Thursday 1 May 2008

ഹര്‍ത്താല്‍ പാരഡി(നര്‍മ്മം)

ദാ വീണ്ടും ഒരു ഹര്‍ത്താല്‍ കേരളത്തിലേക്ക്‌.
പണ്ടൊന്നു ബ്ളോഗിയ "ഹര്‍ത്താല്‍ പാരഡി" ഈ പ്രത്യേക ഹര്‍ത്താല്‍ ദിവസത്തിനു വീണ്ടും സമര്‍പ്പിക്കുന്നു.


"ഹര്‍ത്താല്‍ തന്നെ ജീവിതം

ഹര്‍ത്താല്‍ തന്നെ അമൃതം

ഹര്‍ത്താല്‍ പൂര്‍ണമായാല്‍

മൃതിയേക്കാള്‍ ഭയാനകം "



"കണ്ടു കണ്ടങ്ങിരിക്കും ദിനങ്ങളെ

ഹര്‍ത്താലാക്കി മാറ്റുന്നതും ചിലര്‍

രണ്ടുമൂന്നാലുഹര്‍ത്താലു കൊണ്ടിവര്‍

മണ്ടരാക്കുന്നുനമ്മളെയെപ്പോഴും"



"ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ഹര്‍ത്താല്‍ ഞരമ്പുകളില്‍"




"നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍

ഹര്‍ത്താല്‍ വാരിധി നടുവില്‍ ഞാന്‍

ഹര്‍ത്താലില്‍ നിന്നും കരകേറ്റീടണേ

തിരുകൊച്ചി വാഴും കോടതിയെ."

6 comments:

Liju Kuriakose said...

കൊള്ളാം. നല്ല നുറുങ്ങുകള്‍

Areekkodan | അരീക്കോടന്‍ said...

കൊള്ളാം....

ഹരീഷ് തൊടുപുഴ said...

മീനാക്ഷിയമ്മേ,
വേറെ എന്തൊക്കെ തറകള്‍ നമ്മള്‍ സഹിക്കുന്നു. ഇതു കൂടി സഹിക്കെന്നെ, വല്ലപ്പോഴും അല്ലെ ഉള്ളൂ.
തിന്മയുണ്ടെങ്കിലല്ലേ നന്മയ്ക്കു അസ്ഥിത്വം ഉള്ളൂ. നേരെ തിരിച്ചും വായിക്കാം കെട്ടോ, വായിക്കണം.

siva // ശിവ said...

പാരഡികള്‍ നന്നായി....ഹര്‍ത്താല്‍ ആശംസകള്‍....

ശ്രീനാഥ്‌ | അഹം said...

:)

നിരക്ഷരൻ said...

ഹ ഹ കൊള്ളാം.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS