തോമാച്ചന് കൈക്കൂലി വാങ്ങിക്കാറുണ്ട്, പക്ഷെ ചോദിച്ച് വാങ്ങിക്കുന്ന ശീലം അയാള്‍ക്കില്ല. പാവപ്പെട്ടവരുടെ വീട്ടില്‍ ഫ്യസ് പോയാല്‍ പലപ്പോഴും ഒരു നയാപൈസ പോലും വാങ്ങാതെ അയാള്‍ അത് ശരിയാക്കികൊടുക്കുമായിരുന്നു. പണക്കാര് അറിഞ്ഞു തരുന്ന പണം (കറണ്ട് പോകുമ്പോള്‍ വിളിച്ചാല്‍ വീണ്ടും വരണമെന്ന ഉദ്ദേശത്തോടെ തരുന്ന പണം) ഒരു ഉളുപ്പുമില്ലാതെ വാങ്ങാനും തോമ മടികാട്ടിയിരുന്നില്ല.
അങ്ങനെയിരിക്കെ തോമാക്കൊരുനാള്‍ പോലീസ് സ്റ്റേഷനില്‍ കയറേണ്ടി വന്നു. കൈക്കൂലികേസിനൊന്നുമല്ല. തോമ ബൈക്കില്‍ ഡ്യൂട്ടി കഴിഞ്ഞുവന്നപ്പോള്‍ വളവില്‍ വച്ച് ഒരാട്ടോയുമായി തട്ടി. നിസ്സാരമായി ഒതുക്കാവുന്ന സംഭവം രണ്ടുപേരും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തി. അപ്പോഴാണ് വാദിക്കും പ്രതിക്കും യഥാര്‍ത്ഥ അമളി മനസ്സിലാവുന്നത്, വണ്ടി ശരിയാക്കുന്നതിനേക്കാളും നല്ലൊരു തുക സ്റ്റേഷനില്‍ കോഴ നല്‍കിയാലെ വണ്ടി തിരിച്ചു കിട്ടു എന്ന അവസ്ഥയെത്തി. ഓട്ടോക്കാരന് പോലീസുകാരുമായി പരിചയം ഉള്ളതിനാല്‍ ചെറിയ തുക നല്കി അയാള്‍ രക്ഷപെട്ടു. സ്റ്റേഷന് തോമായുടെ കറണ്ടിണ്റ്റെ അധികാരപരിധിയില്‍ വരുന്ന മേഖലയായതിനാല്‍ തോമാക്ക് എസ് ഐയെ പരിചയമുണ്ടായിരുന്നു. പക്ഷെ എസ്. ഐ അന്നത്തെ ദിവസം ലീവ് ആയതിനാല്‍ തോമ വലഞ്ഞു. അഡീഷണല്‍ എസ് ഐ കോഴയുടെ ഉസ്താദാണെന്ന് തോമ കേട്ടിട്ടുണ്ടായിരുന്നു.
തോമ 250 രൂപയുമെടുത്ത് ASI രാജനെ സമീപിച്ചു. പണം കൈപ്പറ്റിയശേഷം രാജന് പറഞ്ഞു. "എടേ ഇതൊന്നിനും ഇല്ലല്ലോ വണ്ടി കൊണ്ട് പോകണ്ടേടേ?"
250 കൂടി എടുത്ത് നീട്ടിയപ്പോള്‍ ആ കറുത്ത മുഖത്ത് മിന്നല്‍ വീഴുന്നതുപോലെ കുറെ പല്ലുകള്‍ തെളിഞ്ഞ്ഒരു ചിരി വന്നത് തോമാ കണ്ടു. എല്ലാം ഒതുക്കി എന്നാശ്വാസത്തോടെ ബൈക്കെടുക്കാന്‍ ചെന്ന തോമായെ എ എസ് ഐ കൈ കൊട്ടി വിളിച്ചു.
"എടെ താനാളു കൊള്ളാമല്ലോ, അകത്ത് എഴുതാനൊക്കെ ആളിരിക്കുന്നത് കണ്ടില്ലേ, അവര്‍ക്കുള്ള പങ്ക് ഞാന്‍ കൊടുക്കണോ ? "
തോമ 250 രൂപകൂടി കൊടുത്തശേഷം ഇനിയും പടിയുണ്ടോ എന്ന് ശങ്കിച്ചു നിന്നു. അപ്പോള്‍ രാജനെസ്സൈ പാറാവുനിന്ന വനിതാപോലീസിനോട് ഒരു ചോദ്യം
"ഒരു 50 രൂപ കാപ്പികുടിക്കാന്‍ തന്നാല്‍ താന്‍ വാങ്ങിക്കുമോ ?"
അവര്‍ ഒന്നും മിണ്ടാതെ നിന്നു.
"ഏടേ ഒരന്പത് രൂപ കൂടി എടുത്തേക്കൂ" തോമ അന്‍പതിണ്റ്റെ നോട്ടെടുത്ത് നീട്ടി
“താന്‍ ഏതാപ്പീസിലാ വര്‍ക്ക് ചെയ്യുന്നത് ?
“K.S.E.B”
തോമ കലിയടക്കി പറഞ്ഞു. അപ്പോള്‍ ഇനി കറണ്ട് ബില്ലടക്കാന്‍ വരുമ്പോള്‍ കാണാം ! ഇങ്ങനെ പറഞ്ഞ് പാറാവുകാരിക്ക് അന്പതുരൂപയും കൊടുത്ത് കുടവയറും കുലുക്കി എ എസ് ഐ അകത്തേക്ക് കയറി.
ഒരു ബൈക്കപകടത്തിന് തനിക്ക് നല്‍കേണ്ടിവന്ന വിലയോര്‍ത്ത് തോമാക്കുറക്കം വന്നില്ല. രാത്രി പത്ത് മണിയായപ്പോള്‍ തന്നെ അയാള്‍ സഹലൈന്‍മാനെ ഫോണില്‍ വിളിച്ചെന്തൊക്കെയോ പറഞ്ഞു. അരമണിക്കൂറ് കഴിഞ്ഞപ്പോള്‍ തോമാ പ്രതീക്ഷിച്ചിരുന്ന പോലെ ഫോണ്‍ വന്നു. "ഹലോ തോമായല്ലേ ഞാന്‍ ASI രാജന് , എടോ എണ്റ്റെ വീട്ടില്‍മാത്രം കറണ്ട് പോയി. അടുത്ത വീട്ടിലൊക്കെ കറണ്ടുണ്ട്, താന്‍ ഒന്നു ശരിയാക്കണേ , ഉഷ്ണം കാരണം ഉറങ്ങാന്‍ കഴിയുന്നില്ല"
"ഏത് രാജന് എനിക്കറിയില്ലല്ലോ , ആരാ മനസ്സിലായില്ലല്ലോ "
"എടേ തണ്റ്റെ ബൈക്കിണ്റ്റെ കാര്യം സോള്‍വ് ചെയ്ത "
"ഓ സാറാണോ, അയ്യോ സാറേ എനിക്കിന്നു ഓഫാ, ഇല്ലെങ്കില്‍ശരിയാക്കിത്തരാമായിരുന്നു.”
"ശരിയാക്കിത്തരാടാ" തോമാ മനസ്സില്‍ പറഞ്ഞു
അന്നു രാത്രി മുഴുവന്‍ ASI വിയര്‍ത്ത് കുളിച്ച് കിടന്നുറങ്ങി.
പിറ്റേന്ന് പകല്‍ സമയം മുഴുവന്‍ കറണ്ടില്ലായിരുന്നു. സന്ധ്യക്ക് തോമാ രാജണ്റ്റെ വീട്ടിലെത്തി 200 രൂപയും വാങ്ങിച്ച് കറണ്ട് ശരിയാക്കിക്കൊടുത്തു. പക്ഷെ രാത്രി 8 മണിയായപ്പോള്‍ വീണ്ടും ഇരുട്ട് വീണു. രാജന് ദേഷ്യത്തോടെ ഫോണെടുത്ത് തോമായെ വിളിച്ചു.
"എടോ താന്‍ എന്തോന്നാ ചെയ്തിട്ടു പോയത്, രാത്രി വീണ്ടും കറണ്ട് പോയല്ലോ "
"സാര്‍ ഞാന്‍ ശരിയാക്കിയതാണല്ലോ, ലോഡ് നില്‍ക്കുന്നില്ലായിരിക്കും" തോമ കള്ളച്ചിരിയോടെ പറഞ്ഞു.
വീണ്ടും ഉറക്കമില്ലാത്ത രാത്രി, രാജനെസ്സൈ പല്ലുകടിച്ച് കൈകള്‍ കൂട്ടിത്തിരുമ്മി എന്തോ മനസ്സിലുറപ്പിച്ചു. പിറ്റേന്ന് രാവിലെ തന്നെ തോമയുടെ ഫോണില്‍ ഒരു വിളി. "ഹലോ തോമായല്ലെ, സ്റ്റേഷനില്‍ വരെ വരണം, കറണ്ടിണ്റ്റെ കാര്യം സംസാരിക്കാന്‍ !" തോമ അറച്ചറച്ച് സ്റ്റേഷനിലെത്തി , അകത്ത് നിന്നുകൊണ്ട് രാജനെസ്സൈ കൈ കാട്ടിവിളിച്ചു. പക്ഷെ തോമ അതു ശ്രദ്ധിക്കാതെ എസ് ഐ യുടെ റൂമിലേക്ക് നടന്നു കയറി.
"സാര്‍ സ്റ്റേഷനില്‍ കറണ്ടില്ലേ ! "
“ ഉണ്ടല്ലോ തോമാ എന്താ കാര്യം "
“അല്ല ഇവിടെനിന്നും കറണ്റ്റിണ്റ്റെ കാര്യം സംസാരിക്കാനുണ്ടെന്നും പറഞ്ഞൊരു ഫോണ്‍ വന്നിരുന്നു"
“തോമാ പൊയ്ക്കോളൂ, ഇവിടെ ഒരു കുഴപ്പവുമില്ല”
. ഉടന്‍ തന്നെ തോമാ സ്റ്റേഷന് വിട്ടിറങ്ങി. പുറകെ രാജനെസ്സൈയും
"തോമാ വെറുതെ നീ കറണ്റ്റില്ലാതാക്കി രാത്രി പണിതരരുത്. ആകപ്പാടെ വല്ലവിധേനയും ക്ഷീണം തീര്‍ക്കുന്നത് രാത്രിയില്‍ ഉറങ്ങിയാ! ഇതാ നിണ്റ്റെ കൈയ്യില്‍ നിന്നും വാങ്ങിയ 350 രൂപ, 200നീ നേരത്തെ വാങ്ങിയല്ലോ”
"സാര്‍ സാറൊന്നുകൊണ്ടും വിഷമിക്കണ്ട ഞാന്‍ വിശദമായൊന്നുനോക്കട്ടെ! നമുക്ക് പരിഹാരമുണ്ടാക്കാം "
കാശും വാങ്ങിച്ച് തോമ ബൈക്കില്‍ കയറി ഓഫീസിലേക്ക് വാണം വിട്ടപോലെ പോയി.
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
4 comments:
തോമാ K.S.E.B.യിലായതുകൊണ്ട് രക്ഷപ്പെട്ടു. അല്ലാത്തവരെന്തു ചെയ്യും?
അയ്യൊ എഴുത്തുകാരീ,
മറ്റുള്ളവര്‍ ഒന്നും ചെയ്യാനില്ല.
പണ്ടൊരു ബൈക്ക് ആക്സിഡന്റുമായി പോലിസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ കിട്ടിയതും ഇതേപൊലെയുള്ള അനുഭവം തന്നെ.സി.ഐ. പരിചയക്കാരനായതിനാല്‍ ദാക്ഷ്യണ്യം കാട്ടി,”സാറെ എന്റെ വിഹിതം തരണ്ട“.അതു കുറച്ചു ബാക്കി കോടുത്തു ഇടപാടു തീര്‍ത്തു.
Very true. Police stations are notorious for bribery
രാജന് എസ് ഐ, വിചാരിച്ചാല്‍ കള്ളക്കേസ്സുണ്ടാക്കാനോ പാടു്. എന്തായാലും തോമാ രക്ഷപെട്ടു.:)
Post a Comment