Sunday 23 March 2008

വീണ്ടും ഖുശ്ബു വാര്‍ത്തകളില്‍ (Again Kushboo



"പെന്‍സില്‍ പോലെയിരിക്കുന്ന സുന്ദരികളോട്‌ എനിക്ക്‌ വലിയ താത്പര്യമില്ല.സ്ത്രീശരീരം അല്‍പസ്വല്‍പം മാംസളമായിരിക്കണം. പുരുഷന്‍മാര്‍ക്ക്‌ സ്ത്രീശരീരത്തിലേക്ക്‌ നോക്കി സങ്കല്‍പ്പിക്കാന്‍ എന്തെങ്കിലുമൊക്കെ വേണം. " ഖുശ്ബു(നടി).



കാവ്യമാധവണ്റ്റെയൂം ഒരു പരിധി വരെ മീരാ ജാസ്മിണ്റ്റെയൂം ആരാധകര്‍ ഇതൊക്കെ ക്ഷമിച്ചേക്കാം. ഐശ്വര്യാറായിയുടെ ആരാധകരും, എത്രമാത്രം Slim ആവാം എന്ന് തലപുകഞ്ഞാലോചിച്ചുകൊണ്ട്‌, ഒരുനേരം മാത്രം ഭക്ഷണം കഴിച്ച്‌ മെലിയല്‍ പ്രക്രിയയില്‍ ഗവേഷണം നടത്തുന്ന ഇന്നത്തെ യുവതലമുറയും ഇതൊക്കെ സഹിച്ചേക്കുമോ ? മുന്‍പൊരു പരസ്യപ്രസ്താവനയുടെ പേരില്‍ കോടതി കയറിയിറങ്ങിയ ഖുശ്ബു, ഇപ്പോള്‍ പറഞ്ഞതൊന്നും വിവാദം സൃഷ്ടിച്ചേക്കില്ല. എങ്കിലും ഇത്തരം തുറന്നു പറച്ചിലുകള്‍ തുടര്‍ന്നാല്‍ വിവാദനായികയെ കൊണ്ട്‌ മാപ്പുപറയിപ്പിക്കാന്‍ മണ്ണിണ്റ്റെ മക്കള്‍ വാദക്കാര്‍ ശ്രമിച്ചേക്കാം അതുകൊണ്ട്‌ ജാഗ്രതെ ഖുശ്ബു !

4 comments:

:: niKk | നിക്ക് :: said...

Khushbu നും Warning :))

സുല്‍ |Sul said...

ഹഹഹ
ഇനി ഇതു കേട്ട് വല്ല ഫെമിനിസ്ടുകളും ചാടി പുറപ്പെടാതിരുന്നാല്‍ മതി.

-സുല്‍

Anonymous said...

ഖുഷ്ബുച്ചേച്ചിക്കെല്ലാമല്പം ഓവെറായതിനാലാവുമിങ്ങനെ പറയുന്നത്..

ബഷീർ said...

ഖുഷ്ബുവിന്റെ ഈ വാക്കുകള്‍ കേട്ടിട്ട്‌ മീനാക്ഷിക്ക്‌ എന്തു തോന്നി.. പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണോ ? അതോ ചൂലെടുക്കേണ്ടതോ ? അതോ താളം / സമനില തെറ്റിയ മനസ്സിന്റെ വെറും ജല്‍പനങ്ങളായി കണക്കാക്കിയാല്‍ മതിയോ ?

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS