്നു.


ഇംഗ്ളീഷ്‌ വളരെ fluent ആയി സംസാരിക്കുന്ന, അതായത്‌ സായിപ്പിണ്റ്റെ ചുവയില്‍ തന്നെ സംസാരിക്കുന്ന ഒരു പെണ്‍കൊടിയായിരുന്നു information Counter ല്‍ പരിപാടിയുടെ വിശദവിവരങ്ങള്‍ അനൌണ്‍സ്‌ ചെയ്തുകൊണ്ടിരുന്നത്‌. അവിടെ “പവര്‍കട്ട്‌” കുറേ നേരം ചെന്നു നില്‍ക്കുന്നതു കണ്ടവരുണ്ട്.
‌എന്തായാലും എതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഉഗ്രന്‍ സ്റ്റൈലില്‍ അവിടമാകെ ഒരുതവണയല്ല, രണ്ട്‌ തവണ ഇങ്ങനെമുഴങ്ങിക്കേട്ടു.

“Students of various colleges, your kind attention please, one Mr.Shibu, other wise known as "UNNAKKAN SHIBU("ഉണ്ണാക്കന്‍ ഷിബു”) ,third semester student from ------college is anywhere near in the seminar hall/exhibition centre just contact the information centre immediately . Your friend is waiting here ”

അവതാരികയായ പെണ്‍കുട്ടിക്ക്‌ മലയാളം തീരെ അറിയാതിരുന്നത്‌ പവര്‍കട്ടിണ്റ്റെ ഭാഗ്യവും ഷിബുവിണ്റ്റെ ദൌര്‍ഭാഗ്യവും. എന്തായാലും ഷിബു ഈ സംഭവത്തിനുശേഷം ആരെയും ഇരട്ടപ്പേരിട്ട്‌ വിളിക്കുന്നത്‌ ഞങ്ങള്‍ കേട്ടിട്ടില്ല.

Saturday 12 July 2008

ഹേ റാം ! ജയ്‌ അമേരിക്ക!

അച്ചന്‍ ഇന്നലെയും ചോദിച്ചു. "ആണവക്കരാര്‍ ഒപ്പിടുമോ ?" രാജ്യത്തിണ്റ്റെ ഏറ്റവും വലിയ വികസനപ്രശ്നമായ ഈ കരാറിനെക്കുറിച്ചോര്‍ത്ത്‌ അമ്മയും ടെന്‍ഷനിലാണ്‌. അതുകൊണ്ടാവാം കുറച്ച്‌ ദിവസമായി കറികള്‍ക്കും പണപ്പെരുപ്പം പോലെ എവിടെയൊക്കെയോ ഒരു പെരുപ്പം, ഉപ്പിനോ, പുളിക്കോ എന്തിനോ ഒക്കെ.


രാവിലെ എഴുന്നേറ്റ്‌ പത്രം മുഴുവന്‍ കാര്‍ന്നുതിന്നിട്ടും ആശങ്കക്കൊരു കുറവുമില്ല. ആണവക്കരാര്‍ തന്നെ മനസ്സുനിറയെ. നമ്മുടെ രാജ്യത്തെ അകമഴിഞ്ഞു സ്നേഹിക്കുന്ന ബുഷിനെയും അമേരിക്കന്‍ പതാക തലപ്പാവിനുള്ളില്‍ രഹസ്യമായി തിരുകിവച്ചിട്ടും ഇന്ത്യയെ, ഇന്ത്യക്കാരെ അകമഴിഞ്ഞു സ്നേഹിക്കുന്ന മന്‍മോഹനെയും മനസ്സിലാക്കാന്‍ കഴിയാത്ത ഇടതുപക്ഷത്തെ പറ്റി എന്തു പറയാന്‍. രാജ്യദ്രോഹികള്‍ ! മനസ്സിലിങ്ങനെ പലതും പറഞ്ഞുകൊണ്ട്‌ ബാര്‍ബര്‍ഷാപ്പിലേക്ക്‌ പോകാനായി ബൈക്കെടുത്തു. ബൈക്ക്‌ റിസര്‍വിലാണ്‌. പെട്രോളിണ്റ്റെ വില പോയ ഒരു പോക്കേ ! അടുത്തല്ലേ നടന്നുപോകാം. മനസ്സിലുറപ്പിച്ചു. പണപ്പെരുപ്പവും പെട്രോള്‍ വിലവര്‍ധനയും നമുക്ക്‌ സഹിക്കാം, അതെല്ലാം ആണവകരാറില്‍ ഒപ്പിട്ടുകഴിയുമ്പോള്‍ തീര്‍ച്ചയായും മാറും. ബുഷ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നും നമുക്ക്‌ പെട്രോള്‍ എത്തിക്കും. പണപ്പെരുപ്പംകൂടിയാല്‍ അധികമുള്ള പണം അമേരിക്ക എടുത്തുകൊള്ളാമെന്നും പറഞ്ഞിട്ടുണ്ടെന്നു നമ്മുടെ രാജാവ്‌ പറഞ്ഞിട്ടുണ്ടത്രേ. പക്ഷേ കരാറിലൊപ്പിട്ടാലെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കൂ. അതീ രാജ്യദ്രോഹികള്‍ക്കറിയില്ലല്ലോ ?



ബാര്‍ബര്‍ ഷാപ്പില്‍ ചെന്നപ്പോള്‍ അവിടെയും സംസാരവിഷയം ഇതുതന്നെ. അവര്‍ക്ക്‌ വിലക്കയറ്റമോ, തൊഴിലില്ലായ്മയോ ഒന്നും പ്രശ്നമല്ല. കരാര്‍ ഒപ്പിടണം. അതാണവരുടെ ഏറ്റവും വലിയ നീറുന്ന പ്രശ്നം. ജനങ്ങളെ ഇത്രയധികം മനസ്സിലാക്കുന്ന , ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക്‌ ഇത്രയധികം പ്രാധാന്യം നല്‍കുന്ന നമ്മുടെ മന്‍മോഹന്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നവരോട്‌ ദൈവം ചോദിക്കും.

ബ്രിട്ടിഷുകാരെ ഇവിടെ നിന്നും തുരത്തിയ കോണ്‍ഗ്രസ്സ്‌ അമേരിക്കക്കുവേണ്ടി അധികാരമൊഴിയുന്നു എന്നു കേള്‍ക്കുമ്പോള്‍ പുളകമണിയാത്ത ഏത്‌ രാജ്യസ്നേഹിയാണ്‌ ഇന്ത്യയില്‍ ഇല്ലാത്തത്‌.



ഹേ റാം ജയ്‌ അമേരിക്ക.

Sunday 29 June 2008

മിനിക്കുട്ടിയുടെ ബുദ്ധി

മിനിക്കുട്ടിയും അമ്മുവും ഒന്നാം ക്ളാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. അയല്‍പക്കകാരായ രണ്ടുപേരും വരുന്നതും പോകുന്നതും, ഊണുകഴിക്കുന്നതും എല്ലാം ഒരുമിച്ച്‌. ഒരിക്കല്‍പോലും വഴക്കിടാത്ത കൂട്ടുകാരായിരുന്ന അവര്‍ തമ്മില്‍ ഒരിക്കല്‍ പിണങ്ങി. മിനിക്കുട്ടിയേക്കാള്‍ നന്നായി പഠിക്കുന്നത്‌ അമ്മുവായിരുന്നു, ക്ളാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ കിട്ടി ഒന്നാം സ്ഥാനത്തെത്തിയിരുന്നത്‌ എന്നും അമ്മുവായിരുന്നു, മിനിയാവട്ടെ പുറകില്‍നിന്നും ഒന്നാമതും. വീട്ടില്‍നിന്നും കണക്കിന്‌ ശകാരം മിനിക്കുട്ടിക്ക്‌ ദിവസവും കിട്ടിക്കൊണ്ടിരുന്നു. ഒരു ദിവസമെങ്കിലും അമ്മുവിനേക്കാള്‍ മാര്‍ക്ക്‌ വാങ്ങിവരണമെന്നു പറഞ്ഞാണ്‌ എല്ലാ പരീക്ഷക്കും മിനിയുടെ അമ്മ മകളെ വിരട്ടി വിടുന്നത്‌. അങ്ങനെയൊരിക്കല്‍ പരീക്ഷക്കു പോകുന്ന ദിവസം അമ്മുവിനോട്‌ മിനിക്കുട്ടി പറഞ്ഞു.

"അമ്മു, എനിക്ക്‌ പരീക്ഷക്ക്‌ നല്ല മാര്‍ക്ക്‌ കിട്ടാത്തത്‌ ഈ ഭാഗ്യമില്ലാത്ത സ്ളേറ്റുംകൊണ്ട്‌ പോയിട്ടാ. ഇന്നത്തേക്ക്‌ നിണ്റ്റെ ആ ഭാഗ്യമുള്ള സ്ളേറ്റെനിക്കു തരുമോ ? "
സ്ളേറ്റ്‌ കൊടുക്കുന്നതില്‍ അമ്മുവിന്‌ ഒരെതിര്‍പ്പുമില്ലായിരുന്നു. ഒരു ദിവസമെങ്കിലും സ്ളേറ്റിണ്റ്റെ ഭാഗ്യത്താല്‍ അവള്‍ക്ക്‌ മാര്‍ക്ക്‌ കൂടുതല്‍ കിട്ടുന്നെങ്കില്‍ കിട്ടട്ടെ! അമ്മു മനസ്സില്‍ വിചാരിച്ചു.

പരീക്ഷ കഴിഞ്ഞു . അമ്മുവിന്‌ അന്‍പതില്‍ 45 , മിനിക്കുട്ടിക്ക്‌ ഒരല്‍പ്പം മാര്‍ക്ക്‌ കൂടിയിട്ടുണ്ട്‌ എന്നത്തേക്കാളും അന്‍പതില്‍ 15. വിഷമത്തോടെ പുറത്ത്‌ വന്ന മിനിക്കുട്ടി അമ്മുവിനോട്‌ പറഞ്ഞു.
“ നിണ്റ്റെ സ്ളേറ്റ്‌ വച്ചെഴുതിയിട്ടും എനിക്ക്‌ കൂടുതല്‍ മാര്‍ ക്കൊന്നും കിട്ടിയില്ല. വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മ എണ്റ്റെ സ്ളേറ്റ്‌ ചോദിക്കും . നീ എണ്റ്റെ സ്ളേറ്റിങ്ങു താ.”
അമ്മുഞെട്ടിപ്പോയി.
അന്‍പതില്‍ 45എന്ന് സ്ളേറ്റില്‍ വെണ്ടക്കാ അക്ഷരത്തില്‍ എഴുതിയിട്ടുണ്ട്‌.
.മിനിക്കുട്ടി ആ സ്ളേറ്റും വാങ്ങിച്ച്‌ സന്തോഷത്തോടെ വീട്ടിലേക്ക്‌ ഓടി.
അമ്മുസ്ളേറ്റിലെ 15 മാര്‍ക്കിനെ നോക്കി ,കരഞ്ഞുകൊണ്ട്‌ വീട്ടിലേക്ക്‌ നടന്നു.

Saturday 21 June 2008

വിവാദം ഒന്ന്, സാമൂഹ്യശാസ്ത്രം സ്റ്റാന്‍ഡേര്‍ഡ്‌-VII (Controversy No1. Social Science Standard-VII)

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്താണ്‌?

ലോകത്തുള്ള എല്ലാ മലയാളികളുടെയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന സമകാലീനപ്രശ്നമെന്താണ്‌ ?
ഉത്തരം നല്‍കാന്‍ രണ്ടുവട്ടം ആലോചിക്കണ്ട.
ഏഴാം ക്ളാസ്സിലെ സാമൂഹ്യശാസ്ത്രപുസ്തകത്തിലെ മതവിരുദ്ധ പരാമര്‍ശങ്ങള്‍.

ഇനി മതവിരുദ്ധപരാമര്‍ശങ്ങള്‍ നമുക്കൊന്നു വായിക്കാം

മതമില്ലാത്ത ജീവന്‍.എന്ന താണ്‌ തലക്കെട്ട്‌.”

സ്കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലുള്ള കസേരകളില്‍ ഇരുത്തി ഹെഡ്മാസ്റ്റര്‍ അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി.

"മോണ്റ്റെ പേരെന്താ?"

"ജീവന്‍"

"കൊള്ളാം ............. നല്ല പേര്‌, അച്ഛണ്റ്റെ പേര്‌?"

"അന്‍വര്‍ റഷീദ്‌"

"അമ്മയുടെ പേര്‌"

"ലക്ഷ്മീദേവി"

ഹെഡ്മാസ്റ്റര്‍ മുഃഖമുയര്‍ത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു:

"കുട്ടിയുടെ മതം ഏതാ ചേര്‍ ക്കേണ്ടത്‌"

"ഒന്നും ചേര്‍ക്കണ്ട. മതമില്ലെന്ന് ചേര്‍ ത്തോളൂ"

"ജാതിയോ"

"അതും വേണ്ട"

ഹെഡ്മാസ്റ്റര്‍ കസേരയിലേക്ക്‌ ചാരിയിരുന്ന് അല്‍പം ഗൌരവത്തോടെ ചോദിച്ചു

"വലുതാകുമ്പോള്‍ ഇവന്‌ ഏതെങ്കിലും മതം വേണമെന്ന് തോന്നിയാലോ ?"

"അങ്ങനെ വേണമെന്ന് തോന്നുന്നുമ്പോള്‍ അവന്‌ ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കട്ടെ. "

പാഠഭാഗം ഇങ്ങനെ തീരുന്നു.

ഇത്തരം തീവ്രമായ മതവിരുദ്ധ ആശയങ്ങള്‍ കുട്ടികള്‍ പഠിച്ചാല്‍ നമ്മുടെ നാടിണ്റ്റെ അവസ്ഥയെന്താവും അല്ലേ!

വിലക്കയറ്റത്തിനെതിരെയോ, സര്‍വകലാശാലകളിലെ നിയമനങ്ങളിലെ അഴിമതിക്കെതിരെയോ, വിദ്യാഭ്യാസകച്ചവടങ്ങള്‍ക്കെതിരെയോ ഒരു പ്രകടനം പോലും നടത്താത്ത വലതുപക്ഷയുവജനസംഘടന ഇപ്പോള്‍ നാട്ടിലങ്ങോളമിങ്ങോളം ക്ളസ്റ്റര്‍മീറ്റിങ്ങുകള്‍ അലങ്കോലപ്പെടുത്തിയും വിദ്യാഭ്യാസബന്ദ്‌ പ്രഖ്യാപിച്ചും ചോരപ്പുഴ ചീന്തുമ്പോള്‍ ഇവരോട്‌ പറയാന്‍ ഇതു മാത്രം

"ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരേ അറിയുന്നുള്ളൂ. അതുകൊണ്ട്‌ ഇവരോട്‌ പൊറുക്കരുത്‌"!

Monday 16 June 2008

കേരളസര്‍വകലാശാലയുടെ മാജിക്കുകള്‍ ! (Magic of Kerala University)

SSLC ഫലം വന്നപ്പോള്‍ നാമേവരും സന്തോഷിച്ചു, കാരണം റിസള്‍ട്ടില്‍ കമ്മ്യുണിസം വന്നിരിക്കുന്നു. പേരെഴുതാനറിയാവുന്ന എല്ലാവരും ജാതിമതഭേദമന്യേ പാസ്സായിരിക്കുന്നു. മജീഷ്യന്‍ മന്ത്രിയുടെ അത്ഭുത പ്രകടനങ്ങള്‍ ഇതിനു മുന്‍പ്‌ കണ്ടിട്ടുള്ള (സ്വാശ്രയ നിയമമെന്ന Burning Illusion മാജിക്ക്‌ നമുക്ക്‌ മറക്കാന്‍ കഴിയില്ലല്ലോ ) നമുക്ക്‌ ഇതൊന്നും കണ്ട്‌ അത്ഭുതപ്പെടേണ്ടതില്ല. പക്ഷെ ഈ റിസള്‍ട്ടുകളെയെല്ലാം കടത്തിവെട്ടുന്ന ഒരു മാജിക്ക്‌ കാട്ടി കേരളസര്‍വ്വകലാശാല നമ്മളെ അത്ഭുതപ്പെടുത്തുമ്പോള്‍ പുളകം കൊള്ളാത്ത ആരെങ്കിലും ഭൂമി മലയാളത്തിലുണ്ടോ ?



കേരള യൂണിവേഴ്സിറ്റി എന്ന വിശ്വവിദ്യാലയത്തിലേക്ക്‌ ക്ളറിക്കല്‍ സ്റ്റാഫിനെ നിയമിക്കാന്‍ ഒരു പരീക്ഷാമാമാങ്കം നടത്തി. അതിനെ വെല്ലുന്ന Interviewപിന്നീട്‌ അരങ്ങേറി. അതിനു ശേഷം റാങ്ക്‌ ലിസ്റ്റ്‌ വന്നപ്പോള്‍ പരീക്ഷക്ക്‌ ഉയര്‍ന്ന മാര്‍ക്ക്‌ നേടിയവര്‍ ക്ളീന്‍ ബൌള്‍ഡ്‌. ആധുനിക Marxisa ത്തിണ്റ്റെ പ്രതിരൂപങ്ങളും വീസിയുടെ ബന്ധുക്കളും ഉള്‍പ്പെടുന്ന വാലറ്റം ഇണ്റ്റര്‍വ്യുവില്‍ ധീരമായി പൊരുതി ആദ്യത്തെ നൂറ്റമ്പത്‌ റാങ്കുകള്‍ കരസ്ഥമാക്കി. അങ്ങനെ ഈ വെട്ടിനിരത്തലില്‍ ഒന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയും നേടി. ഇതുകൊണ്ടൊന്നും ഈ സിനിമാലക്കു തിരശ്ശീല വീഴുന്നില്ല. യൂണിവേഴ്സിറ്റിയുടെ മുന്‍പില്‍ കപ്പലണ്ടി കച്ചവടം നടത്തുന്നവര്‍ കേണപേക്ഷിച്ചപ്പോള്‍ കലാശാലയുടെ ഹൃദയം തേങ്ങി. പിന്നെ രണ്ടുവട്ടം ആലോചിക്കാന്‍ നിന്നില്ല. പരീക്ഷയെഴുതിയ 39,000ഉദ്യോഗാര്‍ത്ഥികളുടെ ഉത്തരക്കടലാസ്സ്‌ കച്ചവടക്കാര്‍ക്ക്‌ ദാനം ചെയ്തു. അല്ലെങ്കിലും ആര്‍ക്കെങ്കിലും എന്തെങ്കിലും ദാനം ചെയ്തുകഴിയുമ്പോല്‍ അവകാശത്തിനു വേണ്ടി ധാരാളം പേര്‍ ഓടിയെത്തുമല്ലൊ. ഇപ്പോള്‍ ലോകായുകത പരീക്ഷപേപ്പര്‍ ചോദിച്ചത്രേ. പാവം സര്‍വകലാശാല എന്ത്‌ ചെയ്യും. ഒന്നുരണ്ട്‌ പേരെ വിനോദയാത്രെക്കെന്നപോലെ ഉത്തരപ്പേപ്പര്‍ നോക്കിയ സ്ഥലത്തേക്ക്‌ അയച്ചു. ഇതെല്ലാം കണ്ട്‌ കപ്പലണ്ടിക്കച്ചവടക്കാര്‍, ഉത്തരക്കടലാസു വീശിക്കൊണ്ട്‌ ഉഷ്ണമകറ്റി ചിരിക്കുന്നുണ്ടായിരുന്നു.


ചോരച്ചാലുകള്‍ നീന്തിക്കയറിയ കുട്ടിസഖാക്കള്‍ചോരയൊന്നും തിളപ്പിക്കാന്‍ പോയില്ല. അവരാകട്ടെ പിതൃശൂന്യമായ നിലപാടെടുക്കരുതെന്നു കരുതി, ഇതൊന്നുംശ്രദ്ധിക്കാതെ, പണപ്പെരുപ്പ്‌ നിരക്ക്‌ കണ്ട്‌ കണ്ണും തള്ളിയിരുന്നു. കാരണം നമ്മള്‍ പണ്ട്‌ പഠിച്ച ബാലപാഠം മറക്കരുതല്ലോ

"ഞമ്മണ്റ്റെ പാര്‍ട്ടി ചെയ്യുന്നതെല്ലാം നല്ലതിന്‌!, ചെയ്തതെല്ലാം നല്ലതിന്‌ ! ചെയ്യാനിരിക്കുന്നതും നല്ലതിന്‌!"

“ആരുടെ നല്ലതിന്‌” എന്നു ചോദിക്കരുത്‌.

അങ്ങനെ ചോദിച്ചാല്‍ ഞാനും നിങ്ങളും മാധ്യമസിന്‍ഡിക്കേറ്റിണ്റ്റെ വക്താക്കളായി മാറും. അതിനാല്‍ ജാഗ്രതൈ. നമുക്ക്‌ കണ്ണടച്ച്‌, സഖാക്കള്‍ക്ക്‌ ദീര്‍ഘായുസ്സുണ്ടാവാന്‍ പ്രാര്‍ത്ഥിക്കാം അല്ലേ !

Friday 6 June 2008

കാവിലേക്കൊരു യാത്ര

കുട്ടിക്കാലത്ത്‌ വീടിനടുത്തുള്ള കാവ്‌ ഞങ്ങളുടെയൊക്കെ പേടിസ്വപ്നമായിരുന്നു. കാവിനു സമീപം ഒരു ചെറിയകുടിലില്‍ കഴിഞ്ഞിരുന്ന, കാവിലെ പൂജകളുടെയൊക്കെ മേല്‍നോട്ടം വഹിച്ചിരുന്ന എച്ചൂട്ടിയമ്മ എന്ന അമ്മൂമ്മ ഞങ്ങള്‍ കുട്ടികളെ യക്ഷിയുടെ ഭയം ജനിപ്പിക്കുന്ന ധാരാളം കഥകള്‍ കൊണ്ട്‌ ആ കാവിനെ ഞങ്ങളുടെ ബാലികേറാമലയാക്കി മാറ്റി.

എങ്കിലും ഞങ്ങളുടെയൊക്കെ മനസ്സില്‍ കാവിനുള്ളില്‍ എങ്ങനെയും കയറണമെന്ന ഒരാഗ്രഹം ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. പക്ഷികളുടെയും മറ്റ്‌ ജീവികളുടെയും ആവാസകേന്ദ്രമായ കാവില്‍ ധാരാളം വിഷപ്പാമ്പുകളും ഉണ്ടെന്ന് എച്ചൂട്ടിയമ്മ പറഞ്ഞപ്പോള്‍ ഞങ്ങളുടെ ഉള്ള ധര്യം കൂടി ചോര്‍ന്നു പോയി.ആയിടക്കാണ്‌ ഞങ്ങളുടെ കൂട്ടത്തിലെ ധൈര്യശാലിയായ അപ്പു എന്തായാലും കാവിനുള്ളിലെ നാഗക്ഷേത്രം കാണാന്‍ പോകുന്നു എന്ന വിവരം ഞങ്ങളെ അറിയിച്ചത്‌. യക്ഷിയേയും പാമ്പിനെയും പറ്റി ഞങ്ങള്‍ ആവോളം പറഞ്ഞു അവനെ വിലക്കാന്‍ നോക്കിയെങ്കിലും അവണ്റ്റെ ചുണ്ണാമ്പ്‌-വെളുത്തുള്ളി പ്രയോഗത്തില്‍ ഞങ്ങളും അവണ്റ്റെ കൂടേ പോവാന്‍ തീരുമാനിക്കുകയായിരുന്നു. ചുണ്ണാമ്പ്‌ കയ്യില്‍ കരുതിയാല്‍ യക്ഷി ഒന്നും ചെയ്യില്ലെന്ന എച്ചൂട്ടിയമ്മയുടെ വിലയേറിയ അറിവും വെളുത്തുള്ളിയുടെ മണമുള്ള ഭാഗത്തേക്ക്‌ പാമ്പുകള്‍ വരില്ലെന്ന അപ്പുവിണ്റ്റെ വാദവും ഞങ്ങളുടെ സാഹസികസംഘത്തിന്‌ പ്രചോദനമേകി.


ഒരു തിങ്കളാഴ്ച ഞങ്ങള്‍ ഉച്ചസമയത്ത്‌ എല്ലാവരും ശാപ്പാട്‌ കഴിച്ച്‌ മയങ്ങുന്ന സമയം നോക്കി കാവിലേക്ക്‌ നടന്നു കയറി. കൈവെള്ളയില്‍ ചുണ്ണാമ്പും നിക്കറിണ്റ്റെ പോക്കറ്റില്‍ വെളുത്തുള്ളിയും കരുതി കാവിണ്റ്റെ കാണാപ്പുറങ്ങള്‍ തേടി ഞങ്ങള്‍ യാത്രയാരംഭിച്ചു. കുറച്ച്‌ ദൂരം പിന്നിട്ടപ്പോള്‍ വെളിയിലുള്ള ശബ്ദങ്ങളെല്ലാം പോയി. കാവിണ്റ്റെ നിഗൂഡതയില്‍ ചീവിടുകളുടെയും ഇതുവരെ കേട്ടിട്ടില്ലാത്ത ചില പക്ഷികളുടെയും ശബ്ദങ്ങളും ചെറിയ തണുപ്പും ഞങ്ങളില്‍ ഭയവും കുറച്ചൊരു രസവും പകര്‍ന്നു. കൂട്ടത്തില്‍ നടുക്കുണ്ടായിരുന്ന ഒരേയൊരു പെണ്‍കൊടി അമ്മു രാമനാമജപവും തുടങ്ങിയിരുന്നു. അതും കൂടി കേട്ടപ്പോള്‍ അപ്പുവിന്‌ അരിശം കൂടി. "അവളോട്‌ പല തവണ പറഞ്ഞതാ കൂടെ വരരുതരുന്ന്. " അമ്മു അതൊന്നു ശ്രദ്ധിക്കാതെ നാമജപം തുടര്‍ന്നു.



കാവിണ്റ്റെ നടുക്കുള്ള അമ്പലത്തിണ്റ്റെ സമീപമെത്തിയപ്പോള്‍ അപ്പു ഞങ്ങളോട്‌ എല്ലാവരും നടത്തം നിര്‍ത്താന്‍ ആവശ്യപ്പെട്ടു, ഞങ്ങള്‍ ബ്രേക്കിട്ടതുപോലെ നിന്നു. കരിയിലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം വീണ്ടുംകേട്ടപ്പോള്‍ ഞങ്ങള്‍ക്ക്‌ ഭയം വര്‍ദ്ധിച്ചു. "പാമ്പായിരിക്കും അത്‌"
നേതാവിനെപ്പോലെ അപ്പു അഭിപ്രായം പാസ്സാക്കിയപ്പോള്‍ ഞങ്ങള്‍ വെളുത്തുള്ളി കയ്യിലെടുത്ത്‌ ഞെവിടുവാന്‍ തുടങ്ങി. ശബ്ദം അടുത്തടുത്ത്‌ വന്നപ്പോള്‍ എല്ലാവരും അപ്പുവിണ്റ്റെ അടുത്തേക്ക്‌ അറിയാതെ തന്നെ നീങ്ങുവാന്‍ തുടങ്ങി. കരിയിലയുടെ ശബ്ദത്തോടൊപ്പം മണി കിലുങ്ങുന്ന ശബ്ദം കൂടി വരുവാന്‍ തുടങ്ങി. മണിയുടെ ശബ്ദം കേട്ട്‌ ഒരു കൂട്ടം കിളികള്‍ കൂട്ടത്തോടെ പറന്നപ്പോള്‍ അമ്മേ എന്ന്‌ വിളിച്ച്‌ അമ്മു കരഞ്ഞു. അപ്പു അമ്മുവിനെ തോളിലെടുത്തു.

"ആരും പേടിക്കരുത്‌ ഞാനില്ലേകൂടെ"
അപ്പു ഞങ്ങള്‍ക്ക്‌ ധൈര്യം പകര്‍ന്നു. മരങ്ങള്‍ക്കിടയിലൂടെ മണികെട്ടിയ രണ്ട്‌ കാലുകള്‍ മാത്രം കണ്ട്‌ തരിച്ചിരുന്ന ഞങ്ങള്‍ക്ക്‌ ആ രൂപത്തിണ്റ്റെ മറ്റു ഭാഗങ്ങള്‍ തുണിവച്ച്‌ മറച്ചിരുന്നതിനാല്‍ ഒട്ടും കാണാന്‍ കഴിയാതിരുന്നത്‌ ഏറെ ഭയംജനിപ്പിച്ചു. അപ്പു നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു, അപ്പുവിണ്റ്റെ കയ്യിലിരുന്ന അമ്മുവിണ്റ്റെ രാമനമ ജപം നേര്‍ത്ത്‌ നേര്‍ത്ത്‌ വരുന്നുണ്ടായിരുന്നു.



പെട്ടെന്ന് ആ രൂപം ശക്തിയോടെ നിലം പതിച്ചപ്പോള്‍ അപ്പുവിണ്റ്റെ സര്‍വ്വനിയന്ത്രണവും വിട്ടു. “ഓടിക്കോ” എന്നുച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട്‌ അപ്പു അമ്മുവിനെയും എടുത്തു സര്‍വ്വശക്തിയും എടുത്തോടി. കൂടെ ഓട്ടമത്സരത്തിലെന്നോണം ഞങ്ങളും. സാഹസികദൌത്യം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി വെളിയിലെത്തിയ ഞങ്ങള്‍ക്ക്‌ സ്വാഗതമേകിക്കൊണ്ട്‌ ഉച്ചവെയിലും തെളിഞ്ഞ ആകാശവും കാത്തിരിക്കുന്നുണ്ടായിരുന്നു.

വെള്ളമടിച്ച്‌ സമനിലതെറ്റി കാവിലെ പൂജാരിയണവിടെ മറിഞ്ഞ്‌ വീണു കിടന്നതെന്ന് പിന്നീട്‌ അറിഞ്ഞപ്പോഴും വീണ്ടും കാവിലേക്ക്‌ ഒരു യാത്രക്ക്‌ അപ്പുവിന്‌ പോലും ധൈര്യമില്ലായിരുന്നു, പിന്നെ‌ ഞങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ !

Thursday 22 May 2008

മനുഷ്യദൈവങ്ങളും രാഷ്ട്രീയക്കാരും പിന്നെ കുറെ മാധ്യമപുണ്യവാളന്‍മാരും

ആരാണ്‌ മനുഷ്യദൈവങ്ങളെ വളര്‍ത്തുന്നത്‌? ഇപ്പോള്‍ പത്രത്താളുകളുടെ മുന്‍പേജുകളില്‍ ആള്‍ദൈവങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ തൂലിക ചലിപ്പിച്ചുകൊണ്ടിരിക്കുന്നവരൊക്കെ പണ്ട്‌ ഈ ആള്‍സ്വാമികളുടെ ദിവ്യത്വത്തെ വാനോളം പുകഴ്ത്താനും, പുതിയ നിറം പിടിച്ച കെട്ടുകഥകള്‍ ഭാവനയിലൂടെ രചിച്ച്‌ ആള്‍സ്വാമിമാര്‍ക്ക്‌ വിശ്വാസികളെ ഉണ്ടാക്കികൊടുക്കുകയും ചെയ്തവരല്ലേ! പത്രവായന ഹരമാക്കിയ മലയാളികള്‍ അവരറിയാതെ തന്നെ ഇത്തരം അന്ധവിശ്വാസങ്ങള്‍ ജീവിതത്തിണ്റ്റെ ഭാഗമാക്കിയാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.

ചില ആള്‍ദൈവങ്ങള്‍ രാജ്യത്തേക്കാള്‍ വളര്‍ന്നുപോയതിനാല്‍ വഴിതെറ്റിയാണെങ്കില്‍ പോലും അന്വേഷണത്തിനുള്ള ഗ്രീന്‍ സിഗ്നല്‍ അവര്‍ക്കുനേരെ കാട്ടില്ലെന്ന്‌ കുറെയൊക്കെ നമുക്കും അറിയാം. സുനാമി മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്ത ദിവ്യതേജസ്സായ മാതാവ്‌ , സുനാമിക്ക്‌ കേന്ദ്രം അനുവദിച്ചതിനേക്കാള്‍ എത്രയോ ഇരട്ടി തുക ദുരിതാശ്വാസമായി നല്‍കിയപ്പോഴും നമ്മള്‍ അവരുടെ കരുണാവിലാസത്തില്‍ അലിഞ്ഞുചേര്‍ന്നുകൊണ്ട്‌ അവരുടെ സല്‍ക്കര്‍മ്മത്തിനെ പുകഴ്ത്താന്‍ മത്സരിക്കുകയായിരുന്നല്ലോ ? തീര്‍ച്ചയായും അവര്‍ ചെയ്തത്‌ സത്കര്‍മ്മം തന്നെ. നമ്മുടെ ജനപ്രതിനിധികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന കാര്യം അവര്‍ ചെയ്തല്ലൊ. പക്ഷെ ഇത്രയും വലിയ തുക നല്‍കാന്‍ ഒരു മനുഷ്യദൈവത്തിന്‌ കഴിയുന്നു എന്നു വെളിപ്പെടുമ്പോള്‍ സന്തോഷ്‌ മാധവന്‍മാര്‍ ധാരാളം ഇനിയും ഉണ്ടാവും ഈ സമൂഹത്തില്‍. കാരണം പ്രചോദനം എന്നത്‌ നമ്മളെ എന്തുചെയ്യാനും പ്രാപ്തരാക്കുമല്ലോ ?

മെയ്‌ അനങ്ങാതെ , ഭക്തിരസത്തിലൂടെ, പറ്റുമെങ്കില്‍ മുതുകാടിണ്റ്റെ മാജിക്ക്‌ അക്കാഡമിയില്‍ നിന്ന്‌ രണ്ടോ മൂന്നോ മാജിക്കുകള്‍ കൂടി വശത്താക്കിയശേഷം ഈ ഫീല്‍ഡിലിറങ്ങണമെന്നാണ്‌ പുതിയ തലമുറയോടുള്ള അപേക്ഷ. കാരണം ജോലിചെയ്യാതെ എങ്ങനെയെങ്കിലും കുറുക്കുവഴികളിലൂടെ പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങള്‍ തേടി അലയുന്ന ഇന്നത്തെ ചെറുപ്പത്തിന്‌ ഏറ്റവും നല്ല വഴി ഭക്തിമാജിക്ക്‌ ആണ്‌. അതാവുമ്പോള്‍ ധാരാളം വിഡ്ഡികളായ വിശ്വാസികളെയും പെട്ടെന്ന് കിട്ടും. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനേക്കാള്‍ നല്ലത്‌ ഇതല്ലേ ? ഒരു അന്വേഷണവും നേരിടേണ്ടി വരില്ല, പക്ഷേ രാജ്യത്തേക്കാള്‍വളര്‍ന്നിട്ടേ മറ്റ്‌ സൈഡ്ബിസിനസ്സുകളിലേക്ക്‌തിരിയാവൂ. ഇല്ലെങ്കില്‍ സന്തോഷ്‌ മാധവനെ പോലെ രക്തസാക്ഷിയാവാനാവും വിധി.

Monday 12 May 2008

ഇത്തവണ തോല്‍ക്കില്ല ,SSLC ക്ക്‌.

അപ്പുവും ചേട്ടനും മത്സരിച്ചാണ്‌ പരീക്ഷകളെഴുതാറ്‌ പ്രത്യേകിച്ചും SSLCപരീക്ഷ. ചേട്ടന്‍ അഞ്ചുവട്ടം എഴുതി എങ്ങനെയോ കഴിഞ്ഞ വര്‍ഷം തട്ടി വീണു. റിസള്‍ട്ട്‌ വന്നപ്പോള്‍ ജയിച്ചെന്നറിഞ്ഞ്‌ ബോധം കെട്ട ചേട്ടനെ അപ്പു ആശ്വസിപ്പിച്ച്‌ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്‌ 82ശതമാനം വിജയം മൊത്തത്തില്‍ ഉണ്ടെന്ന പത്ര വാര്‍ത്ത കേള്‍പ്പിച്ചായിരുന്നു. അതിനുശേഷം ബോധം തെളിഞ്ഞ ചേട്ടന്‍ ജയത്തിനു സഹായിച്ച കുറുക്കുവഴികള്‍ അപ്പോഴും പരീക്ഷയില്‍ തോറ്റമ്പി നില്‍ക്കുന്ന അനിയനോട്‌ പറഞ്ഞ്‌ കൊടുത്തു.

എല്ലാ ചോദ്യത്തിനും ഉത്തരം എഴുതണം ? ഇതായിരുന്നു ചേട്ടണ്റ്റെ ആവനാഴിയിലെ ആദ്യത്തെ അസ്ത്രം. അനിയനതിണ്റ്റെ ഗുട്ടന്‍സ്‌ മനസ്സിലായില്ല അപ്പു ചോദിച്ചു.

"അതെങ്ങനെ ? എല്ലാ ചോദ്യത്തിണ്റ്റെയും ഉത്തരം എഴുതാന്‍ കഴിയുമായിരുന്നെങ്കില്‍ ആദ്യം എഴുതുമ്പോള്‍ തന്നെ പാസ്സാവില്ലേ ?”
“അതല്ലട മണ്ടാ ഞാന്‍ ഉദ്ദേശിച്ചത്‌. എല്ലാ ചോദ്യവും ചോദ്യപേപ്പറിലുള്ളതുപോലെ പകര്‍ത്താന്‍ നോക്കുക. എന്തായാലും ഒരു നാലഞ്ച്‌ ചോദ്യം തെറ്റായിരിക്കും. ചോദ്യനമ്പരെഴുതിയാല്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കും തെറ്റായ ചോദ്യത്തിന്‌.”


ചേട്ടനിത്ര പെരുത്ത ബുദ്ധിയുണ്ടായിട്ടും SSLCപരീക്ഷാ ഇത്ര തവണ എഴുതേണ്ടി വന്നതെന്തുകൊണ്ടാണെന്നു മാത്രം അപ്പുവിനു മനസ്സിലായില്ല. പിന്നെ എല്ലാവര്‍ഷവും നിണ്റ്റെ വീട്ടില്‍ നിന്നാരെങ്കിലും പരീക്ഷ എഴുതാന്‍ കാണും എന്ന് കൂട്ടുകാരന്‍ കളിയാക്കിയതിണ്റ്റെ ക്ഷീണം അപ്പുവില്‍ വാശികേറ്റിയിട്ടുമുണ്ട്‌. ജേതാവായ ചേട്ടണ്റ്റെ ഉപദേശം സ്വീകരിച്ചും ശരീരത്തിണ്റ്റെ പല ഭാഗങ്ങളിലും അറിവ്‌ ഒളിപ്പിച്ച്‌ വച്ചും അപ്പു ഇത്തവണ പരീക്ഷ എഴുതിയിട്ടുണ്ട്‌. 92ശതമാനം വിജയിച്ചു എന്ന പത്രവാര്‍ത്തയില്‍ സന്തോഷിച്ച്‌ റിസള്‍ട്ടിനായി കാത്തിരിക്കുകയാണ്‌ അപ്പു. ഇത്തവണ പരീക്ഷാ ജയിച്ചിട്ടുവേണം കൂലിപ്പണിക്ക്‌ പോകുന്നത്‌ നിര്‍ത്താന്‍. അപ്പു മനസ്സിലോരോ കണക്കുകൂട്ടലുകളുമായി ഈ വര്‍ഷത്തെ റിസള്‍ട്ടിനായി കാത്തിരിക്കുകയാണ്‌. ചോദ്യ നമ്പര്‍ വൃത്തിയായി എഴുതിയിട്ടുള്ളഅപ്പു ജയിച്ചില്ലെങ്കില്‍ പിന്നെ ആര്‌ ജയിക്കാന്‍ അല്ലേ ?

Friday 9 May 2008

SSLC പരീക്ഷാ ഫലം ഈ മെയില്‍ വഴി(SSLC Results through E-mail)

Result In Your Mail Box എന്ന സംവിധാനം വഴി , SSLC യുടെ പരീക്ഷാഫലം സര്‍ക്കാരിണ്റ്റെ ഔദ്യോഗിക Webportal ആയ www.kerala.gov.in ലും Public Relationsണ്റ്റെ Websiteആയ www.prd.kerala.gov.in ലും C-Dit ണ്റ്റെ Website ആയ www.cdit.org ലും അറിയാം

പ്രത്യേകം തയ്യാറാക്കിയ പേജില്‍ രജിസ്റ്റര്‍ നമ്പരും , ഈ മെയില്‍ അഡ്രസ്സും രേഖപ്പെടുത്തിയാല്‍ പരീക്ഷാഫലം ഔദ്യോഗികമായി പുറത്തു വന്നാലുടന്‍ തന്നെ ആവശ്യപ്പെട്ട രജിസ്റ്റര്‍നമ്പരുകളുടെ പരീക്ഷാഫലം ഈ മെയില്‍ വിലാസത്തിലെത്തും.

Tuesday 6 May 2008

മനസ്സറിയിക്കുന്ന റിമോട്ട്‌

ഒരു റിമോട്ട്‌ വിചാരിച്ചാല്‍ അച്ഛന്‌ മകനെ നന്നായി മനസ്സിലാക്കുവാന്‍ സാധിക്കുമോ ? എങ്ങനെ എന്നാണ്‌ ചോദ്യമെങ്കില്‍ നമ്മുടെ കഥാനായകനായ മനുവിന്‌ അതിനുത്തരമുണ്ട്‌. അല്ലെങ്കില്‍ ലോകത്താദ്യമായി റിമോട്ടിലൂടെ അച്ഛന്‍ മകനെ മനസ്സിലാക്കിയത്‌ തന്നിലൂടെയാണെന്ന കുറ്റബോധം കുറച്ചൊന്നുമല്ല മനുവിനെ അലട്ടുന്നത്‌.

ഒരവധി ദിവസം എല്ലാചാനലുകളും മാറ്റി മാറ്റി അടിച്ചുകൊണ്ട്‌ നയനമനോഹരമായ ഗാനങ്ങള്‍ക്കുവേണ്ടിയോ, ത്രില്ലടിപ്പിക്കുന്ന Cricket/Football മത്സരങ്ങള്‍ക്കുവേണ്ടിയോ വിരലുകള്‍ റിമോട്ടില്‍ പതിഞ്ഞുകൊണ്ടിരുന്നപ്പോഴാണ്‌ ഒരു ചാനല്‍ മനുവിണ്റ്റെ കണ്ണുകള്‍ക്ക്‌ കുളിരേകി കടന്ന് വന്നത്‌. നമ്മള്‍ വിചാരിക്കുന്നതുപോലെ Familyടെലിവിഷനായ എഫ്‌.ടി.വിയൊന്നുമല്ലായിരുന്നു അത്‌.. പക്ഷെ സംഗതിയുടെ പടപ്പുറപ്പാട്‌ കണ്ടപ്പോള്‍ ഇതൊക്കെ കണ്ട്‌ തയക്കവും പയക്കവും ഉള്ള മനുഹാളിലെ കര്‍ട്ടന്‍ മുഴുവനായി പിടിച്ച്‌ മറച്ചിട്ടു. പെട്ടെന്നാരു വന്നാലും സംഗതി സ്ളിപ്പാവരുതല്ലോ ! ഹാളിലിരുന്നുകൊണ്ട്‌ അടുക്കളയിലെ റേഞ്ച്‌ നോക്കി. അമ്മച്ചി മീന്‍ വെട്ടുന്ന തിരക്കിലാണ്‌. ജനലിലൂടെ വെളിയിലേക്ക്‌ നോക്കി, കേന്ദ്രം പറമ്പില്‍ അധ്വാനത്തിലാണ്‌. "ടൈം തന്നണ്ണാ ടൈം " എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഉത്സാഹത്തോടെ മനു തണ്റ്റെ ഹോട്ട്‌ ചാനല്‍ Tune ചെയ്തു.
സംഗതി തുടങ്ങിയതേ ഉള്ളൂ. ആ സിനിമയിലെ ചൂടന്‍ രംഗങ്ങള്‍ കണ്ട്‌ കണ്ണ്‌ രണ്ടും തള്ളി ടീ വിയെ ചൂഴ്ന്നെടുത്തുകൊണ്ടിരുന്നപ്പോഴാണ്‌ പെട്ടെന്നാരോ നടന്നു വരുന്നതായി മനുവിന്‌ തോന്നിയത്‌.വെപ്രാളത്തിന്‌ റിമോട്ടെടുത്ത്‌ അണ്ണന്‍ ഞെക്കടാ ഞെക്ക്‌. റിമോട്ട്‌ പിണങ്ങിയതാണെന്ന് മനുവിന്‌ മനസ്സിലായില്ല. അച്ഛന്‍ നടന്നുവന്നപ്പോള്‍ കണ്ട കാഴ്ച കോഴിപ്പോര്‌ പോലുള്ള ചുംബനയുദ്ധമാണ്‌. ഇതിനിടയില്‍ പാവം മനു ഒരു നൂറുവട്ടം റിമോട്ടില്‍ ഞെക്കിയിട്ടുണ്ടായിരിക്കണം. പക്ഷേ എന്തു ഫലം, റിമോട്ട്‌ ചതിയന്‍ ചന്തുവിനേക്കാള്‍ ക്രൂരനായി പെരുമാറുകയാണ്‌.

അച്ഛന്‍ ഒന്നും മിണ്ടാതെ മുറിയിലേക്ക്‌ കയറിപ്പോകുന്നത്‌ കണ്ട്‌ മനു അക്ഷമനായി ടി. വി യിലേക്കും റിമോട്ടിലേക്കും നോക്കി. ചുംബനരംഗം പര്യവസാനിച്ചിരിക്കുന്നു. അച്ഛണ്റ്റെ മുഃഖത്തെങ്ങനെ ഇനിനോക്കും എന്നാലോചിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ രണ്ട്‌ ബാറ്ററിയുമായി പിതാമഹന്‍ വീണ്ടും അവതരിച്ചത്‌.

"ദാ ഇതെടുത്ത്‌ റിമോട്ടിലിട്ടിട്ട്‌ പഴയതങ്ങ്‌ കളഞ്ഞേക്കൂ. ഇനി എനിക്കു പകരം നിണ്റ്റമ്മയെങ്ങാനും വന്നാലോ ? മോശമല്ലേ ?"

മനു വിളറി ചിരിക്കാന്‍ ശ്രമിച്ചു, പക്ഷെ എത്ര ശ്രമിച്ചിട്ടും അതിനു കഴിയുന്നില്ല.
Control പോയവണ്റ്റെ കയ്യിലിരുന്നു റിമോട്ട്‌,
കംട്രോളില്ലാതെ ചിരിക്കുന്നുണ്ടായിരുന്നു.

Saturday 3 May 2008

ഉരുളക്കുപ്പേരി(നര്‍മ്മം)

ചില Interview കള്‍ ഉദ്യോഗാര്‍ത്ഥികളുടെ ഉരുളക്കുപ്പേരി പോലുള്ള മറുപടി കൊണ്ട്‌ തന്നെ ശ്രദ്ധേയമാണ്‌. ചില Interview പാനലുകളില്‍ വളരെ irritated ആയി, തനി മലയാളത്തില്‍ പറഞ്ഞാല്‍ ചൊറിയാന്‍ വേണ്ടി ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരാള്‍ ഉണ്ടാവും. മിക്കവാറും അയാല്‍ ഒരു Psychiatrist ആയിരിക്കും. ഇത്തരം irritated questions കേട്ട്‌ നമ്മളുടെ മനോവീര്യം തകരുന്നുണ്ടോ എന്നറിയാനാണ്‌ ഇക്കൂട്ടരുടെ ശ്രമം.

എണ്റ്റെ ഒരു കൂട്ടുകാരണ്റ്റെ Interviewവില്‍ കേട്ടാല്‍ നമ്മുടെ സമനില തെറ്റുന്ന ഒരു ചോദ്യം വന്നു. ചോദ്യം ഇതായിരുന്നു.

“If I will say your mother is a Prostitute, how will you react ?”

അവണ്റ്റെ ഉത്തരം കേട്ട്‌ പാനല്‍ മെമ്പേഴ്സും ചോദ്യകര്‍ത്താവും കൈയ്യടിച്ചു.

“Yes sir, surely I agree with you. My mother is a Prostitute, but her only CUSTOMER is MY DAD “


എങ്ങനെയുണ്ട്‌ മറുപടി ?

Thursday 1 May 2008

ഹര്‍ത്താല്‍ പാരഡി(നര്‍മ്മം)

ദാ വീണ്ടും ഒരു ഹര്‍ത്താല്‍ കേരളത്തിലേക്ക്‌.
പണ്ടൊന്നു ബ്ളോഗിയ "ഹര്‍ത്താല്‍ പാരഡി" ഈ പ്രത്യേക ഹര്‍ത്താല്‍ ദിവസത്തിനു വീണ്ടും സമര്‍പ്പിക്കുന്നു.


"ഹര്‍ത്താല്‍ തന്നെ ജീവിതം

ഹര്‍ത്താല്‍ തന്നെ അമൃതം

ഹര്‍ത്താല്‍ പൂര്‍ണമായാല്‍

മൃതിയേക്കാള്‍ ഭയാനകം "



"കണ്ടു കണ്ടങ്ങിരിക്കും ദിനങ്ങളെ

ഹര്‍ത്താലാക്കി മാറ്റുന്നതും ചിലര്‍

രണ്ടുമൂന്നാലുഹര്‍ത്താലു കൊണ്ടിവര്‍

മണ്ടരാക്കുന്നുനമ്മളെയെപ്പോഴും"



"ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ഹര്‍ത്താല്‍ ഞരമ്പുകളില്‍"




"നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍

ഹര്‍ത്താല്‍ വാരിധി നടുവില്‍ ഞാന്‍

ഹര്‍ത്താലില്‍ നിന്നും കരകേറ്റീടണേ

തിരുകൊച്ചി വാഴും കോടതിയെ."

Monday 28 April 2008

പേനയും പെന്‍സിലും(കൊച്ചുകഥ)

ഒരിക്കല്‍ ഒരു പേന പെന്‍സിലിനെ കളിയാക്കി

" എണ്റ്റെ കഴിവിണ്റ്റെ പകുതിപോലും നിനക്കില്ല. നിണ്റ്റെ അഗ്രഭാഗം വളരെ ദുര്‍ബലവും ഒന്നു താഴെ വീഴുമ്പോള്‍ തന്നെ ആയുസ്സറ്റ്‌ പോകുന്നവനുമാണ്‌ നീ. നിണ്റ്റെ എഴുത്തിനോ ഒരു ഭംഗിയുമില്ല, എണ്റ്റത്ര തെളിച്ചവുമില്ല. നിന്നേക്കാള്‍ വിലകൂടിയവനുമായ എനിക്ക്‌ നിന്നോട്‌ സഹതാപം തോന്നുന്നു, ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണ്‌"
ഇതെല്ലാം കേട്ടുകൊണ്ട്‌ നമ്മുടെ പെന്‍സില്‍ മിണ്ടാതെ , തണ്റ്റെ ദൌര്‍ബല്യങ്ങളെ പറ്റി ഓര്‍ത്ത്‌ വിഷമിച്ചിരുന്നു

അപ്പോഴാണ്‌ കൂട്ടുകാരനുമൊത്ത്‌ പേനയുടെ ഉടമസ്ഥനായ പയ്യന്‍ മുറിയിലേക്ക്‌ കയറിവന്നത്‌.

"അളിയാ ഇനി അങ്ങോട്ട്‌ project Workഉം Drawings ഉം തന്നെ . അതിനാല്‍ നമ്മുടെ പെന്‍സില്‍ തന്നെ ശരണം"
എന്നിട്ട്‌ അവന്‍ പെന്‍സിലെടുത്ത്‌ കൂട്ടുകാരനോടായി പറഞ്ഞു.

"എനിക്ക്‌ ഈ പെന്‍സില്‍ ഒരു ഐശ്വര്യമാ. ഇതുകൊണ്ട്‌ വരച്ചിട്ടുള്ള എല്ലാDrawingngsനും എനിക്ക്‌ 90ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക്‌ കിട്ടിയിട്ടുണ്ട്‌. "

ഇതൊക്കെ കേട്ട്‌ ഒരു പൊട്ടനെ പോലെ പേന മിണ്ടാതിരുന്നു. ഇപ്പോള്‍ തന്നെ പുകഴ്ത്തുമെന്ന് കരുതി അവന്‍ അഹങ്കാരത്തോടെ ഞെളിഞ്ഞു നിന്നു. പയ്യന്‍ പേനയെടുത്ത്‌ കൂട്ടുകാരനോട്‌ പറഞ്ഞു.
"ഈ പേനയും നല്ല ഉഗ്രന്‍ പേനയാ"

പേന നടുനിവര്‍ത്തി ഞെളിഞ്ഞുകൊണ്ട്‌പെന്‍സിലിനെ പുച്ഛത്തോടെ നോക്കി

"പക്ഷേ ഇപ്പോള്‍ ഇതില്‍ പഴയതുപോലെ മഷി ഇറങ്ങുന്നില്ല. മാത്രവുമല്ല ഇതിപ്പോള്‍ പഴയ ഫാഷനാണ്‌.എനിക്ക്‌ മാമന്‍ ഒരു പുതിയ ഫോറിന്‍ പേന തന്നിട്ടുണ്ട്‌. അതിനാല്‍ ഞാന്‍ ഇതു കളയുകയാണ്‌"

പേന ആ പയ്യണ്റ്റെ കയ്യിലിരുന്നു ഞെരിപിരികൊണ്ടു. ഫ്ളാറ്റിലെ ജനലുകള്‍ക്കിടയിലൂടെ അത്‌ താഴെയുള്ള റോഡില്‍ വന്നു വീണതും ഏതോ വാഹനം അതിവേഗം അതിണ്റ്റെ കഥ കഴിച്ചതും നിമിഷനേരങ്ങള്‍ക്കുള്ളിലായിരുന്നു. പഴയ പേനയുടെ സ്ഥാനത്ത്‌ ഫോറിന്‍പേന സ്ഥലം പിടിച്ചു. അവന്‍ കാഴ്ചയില്‍ അതി സുന്ദരനായിരുന്നു. തൊട്ടടുത്ത്‌ പെന്‍സിലിനെ കണ്ട അവന്‍ ആഹ്ളാദത്തോടെ പറഞ്ഞു.

"ഹോ കുറെ കാലം കൂട്ടുകാരെ ആരെയും കാണാതെ ആ നശിച്ച പാക്കറ്റിനുള്ളില്‍ ഞെരിപിരി കൊള്ളുകയായിരുന്നു. എന്തായാലും ഇനിയുള്ള കാലം നമുക്ക്‌ പായാരം പറഞ്ഞുകൊണ്ടിവിടിരിക്കാം"
അതുകേട്ട്‌ പെന്‍സിലിണ്റ്റെ മനസ്സ്‌ നിറഞ്ഞു. ആ നല്ല ചങ്ങാതിയുടെ സാമിപ്യം അവനില്‍ ഒരു പുതിയ ഉണര്‍വുണ്ടാക്കിയിരുന്നു.

Saturday 26 April 2008

ശ്രീശാന്തിനെ ഹര്‍ഭജന്‍ തല്ലി. (Harbhajan Slaps Sreesanth)


ഹര്‍ഭജന്‍ തല്ലിയതില്‍ കരയുന്ന ശ്രീശാന്ത്‌, ആശ്വസിപ്പിക്കുന്ന V.R.V. സിംഗും, നടി പ്രീതി സിന്റയും

IPL പൂരം പൊടിപൊടിക്കുകയാണ്‌. ബാറ്റുകൊണ്ടുള്ള തല്ലുകള്‍ കൊണ്ട്‌ അവശരാകുന്ന ബൌളര്‍മാരുടെ ദയനീയ ഭാവങ്ങള്‍ കണ്ട്‌ മടുത്ത cricketപ്രേമികള്‍ക്ക്‌ ഇന്നലെ നടന്ന മൊഹാലി ടീമും മുംബൈടീമും തമ്മിലുള്ള മത്സരംകൌതുകം ജനിപ്പിക്കുന്നതായി. മത്സരശേഷം മൊഹാലിടീമംഗമായ ശ്രീശാന്ത്‌, മുംബൈ ക്യാപ്റ്റന്‍ കൂടിയായ ഹര്‍ഭജന്‍ സിംഗിന്‌ കൈകൊടുത്ത്‌ പിരിയുന്ന വേളയില്‍ “HARD LUCK”എന്ന് പറഞ്ഞതാണ്‌ ഭാജിയെ പ്രകോപിപ്പിച്ചത്‌. മത്സരശേഷം ശ്രീ പൊട്ടിക്കരയുന്നത്‌ കണ്ട്‌ ടീമംഗങ്ങള്‍ ആശ്വസിപ്പിക്കാന്‍ എത്തിയതോടെയാണ്‌ ഹര്‍ഭജന്‍ ശ്രീയെ മുഃഖത്ത്‌ തല്ലിയെന്ന വാര്‍ത്ത പുറത്ത്‌ വരുന്നത്‌. മൊഹാലി ടീം ക്യാപ്റ്റന്‍, യുവരാജ്‌ സിംഗും, മൊഹാലിടീമിണ്റ്റെ ഉടമ പ്രീതി സിന്റയുംശ്രീ യെ ആശ്വസിപ്പിക്കാന്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു. സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി യുവരാജ്‌ രംഗത്തെത്തിയിട്ടുണ്ട്‌.ഹര്‍ഭജന്‍ ഡ്രസ്സിംഗ്‌ റൂമിലെത്തി ശ്രീയോട്‌ മാപ്പ്‌ പറഞ്ഞതായും വാര്‍ത്തകളുണ്ട്‌.

ഹര്‍ഭജന്‍ ചെയ്തത്‌ ശരിയായില്ലെന്നും ക്രിക്കറ്റില്‍ ഒരിക്കലും ഇത്‌ സംഭവിച്ചുകൂടാ എന്നും പറഞ്ഞ യുവി ,ഹര്‍ഭജണ്റ്റെ ഈ വൃത്തികെട്ട പെരുമാറ്റത്തിനെതിരെ പരാതി നല്‍കിയേക്കാനും സാധ്യതയുണ്ട്‌.എന്തായാലും വാദിയും പ്രതിയും മര്യാദകെട്ട പെരുമാറ്റങ്ങള്‍കൊണ്ട്‌ കളിക്കളത്തില്‍ പ്രശസ്തരാണെങ്കിലും ഹര്‍ഭജന്‍ കാട്ടിയത്‌ ചെറ്റത്തരമെന്നേ പറയാനാവൂ. അതുപോലെ ശ്രീക്കും ഇതൊരു പാഠമാവുന്നതും നല്ലതായിരിക്കും. ഹര്‍ഭജനെ ശേഷിക്കുന്ന മത്സരങ്ങളില്‍നിന്നും പുറത്താക്കാനുള്ള തണ്റ്റേടംBCCIകാട്ടണം, ഇല്ലെങ്കില്‍ ഇയാള്‍ Indian Cricketന്‌ ഇനിയും ചീത്തപേരുണ്ടാക്കും.

Wednesday 23 April 2008

കമ്പ്യുട്ടറിണ്റ്റെ ടാസ്ക്ക്‌ ബാറില്‍ പേരു ചേര്‍ക്കാനുള്ള എളുപ്പവഴി. (Make your name appear on the task bar of your computer)

Control Panel-->Regional and Language Settings എടുക്കുക.


അതിനുശേഷം Customize ല്‍ Click ചെയ്യുക


അതില്‍ നിന്നും time എന്ന ടാബ്‌ Select ചെയ്യുക

Time ണ്റ്റെ format h:mm:ss:tt (Hour , Minute Second , Time)
ആണെന്ന് ഉറപ്പ്‌ വരുത്തുക.

അതിനുശേഷം AMഎന്ന symbol നു നേരെ നിങ്ങളുടെ പേര്‌ ടൈപ്പ്‌ ചെയ്യുക.

PMഎന്ന symbol നു നേരെ നിങ്ങളുടെ പേര്‌ വീണ്ടും ടൈപ്പ്‌ ചെയ്യുക


ഇനി Apply യില്‍ click ചെയ്തിട്ട്‌ Ok ചെയ്യൂ. എന്നിട്ട്‌ ടാസ്ക്ക്‌ ബാറിണ്റ്റെ വലത്‌ ഭാഗത്തേക്ക്‌ നോക്കൂ നമ്മളുടെ പേരു അവിടെ Display ചെയ്തിരിക്കും.

Try it now and enjoy.

Tuesday 15 April 2008

ശ്രീനിവാസനും കോപ്പിയടി വീരനോ ?



കഴിഞ്ഞവര്‍ഷത്തെ ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ്‌കരസ്ഥമാക്കിയ “കഥ പറയുമ്പോള്‍”എന്നസിനിമയുടെ കഥ പറഞ്ഞത്‌ ശ്രീനിവാസനാണെന്നായിരുന്നു ഇതുവരെ എല്ലാവരും വിശ്വസിച്ചിരുന്നത്‌. എന്നാല്‍ ആ കഥ സത്യചന്ദ്രന്‍ എന്ന ഒരു കവിയുടെ തൂലികയില്‍ നിന്നും പിറവിയെടുത്തതെന്ന വാര്‍ത്ത ജന്‍മഭൂമി പത്രത്തില്‍.(April -13 ജന്‍മഭൂമി ദിനപത്രം വാരാദ്യം., ലേഖകന്‍:എം. കെ രമേഷ്കുമാര്‍ ) തമിഴിലേക്ക്‌ രജനിയെ നായകനാക്കി എടുക്കാന്‍ ഉദ്ദേശിക്കുന്ന ഈ സിനിമയുടെ കഥ സത്യത്തില്‍ താന്‍ എഴുതിയതാണെന്നും പറഞ്ഞ്‌ സത്യചന്ദ്രന്‍ രജനിക്ക്‌ കത്തെഴുതിയിരിക്കുന്നു.




ഹരിതം ബുക്സിണ്റ്റെ Proof Reader ആയിപ്രവര്‍ത്തിക്കവെ , ഏതാണ്ട്‌ ഒന്നര വര്‍ഷം മുമ്പ്‌, കണ്ണൂര്‍ കൈരളി ബുക്സിണ്റ്റെ ചെയര്‍മാനും നടനും സംവിധായകനുമായിരുന്ന ശ്രീനിവാസനോട്‌ സത്യന്‍ “കഥ പറയുമ്പോള്‍” എന്നതിണ്റ്റെ വണ്‍ലൈന്‍ ഫോണിലൂടെ പറയുകയുണ്ടായി. ഒരു ദിവസം രാത്രിയില്‍ ശ്രീനിയോട്‌ പറഞ്ഞ ഈ കഥ ശ്രീനിക്ക്‌ വളരെയധികം ഇഷ്ടപ്പെട്ടു.പരിയാരം മെഡിക്കല്‍ കോളേജില്‍ താന്‍ ഉടനെ വരുമെന്നും അപ്പോള്‍ കൈരളിയില്‍നിന്ന് കഥ വാങ്ങാമെന്നും പറഞ്ഞുവത്രേ. പറഞ്ഞ പ്രകാരം സത്യന്‍ കഥ ഏല്‍പ്പിച്ചു.പിന്നീട്‌ ശ്രീനിവാസനെ വിളിച്ച്‌ കഥ കിട്ടിയെന്ന് ഉറപ്പുവരുത്തി. അതിനിടെ സത്യണ്റ്റെ ചേട്ടന്‍ബൈക്കപകടത്തില്‍ പരിക്കേറ്റതോടെ, പ്രാരാബ്ധം പൊറുതിമുട്ടിച്ചസത്യന്‍ കഥയെല്ലാം താത്കാലികമായി മറന്നു.


“കഥ പറയുമ്പോള്‍”എന്ന ടൈറ്റിലില്‍ തന്നെ ശ്രീനിയുടെ സിനിമ റിലീസ്‌ ചെയതപ്പോള്‍ സത്യന്‍ വടകരയില്‍ പോയി സിനിമ കണ്ടു.കഥ തണ്റ്റേത്‌ തന്നെ. പക്ഷെ പേരു മാത്രമില്ല. കഥയും തിരക്കഥയുമെല്ലാം ശ്രീനിവാസന്‍ തന്നെ. തുടര്‍ന്നുംശ്രീനിയെ വിളിച്ചു പലപ്പോഴായി. എല്ലായ്പ്പോഴും പലതും പറഞ്ഞ്‌ അദ്ദേഹം ഒഴിഞ്ഞു മാറി. പോലീസില്‍ പരാതി നല്‍കി. പക്ഷേ ഡോക്യുമെണ്റ്ററി എവിഡന്‍സില്ലാത്തതിനാല്‍ ഒന്നിനും പുരോഗതിയുണ്ടായില്ല. 2003- ല്‍ സത്യണ്റ്റെ പേരില്‍ വെള്ളിനക്ഷത്രം സിനിമാവരികയില്‍ “കഥ പറയുമ്പോള്‍”എന്ന പേരില്‍ വന്ന വണ്‍ലൈന്‍, Documentary Evidence ആക്കി നിയമപരമായി മുന്‍പോട്ട്‌ നീങ്ങാന്‍ കൂട്ടുകാര്‍ നിര്‍ബന്ധിക്കുന്നു. അതനുസരിച്ച്‌നിയമപരമായി തന്നെ ഈ മോഷണത്തെ നേരിടാന്‍ സത്യന്‍ തീരുമാനിച്ചിരിക്കുന്നു. 41 വയസ്സുള്ള കവിയും കഥാകാരനുമായ ഈ അര്‍ധപട്ടിണിക്കാരന്‍ പെങ്ങളുടെ ഓഹരിയില്‍ കിട്ടിയ അഞ്ച്സെണ്റ്റ്‌ ഭൂമിയിലെ രണ്ട്‌ മുറിയുള്ള ഓടിട്ട വീട്ടില്‍ താമസിക്കുന്നു. ദിവസം 50രൂപ കിട്ടിയാല്‍ സന്തുഷ്ടനാവുന്ന ഈ മനുഷ്യന്‍ നുണപരിശോധനക്ക്‌ വരെ തയ്യാറാണെന്ന് പറയുമ്പോള്‍ നമ്മുടെ സിനിമാ വിഗ്രഹങ്ങളുടെ മുഃഖം മൂടി അഴിഞ്ഞുവീഴുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മണിച്ചിത്രത്താഴിണ്റ്റെ കഥയുടെ കാര്യത്തില്‍ മധുമുട്ടത്തെ ഒഴിവാക്കി തമിഴിലും ഹിന്ദിയിലും അതിണ്റ്റെ കഥയുടെ പകര്‍പ്പവകാശത്തിണ്റ്റെ പണം സൂത്രത്തിലൂടെ തട്ടിയെടുക്കാന്‍ നടന്ന ശ്രമം ഫാസില്‍ എന്ന സംവിധായകനു നല്‍കിയ പേരുദോഷം ശ്രീനിവാസന്‍ മറന്നിട്ടുണ്ടാവില്ലല്ലോ ? അതോ സിനിമാക്കാരെല്ലാം മോഷണം ഒരു കലയാക്കാനുള്ള ശ്രമത്തിലാണോ ?

Sunday 13 April 2008

ചില നേരമ്പോക്കുകള്‍

സാംസ്ക്കാരിക നായകര്‍ = വിവാദങ്ങളില്‍ തല വച്ച്‌, വിവരക്കേടുകള്‍ ബുദ്ധിജീവിയുടെ ജാടയോടെ എഴുന്നള്ളിച്ച്‌, പത്രങ്ങളില്‍ തങ്ങളുടെ പേര്‌ എത്ര തവണ വന്നിട്ടുണ്ടെന്ന് കണക്കെടുത്ത്‌ അഭിമാനത്തോടെ ജീവിക്കുന്ന അപൂര്‍വ്വം ചിലര്‍.



ചിക്കുന്‍ ഗുനിയ = ഇപ്പോള്‍ പടര്‍ന്ന് പിടിച്ച്‌ കൊണ്ടിരിക്കുന്ന എല്ലാ പനികള്‍ക്കും,സന്ധിവേദനകള്‍ക്കും കാരണമായി ഡോക്ടര്‍ക്ക്‌ പറയാനുള്ള ഏക മറുപടി.



കോപ്പിയടി = ഒരു പുസ്തകത്തില്‍ നിന്ന് വള്ളിപുള്ളിവിസര്‍ഗ്ഗം വിടാതെ പകര്‍ത്തുന്ന മോശം പണി.

ഗവേഷണം = നിരവധി പുസ്തകങ്ങളില്‍ നിന്ന് അരികും മൂലയും വള്ളിപുള്ളിവിസര്‍ഗ്ഗം വിടാതെ പകര്‍ത്തി മനോഹരമായി എഡിറ്റ്‌ ചെയ്യുന്ന മാന്യമായ പണി.




വിവാദങ്ങള്‍ = വികസന പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാന്‍ രാഷ്ട്രീയക്കാരും മാധ്യമങ്ങളും പ്രയോഗിക്കുന്ന അവസാനത്തെ ആയുധം



നോബെല്‍ സമാധാന സമ്മാനം = ഗാന്ധിക്ക്‌ കൊടുക്കാത്തതും ഹിറ്റ്ലറിന്‌ കിട്ടാത്തതുമായ അമൂല്യ പുരസ്ക്കാരം

Saturday 12 April 2008

“ജോലി കിട്ടാന്‍ പരിശ്രമം ജോലി കിട്ടിയാല്‍ വിശ്രമം” (Short Story)

രാവിലെ പത്രം മുഴുവന്‍ വായ്ച്ചുതീര്‍ത്ത്‌ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സമയം പത്തര. അയാള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇന്ന്‌ താന്‍ പതിവിലും അര മണിക്കൂറ്‍ നേരത്തെയാണല്ലോ ? ഓഫീസിലേക്കുള്ള യാത്രക്കിടയില്‍ പരിചയക്കാരാരെയും വെറുതെ വിട്ടില്ല. എല്ലാവരോടും മനസ്സ്‌ നിറയെ സംസാരിച്ച്‌ ആരെയും വെറുപ്പിക്കാതെ ഓഫീസിലെത്തിയപ്പോള്‍ സമയം പതിനൊന്നേ കാല്‍. അയാള്‍ക്ക്‌ അയാളോട്‌ തന്നെ വലിയ ബഹുമാനം തോന്നി കാരണം അതു വരെ ആരും ഓഫീസില്‍ എത്തിയിട്ടില്ലായിരുന്നു. അറ്റെന്‍ഡന്‍സ്‌ രജിസ്റ്ററില്‍ അയാള്‍ ആത്മാഭിമാനത്തോടെ ഒപ്പിട്ടു. അതിനുശേഷം സീറ്റില്‍ വന്നിരുന്നപ്പോഴാണ്‌ പതിവ്‌ ചായയുടെ കാര്യം മനസ്സിലേക്കൊടിയെത്തിയത്‌. കൂട്ടിനാരെയും കിട്ടാത്ത ദേഷ്യത്തില്‍ അയാള്‍ ഓഫീസിലെ ഫോണ്‍ കയ്യിലെടുത്ത്‌ അര മണിക്കുറോളം ദൂരെയുള്ള അളിയനുമായി സംസാരിച്ച്‌കൊണ്ടിരുന്നപ്പോള്‍ അയാളുടെ സഹവര്‍ക്കന്‍മാരില്‍ ഒരാള്‍ എത്തി. "ഞാന്‍ ചായ കുടിക്കാന്‍ പോകുന്നു. വരുന്നുണ്ടോ ?"

വിളി കേട്ട പാതി അയാള്‍ ചായക്കടയിലേക്ക്‌ തിരിക്കുന്നു. അവിടെ വച്ച്‌ അന്ത്യകൂദാശയെപ്പറ്റിവിശദമായ ചര്‍ച്ച. ഓഫീസിലെത്തിയപ്പോള്‍ അയാള്‍ നന്നേ അവശനായിരുന്നു. ഫാന്‍ ഫുള്‍സ്പീഡിലിട്ടുകൊണ്ട്‌ ഒരാഴ്ച്ചയായി മേശപ്പുറത്തിരുന്ന ഫയലിന്‍മേല്‍ തല വച്ച്‌ അയാള്‍ സ്വസ്ഥമായി ഉറങ്ങി. സമയം ഒരു മണിയായപ്പോള്‍ സഹവര്‍ക്കന്‍മാരുടെ ബഹളം കൊണ്ടാവാം അയാള്‍ ഉണര്‍ന്നു. വിശപ്പിണ്റ്റെ വിളി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അയാള്‍ ഭക്ഷണം കഴിച്ച്‌കൊണ്ടിരുന്നപ്പോഴാണ്‌ Day & Night Cricket Match നെ പ്പറ്റി ഓര്‍മ്മ വന്നത്‌ . ഹാഫ്‌ ഡേ ലീവ്‌ ഒരു പ്രഹസനം പോലെ എഴുതിവച്ചിട്ട്‌ അയാള്‍ വീട്ടിലേക്ക്‌ തിരിച്ചു അയാളുടെ മനസ്സിലാകെ Toss നെ ക്കുറിച്ചുള്ള ടെന്‍ഷന്‍ ആയിരുന്നു.


ഗുണപാഠം

ഒരു ഹര്‍ത്താല്‍ വന്നാല്‍ ഗവന്‍മെണ്റ്റിന്‌ ഒരു കോടി ലാഭം

Thursday 10 April 2008

Windows XP യിലെ അനാവശ്യഫയലുകള്‍ നീക്കം ചെയ്യാന്‍(How to remove unwanted files in XP)

വിന്‍ഡോസ്‌ എക്സ്‌. പി യില്‍ prefetch എന്ന ഒരു സംവിധാനം ഉണ്ട്‌. നമ്മള്‍ അടുത്തസമയത്ത്‌ ഉപയോഗിച്ച എല്ലാ പ്രോഗ്രാമുകളുടെയും Shortcut കള്‍ prefetch എന്ന Folder ലാണ്‌ വന്നു ചേരുന്നത്‌. ഈ Folder വളരെ പഴയ പ്രോഗ്രാമുകള്‍കൊണ്ട്‌ നിറഞ്ഞിരിക്കും അതിനാല്‍ തന്നെ Windows install ചെയ്തിരിക്കുന്ന C-Drive ല്‍ കുറെയധികം സ്പേസ്‌ ഇത്തരം ഫയലുകള്‍ കൊണ്ട്‌ നിറഞ്ഞ prefetch ഉള്‍ക്കൊണ്ടിരിക്കും അതിനാല്‍ prefetch ലുള്ള contents ഇടക്കിടെ നീക്കം ചെയ്യുന്നത്‌ സിസ്റ്റത്തിണ്റ്റെ performance മെച്ചപ്പെടാന്‍ സഹായിക്കും അതിനായി
Start----> Run-----> prefetch എന്നു Type ചെയ്യുക.

എന്നിട്ട്‌ Control+A പ്രസ്സ്‌ ചെയ്ത്‌ എല്ലാ ഐറ്റംസും select ചെയ്യുക. എന്നിട്ട്‌ അവ delete ചെയ്ത്‌ C-Driveണ്റ്റെ സ്പേസ്‌ കൂട്ടുക. അതു വഴി സിസ്റ്റത്തിണ്റ്റെ performance മെച്ചപ്പെടുത്തൂ.

Tuesday 8 April 2008

മൊബൈലുംകംഫര്‍ട്ട്‌ സ്റ്റേഷനും (നര്‍മ്മം)

അതിയായ വെപ്രാളത്തില്‍ ഒരാള്‍ Comfort Station ലേക്ക്‌ കയറുക എന്നാല്‍ അയാളുടെ വെപ്രാളത്തിണ്റ്റെ തീവ്രത നമുക്കെല്ലാവര്‍ക്കും മനസ്സിലാകും, കാരണം ജീവിതത്തിലൊരിക്കലെങ്കിലും നമ്മള്‍ അതനുഭവിച്ചിട്ടുണ്ടാകുമല്ലോ . എന്തായാലും നമ്മുടെ രതീഷ്‌ കംഫര്‍ട്ട്‌ സ്റ്റേഷനില്‍ കയറി മരണവെപ്രാളത്തോടെ സംഭവം ഏതാണ്ട്‌ തുടങ്ങിയപ്പോഴാണ്‌ അപ്പുറത്തെ റൂമില്‍ നിന്നൊരു ചോദ്യം

"ഹലോ ആശാനെ എങ്ങനെയുണ്ട്‌"

പരിചയമില്ലാത്ത ആളിനോട്‌ കക്കൂസിലെ കാര്യം പറയേണ്ട ആവശ്യമില്ലാത്തതിനാല്‍ രതീഷ്‌ ഒന്നും മിണ്ടാതെ ഇരുന്നു. വിണ്ടും ചോദ്യം.

"ഹലോ കേള്‍ക്കുന്നില്ലെ എങ്ങനെയുണ്ട്‌"

അടുത്ത റൂമില്‍ സാധിച്ചുകൊണ്ടിരിക്കുന്നവണ്റ്റെ ചോദ്യം വീണ്ടും.

"കുഴപ്പമില്ല" രതീഷ്‌ ആശ്വാസത്തോടെ പറഞ്ഞു.

"സംഭവം നന്നായി പോകുന്നുണ്ടോ ?

"എല്ലാം നന്നായി പോയി വയറൊഴിഞ്ഞു. , അവിടെയോ ?"

ഉടനെ വന്ന മറുപടി കേട്ട്‌ രതീഷിണ്റ്റെ വയറു നിറഞ്ഞു.

"എടേ മച്ചൂ ഞാന്‍ നിന്നെ പിന്നെ വിളിക്കാടെ. ഇവിടെ നിന്നോട്‌ ചോദിക്കുന്ന ഓരോ ചോദ്യത്തിനും അപ്പുറത്തെ റൂമിലിരുന്നു ഒരു കൂതറ മറുപടി പറയുന്നു. "

മോഹന്‍ ലാല്‍ മികച്ച നടന്‍ മീര നടി (Best Actor-Mohanlal & Best Actress-Meera Jasmine)


മോഹന്‍ ലാല്‍ മികച്ച നടന്‍ മീര നടി
2008ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സാംസ്‌ക്കാരിക വകുപ്പ്‌ മന്ത്രി എം.എ ബേബിയാണ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌. പരദേശിയിലെ അഭിനയത്തിന്‌ മോഹന്‍ലാലിനെ മികച്ച നടനായും ഒരേകടലിലെ അഭിനയത്തിന്‌ മീര ജാസ്‌മിനെ മികച്ച നടിയായും തിരഞ്ഞെടുത്തു.
38 വിഭാഗങ്ങളിലായാണ്‌ അവാര്‍ഡുകള്‍ നല്‍കിയത്‌

അടയാളങ്ങള്‍ സംവിധാനം ചെയ്‌ത എം. ജി ശശിയാണ്‌ മികച്ച സംവിധായകന്‍. മികച്ച ചിത്രവും ഇതുതന്നെ. വിനോദയാത്രയുടെ തിരക്കഥ രചിച്ച സത്യന്‍ അന്തിക്കാടാണ്‌ മികച്ച തിരക്കഥാകൃത്ത്‌. വീരാളിപ്പട്ട്‌, അറബിക്കഥ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന്‌ ജഗതി ശ്രീകുമാറിന്‌ പ്രത്യേക ജൂറി പുരസ്‌ക്കാരം നല്‍കും. അടയാളങ്ങള്‍, ഒറ്റക്കയ്യന്‍ എന്നീ ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്‌ചവെച്ച ടി.ജി രവിയെ പ്രത്യേക ജൂറി പരാമര്‍ശത്തോടെ ആദരിക്കും.

കടപ്പാട്‌- മാതൃഭൂമി ദിനപ്പത്രം








ഇനി വിവാദ പ്രസ്താവനകള്‍ക്കുവേണ്ടി നമുക്ക്‌ കാത്തിരിക്കാം. അതാണല്ലോ പതിവ്‌. അവാര്‍ഡ്‌ കിട്ടാത്തവരുടെ പരിഭവങ്ങളും കിട്ടിയവര്‍ തീരെ പ്രതീക്ഷിച്ചില്ല എന്നു പറയുന്നതും പത്രത്താളുകളില്‍ ഇടം പിടിക്കട്ടെ
അടൂരിണ്റ്റെ 'നാലു പെണ്ണുങ്ങള്‍'ക്ക്‌ പ്രതീക്ഷിച്ചത്ര അവാര്‍ഡുകള്‍ കിട്ടാത്തതുകൊണ്ട്‌ തന്നെ ഇത്തവണത്തെ അവാര്‍ഡ്‌വിവാദങ്ങള്‍ക്ക്‌ ആക്കം കൂട്ടിയേക്കും

Monday 7 April 2008

വിശ്വസിച്ചാലും ഇല്ലെങ്കിലും.(Beleive it or not )

75 വയസ്സുള്ള ഒരു മനുഷ്യന്‍ ഏകദേശം 23 വര്‍ഷം ഉറക്കത്തിലായിരിക്കും

ചിലിയിലെ അറ്റാകാമ മരുഭൂമിയിലെ ചില പ്രദേശങ്ങളില്‍ ഇതുവരെ മഴ പെയ്തിട്ടേ ഇല്ല.

മറ്റേതു കളറിനേക്കാളും കൊതുക്‌ ഇഷ്ടപ്പെടുന്ന കളര്‍ നീല നിറമാണ്‌.

ഏറ്റവും കൂടുതല്‍ അര്‍ത്ഥങ്ങളുള്ള English Word എതാണെന്നൊ ?

SET, ഈ വാക്കിനുണ്ട് 192 Definitions..

സ്രാവുകള്‍ ഏകദേശം 100 വര്‍ഷത്തോളം ജീവിച്ചിരിക്കും

കംഗാരുവിന്‌ ഒരിക്കലും പുറകോട്ട്‌ നടക്കാന്‍ കഴിയില്ല

Octopus ഹൃദയ സമ്പന്നനാണ്‌ ? കാരണം ഈ ജിവിക്ക്‌ 3ഹൃദയം ഉണ്ട്‌

മുന്‍ അമേരിക്കന്‍ പ്രസിഡണ്റ്റ്‌ ബില്‍ ക്ളിണ്റ്റണ്‍ തണ്റ്റെ 8 വര്‍ഷത്തെ പ്രസിഡണ്റ്റ്‌ ഭരണകാലത്ത്‌ ആകെ രണ്ട്‌ Email മാത്രമെ അയച്ചിട്ടുള്ളൂ.

Sunday 6 April 2008

വിദ്യാവാണിഭം

അപ്പൂപ്പനും അമ്മൂമ്മയും വല്ലാത്തൊരു കണ്‍ഫ്യുഷനിലാണ്‌. മകളുടെ കുഞ്ഞിന്‌ ഒരു വയസ്സ്‌ തികയാന്‍ പോവുകയാണ്‌. കുഞ്ഞിന്‌ എന്തെങ്കിലും വിശിഷ്ടമായ ഒരു ഉപഹാരം നല്‍കണം. അത്‌ തങ്ങള്‍ മരിച്ചാലും ഓര്‍ക്കത്തക്ക ഒന്നാവുകയും വേണം. അപ്പോഴാണ്‌ അമ്മൂമ്മക്ക്‌ ഒരു പുതിയ idea കിട്ടിയത്‌. അപ്പൂപ്പന്‌ അത്‌ കേട്ടപ്പോല്‍ ജീവിതത്തില്‍ ആദ്യമായി തണ്റ്റെ ഭാര്യയുടെ ബുദ്ധിയില്‍ അഭിമാനം തോന്നി. അവര്‍ ബാങ്കില്‍ നിന്നും രണ്ട്‌ ലക്ഷം രൂപയുമായി വീടിന്‌ തൊട്ടടുത്ത്‌ ഉള്ള Aided സ്ക്കൂളിലേക്ക്‌ തിരിച്ചു. അവിടെ മാനേജ്മെണ്റ്റിണ്റ്റെ നേതൃത്വത്തില്‍ ടീച്ചേഴ്സിനു വേണ്ടി ഒരു Internet Cafe നിര്‍മ്മിക്കുന്നതിന്‌ എങ്ങനെ ഫണ്ട്‌ സ്വരൂപിക്കണമെന്നുള്ള ചര്‍ച്ച നടക്കുകയായിരുന്നു. അവര്‍ രണ്ടുപേരും സ്ക്കൂളിലെ പഴയ അധ്യാപകരായിരുന്നതിനാല്‍ ചര്‍ച്ചയില്‍ അവര്‍ക്കും സ്വാഗതമരുളി. മാനേജര്‍ അവരോട്‌ അവരുടെ പുതിയ പ്രൊജക്ടിന്‌ സാമ്പത്തിക സഹായം നല്‍കണമെന്ന് തുടക്കത്തില്‍ തന്നെ അഭ്യര്‍ത്ഥിച്ചു.


ഇതൊരു നല്ല അവസരമാക്കി പേരക്കുട്ടിക്കുവേണ്ടിയുള്ള തങ്ങളുടെ ആവശ്യം അവര്‍ അവതരിപ്പിച്ചു.

"മകളുടെ കുഞ്ഞിന്‌ അടുത്ത മാസം ഒരു വയസ്സ്‌ തികയുകയാണ്‌. അവള്‍ പഠിച്ചിറങ്ങിക്കഴിയുമ്പോള്‍ അവള്‍ക്കിവിടെ ഒരു ജോലി ശരിപ്പെടുത്തികൊടുക്കണം . അതിന്‌ അഡ്വാന്‍സായി രണ്ട്‌ ലക്ഷം രൂപയുമായി വന്നിരിക്കുകയാണ്‌ ഞങ്ങള്‍"

ഇത്‌ കേട്ട്‌ മാനേജര്‍ സന്തോഷത്തോടെ പറഞ്ഞു. "അടുത്ത ഇരുപത്‌ വര്‍ഷത്തേക്ക്‌ അധ്യാപകരെ ബുക്ക്‌ ചെയ്ത്‌ കഴിഞ്ഞിരിക്കുന്നു. മകള്‍ക്ക്‌ ഒരു വയസ്‌ തികയുന്നത്‌ വരെ എന്തിനാണ്‌ കാത്തിരുന്നത്‌. എന്തായാലും ഇരുപതു വര്‍ഷം കഴിഞ്ഞു ജോലി മതിയെങ്കില്‍ തീര്‍ച്ചയായും പരിഗണിക്കാം "

അപ്പോഴാണ്‌ വളരെ വൈകിപ്പോയെന്ന് അവര്‍ക്ക്‌ മനസ്സിലായത്‌. എങ്കിലും മകള്‍ക്ക്‌ ഇരുപത്‌ വയസ്സിനു ശേഷമുള്ള ജോലി ഉറപ്പിച്ച ശേഷം അവര്‍ അവിടെ നിന്നും മടങ്ങി.



ചിന്താശകലം :-
Aided School കള്‍ നമ്മുടെ വിദ്യാഭ്യാസരംഗത്തെ AIDS ആണ്‌. ശമ്പളം നല്‍കുന്നത്‌ സര്‍ക്കാര്‍, അധ്യാപകരെ നിയമിക്കുന്നത്‌ ലക്ഷങ്ങള്‍ കോഴ വാങ്ങി മാനേജ്‌ മെണ്റ്റുകള്‍.

Saturday 5 April 2008

കാള്‍ കണക്റ്റിംഗ്‌ !!!!!!!!!!!! (നര്‍മ്മം)

സ്കൂളിലെ പുതിയ ഓരോ നിയമങ്ങള്‍ ഉണ്ണിക്കുട്ടന്‌ തലവേദന സൃഷ്ടിക്കാന്‍ തുടങ്ങിയിട്ടു കുറെനാളായി. കുറെ പ്രശ്നങ്ങളില്‍ നിന്നു ഒരുവിധം തലയൂരി വന്നുകൊണ്ടിരുന്നപ്പോഴാണ്‌ പുതിയൊരു പൂതിയുമായി ഹെഡ്മാഷ്‌ രംഗത്തെത്തുന്നത്‌. കുട്ടികളെല്ലാവരും വീട്ടിലെ നമ്പര്‍ അദ്ദേഹത്തിനു കൊടുക്കണമെന്ന അത്യുഗ്രന്‍ ആശയം എപ്പോഴാണോ എന്തോ ആ തലമണ്ടയിലുദിച്ചത്‌. എന്തായാലും കുറെ മണ്ടന്‍മാര്‍ കള്ളനമ്പര്‍ കൊണ്ടുക്കൊടുത്തതിണ്റ്റെ തെളിവായി ചൂരല്‍പാടുകള്‍ തുടയില്‍ പച്ച കുത്തിയതുപോലെ കൊണ്ട്നടക്കുന്നതു കണ്ടിട്ടാവാം ഉണ്ണിക്കുട്ടന്‍ മറ്റ്‌ മാര്‍ഗങ്ങളെപ്പറ്റി ഒരു ഗവേഷണം നടത്തിയത്‌. നമ്പര്‍ കൊണ്ട്കൊടുക്കേണ്ട ദിവസമായപ്പോഴേക്കും ഉണ്ണിക്കുട്ടന്‍ ഒരു ദയാഹര്‍ജിയുമായി മാഷിണ്റ്റെ അടുത്തെത്തി.


തല്‍ക്കാലം അടിയില്‍നിന്ന്‌ രക്ഷനേടാന്‍ വേണ്ടി, ചെന്ന്‌ ഐശ്വര്യമായി രണ്ട്‌ അടി ദാനമായി വാങ്ങിക്കാനായിരുന്നു അന്ന്‌ ഉണ്ണിക്കുട്ടണ്റ്റെ വിധി. അച്ഛന്‍ രാഷ്ട്രീയക്കാരനാണെന്നും വീട്ടില്‍ വിളിച്ചാല്‍ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും ഉള്ള ഒരു കൂതറ ആശയം ദയാഹര്‍ജിയായി കൊണ്ടുവന്ന്‌ മാഷിണ്റ്റെ മുമ്പില്‍ സമര്‍പ്പിച്ചതും വരാനിരിക്കുന്ന അടിയുടെ ചൂട്‌ എത്രയുണ്ടെന്നു അറിയാനുള്ള സാമ്പിള്‍ വെടിക്കെട്ടായി മാഷിണ്റ്റെ ചൂരല്‍ തുടയില്‍ വീണതും ഉണ്ണിക്കുട്ടന്‍ മറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടക്ക്‌ അരിച്ചിറങ്ങുന്ന നീറ്റല്‍ ഒരു വില്ലനായി ഇപ്പോഴും അവനെ വേട്ടയാടുന്നുണ്ട്‌.

ആ നീറ്റലിണ്റ്റെ വേദനയില്‍ നിന്നാണ്‌ ആപുതിയ ആശയം അവണ്റ്റെ മനസ്സിലേക്കോടിയെത്തിയത്‌. പിറ്റേന്ന്‌ വളരെ ധൈര്യത്തോടെ ഹെഡ്മാഷിണ്റ്റെ റൂമിലേക്ക്‌ അവന്‍ കയറിച്ചെന്നു.

“എന്താടാ ഇന്നലെ കിട്ടിയതു പോരായോ? അതോ ബാക്കി വാങ്ങിക്കാനായിട്ടു വന്നതാണോ ?”
ഉണ്ണിക്കുട്ടന്‌ ചൊറിഞ്ഞുകേറിയതാണ്‌, പക്ഷെ ഇന്നലത്തെ അടിയെപറ്റി ഓര്‍ത്തപ്പോള്‍ അവന്‍ വിനയാന്വിതനായി.

"സര്‍ അച്ചന്‍ നമ്പര്‍ തന്നു. എപ്പഴും വിളിച്ചാല്‍ കിട്ടുകയൊന്നുമില്ലന്നു പറഞ്ഞേക്കാനും പറഞ്ഞു.

" ഓ നിണ്റ്റച്ചന്‍ മന്ത്രി വല്ലതുമാണോ ? വിളിച്ചാന്‍ കിട്ടാതിരിക്കാന്‍. നീ നമ്പര്‍ തന്നിട്ട്‌ പൊയ്ക്കോ ഞാന്‍ എപ്പോഴെങ്കിലും വിളിച്ചോളാം. പത്തില്‍ പഠിക്കുന്ന ഇവന്‍മാരുടെയൊക്കെ തന്തമാരുടെ നമ്പരുകളാ സഹിക്കാന്‍ വയ്യാത്തത്‌. "

“തന്തമാരില്ല, തന്തയെ ഉള്ളൂ ”എന്ന്‌ നാവില്‍ വന്നെങ്കിലും നമ്പര്‍ നല്‍കി ഉത്തമശിഷ്യനെ പോലെ ഉണ്ണിക്കുട്ടന്‍ നടന്നകന്നു.


ഒന്നു രണ്ടാഴ്ച്ചകഴിഞ്ഞപ്പോള്‍ ഹെഡ്മാഷ്‌ ഉണ്ണിക്കുട്ടണ്റ്റെ ക്ളാസ്സില്‍ വന്നു.
"എടാ നിണ്റ്റെ അച്ചന്‍ വീട്ടിലെങ്ങും ഇല്ലേടാ. നിണ്റ്റെ വീട്ടില്‍ ആരും ഫോണും ഏടുക്കുന്നുമില്ലല്ലോ ? എണ്റ്റെ പത്തിരുപതു കാളുപോയതു മാത്രം മിച്ചം"

“സാര്‍ ഞാന്‍ അന്ന്‌ സത്യം പറഞ്ഞപ്പോള്‍ സാറെന്നെ തല്ലി. അച്ചന്‍ പാര്‍ട്ടിയുടെ മണ്ഡലം കമ്മിറ്റി സെക്രട്ടറി ആയതിനാല്‍ വീട്ടില്‍ മിക്കവാറും കാണില്ല. അമ്മയാണെങ്കില്‍ പഞ്ചായത്തിലെ മെമ്പര്‍ ആയതിനാല്‍ വീട്ടില്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണില്ല. അതാ സാറെ ഞാന്‍ നമ്പര്‍ തരാന്‍ മടിച്ചത്‌. "

"എന്നെങ്കിലും അവരെ എണ്റ്റെ കയ്യില്‍ കിട്ടും അന്ന് നിന്നെയൊക്കെ എന്തിനാ ഇങ്ങോട്ട്‌ പറഞ്ഞയക്കുന്നതെന്നു ചോദിക്കുന്നുണ്ട്‌?”

“അവിടെ തീരെ സഹിക്കാന്‍ പറ്റാത്തതുകൊണ്ടാ സാറെ ഇങ്ങോട്ട്‌ പറഞ്ഞു വിടുന്നത്‌”, അവന്‍ സ്വരം താഴ്ത്തി പറഞ്ഞു
ഹെഡ്മാഷിറങ്ങിപ്പോയപ്പോള്‍ കൂട്ടുകാര്‍ അവനെ പൊതിഞ്ഞു"അളിയാ നി എന്തു തരികിടയാ കാട്ടിയത്‌. നിണ്റ്റച്ചന്‍ ഗള്‍ഫിലല്ലേ? നിണ്റ്റെ അമ്മ വീട്ടിലും ഉണ്ടല്ലോ ? പിന്നെ എന്താ മാഷ്‌ വിളിച്ചിട്ട്‌ കിട്ടാതിരുന്നത്‌"

“ഞാന്‍ ASIANET JUKEBOX ണ്റ്റെ നമ്പരാ പുള്ളിക്കാരന്‌ കൊടുത്തത്‌, പാവം തകര്‍ത്തിരുന്നു വിളിച്ചു കാണും. അബദ്ധത്തില്‍ കാള്‍ കിട്ടിയാലും ആര്‌ ATTEND ചെയ്യാന്‍"”

സര്‍ദാര്‍ജിഫലിതം

ഒരു സര്‍ദാര്‍ജി ഫലിതം. മുന്‍പ്‌ കേട്ടിട്ടുള്ളവര്‍ ക്ഷമിക്കുക


ഒരു സര്‍ദാര്‍ജി‌ എങ്ങനെയും ലക്ഷപ്രഭു ആകണമെന്ന പെരുത്ത ആഗ്രഹത്തില്‍ നടക്കുകയായിരുന്നു. അപ്പോഴാണ്‌ കുട്ടികളെ തട്ടിക്കൊണ്ട്പോയി വിലപേശി കാശു സമ്പാദിക്കുന്നവരെ പറ്റി സര്‍ദാര്‍ജി അറിയാനിടയായത്‌. അങ്ങനെ സര്‍ദാജി തൊട്ടടുത്തുള്ള സ്ക്കൂള്‍ ഗ്രൌണ്ടിലെത്തി ഒരു കുട്ടിയെ കടന്നുപിടിച്ചുമരത്തിണ്റ്റെ പുറകിലേക്ക്‌ കൊണ്ട്പോയി.എന്നിട്ട്‌ അവനോടായി പറഞ്ഞു.

"ഞാന്‍ നിന്നെ തട്ടിക്കൊണ്ട്‌ പോകുകയാണ്‌"
സര്‍ദാര്‍ജി എന്നിട്ട്‌ ഒരു കത്ത്‌ എഴുതി കുട്ടിയുടെ പോക്കറ്റിലിട്ടു. എന്നിട്ട്‌ ആ കത്ത്‌ അവണ്റ്റെ അച്ച്ഛനെ ഏല്‍പ്പിക്കാനും പറഞ്ഞു

കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു
"ഞാന്‍ നിങ്ങളുടെ മകനെ തട്ടിയെടുത്തിരിക്കുകയാണ്‌. നാളെ രാവിലെ തന്നെ രണ്ട്‌ ലക്ഷം രൂപ കുട്ടിയുടെ ബാഗിലിട്ട്‌ കൊടുത്ത്‌ വിടണം. ഞാന്‍ സ്ക്കൂള്‍ ഗ്രൌണ്ടിണ്റ്റെ വടക്കുള്ള മരത്തിണ്റ്റെ പുറകില്‍ കാത്തു നില്‍ക്കും "
എന്ന്‌ സര്‍ദാര്‍ജി(ഒപ്പ്‌)

പിറ്റേദിവസം മരത്തിണ്റ്റെ പുറകില്‍ ബാഗുമായി കുട്ടി വന്നിരിക്കുന്നത്‌ കണ്ട സര്‍ദാര്‍ജി ഏറെ സന്തോഷിച്ചു. സര്‍ദാര്‍ജി ആവേശത്തോടെ ബാഗ്‌ തുറന്ന് നോക്കി, അതില്‍ ക്ര്യത്യം രണ്ടു ലക്ഷം രൂപയുണ്ടായിരുന്നു. രൂപയോടൊപ്പം ആ ബാഗിലും ഒരു കുറിപ്പുണ്ടായിരുന്നു.

"എങ്ങനെ ഒരു സര്‍ദാര്‍ജിക്ക്‌ മറ്റൊരു സര്‍ദാര്‍ജിയോട്‌ ഇങ്ങനെയൊക്കെ ചെയ്യാന്‍ തോന്നുന്നു. നിങ്ങള്‍ പണമെടുത്തിട്ട്‌ ദയവായി എണ്റ്റെ കുട്ടിയെ വിട്ടയക്കുക "

Friday 4 April 2008

ചില കോളേജ്‌ തമാശകള്‍

കോളേജില്‍ പഠിക്കുന്ന കാലത്ത്‌ ലൈബ്രറിയായിരുന്നു കാമുകികാമുകന്‍മാരുടെ സുരക്ഷാകേന്ദ്രം. പലരും പ്രേമാഭ്യര്‍ത്ഥന നടത്തിയിരുന്നത്‌ ഇവിടെ വച്ചായിരുന്നു. ബുക്ക്‌ ഷെല്‍ഫുകള്‍ക്കിടയിലൂടെ കണ്ണുകള്‍ ഇടയുന്നത്‌ നമ്മളുടെ സ്ഥിരം പ്രേമചിത്രങ്ങളിലെ ഒരു കാഴ്ച്ചയാണല്ലോ !. നമ്മുടെ കഥാനായകന്‍ , തല്‍ക്കാലം അവനെ രാഹുല്‍ എന്ന് വിളിക്കാം, കാഴ്ചയില്‍ സുമുഖനായിരുന്നെങ്കിലും കക്ഷിക്ക്‌ പ്രേമത്തിലൊന്നും താല്‍പര്യമില്ലായിരുന്നു. എങ്കിലും പെണ്ണുങ്ങളുമായി ആള്‍ വളരെ ഫ്രീയായി സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു കക്ഷി.


അന്ന് ഞങ്ങളുടെ ക്ളാസ്സില്‍ ഒരു സുന്ദരിക്കുട്ടിയുണ്ടായിരുന്നു, അതി സുന്ദരിയൊന്നുമില്ലെങ്കിലും അവളുടെ കണ്ണുകള്‍ വളരെ തിളക്കമുള്ളതായിരുന്നു. രാഹുലിണ്റ്റെ ഭാഷയില്‍ പറഞ്ഞാല്‍ മാന്‍പേടയുടെ കണ്ണുകള്‍. പക്ഷെ കുറച്ച്‌ പേരെങ്കിലും തന്നെ ശ്രദ്ധിക്കുന്നതിണ്റ്റെ ഒരു ചെറിയ അഹങ്കാരം ഈ മാന്‍പേടയ്ക്കുണ്ടായിരുന്നു. അങ്ങനെയിരിക്കെ ലൈബ്രറിയില്‍ വച്ചാണ്‌ ഈ സംഭവവും നടക്കുന്നത്‌.

നമ്മളുടെ രാഹുല്‍ ഞങ്ങള്‍ കുറെ കൂട്ടുകാരെയും വിളിച്ച്‌ തണ്റ്റെ ജീവിതത്തില്‍ ഒരു വലിയ സംഭവം നടക്കാന്‍ പോകുകയാണെന്ന്‌ പറഞ്ഞുകൊണ്ട്‌ ലൈബ്രറിയിലേക്ക്‌ ചെല്ലുന്നു. അവിടെ ഒരു ഒഴിഞ്ഞ മൂലക്കിരുന്ന്‌ ഏതൊ പുസ്തകം തപ്പുകയാണ്‌ മാന്‍പേട. രാഹുല്‍ ഞങ്ങളോട്‌ തൊട്ടടുത്തുള്ള കസേരകളില്‍ ഇരിക്കാന്‍ പറഞ്ഞിട്ട്‌ , പത്രം വായിക്കുന്നതായി അഭിനയിച്ച്കൊണ്ട്‌ അവിടെ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയൊടെ രഹസ്യമായി വീക്ഷിക്കാന്‍ പറഞ്ഞു.

രാഹുല്‍ ഒരു കര്‍ച്ചീഫെടുത്ത്‌ കൊണ്ട്‌ നെറ്റിയിലെ വിയര്‍പ്പൊക്കെ തുടച്ച്‌ കൊണ്ട്‌ അവളുടെ അടുത്തെത്തി.

"വീണേ എനിക്ക്‌ ഒരു പ്രധാനകാര്യം വീണയോട്‌ സംസാരിക്കാനുണ്ടായിരുന്നു. വളരെ നാളുകളായി മനസ്സിലിരുന്ന്‌ വിങ്ങുകയാണ്‌, ഇന്നെന്തായാലും എനിക്കത്‌ പറഞ്ഞേ തീരൂ!"

ഇവനെന്ത്‌ പരിപാടിയാണ്‌ കാട്ടുന്നതെന്നറിയാതെ പത്രങ്ങളില്‍ മുഖം ഒളിപ്പിച്ച്‌ വച്ച്‌ കൊണ്ട്‌ ഞങ്ങള്‍ പരസ്പരം നോക്കി !

ചിരിയോടെ രാഹുലിനെ എതിരേറ്റ വീണയുടെ മുഖത്ത്‌ കാര്‍മേഖങ്ങള്‍ പെട്ടെന്ന്‌ ഇരുണ്ട്‌ കയറുകയായിരുന്നു.
സ്വല്‍പ്പം ഇടറിയ ശബ്ദത്തോടെ , ഞങ്ങള്‍പ്രതീക്ഷിച്ച മറുപടി മാന്‍പേടയില്‍ നിന്നും വന്നൂ.
"രാഹുല്‍ പറഞ്ഞോളൂ"
“ഞാനിതുവരെ ഒരു പെണ്‍കുട്ടിയോടും ഇങ്ങനെയൊന്നും സംസാരിച്ചിട്ടില്ല. അതുകൊണ്ട്‌ എങ്ങനെ ഇത്‌ തുടങ്ങണമെന്നും എനിക്കറിയില്ല.”

രാഹുല്‍ ഇങ്ങനെ പറഞ്ഞിട്ട്‌, തൂവാല പോക്കറ്റില്‍നിന്നുമെടുത്ത്‌ വീണ്ടും മുഖമൊന്നു തുടച്ചു. വീണയുടെയും ഞങ്ങളുടെയും മുഖത്ത്‌ ടെന്‍ഷന്‍ ഇരട്ടിച്ചു.

"രാഹുല്‍ എന്തായലും പറഞ്ഞോളൂന്നെ"

"തനിക്ക്‌ ഞാന്‍ പറയുന്നത്‌ ഇഷ്ടപ്പെട്ടില്ലെങ്കില്‍ വെറുതെ ഇത്‌ മറ്റാരോടും പറഞ്ഞ്‌ എന്നെ നാണം കെടുത്തരുത്‌. ഇങ്ങനെ ഒരു കാര്യം ചോദിച്ചിട്ടില്ലെന്ന്‌ തന്നെ കരുതിയേക്കണം. കോളേജില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുത്‌. "

ഞങ്ങളും വീണയും ക്ഷമയുടെ നെല്ലിപ്പലക കാണുകയായിരുന്നു.

അപ്പോള്‍ ഇടിമിന്നല്‍ പോലെ വന്നു രാഹുലിണ്റ്റെ ക്ളൈമാക്സ്‌.

"എനിക്കൊരു അന്‍പത്‌ രൂപ കടം തരണം, തരില്ലെന്ന്‌ പറഞ്ഞെന്നെ നാറ്റിക്കരുത്‌ "

കൂട്ടച്ചിരിയുടെ ശബ്ദത്തില്‍ വീണയുടെ ചിരിയും ഞങ്ങള്‍ക്ക്‌ കേള്‍ക്കാമായിരുന്നു.

Thursday 3 April 2008

മമ്മൂട്ടിയും ലാലും ദിലീപേട്ടനും

ഒരു ദിവസം ബസ്‌ സ്റ്റോപ്പില്‍ വണ്ടികാത്ത്‌ നിന്ന് ബോറടിച്ച്‌ നിന്നപ്പോഴാണ്‌ സ്ക്കൂള്‍ വിട്ട്‌ കുറേ കുട്ടികള്‍ സ്റ്റോപ്പിലേക്കെത്തിച്ചേര്‍ന്നത്‌. ഞാന്‍ മനസ്സില്‍ വിചാരിച്ചു. എന്തായാലും സീറ്റ്‌ കിട്ടുന്ന കാര്യത്തെ പറ്റി ചിന്തിക്കേണ്ടതില്ല, അതിവേഗത്തില്‍ ഈ വാനരപ്പട നുഴഞ്ഞുകയറിയാല്‍ നമുക്ക്‌ നില്‍ക്കാന്‍ ഇടം കിട്ടുമോ എന്ന് മാത്രം ചിന്തിച്ചാല്‍ മതി. ഇവര്‍ നിന്നാലോ, ബാഗും ഭണ്ഡാരവും വെക്കാനുള്ള സ്ഥലമായി നമ്മുടെ ദേഹം അവര്‍ കണ്ടെത്തും. പക്ഷെ എണ്റ്റെ ബോറടി ശരിക്കും മാറി മൂന്ന് പെണ്‍കുട്ടികളുടെ വര്‍ത്തമാനം കേട്ടപ്പോള്‍. മൂന്നിലോ നാലിലോ മറ്റോ ആവാം ആ കുട്ടികള്‍ പഠിച്ചിരുന്നതെന്നു തോന്നുന്നു. കുട്ടികളുടെ ഒരു പ്രത്യേകത അവര്‍ എപ്പോഴും അവരുടേതായ ലോകത്തായിരിക്കും എന്നതാണ്‌. ചുറ്റുപാടുകളെ പറ്റി പലപ്പോഴും അവര്‍ ചിന്തിക്കാറേയില്ല.

കൂട്ടത്തില്‍ ഒരാള്‍ ആവേശത്തോടെ മറ്റ്‌ രണ്ട്‌ പേരോടും പറയുകയാണ്‌.

“Mammoottyയുടെ പുതിയ പടം ഞങ്ങള്‍ ഈ ആഴ്ച കാണുമല്ലോ തിയേറ്ററില്‍ പോയി?”
അപ്പോള്‍ നടുക്ക്‌ ഇരുന്ന മഹതിയുടെ കമണ്റ്റ്‌.
“എനിക്കിഷ്ടം മോഹന്‍ ലാലിനെയാ, Mohanlal നന്നായി ഡാന്‍സ്‌ കളിക്കും, തമാശപറയും, മമ്മൂട്ടിയെ അതിനെങ്ങാനും കൊള്ളാമോ ? “
മൂന്നാമത്തെ ആള്‍ Dileep ഫാന്‍ ആയിരുന്നു
“ദിലീപേട്ടണ്റ്റെ സിനിമയാ കാണാന്‍ രസം, എല്ലാത്തിലും അടിപൊളി തമാശയുണ്ടാവും ?”


“എന്നാടെ ദിലീപ്‌ നിണ്റ്റെ ഏട്ടനായതു ?”
ലാല്‍ ഫാണ്റ്റെ ചോദ്യം കേട്ട്‌ മമ്മൂട്ടിഫാന്‍ പൊട്ടിച്ചിരിച്ചു. ഇതൊക്കെ കണ്ട്‌ ദിലീപ്‌ ഫാണ്റ്റെ മുഃഖം വല്ലാതെ വാടി.


“നോക്കിക്കോ നിങ്ങള്‍ രണ്ടാള്‍ക്കും എണ്റ്റെ മാമന്‍ ഗള്‍ഫില്‍നിന്നും വരുമ്പോള്‍ കൊണ്ടുവരുന്ന മുട്ടായിയും പേനയും തരത്തില്ല.”

അപ്പോഴേക്കും ബസ്സ്‌ വന്നു. മൂവര്‍സംഘം ബസ്സിലേക്ക്‌ തള്ളിക്കയറി. ഞെങ്ങിഞ്ഞെരുങ്ങി ഒരറ്റത്ത്‌ ഞാനും നിന്നു. എണ്റ്റെ കുട്ടിക്കാലത്ത്‌ ലാലിനും മമ്മൂട്ടിക്കുവേണ്ടി വക്കാലത്ത്‌ പിടിച്ച്‌ കൂട്ടുകാരുമായി വഴക്കിട്ടസംഭവങ്ങള്‍ , ഓര്‍മ്മകള്‍ക്ക്‌ സുഗന്ധം പരത്തുന്നുണ്ടായിരുന്നു.

Wednesday 26 March 2008

അവര്‍ക്ക്‌ പണം, പണം എന്ന ചിന്ത മാത്രം.

"അവര്‍ക്ക്‌ പണം, പണം എന്ന ചിന്ത മാത്രമേയുള്ളൂ. മറ്റുള്ളവരുടെ വിഷമതകള്‍ വിഷയമേയല്ല. പ്രിന്‍സിപ്പലിനോട്‌ പറഞ്ഞേക്കണം, മരിക്കുവോളം എണ്റ്റെ ശാപം കൂടെയുണ്ടാവും വെളുത്ത ളോഹയ്ക്കുള്ളില്‍ കറുത്ത മനസ്സാണ്‌ അദ്ദേഹത്തിനുള്ളത്‌ "


സ്വാശ്രയ കോളേജ്‌ അധികൃതര്‍ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച്‌ അത്മഹത്യ ചെയ്ത M.C.Aവിദ്യര്‍ത്ഥിനി കൊല്ലത്ത്‌ ചവറയിലുള്ള സുമിയുടെ ആത്മഹത്യക്കുറിപ്പിലെ ചിലവരികളാണ്‌ മുകളില്‍ കൊടുത്തിരിക്കുന്നത്‌..

തിരുവല്ല മാര്‍ അത്തനേഷ്യസ്‌ കോളേജ്‌ ഫോര്‍ അഡ്വാന്‍സ്ഡ്‌ സ്റ്റഡീസിലെ (മാക്‌ ഫാസ്റ്റ്‌)ലെ ഒന്നാം വര്‍ഷ എം.സി.എ വിദ്യാര്‍ത്ഥിയായിരുന്നു സുമി. കോളേജില്‍നിന്നും കൊടുത്ത Laptop സുമിയുടെ ഹോസ്റ്റലില്‍നിന്നും മോഷണം പോയിരുന്നു.ലാപ്ടോപ്പിണ്റ്റെ വിലയായ 44,000രൂപ തവണകളായി അടച്ചുതീര്‍ത്തിരുന്നു. ലാപ്ടോപ്പ്‌ മോഷണം നടന്ന മുറിയുടെ ജനാലകളിലൊന്ന് ആര്‍ക്കും കടന്ന് വരാവുന്നതരത്തിലാണെന്നും ലാപ്ടോപ്പ്‌ നഷ്ടപ്പെട്ടശേഷം കതക്‌ തുറന്ന് കിടന്നതായും സൂചനയുണ്ട്‌. പ്രിന്‍സിപ്പല്‍ ഫാ.എബ്രഹാം മുളമൂട്ടിനോട്‌ പരാതിപ്പെട്ട സുമി, ഇക്കാര്യം വീട്ടിലറിയിക്കാന്‍ പ്രയാസമാണെന്നും ഒരു പഴയ ലാപ്ടോപ്പ്‌ സംഘടിപ്പിച്ചുതരണമെന്ന് ആവശ്യപ്പെട്ടത്രെ. എന്നാല്‍ പുതിയത്‌ വാങ്ങണമെന്നു അദ്ദേഹം വാശിപിടിച്ചതായി സഹപാഠികള്‍ പറയുന്നു. ഇതിനെത്തുടര്‍ന്നുള്ള മാനസികസംഘര്‍ഷത്തെത്തുടര്‍ന്നാണ്‌ സുമി ആത്മഹത്യ ചെയ്തത്‌. അമ്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വച്ചാണ്‌ സുമി കോളേജ്‌ അധികൃതര്‍ വാങ്ങിക്കൊടുത്ത ലാപ്ടോപ്പിണ്റ്റെ വില തവണകളായി അടച്ചുതീര്‍ത്തത്‌. കഴിഞ്ഞമാസം 22 നാണ്‌ വില പൂര്‍ണ്ണമായും അടച്ചുതീര്‍ത്തത്‌.


സര്‍ക്കാര്‍ തങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ ഇടയലേഖനങ്ങളും തെരുവുപ്രകടനങ്ങളും നടത്തുന്ന സ്വകാര്യമാനേജ്മെണ്റ്റുകളുടെ പണക്കൊതി എവിടെ ചെന്ന് നില്‍ക്കുന്നു എന്നതിന്‌ ഉത്തമ ഉദാഹരണമാണ്‌ ഈ ദുരന്തം. വെളുത്ത ളോഹക്കുള്ളിലെ കറുത്ത മനസ്സ്‌, മുന്‍പൊരിക്കല്‍ എല്ലാ ക്രിസ്ത്യാനികളും അവരുടെ മക്കളെ ക്രിസ്ത്യന്‍ മാനേജ്മണ്റ്റ്‌ നടത്തുന്ന സ്ക്കൂളുകളില്‍ പഠിപ്പിക്കണമെന്ന വര്‍ഗീയ വിഷം ചീറ്റിയത്‌ നാമൊരിക്കലും മറക്കില്ല. സമാധാനത്തിണ്റ്റെയും ശാന്തിയുടെയും ആത്മത്യാഗത്തിണ്റ്റെയും വിശുദ്ധ പ്രതിരൂപങ്ങളായ്‌ പ്രവര്‍ത്തിച്ചിരുന്ന, ഇട്ടിരിക്കുന്ന ളോഹയേക്കാള്‍ വെളുപ്പുള്ള മനസ്സിണ്റ്റെ ഉടമയായ സുവിശേഷകന്‍മാര്‍ നമുക്കുണ്ടായിരുന്നു. ഇന്നവരുടെ എണ്ണം വളരെ കുറഞ്ഞു വരികയാണോ എന്ന് സംശയമുണ്ട്‌. പണക്കൊതി മനുഷ്യനെ മൃഗമാക്കും അതിന്‌ അച്ചനെന്നോ കുഞ്ഞാടെന്നോ വ്യത്യാസമില്ല. വിദ്യാവാണിഭം തകൃതിയായി ഇടയലേഖനങ്ങളുടെ അകമ്പടിയോടെ ആഘോഷമാക്കുന്ന നമ്മുടെ നാട്ടില്‍ ഇനിയും ഇത്തരം ആത്മഹത്യകള്‍ നടക്കും. ഇതൊക്കെ ആര്‌ ശ്രദ്ധിക്കാന്‍ !

Sunday 23 March 2008

വീണ്ടും ഖുശ്ബു വാര്‍ത്തകളില്‍ (Again Kushboo



"പെന്‍സില്‍ പോലെയിരിക്കുന്ന സുന്ദരികളോട്‌ എനിക്ക്‌ വലിയ താത്പര്യമില്ല.സ്ത്രീശരീരം അല്‍പസ്വല്‍പം മാംസളമായിരിക്കണം. പുരുഷന്‍മാര്‍ക്ക്‌ സ്ത്രീശരീരത്തിലേക്ക്‌ നോക്കി സങ്കല്‍പ്പിക്കാന്‍ എന്തെങ്കിലുമൊക്കെ വേണം. " ഖുശ്ബു(നടി).



കാവ്യമാധവണ്റ്റെയൂം ഒരു പരിധി വരെ മീരാ ജാസ്മിണ്റ്റെയൂം ആരാധകര്‍ ഇതൊക്കെ ക്ഷമിച്ചേക്കാം. ഐശ്വര്യാറായിയുടെ ആരാധകരും, എത്രമാത്രം Slim ആവാം എന്ന് തലപുകഞ്ഞാലോചിച്ചുകൊണ്ട്‌, ഒരുനേരം മാത്രം ഭക്ഷണം കഴിച്ച്‌ മെലിയല്‍ പ്രക്രിയയില്‍ ഗവേഷണം നടത്തുന്ന ഇന്നത്തെ യുവതലമുറയും ഇതൊക്കെ സഹിച്ചേക്കുമോ ? മുന്‍പൊരു പരസ്യപ്രസ്താവനയുടെ പേരില്‍ കോടതി കയറിയിറങ്ങിയ ഖുശ്ബു, ഇപ്പോള്‍ പറഞ്ഞതൊന്നും വിവാദം സൃഷ്ടിച്ചേക്കില്ല. എങ്കിലും ഇത്തരം തുറന്നു പറച്ചിലുകള്‍ തുടര്‍ന്നാല്‍ വിവാദനായികയെ കൊണ്ട്‌ മാപ്പുപറയിപ്പിക്കാന്‍ മണ്ണിണ്റ്റെ മക്കള്‍ വാദക്കാര്‍ ശ്രമിച്ചേക്കാം അതുകൊണ്ട്‌ ജാഗ്രതെ ഖുശ്ബു !

ക്രിക്കറ്റിലെ ചില തമാശകള്‍.(Cricket Jokes)

നരേന്ദ്ര ഹിര്‍വാനി എന്നൊരു സ്പിന്‍ ബൌളര്‍ നമുക്കുണ്ടായിരുന്നു. കക്ഷി ബൌളിങ്ങില്‍ നല്ല പ്രകടനം കാഴ്ച്ചവച്ചിരുന്നെങ്കിലും ബാറ്റിംഗില്‍ നമ്മുടെ "മാടപ്രാവാ" യ മക്ഗ്രാത്തിനു തുല്യനായിരുന്നു. ഒന്നോ രണ്ടൊ ബാളുകള്‍ നേരിടുക, ബൌളര്‍ക്ക്‌ വിക്കറ്റ്‌ ദാനമായി നല്‍കുക ഇതായിരുന്നു പുള്ളിയുടെ ഹോബി. പതിനൊന്നാമനായി ഹിര്‍വാനി ബാറ്റ്‌ ചെയ്യാന്‍ ഇറങ്ങുമ്പോഴെക്കും ഏറെക്കുറെ എതിര്‍ ടീം ആഹ്ളാദപ്രകടനം നടത്താനുള്ള തിടുക്കത്തിലായിരിക്കും. ഹിര്‍വാനിയുടെ ഇത്തരത്തിലുള്ള പ്രകടനം കണ്ടിട്ടാവാം, ഒരു പ്രശസ്ത്‌ ക്രിക്കറ്റ്‌ കമണ്റ്റേറ്ററോട്‌ മറ്റൊരു കമണ്റ്റേറ്റര്‍ ചോദിച്ചു.
" എങ്ങനെ നിങ്ങള്‍ ഹിര്‍വാനിയുടെ ബാറ്റിംഗ്‌ പ്രകടനത്തെ വിലയിരുത്തുന്നു?"

“ലോകക്രിക്കറ്റില്‍ പതിനൊന്നാമനായിറങ്ങുന്ന എല്ലാവരെയും വച്ച്‌ ഒരു ടീം ഉണ്ടാക്കുകയാണെങ്കില്‍ അതില്‍ പതിനൊന്നാമന്‍ "ഹിര്‍വാനി" ആയിരിക്കും. “


വളരെ പണ്ട്‌ ക്രിക്കറ്റില്‍ ഇന്ത്യ അരങ്ങേറ്റം കുറിച്ച നാളുകളില്‍, അന്ന്‌ ഏകദിനമത്സരങ്ങള്‍, അറുപത്‌ ഓവര്‍ മത്സരങ്ങള്‍ ആയിരുന്നു. അന്നും, ഇന്നത്തെപ്പോലെ ഇന്ത്യക്കാര്‍ക്ക്‌ ബുദ്ധിമുട്ടുള്ള ഒരു മേഖല ഫീല്‍ഡിംഗ്‌ ആയിരുന്നു. അന്ന്‌ വളരെ ബുദ്ധിപരമായി ഒരു ഇന്ത്യന്‍ ഫീല്‍ഡര്‍ ഒരു റണ്‍സ്‌ സേവ്‌ ചെയ്തത്‌ ഇന്നും ഒരു വിസ്മയമാണ്‌. ബാറ്റ്സ്മാന്‍ അടിച്ച ഒരു ബൌണ്ടറി , വളരെ ദൂരത്തിലുള്ളതായിരുന്നു. ബാളിണ്റ്റെ പുറകെ നമ്മുടെ ഫീല്‍ഡര്‍ സര്‍വ്വശക്തിയുമെടുത്ത്‌ ഓടുകയാണ്‌. ഓടുന്നതിനിടയില്‍ ഇടക്കിടക്ക്‌, ഫീല്‍ഡര്‍ പുറകിലേക്ക്‌ തിരിഞ്ഞുനോക്കുന്നുമുണ്ട്‌. ബൌണ്ടറി ലൈനിനരികില്‍ എത്തി

തിരിഞ്ഞുനോക്കിയപ്പോള്‍ നമ്മുടെ ഫീല്‍ഡര്‍ ഞെട്ടി, കാരണം ബാറ്റ്സ്മാന്‍മാര്‍ നാല്‌ റണ്‍സ്‌ പൂര്‍ത്തിയാക്കിയ ശേഷം അഞ്ചാമത്തെ റണ്‍സിനു വേണ്ടി ഓടുന്നു. പിന്നെ നമ്മുടെ ഫീല്‍ഡര്‍ രണ്ടു വട്ടം ചിന്തിച്ചില്ല, കാലുകൊണ്ട്‌ ശക്തിയായി തട്ടി ബാള്‍ ബൌണ്ടറിയിലേക്ക്‌ പായിച്ചു. സേവ്‌ ചെയ്തില്ലെ ഒരു റണ്‍സ്‌, എങ്ങനെയുണ്ട്‌ ബുദ്ധി.

Friday 21 March 2008

ധോണി പറഞ്ഞത്‌ ശരിയാണോ ?

Sourav Ganguly യേയും Rahul Dravidനെയും ടീമില്‍നിന്ന് ഒഴിവാക്കിയത്‌ ഒരു സന്ദേശമായിരുന്നുവെന്ന ധോണിയുടെ പ്രഖ്യാപനം ശരിയാണോ ? ആസ്ത്രേലിയക്കെതിരെ ഏകദിനവിജയം നേടുന്നതില്‍, രണ്ട്‌ ഫൈനലുകളിലും പക്വതയാര്‍ന്ന പ്രകടനം കാഴ്ച വച്ച സീനിയര്‍ താരമായ Sachinണ്റ്റെ പ്രകടനത്തെ കുറച്ചുകാണാന്‍ കഴിയുമോ ? ധോണിയുടെ അഭിപ്രായത്തില്‍ ജൂനിയര്‍ താരങ്ങള്‍ ഉണ്ടായതിനാല്‍ ഏകദിനപരമ്പര ജയിച്ചു എന്നൊരു തോന്നലാണ്‌ നമുക്കെല്ലാം ഉണ്ടാവുക.

ഭാവിയിലേക്ക്‌ ടീമിനെ വാര്‍ത്തെടുക്കുന്നത്‌ നല്ലതുതന്നെ , അത്‌ “Perform or Perish”എന്ന Policy വച്ചായിരിക്കണം അല്ലാതെ , സച്ചിനുമായി ചേര്‍ന്ന് Ganguly മികച്ച തുടക്കം ഏകദിനക്രിക്കറ്റില്‍ നല്‍കിക്ക്കൊണ്ടിരിക്കുന്ന വേളയില്‍ അദ്ദേഹത്തെ പുറത്തിരുത്തി ഒത്തിരി പരീക്ഷണങ്ങള്‍ നടത്തിയത്‌ ധോണി എന്ന ക്യാപ്റ്റണ്റ്റെ മണ്ടത്തരമായിരുന്നുവെന്ന് കളികാണുന്ന ഏവര്‍ക്കും മനസ്സിലാകും. 300 ന്‌ മുകളില്‍ പോകുന്ന റണ്‍ചേസുകളില്‍ ഒരു നല്ല തുടക്കം കിട്ടാതെ വിഷമിക്കുന്ന അവസ്ഥ ഇന്ത്യക്കുണ്ടെന്നുള്ളത്‌ സത്യമല്ലേ .

സീനിയര്‍ താരങ്ങളെ മുഴുവന്‍ പുച്ഛത്തോടെ കാണാന്‍ ശ്രമിക്കുന്ന ധോണിയുടെ ഈ പ്രസ്താവന, പക്വതയില്ലാത്ത ഒരു ക്യാപ്ടണ്റ്റെ ജല്‍പ്പനങ്ങളായേ കാണാന്‍ കഴിയൂ !

Thursday 20 March 2008

നിങ്ങള്‍ക്കറിയാമോ ?

1.GOOGLE ഏത്‌ Programming Language ഉപയോഗിച്ചാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌?

Asynchronous java-script and XML, or its acronym Ajax


2.YAHOOവിണ്റ്റെ പൂര്‍ണ്ണരൂപം?

Yet Another Hierarchy of Officious Oracle


3.“PERSONAL COMPUTER”എന്ന പദം ആരാണ്‌ ആദ്യമായി ഉപയോഗിച്ചത്‌ ?

Edward Roberts എന്ന ജോര്‍ജിയന്‍ ഡോക്ടര്‍


4.ഇന്ത്യയില്‍ ആദ്യമായി INTERNET CONNECTION കിട്ടിയ വ്യക്തി ?

ഷമ്മി കപൂര്‍


5.ഇന്ത്യയിലെ ആദ്യത്തെ Internet FILM ?

Heart Beat.


6.നിങ്ങള്‍ക്ക്‌ കമ്പ്യുട്ടറില്‍ CON എന്ന ഒരു FOLDER നിര്‍മ്മിക്കാന്‍ പറ്റുമോ ?

ഇതിണ്റ്റെ ഉത്തരം നിങ്ങള്‍ തന്നെ കണ്ടുപിടിക്കൂ !

Tuesday 18 March 2008

സമാന്തരസര്‍വ്വീസിനു പച്ചക്കൊടി, ഹെല്‍മറ്റ്‌ വേട്ട തുടരുന്നു.

നിയമത്തിണ്റ്റെ മുന്‍പില്‍ എല്ലാവരും തുല്യരാണ്‌. എന്നാണല്ലോ നാം നാഴിക്ക്‌ നാല്‍പ്പതുവട്ടം പറഞ്ഞുകൊണ്ട്‌ നടക്കുന്നത്‌. പക്ഷെ സാധാരണക്കാരെ ദ്രോഹിക്കുന്ന തരത്തില്‍ നിയമം നടപ്പിലാക്കാനാണ്‌ നമ്മുടെ പോലീസും, അധികാരികളും ശ്രമിക്കുന്നത്‌.സമാന്തരസര്‍വ്വീസുകള്‍ നിരോധിച്ചുകൊണ്ട്‌, ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കിക്കൊണ്ട്‌ ഉത്തരവുകള്‍ ഒരുപോലെയാണ്‌ ഇറങ്ങിയത്‌. പോലീസുകാര്‍ ഹെല്‍മറ്റ്‌ വേട്ട ഒരു വിനോദമാക്കി ആസ്വദിക്കുമ്പോള്‍ മറുവശത്ത്‌ വമ്പന്‍മാരുടെ സമാന്തരസര്‍വ്വീസുകള്‍ തകര്‍ത്തോടുന്ന കാഴ്ചയാണ്‌ ഹൈവേയിലുടനീളം.

ഹെല്‍മറ്റുണ്ടെങ്കില്‍ വണ്ടിക്ക്‌ ബുക്കും പേപ്പറും പോലും വേണ്ട എന്ന സ്ഥിതിയാണ്‌ പ്രത്യേകിച്ചും കൊല്ലം ജില്ലയില്‍. ഹൈവേയുടെ രണ്ട്‌ വശത്തും നിന്നുകൊണ്ട്‌ ഏമാന്‍മാര്‍ ഇരയെ പിടിക്കാന്‍ നില്‍ക്കുന്ന കാഴ്ച കണ്ടാല്‍ തോന്നും നാട്ടില്‍ പോലീസുകാരുടെ ഏക ജോലി ഇതാണെന്ന്. ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കുന്നതിനോട്‌ നമ്മള്‍ എതിര്‍ക്കേണ്ടകാര്യമില്ല, എങ്കിലും അതുപോലെ അത്മാര്‍ത്ഥത, സമാന്തര സര്‍വ്വീസിനെതിരെ കാട്ടുന്നില്ല എന്നതാണ്‌ സത്യം. . ഇതിപ്പോഴെഴുതാന്‍ കാരണം, ഇന്നലെ കൊട്ടിയത്ത്‌ നടന്ന വാഹന ദുരന്തമാണ്‌. മക്കളെ ട്യുഷന്‍ സെണ്റ്ററിലെത്തിക്കാന്‍ ബൈക്കില്‍ പോയ അച്ഛന്‍ അമിതവേഗത്തില്‍ വന്ന വാനിടിച്ച്‌ മരിച്ചു. സമാന്തര സര്‍വ്വീസ്‌ നടത്തിയിരുന്ന ഈ വാഹനം ആളിനെപ്പിടിക്കാനുള്ള തത്രപ്പാടില്‍ KSRTC ബസ്സിനെ അതിവേഗത്തില്‍ മറികടന്നപ്പോഴാണ്‌ ഈ അത്യാഹിതം ഉണ്ടായത്‌. വാനിടിച്ച്‌ ബൈക്ക്‌ രണ്ടായി പിളര്‍ന്ന് പോയി എന്നു പറയുമ്പോള്‍ ആ ഇടിയുടെ ആഘാതം നമുക്ക്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. (ചിത്രം ശ്രദ്ധിക്കുക) കുട്ടികള്‍ക്ക്‌ ഗുരുതരമായ പരിക്കേറ്റിട്ടുമുണ്ട്‌.





ഫോട്ടോ-കടപ്പാട്‌ മാതൃഭൂമി

Sunday 16 March 2008

രാത്രിയില്‍ SSLC പരീക്ഷ , വിശ്വാസം വിജയിക്കട്ടെ.

വിശ്വാസത്തിന്‌ പൂര്‍ണ്ണ പിന്തുണയേകി കോടതി ഉത്തരവു വന്നു. സെവന്‍ത്‌ ഡേ അഡ്വണ്റ്റിസ്റ്റ്‌ വിഭാഗത്തില്‍ പ്പെട്ട തങ്ങള്‍ക്ക്‌ ശനിയാഴ്ച വിശ്രമത്തിണ്റ്റെയും പ്രാര്‍ത്ഥനയുടെയും ദിവസമാണെന്നും അതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയുകയില്ലെന്നും കാട്ടി കൊട്ടാരക്കരക്കടുത്തുള്ള കരിക്കം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 10- ക്ളാസ്സിലെ വിദ്യാര്‍ത്ഥിനികളായ രമ്യയും ജിന്‍സിയുംശനിയാഴ്ച വൈകിട്ട്‌ ആറുമണിമുതല്‍ രാത്രി 8.45 വരെ English Exam എഴുതിയത്‌.

എന്തായാലും കേരളം എങ്ങോട്ടാണ്‌ പൊയ്ക്കൊണ്ടിരിക്കുന്നത്‌. നാളെ ഹിന്ദുക്കള്‍ ഉത്സവം നടക്കുന്നതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയില്ല എന്നു പറഞ്ഞാല്‍, വെള്ളിയാഴ്ച പരീക്ഷ നടത്തരുതെന്ന് മുസ്ളീങ്ങള്‍ പറഞ്ഞാല്‍ നമുക്ക്‌ അതും അംഗീകരിച്ചുകൊടുക്കേണ്ടി വരില്ലേ! ഈ പരീക്ഷ ഏഴുതാന്‍ മടി കാട്ടിയ വിശ്വാസികള്‍, ശനിയാഴ്ച നടത്തുന്ന PSC EXAM ഭാവിയില്‍ ബഹിഷ്ക്കരിക്കുമോ ? മിടുക്കനായ ഒരു കുട്ടി, ഈ വിശ്വാസ പ്രകാരം IAS Interview ശനിയാഴ്ചയാണെങ്കില്‍ അതില്‍ പങ്കെടുക്കാതിരിക്കുമോ ? ചിലപ്പോള്‍ മാറ്റിവെച്ചേക്കും അല്ലേ. വിനാശകാലെ വിപരീത ബുദ്ധി അല്ലാതെന്തു പറയാന്‍.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS