ബ്ളോഗുകള് ആവിഷ്ക്കാരസ്വാതന്തൃത്തിനും, അഭിപ്രായപ്രകടനങ്ങള്‍ക്കും ഉള്ള വേദിയാണെന്നതില്‍ തര്‍ക്കമില്ല. പക്ഷെ വ്യക്തിഹത്യ നടത്താന്‍ വേണ്ടി ബ്ളോഗെഴുതുന്നവര്‍ ജാഗ്രതൈ! ഒരു വനിതാ ജഡ്ജിയെ ആക്ഷേപിച്ച് ബ്ളോഗില്‍ ലേഖനമെഴുതിയമലയാളിയായ അമേരിക്കന്‍ പൌരന് അറസ്റ്റിലായിരിക്കുന്നു. ഗോപാലന് നായര്‍ (58) എന്ന അഭിഭാഷകനെയാണ് കോടതി മൂന്ന് മാസത്തേക്ക് ശിക്ഷിച്ചത്. നേരത്തെ സിംഗപ്പൂര്‍ പൌരത്വം ഉണ്ടായിരുന്ന ഇയാള്‍, ആധുനിക സിംഗപ്പൂരിണ്റ്റെ പ്രഥമ പ്രധാനമന്ത്രിയായ ലീ ക്വാന്‍ യൂവും ഇപ്പോഴത്തെ പ്രധാനമന്ത്രിയും കക്ഷികളായ കേസില്‍ ജഡ്ജിയായ ബെലിന്‍ഡ വിചാരണവേളയില്‍ ലീ ക്വാന്‍ യുവിണ്റ്റെ ദാസിയെപ്പോലെയാണ് പെരുമാറിയത് എന്ന് ബ്ളോഗിലെഴുതി. ജഡ്ജിയെ ആക്ഷേപിച്ച് ലേഖനമെഴുതിയതിന് കിട്ടിയത് മൂന്ന് മാസം തടവ് ശിക്ഷ.
ബ്ളോഗുകള്ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാവുന്നകാലം വിദൂരമല്ല എന്ന് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നു. ഭരണാധികാരികള്‍ തന്നെ ആശങ്കയോടെയാണ് ബ്ളോഗുകളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ പാര്‍ട്ടിക്കെതിരെ ബ്ളോഗുകളിലൂടെ നടക്കുന്ന ആക്രമണങ്ങളെ ശ്രദ്ധിക്കണമെന്ന് സി. പി. എം രഹസ്യരേഃഖ ഇറക്കിയത് വെറുതെയാണോ ?
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
5 comments:
വാര്‍ത്ത കണ്ടിരുന്നു.അല്പം നിയന്ത്രണം ഉള്ളതു നല്ലതല്ലേ..
ശരിയാണ്. എല്ലാത്തിനും ഒരു പരിധി ഉള്ളത് നല്ലതു തന്നെ
സിംഗപ്പൂരില്‍ നടക്കുന്നതെന്തെന്ന് പ്രശസ്തപത്രപ്രവര്‍ത്തകനായ ടി.ജെ.എസ് ജോര്‍ജ് തന്റെ ഘോഷയാത്ര എന്ന പുസ്തകത്തില്‍ വിശദമായി എഴുതിയിരുന്നു.അതിന്റെ തുടര്‍ക്കഥ മാത്രമാണ് ഇത് എന്നാണ് എനിക്കു തോന്നുന്നത്.
അപരനാമക്കാരും സൂക്ഷിക്കേണ്ട സമയമായി വരുന്നു, മീനാക്ഷീ. ഇതാ ഇതു കണ്ടില്ലേ.
ഇതൊക്കെ സന്തോഷം തോന്നിക്കുന്ന കാര്യങ്ങള്‍ ആണ്...
Post a Comment