റിസ്ക്കുകളില്ലാതെ എങ്ങനെ പണം സമ്പാദിക്കാം എന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് ഇന്നത്തെ ഹൈടെക്ക് മോഷ്ടാക്കള്‍. A.T.M ഇതിനൊരു പ്രധാന മാര്‍ഗമായിക്കൊണ്ടിരിക്കുന്നു എന്നുള്ള സത്യം ഇനിയെങ്കിലും നമ്മള്‍ മനസ്സിലാക്കിയില്ലെങ്കില്‍ ഒരു പക്ഷെ നമ്മുടെ പ്രായം ചെന്ന മാതാപിതാക്കള്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായേക്കാം. അടുത്തിടെ എണ്റ്റെ ഒരു സുഹൃത്തിണ്റ്റെ പിതാവിനെ ഒരു മോഷ്ടാവ് സമര്‍ത്ഥമായി കബളിപ്പിച്ചു. A.T.M. Counter നുള്ളില്‍ പണമെടുക്കാന്‍ കയറിയപ്പോള്‍ മോഷ്ടാവും കൂടെ കയറി. സാധാരണ ഇദ്ദേഹത്തിണ്റ്റെ അച്ഛന്‍ അവിടെയുള്ള സെക്യൂരിറ്റിയുടെ സഹായത്താലായിരുന്നു പണം എടുത്തുകൊണ്ടിരുന്നത്. അന്ന് അദ്ദേഹത്തെ കാണാഞ്ഞതിനാല്‍ , നല്ല ടിപ്പ് ടോപ്പില്‍ ഡ്രസ്സ് ചെയ്ത ഈ Gentleman മോഷ്ടാവിണ്റ്റെ സഹായം തേടുകയായിരുന്നു.. അച്ഛന് ആവശ്യമുള്ള പണം (1000 രൂപ) അക്കൌണ്ടില്‍ നിന്നും ഏടുത്തശേഷം അയാള്‍ കാര്‍ഡ് തിരിച്ചുനല്‍കി. നന്ദിയും പറഞ്ഞുകൊണ്ട് ആ പിതാവ് വീട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് ഒരാഴ്ച കഴിഞ്ഞ് പെന്‍ഷന്‍ എടുക്കാനായി കൌണ്ടറിലെത്തി സെക്ക്യുരിറ്റിയെ കാര്‍ഡ് ഏല്‍പ്പിച്ചപ്പോഴാണ് തട്ടിപ്പ് പുറത്താവുന്നത്. ഈ പിതാവിണ്റ്റെ കയ്യില്‍ മോഷ്ടാവ് കൈമാറിയത് മറ്റാരുടെയോ A.T.M കാര്‍ഡ് ആയിരുന്നു. ഇതിനകം ആ അക്കൌണ്ടിലുണ്ടായിരുന്ന പതിനായിരത്തോളം രൂപ ആ മോഷ്ടാവ് തട്ടിയെടുത്ത് കഴിഞ്ഞിരുന്നു. അന്വേഷണങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഇതുവരെയും മോഷ്ടാവിനെ കണ്ടെത്തിയിട്ടില്ല. കൂട്ടുകാരണ്റ്റെ പിതാവിനു നല്‍കിയ വ്യാജകാര്‍ഡിണ്റ്റെ ഉടമയെ പോലീസ് കണ്ടെത്തിയെങ്കിലും അതും ഇതുപോലെ കബളിപ്പിക്കപ്പെട്ടെ ഒരു ഹതഭാഗ്യണ്റ്റെ കാര്‍ഡ് ആയിരുന്നു.
A.T.M കൌണ്ടറിനുള്ളില്‍ ഒരാല്‍ മാത്രമെ പ്രവേശിക്കാവൂ എന്ന് വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ടെങ്കിലും നിയമലംഘനത്തില്‍ എന്നും അത്യുത്സാഹം പ്രകടിപ്പിക്കുന്ന നമ്മള്‍ A.T.M നുള്ളില്‍ തിങ്ങി നിറഞ്ഞാണ് നില്‍ക്കുന്നത്. ഇത് വിരുതന്‍മാരായ മോഷ്ടാക്കള്‍ മുതലാക്കുകയും നമ്മള്‍ കബളിപ്പിക്കപ്പെടാന്‍ ഇടയാവുകയും ചെയ്യുന്നു. അതിനാല്‍ ജാഗ്രതൈ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടാ.
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
3 comments:
തട്ടിപ്പുകള്‍ പലവിധം.
ഈ എ.ടി.എം തന്നെ തന്നെ നമ്മളെ പറ്റിക്കുമോ..
ഇവിടെ നോക്കൂ..
സൂക്ഷിയ്ക്കേണ്ടത് നാം തന്നെ
hmm...kallanmarennum smart aanallo
Post a Comment