ഒരു പൊതുതിരഞ്ഞെടുപ്പു കൂടി കടന്ന് വരികയായി. സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള സമവാക്യങ്ങള്‍ക്കായി നെട്ടോട്ടമോടുകയാണ് കേരളത്തിലെ പ്രധാന കക്ഷികളായ കോണ്‍ഗ്രസ്സും സി.പി.എമ്മും . പൊന്നാനിയിലൂം കോഴിക്കോടും മാത്രം വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മതിയെന്ന വാശിയിലാണ് സി.പി.എം. അതിനുവേണ്ടി ലാവ്‌ലിന്‍ വിജയനായകന്‍ മദയാനയെ കൂട്ടുപിടിച്ച് സി.പി.ഐയുടെ സീറ്റിനെതിരെ വാദിക്കുകയാണ്. രണ്ടത്താണിയെപ്പോലെ ഒരു പാവം സ്ഥാനാര്‍ത്ഥിയെ പീഡിപ്പിക്കുന്നതിനെതിരെ ഇന്ത്യരാജ്യത്തിലെ ഏറ്റവും വലിയ മതേതരകക്ഷിയായ പി.ഡി.പി വന്നിട്ടുപോലും വെളിയം കുലുങ്ങിയില്ല. എന്നു മാത്രമല്ല, വാക്കിലും നോക്കിലും പ്രവൃത്തികളിലും വരെ വിനയവും നിഷ്കളങ്കതയും പുലര്‍ത്തിവരുന്ന പാര്‍ട്ടി സെക്രട്ടറിക്കെതിരെ വാളോങ്ങിയിരിക്കുന്നു വെളിയം. "പ്രായത്തെ ബഹുമാനിക്കുന്നു, പിന്നെ പാര്‍ട്ടിയാപ്പീസുമായിപോയി" എന്നു വളരെ വിനയാന്വിതനയി സൌമ്യനായി പറഞ്ഞ പിണറായിയെ പിണക്കണ്ട വല്ല കാര്യവുമുണ്ടായിരുന്നോ വെളിയത്തിന്.
കേരളത്തില്‍ ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുവാനുള്ള അധികാരം മൂന്ന് പേര്‍ക്ക് വീതിച്ചുകൊടുത്തിരിക്കുന്ന കാര്യം വെളിയം അറിഞ്ഞിട്ടുണ്ടാവില്ല. പിണറായി, മദനി, പിന്നെ നമ്മുടെ സമുദായ നേതാക്കന്‍മാര്‍. അതംഗീകരിച്ചുകൊടുത്താല്‍ എല്ലാ പ്രശ്നവും സോള്‍വാവില്ലെ. പൊന്നാനിയില്‍ രണ്ടത്താനി എല്‍.ഡി.എഫ് സ്വതന്ത്രന്‍. ചില പിതൃശൂന്യന്‍മാരും, മാധ്യമസിന്‍ഡിക്കേറ്റും സി.പി.ഐ.(എം)സ്വതന്തന്‍ എന്ന് പറഞ്ഞു വിരട്ടാന്‍ വരും . അപ്പോള്‍ നമ്മുടെ പാര്‍ട്ടിയുടെ പേര് മാറ്റിയ വിവരം അവരെ ധരിപ്പിച്ചാല്‍ മതി അതായത്, കമ്മ്യുണല്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(മദനി). അതോടെ അവര്‍ ശാന്തരാകുമല്ലോ
ലോട്ടറി, ലാവ്‌ലിന്‍, ഫാരിസ് അബൂബക്കര്‍ എന്നിവയുപയോഗിച്ച് കേരളത്തിണ്റ്റെ വികസനത്തെ (എന്നു വച്ചാല്‍ പാര്‍ട്ടിയുടെ വികസനത്തെ) മുരടിപ്പിക്കാന്‍ ശ്രമിച്ച മാധ്യമസിന്‍ഡിക്കേറ്റിണ്റ്റെ വക്താവായ വീരേന്ദ്രകുമാറിണ്റ്റെ സ്ഥാനാര്‍ത്ഥിത്വം എങ്ങനെ പാര്‍ട്ടി അംഗീകരിക്കും.
ഇനി കോണ്‍ഗ്രസ്സിലേക്ക് വരാം. എല്‍.ഡി.എഫ് 19 സീറ്റില്‍ തോറ്റാലും ഒരു സീറ്റിലെങ്കിലും ജയിക്കുമെന്ന് കരുതിയതാണ് തൃശൂര്‍ സീറ്റ്. ടോം വടക്കന്‍ പിന്‍മാറിയതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. എന്തോ വലുത് പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന സി. പി. എമ്മിണ്റ്റെ സിന്‍ഡിക്കേറ്റായ (ഇപ്പോള്‍ പിണറായി സിന്‍ഡിക്കേറ്റ് എന്നറിയപ്പെടാനാണ് മൂപ്പര്‍ക്കിഷ്ടം) ബുദ്ധിജീവി, നന്നായി മലയാളം പോലും അറിയില്ലെന്ന് പറഞ്ഞു വടക്കനെതിരെ വാളോങ്ങിയതോടെ "ഒരു വടക്കന്‍ വീരഗാഥ" അവസാനിക്കൂകയായിരുന്നു. നന്നായി മലയാളം അറിയാമായിരുന്ന മൂപ്പരെന്നിട്ടും പണ്ടൊന്ന് മത്സരിച്ചപ്പോള്‍ തോറ്റ് പോയത് മറ്റൊരു യാഥാര്‍ത്ഥ്യം. അന്ന് കോണ്‍ഗ്ര്‍സ് ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ച ബുദ്ധിജീവിയെ നാട്ടുകാര്‍ നന്നായി മനസ്സിലാക്കിയതോടെ തിരഞ്ഞെടുപ്പില്‍ നന്നായങ്ങ് തോറ്റു. അന്ന് മുതല്‍ തത്വങ്ങള്‍ മാറ്റിപറയാന്‍ തുടങ്ങിയ അദ്ദേഹത്തിണ്റ്റെ രോഗം ഇന്ന് മൂര്‍ദ്ദന്യാവസ്ഥയിലെത്തിയിരിക്കുന്നു.
സഃഖാവ് പിണറായിയും, സഃഖാവ് മദനിയും, സഃഖാവ് മുരളീധരനും നയിക്കുന്ന എല്‍. ഡി എഫില്‍ ഇടത്പക്ഷം ഉണ്ടാവുമോ എന്ന് മാത്രം ആലോചിച്ചാല്‍ മതി അല്ലെ?
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago