നരേന്ദ്ര ഹിര്‍വാനി എന്നൊരു സ്പിന്‍ ബൌളര്‍ നമുക്കുണ്ടായിരുന്നു. കക്ഷി ബൌളിങ്ങില് നല്ല പ്രകടനം കാഴ്ച്ചവച്ചിരുന്നെങ്കിലും ബാറ്റിംഗില്‍ നമ്മുടെ "മാടപ്രാവാ" യ മക്ഗ്രാത്തിനു തുല്യനായിരുന്നു. ഒന്നോ രണ്ടൊ ബാളുകള്‍ നേരിടുക, ബൌളര്‍ക്ക് വിക്കറ്റ് ദാനമായി നല്‍കുക ഇതായിരുന്നു പുള്ളിയുടെ ഹോബി. പതിനൊന്നാമനായി ഹിര്‍വാനി ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോഴെക്കും ഏറെക്കുറെ എതിര് ടീം ആഹ്ളാദപ്രകടനം നടത്താനുള്ള തിടുക്കത്തിലായിരിക്കും. ഹിര്‍വാനിയുടെ ഇത്തരത്തിലുള്ള പ്രകടനം കണ്ടിട്ടാവാം, ഒരു പ്രശസ്ത് ക്രിക്കറ്റ് കമണ്റ്റേറ്ററോട് മറ്റൊരു കമണ്റ്റേറ്റര്‍ ചോദിച്ചു.
" എങ്ങനെ നിങ്ങള്‍ ഹിര്‍വാനിയുടെ ബാറ്റിംഗ് പ്രകടനത്തെ വിലയിരുത്തുന്നു?"
“ലോകക്രിക്കറ്റില്‍ പതിനൊന്നാമനായിറങ്ങുന്ന എല്ലാവരെയും വച്ച് ഒരു ടീം ഉണ്ടാക്കുകയാണെങ്കില്‍ അതില്‍ പതിനൊന്നാമന്‍ "ഹിര്‍വാനി" ആയിരിക്കും. “
വളരെ പണ്ട് ക്രിക്കറ്റില്‍ ഇന്ത്യ അരങ്ങേറ്റം കുറിച്ച നാളുകളില്‍, അന്ന് ഏകദിനമത്സരങ്ങള്‍, അറുപത് ഓവര്‍ മത്സരങ്ങള്‍ ആയിരുന്നു. അന്നും, ഇന്നത്തെപ്പോലെ ഇന്ത്യക്കാര്‍ക്ക് ബുദ്ധിമുട്ടുള്ള ഒരു മേഖല ഫീല്‍ഡിംഗ് ആയിരുന്നു. അന്ന് വളരെ ബുദ്ധിപരമായി ഒരു ഇന്ത്യന്‍ ഫീല്‍ഡര്‍ ഒരു റണ്‍സ് സേവ് ചെയ്തത് ഇന്നും ഒരു വിസ്മയമാണ്. ബാറ്റ്സ്മാന് അടിച്ച ഒരു ബൌണ്ടറി , വളരെ ദൂരത്തിലുള്ളതായിരുന്നു. ബാളിണ്റ്റെ പുറകെ നമ്മുടെ ഫീല്‍ഡര്‍ സര്‍വ്വശക്തിയുമെടുത്ത് ഓടുകയാണ്. ഓടുന്നതിനിടയില്‍ ഇടക്കിടക്ക്, ഫീല്‍ഡര്‍ പുറകിലേക്ക് തിരിഞ്ഞുനോക്കുന്നുമുണ്ട്. ബൌണ്ടറി ലൈനിനരികില്‍ എത്തി
തിരിഞ്ഞുനോക്കിയപ്പോള്‍ നമ്മുടെ ഫീല്‍ഡര്‍ ഞെട്ടി, കാരണം ബാറ്റ്സ്മാന്മാര് നാല് റണ്‍സ് പൂര്‍ത്തിയാക്കിയ ശേഷം അഞ്ചാമത്തെ റണ്‍സിനു വേണ്ടി ഓടുന്നു. പിന്നെ നമ്മുടെ ഫീല്‍ഡര്‍ രണ്ടു വട്ടം ചിന്തിച്ചില്ല, കാലുകൊണ്ട് ശക്തിയായി തട്ടി ബാള്‍ ബൌണ്ടറിയിലേക്ക് പായിച്ചു. സേവ് ചെയ്തില്ലെ ഒരു റണ്‍സ്, എങ്ങനെയുണ്ട് ബുദ്ധി.
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
16 comments:
:)
hirvaaniyum aa fielderum thammilulla bandham?
ഇപ്പോഴും ഏകദേശം ഇതൊക്കെത്തന്നെ പിറകെയുള്ള ഓട്ടം..!
ഫസലേ രണ്ടു പേരും ഇന്ത്യക്കാരല്ലെ..അങ്ങനെയല്ലെ!?
:)
:)
ഹിര്‍വാനിക്ക് രണ്‍ജി ട്രോഫിയില്‍ ഒരു ഹാഫ് സെഞ്ചുറി ഉണ്ട്.
അതു കൊള്ളാം.
അതേപോലെ പണ്ട് പുതുകോട്ടയിലെ പുതുമണവാളനെ പോലെ ഫുള്‍സ്ലീവ് ഡ്രസ്സ് ഒരിക്കലും അഴുക്കു പുരളുകയോ ചുളിവു വീഴ്ത്തുകയോ ചെയ്യാതെ ആര്‍ക്കും ഒരു ശല്യവും ചെയ്യാതെ കളിച്ചു കളം വിടുന്ന ഒരു കളിക്കാരനും ഉണ്ടായിരുന്നു "അര്‍ഷദ് അയ്യൂബ് "
:)
:)
ഹഹ..
ക്രിക്കറ്റ് തമാശകള്‍ ഇഷ്ടമായി....ഒരു റണ്‍സ് സേവ് ചെയ്ത കാര്യം വളരെ രസമായി...!
അര്‍ഷദ് അയൂബിനും റ്റെസ്റ്റില്‍ ഹാഫ് സെഞ്ച്വറിയുണ്ട്:)
:)
Ha..HA..Ha.....
Entammae...
Chirichu chirich....
Nalla hasyam...
ഇന്ത്യക്കു ഫോളോ-ഓണ്‍ ഒഴിവാക്കാന്‍ ഇംഗ്ലണ്ടിനെതിരെ 24 റണ്‍സ് കൂടി വേണം ...ലാസ്റ്റ് വിക്കറ്റ്... കപില്‍ ദേവ് പിന്നെ ഒന്നും ആലോചിച്ചില്ല... ആ ഓവറില്‍ മിച്ചമുണ്ടായിരുന്ന 4 ബോളും സിക്സര്‍ പായിച്ചു ഫോളോ ഓണ്‍ ഒഴിവാക്കിയെന്നതു ചരിത്രം !!!
പക്ഷെ ഇങ്ങനെ ഒരു കടുംകൈ ചെയ്യാന്‍ കപിലിനെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു...????
ആലോച്ചിച്ചു ബുദ്ധിമുട്ടണ്ടാ... വേറൊന്നുമല്ല, കഥാനായകന് ഹിര്‍വാനി സാര്‍ തന്നെയായിരുന്നു നോണ്‍ സ്ട്രൈക്കര്‍ ... കപിലിനെ പൂവിട്ടു പൂജിക്കേണ്ടത്തു സിക്സര്‍ അടിച്ചതിനല്ല.. മറിച്ച് ആ ദീര്ഘവീക്ഷണത്തിനേയാണു....
നെക്സ്റ്റ് ഓവറിലെ ഫസ്റ്റ് ബോളില്‍ തന്നെ ഹിര്‍വാനി ഔട്ട് ആയി!!!
ഈ ഇന്ത്യ കാരുടെ ഒരു ബുദ്ധി ...
മിനാക്ഷി കൊള്ളാം പുതിയ അറിവുകള്‍ പകരുമ്പോഴാണു നമ്മിലും പുതിയ ചിന്തകള്‍ തളിര്‍ക്കാന്‍ തുടങ്ങുന്നത്
നന്നായിട്ടുണ്ട് തമാശകള്‍, ഒപ്പം കറുമ്പന്റെ കമന്റും വായിച്ചു മരിച്ച് ചിരിച്ചു:):)
Post a Comment