"സാഹിത്യവാരഫലം എഴുതി മലയാള ഭാവുകത്വത്തെ മലീമസപ്പെടുത്തിയ എം. കൃഷ്ണന് നായരാണ് ആനുകാലികങ്ങളും പുസ്തകങ്ങളും ഓടിച്ചുനോക്കിയും ആധികാരികമായി അഭിപ്രായം പറയാം എന്ന അയഞ്ഞ മൂല്യബോധം നാല് ദശാബ്ദത്തെ സേവനകാലം കൊണ്ടുണ്ടാക്കിയത്. "
കെ.പി.നിര്‍മ്മല്‍കുമാര്‍
സാഹിത്യനിരൂപണം ജനകീയമാക്കുന്നതിനും , ആര്‍ക്കും മനസ്സിലാവാത്തവിധത്തില്‍ കഥയും കവിതയും എഴുതിപടച്ചുവിട്ടുകൊണ്ടിരുന്ന ബുദ്ധിജീവികോമരങ്ങളുടെ എഴുത്തിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാനും ധൈര്യം കാട്ടിയ എം. കൃഷ്ണന് നായര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അദ്ദേഹം മരിച്ചിട്ടും തുടരുന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിര്‍മ്മല്‍ കുമാറിനെ പോലെയുള്ള "ജനപ്രിയ എഴുത്തുകാരുടെ " ഇത്തരം ജല്പ്പനങ്ങള്.
മുകളില്‍ സൂചിപ്പിച്ച ജനപ്രിയ എഴുത്തുകാരന്റെ ഏതെങ്കിലും പുസ്തകങ്ങള്‍ ഈ പോസ്റ്റ് വായിക്കുന്നവര്‍ വായിച്ചിട്ടുണ്ടാകും അല്ലേ. എന്നാല്‍ ഞാന്‍ ധൈര്യ പൂര്‍വ്വം പറയട്ടെ, ഒരു തവണയെങ്കിലും സാഹിത്യവാരഫലം വായിച്ചിട്ടുള്ളവര്‍ നിര്‍മ്മലിന്റെ ഇത്തരം അറുബോറന്‍ കണ്ടുപിടുത്തങ്ങളെ
പുച്ഛത്തോടെയേ വീക്ഷിക്കൂ.
വിദേശ സാഹിത്യത്തെയും അവിടിറങ്ങുന്ന ഓരോ പുതിയ പുസ്തകങ്ങളെ പറ്റിയും രസകരമായ ശൈലിയില്‍ വായനക്കാരോട് സംവദിച്ചിരുന്ന സാഹിത്യ വാരഫലം കലാകൌമുദിക്കും മലയാളം വാരികക്കും നേടിക്കൊടുത്ത പ്രചാരവും നമ്മള് നേരിട്ടു കണ്ടതാണല്ലോ. സാഹിത്യവാരഫലം കലാകൌമുദിയില്‍നിന്നും മാറി മലയാളം വാരികയിലേക്ക് വന്നപ്പോള്‍സര്‍ക്കുലേഷന്റെ കാര്യത്തില്‍ മലയാളം കലാകൌമുദിയെ കടത്തിവെട്ടിയതും ചരിത്രം.
ഇതൊന്നും സ്വപ്നത്തില്‍പോലും നേടിയെടുക്കാന്‍ കഴിയാത്ത ഇന്നത്തെ എഴുത്തുകാര്‍ ആശയപരമായ ദാരിദ്ര്യം കാരണം ചിരകാലപ്രശസ്തി നേടിയ മറ്റ് എഴുത്തുകാരുടെ മേല്‍ കുതിര കയറി പ്രശസ്തി നേടിയെടുക്കാന്‍ ശ്രമിക്കുകയാണ്. ഇനിയും ഇതുപോലെയുള്ള കണ്ടെത്തലുകള്‍ നടത്താന്‍ ശ്രമിക്കുന്നവര്‍ ബഷീറിനെയും എം.ടിയെയും ഒന്നും വെറുതെ വിടരുത്. അവരുടെയും കുറ്റങ്ങളും കുറവുകളും കണ്ടെത്തി മലയാള സാഹിത്യത്തിനു നവജീവന്‍ നല്‍കാന്‍ശ്രമിക്കുന്ന ഇത്തരം നിര്‍മ്മല ഹൃദയന്മാര്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
കൊതുകുകള്‍ക്കുംജീവിക്കണ്ടേ, അന്യന്റെ ചോര കുടിച്ചാണെങ്കിലും!
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
7 comments:
യ.ശ. ക്രഷ്ണന് നായര്‍ സാറിന്റെ സാഹിത്യ് നിരൂപണ മാണു വാസ്തവത്തില്‍ എനിക്കു അതു തുടങ്ങിയകാലത്തു വായനാശീലം ഉണ്ടാകാന്‍ സഹായിച്ചുതും, വായന ആസ്വധിക്കാന്‍ ശിലിപ്പിച്ചതും
ശരിയായ കാര്യം. കൃഷ്ണന് നായര്‍ സാഹിത്യവാരഫലം എഴുതിയിരുന്നത് നിര്മ്മല്കുമാറിന്റെ ഭാഗ്യം. അങ്ങനെ ആ പേര് നമ്മളൊക്കെ കേട്ടില്ലേ.
ലോക സാഹിത്യത്തിലെ എത്ര മികച്ച കൃതികളെയാണ് കൃഷ്ണന് നായര്‍ മലയാളിക്ക് പരിചയപെടുത്തിയത് ..നന്ദികേട്..മലയാളിയുടെ ശീലമാണല്ലോ ..
ഒരിക്കലേ ഞാന്‍ സാഹിത്യവാരഫലം വായിച്ചിട്ടുള്ളൂ. (It was long back)
അന്ന് അദേഹം കീറിമുറിച്ചത് ഇരയിമ്മന്‍ തമ്പിയുടെ ‘ഓമനത്തിങ്കള്‍ക്കിടാവോ’ ആയിരുന്നു. അദേഹത്തിന്ടെ അഭിപ്രായത്തില്‍ അതു വളരെ ശുഷ്കവും പൊള്ളയുമായ കൃതിയായിരുന്നു. അതു വായിക്കുമ്പോള്‍ ‘ദേഹം മുഴുവനും എണ്ണപുരട്ടി കസര്‍ത്തുകാണിക്കുന്ന ഒരു ഗുസ്തിക്കാരനെ’ ഓര്‍മ്മ വരുമെന്നും, അത് അദേഹത്തിന് ഓക്കാനം ഉന്ടാക്കറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
That was the first time I heard something like this about Irayimmanthampi's wonderful composition. Then I never ever touched Krishnan nair's works.
Yes, He might have done some good literary criticism. I do agree, but 'I feel' he's so far behind Kuttikrishnamaraar.
Ente gandharvan:കൃഷ്ണ്ന് നായര്‍ പരിചയപ്പെടുത്തിയതു കൊന്ടു മാത്രമല്ലല്ലോ മലയാളികള്‍ ലോകസഹിത്യത്തെ കുറിച്ച് അറിഞ്ഞത്.
M.Krishnan nair, Nirmalkumar, Nammude Lokam, GV, Ente Gandharvan are expressing their perspectives. So Am I &
Of course no two people can see one world, isn't?
http://udayakiranam.blogspot.com
എം. കൃഷ്ണന് നായരര്‍ സാറിന്റെ സംഭാവനകളെക്കുറിച്ച് നമുക്ക് അഭിപ്രായ വ്യത്യാസമുണ്ടായേക്കം. പക്ഷേ, അദ്ദേഹത്തെ നമുക്ക് അവഗണിക്കാനാവില്ല. അദ്ദെഹത്തിന്റെ വിമര്‍ശനത്തിനു ഒരുപാട് പരിമിതികളുണ്ടായിരുന്നു.രൂക്ഷമായ ഇഷ്ടാനിഷ്ടങ്ങള്‍ കാരണസഹിതം അദ്ദേഹം അവതരിപ്പിച്ചിരുന്നെങ്കിലും അവയെ വിശദവും പൂര്‍ണ്ണവുമായ ഒരു നിരൂപണ രൂപത്തില്‍ അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. എങ്കിലും, ലോകസാഹിത്യത്തെക്കുറിച്ച് സാധാരണ മലയാളിക്ക് ബോധ്യം വരുത്തിയതില്‍ അദ്ദേഹത്തിന്റെ പങ്ക് അംഗീകരിക്കാതിരിക്കാനാവില്ല. മലയാളത്തിലെ മഹാതാരങ്ങള്‍ മണ്‍വിളക്കുകള്‍ മാത്രമാണെന്ന് പാവം വായനക്കാരനെ മനസ്സിലാക്കിച്ചത് എഴുത്തുകാര്ക്കിഷ്ടപ്പെടുമോ? സാറിന്റെ പ്രധാന സവിശേഷതയായി എനിക്ക് തോന്നുന്നത്, തന്റെനിരൂപണപദ്ധതിയ്ക്ക് അധാരമായി അദ്ദേഹം ഒരു സിദ്ധാന്തത്തെയും സ്വീകരിച്ചില്ല എന്നതാണ്.സ്വാനുഭൂതിപ്രധാനമായിരുന്നു അദ്ദേഹത്തിന്റെ നിരൂപണം. കടംകൊണ്ട ഭാവുകത്വം അവിടെയില്ല. ഒരു വായനക്കാരനെന്ന നിലയില്‍ തന്നെ ആകര്‍ഷിച്ച കൃതികളെപ്പറ്റി എഴുതി; ഒരു സിദ്ധാന്തത്തിന്റെയും ഭാരമില്ലാതെ, സാധാരണക്കാരനു മനസ്സിലാകും വിധം. ഇഷ്ടപ്പെടാഞ്ഞവയെ അദ്ദേഹം തള്ളിമാറ്റി. ഋജുവായ ആ സംവേദനം,ഭാഷാജാടകളില് താത്പര്യമില്ലാത്ത സാധാരണ സാഹിത്യകുതുകികളെ ആകര്ഷിച്ചതില് അത്ഭുതപ്പെടാനെന്തിരിക്കുന്നു. വായനക്കാരുടെ കലാലയമായിരുന്നില്ല, നഴ്സറിയായീരുന്നു ‘സാഹിത്യവാരഫലം’. വല്ലവന്റെയും അരിപ്പയിലൂടെയല്ലാതെ, സ്വന്തം ചിന്താപദ്ധതിയെ പ്രയോജനപ്പെടുത്തി പുസ്തകത്തെക്കാണുന്നത് ‘ദീപസ്തംഭമഹാശ്ചര്യ’ക്കാര്‍ക്ക് എങ്ങനെ ഇഷ്ടപ്പെടാന്‍!
Post a Comment