അച്ചന് ഇന്നലെയും ചോദിച്ചു. "ആണവക്കരാര്‍ ഒപ്പിടുമോ ?" രാജ്യത്തിണ്റ്റെ ഏറ്റവും വലിയ വികസനപ്രശ്നമായ ഈ കരാറിനെക്കുറിച്ചോര്ത്ത് അമ്മയും ടെന്‍ഷനിലാണ്. അതുകൊണ്ടാവാം കുറച്ച് ദിവസമായി കറികള്‍ക്കും പണപ്പെരുപ്പം പോലെ എവിടെയൊക്കെയോ ഒരു പെരുപ്പം, ഉപ്പിനോ, പുളിക്കോ എന്തിനോ ഒക്കെ.
രാവിലെ എഴുന്നേറ്റ് പത്രം മുഴുവന്‍ കാര്‍ന്നുതിന്നിട്ടും ആശങ്കക്കൊരു കുറവുമില്ല. ആണവക്കരാര്‍ തന്നെ മനസ്സുനിറയെ. നമ്മുടെ രാജ്യത്തെ അകമഴിഞ്ഞു സ്നേഹിക്കുന്ന ബുഷിനെയും അമേരിക്കന്‍ പതാക തലപ്പാവിനുള്ളില്‍ രഹസ്യമായി തിരുകിവച്ചിട്ടും ഇന്ത്യയെ, ഇന്ത്യക്കാരെ അകമഴിഞ്ഞു സ്നേഹിക്കുന്ന മന്മോഹനെയും മനസ്സിലാക്കാന്‍ കഴിയാത്ത ഇടതുപക്ഷത്തെ പറ്റി എന്തു പറയാന്‍. രാജ്യദ്രോഹികള്‍ ! മനസ്സിലിങ്ങനെ പലതും പറഞ്ഞുകൊണ്ട് ബാര്‍ബര്‍ഷാപ്പിലേക്ക് പോകാനായി ബൈക്കെടുത്തു. ബൈക്ക് റിസര്‍വിലാണ്. പെട്രോളിണ്റ്റെ വില പോയ ഒരു പോക്കേ ! അടുത്തല്ലേ നടന്നുപോകാം. മനസ്സിലുറപ്പിച്ചു. പണപ്പെരുപ്പവും പെട്രോള്‍ വിലവര്‍ധനയും നമുക്ക് സഹിക്കാം, അതെല്ലാം ആണവകരാറില്‍ ഒപ്പിട്ടുകഴിയുമ്പോള് തീര്‍ച്ചയായും മാറും. ബുഷ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും നമുക്ക് പെട്രോള്‍ എത്തിക്കും. പണപ്പെരുപ്പംകൂടിയാല്‍ അധികമുള്ള പണം അമേരിക്ക എടുത്തുകൊള്ളാമെന്നും പറഞ്ഞിട്ടുണ്ടെന്നു നമ്മുടെ രാജാവ് പറഞ്ഞിട്ടുണ്ടത്രേ. പക്ഷേ കരാറിലൊപ്പിട്ടാലെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കൂ. അതീ രാജ്യദ്രോഹികള്ക്കറിയില്ലല്ലോ ?
ബാര്‍ബര്‍ ഷാപ്പില് ചെന്നപ്പോള്‍ അവിടെയും സംസാരവിഷയം ഇതുതന്നെ. അവര്‍ക്ക് വിലക്കയറ്റമോ, തൊഴിലില്ലായ്മയോ ഒന്നും പ്രശ്നമല്ല. കരാര്‍ ഒപ്പിടണം. അതാണവരുടെ ഏറ്റവും വലിയ നീറുന്ന പ്രശ്നം. ജനങ്ങളെ ഇത്രയധികം മനസ്സിലാക്കുന്ന , ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഇത്രയധികം പ്രാധാന്യം നല്കുന്ന നമ്മുടെ മന്മോഹന് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നവരോട് ദൈവം ചോദിക്കും.
ബ്രിട്ടിഷുകാരെ ഇവിടെ നിന്നും തുരത്തിയ കോണ്‍ഗ്രസ്സ് അമേരിക്കക്കുവേണ്ടി അധികാരമൊഴിയുന്നു എന്നു കേള്‍ക്കുമ്പോള്‍ പുളകമണിയാത്ത ഏത് രാജ്യസ്നേഹിയാണ് ഇന്ത്യയില്‍ ഇല്ലാത്തത്.
ഹേ റാം ജയ് അമേരിക്ക.
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
3 comments:
കാലം പോയൊരു പോക്കേ...........
അമേരിക്കന്‍ ഭക്തന് മാരും .........ചൈനീസ് ഭക്തന് മാരും തമ്മിലൊരു......കോമഡീ ടൈം
.......അഭിനന്ദനങ്ങള്‍ .
yahoo.comഇതിനു മാത്രം സ്വാതന്ത്ര്യം ഇന്ത്യക്ക് കിട്ടിയിട്ടുണ്ടോ? ഗാട്ട് കരാറില്‍ ഒപ്പ് വെച്ചപ്പോള്‍ ഒരു സ്വാതന്ത്ര്യം നമ്മള് അടിയറവ് വെച്ചു, പിന്നെ കാലാ കാലങ്ങളായി നമ്മള് കുറേ സ്വാതന്ത്ര്യങ്ങള്‍ റഷ്യയുടെ പാദങ്ങളില്‍ അടിയറവ് വെച്ചു, ഇപ്പോള്‍ ഇതാ വീണ്ടും ഒരു സ്വാതന്ത്ര്യം കൂടി നമ്മള് അമേരിക്കക്ക് അടിയറവ് വെക്കുന്നു..
ഇപ്പോഴാണ് ഇടതുപക്ഷം പറഞ്ഞതാ ശരിയെന്ന് മനസ്സിലായത്...ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ നാളിലേ ഇടതുപക്ഷം പറഞ്ഞിരുന്നു, ഇന്ത്യക്ക് കിട്ടിയത് സ്വാതന്ത്ര്യമല്ലെന്ന്.
കൂര് എവിടേയായാലെന്താ? ചോര്‍ ഇവിടെയല്ലെ?
ഒരു ജനാധിപത്യ വ്യവസ്തിഥിയുള്ളീടത്ത്, മഹാഭൂരിപക്ഷത്തിന്റെ വിചാര, വിശ്വാസങളെ കണക്കിലെടുക്കാതെ നടപ്പിലാക്കുന്ന ഏത്പരിഷ്കാരത്തേയും ധിക്കാരമെന്നല്ലാതെന്താണു പറയുക. അത് ആണവ കരാറായാലും പാഠപുസ്തകമായാലും ശരി.
ഇവിടെ ആണവനിലയത്തിനെതിരല്ലെന്നും കരാരിലേ വ്യവസ്തകളോടാണെതിരെന്നും ഇടതുപക്ഷം പറയുന്നു, ഇവിടെ ഇഷ്ടമുള്ള മതം തിരഞെടുക്കുന്നതിനോ മതമില്ലാതെ ജീവിക്കുന്നതിനോടോ അല്ല എതിരെന്നും , പുസ്തകത്തിലേ ചിലരീതികളോടാണെതിര്പ്പെന്നും , മതവിശ്വാസികളും പറയുന്നു. ചെറിയ ചിലമാറ്റി ത്തിരുത്തലുകള് ഒരു പക്ഷെ അവരുദ്ദേശിച്ച അപകടങളൊഴിവാക്കുകയും അതോടൊപ്പം നല്ല ഫലങള്‍ കിട്ടുകയും ചെയ്യില്ലേ..
അധികാരം കിട്ടുമ്പോള്‍ ആളുകള്‍ അഹങ്കാരികളാകുകയാണോ..
Post a Comment