SSLC ഫലം വന്നപ്പോള്‍ നാമേവരും സന്തോഷിച്ചു, കാരണം റിസള്‍ട്ടില്‍ കമ്മ്യുണിസം വന്നിരിക്കുന്നു. പേരെഴുതാനറിയാവുന്ന എല്ലാവരും ജാതിമതഭേദമന്യേ പാസ്സായിരിക്കുന്നു. മജീഷ്യന്‍ മന്ത്രിയുടെ അത്ഭുത പ്രകടനങ്ങള്‍ ഇതിനു മുന്‍പ് കണ്ടിട്ടുള്ള (സ്വാശ്രയ നിയമമെന്ന Burning Illusion മാജിക്ക് നമുക്ക് മറക്കാന്‍ കഴിയില്ലല്ലോ ) നമുക്ക് ഇതൊന്നും കണ്ട് അത്ഭുതപ്പെടേണ്ടതില്ല. പക്ഷെ ഈ റിസള്‍ട്ടുകളെയെല്ലാം കടത്തിവെട്ടുന്ന ഒരു മാജിക്ക് കാട്ടി കേരളസര്‍വ്വകലാശാല നമ്മളെ അത്ഭുതപ്പെടുത്തുമ്പോള്‍ പുളകം കൊള്ളാത്ത ആരെങ്കിലും ഭൂമി മലയാളത്തിലുണ്ടോ ?
കേരള യൂണിവേഴ്സിറ്റി എന്ന വിശ്വവിദ്യാലയത്തിലേക്ക് ക്ളറിക്കല്‍ സ്റ്റാഫിനെ നിയമിക്കാന്‍ ഒരു പരീക്ഷാമാമാങ്കം നടത്തി. അതിനെ വെല്ലുന്ന Interviewപിന്നീട് അരങ്ങേറി. അതിനു ശേഷം റാങ്ക് ലിസ്റ്റ് വന്നപ്പോള്‍ പരീക്ഷക്ക് ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ ക്ളീന്‍ ബൌള്‍ഡ്. ആധുനിക Marxisa ത്തിണ്റ്റെ പ്രതിരൂപങ്ങളും വീസിയുടെ ബന്ധുക്കളും ഉള്‍പ്പെടുന്ന വാലറ്റം ഇണ്റ്റര്‍വ്യുവില്‍ ധീരമായി പൊരുതി ആദ്യത്തെ നൂറ്റമ്പത് റാങ്കുകള്‍ കരസ്ഥമാക്കി. അങ്ങനെ ഈ വെട്ടിനിരത്തലില്‍ ഒന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയും നേടി. ഇതുകൊണ്ടൊന്നും ഈ സിനിമാലക്കു തിരശ്ശീല വീഴുന്നില്ല. യൂണിവേഴ്സിറ്റിയുടെ മുന്പില് കപ്പലണ്ടി കച്ചവടം നടത്തുന്നവര്‍ കേണപേക്ഷിച്ചപ്പോള്‍ കലാശാലയുടെ ഹൃദയം തേങ്ങി. പിന്നെ രണ്ടുവട്ടം ആലോചിക്കാന്‍ നിന്നില്ല. പരീക്ഷയെഴുതിയ 39,000ഉദ്യോഗാര്‍ത്ഥികളുടെ ഉത്തരക്കടലാസ്സ് കച്ചവടക്കാര്‍ക്ക് ദാനം ചെയ്തു. അല്ലെങ്കിലും ആര്‍ക്കെങ്കിലും എന്തെങ്കിലും ദാനം ചെയ്തുകഴിയുമ്പോല്‍ അവകാശത്തിനു വേണ്ടി ധാരാളം പേര് ഓടിയെത്തുമല്ലൊ. ഇപ്പോള്‍ ലോകായുകത പരീക്ഷപേപ്പര്‍ ചോദിച്ചത്രേ. പാവം സര്‍വകലാശാല എന്ത് ചെയ്യും. ഒന്നുരണ്ട് പേരെ വിനോദയാത്രെക്കെന്നപോലെ ഉത്തരപ്പേപ്പര്‍ നോക്കിയ സ്ഥലത്തേക്ക് അയച്ചു. ഇതെല്ലാം കണ്ട് കപ്പലണ്ടിക്കച്ചവടക്കാര്‍, ഉത്തരക്കടലാസു വീശിക്കൊണ്ട് ഉഷ്ണമകറ്റി ചിരിക്കുന്നുണ്ടായിരുന്നു.
ചോരച്ചാലുകള്‍ നീന്തിക്കയറിയ കുട്ടിസഖാക്കള്‍ചോരയൊന്നും തിളപ്പിക്കാന്‍ പോയില്ല. അവരാകട്ടെ പിതൃശൂന്യമായ നിലപാടെടുക്കരുതെന്നു കരുതി, ഇതൊന്നുംശ്രദ്ധിക്കാതെ, പണപ്പെരുപ്പ് നിരക്ക് കണ്ട് കണ്ണും തള്ളിയിരുന്നു. കാരണം നമ്മള് പണ്ട് പഠിച്ച ബാലപാഠം മറക്കരുതല്ലോ
"ഞമ്മണ്റ്റെ പാര്‍ട്ടി ചെയ്യുന്നതെല്ലാം നല്ലതിന്!, ചെയ്തതെല്ലാം നല്ലതിന് ! ചെയ്യാനിരിക്കുന്നതും നല്ലതിന്!"
“ആരുടെ നല്ലതിന്” എന്നു ചോദിക്കരുത്.
അങ്ങനെ ചോദിച്ചാല്‍ ഞാനും നിങ്ങളും മാധ്യമസിന്‍ഡിക്കേറ്റിണ്റ്റെ വക്താക്കളായി മാറും. അതിനാല്‍ ജാഗ്രതൈ. നമുക്ക് കണ്ണടച്ച്, സഖാക്കള്‍ക്ക് ദീര്‍ഘായുസ്സുണ്ടാവാന്‍ പ്രാര്‍ത്ഥിക്കാം അല്ലേ !
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
2 comments:
ഹെ...എന്താ ഈ പറയുന്നെ? സഖാക്കള്‍ എന്തെല്ലാം നോക്കണം. നാട്ടില്‍ താടിയും മുടിയും വളര്‍ത്തി നടക്കുന്ന സ്വാമി മാരുടെ മുടികണ്ടിക്കണം.. പത്രക്കാരുടെ തന്തയ്ക്കു പറയണം. പിന്നെ ഭരണം നടത്തണം....ഇതിന്റ്യൊക്ക് ഇടയില്‍ എവിടെ സമയം . തന്നയുമല്ല. ഇതും ഏതൊ പിത്രുശൂന്യന് മാരായ പ്ത്രക്കാരുടെ പണിയാ.. ഞങ്ങള്‍ ഭരിക്കുന്പോള്‍ ഞങ്ങള്‍ സര്‍വകലാശാലയെ ഏല്‍പ്പിച്ച കാര്യം അവര്‍ ഭംഗിയായി ചെയതു...അതുകൊണ്ടല്ലെ 2601 റാങ്കില്‍ എഴുത്തു പരീക്ഷയില്‍ കിട്ടിയവരെ 131 റാങ്കാക്കി ജോലി നല്കിയീല്ലേ? ഞങ്ങള്‍ സഖാക്കള്‍ക്ക് അടുപ്പിലും അപ്പിയിടാം ...സോഷ്യലിസം സിന്ദാബാദ്...
Post a Comment