Saturday, 6 November 2010

ഒരാള്‍ക്ക്‌ മൂന്ന് വോട്ട്‌!



ഇലക്ഷന്‍ തകൃതിയായി നടക്കുകയാണ്‌. തിരക്ക്‌ കൂടുന്നത്‌ കണ്ടപ്പോള്‍ ഈ ഗ്രാമത്തിലെ ഭൂരിപക്ഷവും ജനാധിപത്യ വ്യവസ്ഥിതിയുടെ കടുത്ത ആരാധകരാണോ എന്നു പോലും ഞാന്‍ സംശയിച്ചു. ഭൂരിപക്ഷം സര്‍ക്കാരുദ്യോഗസ്ഥരും ആത്മാര്‍ത്ഥമായി ജോലിയെടുക്കുന്ന ഒരേ ഒരു ദിവസമായതിനാലാവും പോളിംഗ്‌ ഓഫീസേഴ്സായ ഞങ്ങള്‍ക്കോരോരുത്തര്‍ക്കും 'തുമ്പിയെ കൊണ്ട്‌ കല്ലെടുപ്പിക്കുന്നത്‌' പോലെ തോന്നി പോളിംഗ്‌ ഡ്യൂട്ടി.

കന്നിവോട്ട്‌ ചെയ്യാനെത്തുന്നവരുടെ അങ്കലാപ്പും വോട്ട്‌ ചെയ്യാന്‍ നീണ്ട ക്യൂ നിന്നിട്ട്‌ വോട്ടേഴ്സ്‌ ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ മടങ്ങുന്നവരുടെ രോഷപ്രകടനവുമൊക്കെയായി വോട്ടിംഗ്‌ പൊടിപൊടിക്കുന്നു.
ഗ്രാമപഞ്ചായത്തിലേക്കും ബ്ളോക്ക്‌ പഞ്ചായത്തിലേക്കും മൂന്നു സ്ഥാനാര്‍ത്ഥികളും ജില്ലാ പഞ്ചായത്തിലേക്ക്‌ അഞ്ച്‌ പേരുമായിരുന്നു മത്സരിക്കാനുള്ളത്‌

അപ്പോഴാണ്‌ ടിപ്പ്ടോപ്‌ സ്റ്റയിലില്‍ ഒരു ചെറുപ്പക്കാരന്‍ വോട്ട്‌ ചെയ്യാനെത്തിയത്‌. അദ്ദേഹത്തിണ്റ്റെ ഊഴം എത്തിയപ്പോള്‍ ഞങ്ങളോട്‌ പുള്ളിക്കാരന്‍റെ ഒരു ഉപദേശം

“Excuse ME Sir, I am an IT professional. Time is very important to us. എത്ര സമയമാണ്‌ ക്യൂവില്‍ നിന്ന് വേസ്റ്റ്‌ ആയത്‌. ആദ്യമായി വോട്ട്‌ ചെയ്യാനെത്തിയതുകൊണ്ടാണ്‌ ക്യൂവില്‍ നിന്നത്‌. ഇല്ലെങ്കില്‍ എപ്പോഴെ തിരിച്ചു പോയേനെ! "
“വോട്ട്‌ ഓരോ പൌരന്‍റെയും അവകാശമാണ്‌! അതിനായി സ്വല്‍പ നേരമൊക്കെ ക്യൂ നില്‍ക്കേണ്ടി വരും"
പയ്യണ്റ്റെ കമണ്റ്റ്‌ തീരെ ഇഷ്ടപ്പെടാതെ ഫസ്റ്റ്‌ പോളിംഗ്‌ ഓഫീസര്‍ മറുപടി പറഞ്ഞു.
പുച്ഛ ഭാവത്തോടെ പയ്യന്‍ ബാലറ്റുമായി വോട്ട്‌ ചെയ്യാന്‍ കയറി.
“ഒരാള്‍ക്ക്‌ മൂന്ന് വോട്ടല്ലേ!”
പയ്യന്‌ വീണ്ടും സംശയം.
“അതെ.”പ്രിസൈഡിംഗ്‌ ഓഫീസര്‍ മറുപടി പറഞ്ഞു.

ഗ്രാമ പഞ്ചായത്തിന്‍റെയും ബ്ളോക്ക്‌ പഞ്ചായത്തിന്‍റെയും ബാലറ്റ്‌ കാണിച്ചുകൊണ്ട്‌ പയ്യന്‍ ചോദിച്ചു.
"ഒരാള്‍ക്ക്‌ മൂന്ന് വോട്ട്‌. ഇതില്‍ രണ്ടിലും മൂന്ന് വോട്ട്‌ ചെയ്തു!"
അഞ്ച്‌ സ്ഥാനാര്‍ത്ഥികളുള്ള ജില്ലാ പഞ്ചായത്തിന്‍റെ ബാലറ്റ്‌ കാണിച്ചിട്ട്‌ പയ്യണ്റ്റെ ചോദ്യം.
"ഇതില്‍ അഞ്ച്‌ പേരുണ്ടല്ലോ? മൂന്ന് വോട്ട്‌ ചെയ്താല്‍ ബാക്കി രണ്ട്‌ വോട്ട്‌ എന്ത്‌ ചെയ്യും?"
ബൂത്തില്‍ കൂട്ട ചിരി ഉയര്‍ന്നു.
“എന്തു ചെയ്യും” അതായിരുന്നു ഞങ്ങളുടെ മനസ്സിലും!

Friday, 26 February 2010

അഴീക്കോടും മോഹന്‍ലാലും.



ആ വിഷയത്തിലേക്ക്‌ കടക്കും മുന്‍പ്‌ ഈ നിര്‍വചനം വായിക്കുന്നത്‌ നല്ലതായിരിക്കും!

സാംസ്ക്കാരിക നായകര്‍ = വിവാദങ്ങളില്‍ തല വച്ച്‌, വിവരക്കേടുകള്‍ ബുദ്ധിജീവിയുടെ ജാടയോടെ എഴുന്നള്ളിച്ച്‌, പത്രങ്ങളില്‍ തങ്ങളുടെ പേര്‌ എത്ര തവണ വന്നിട്ടുണ്ടെന്ന് കണക്കെടുത്ത്‌ അഭിമാനത്തോടെ ജീവിക്കുന്ന അപൂര്‍വ്വം ചിലര്‍!

കേരളത്തിലെ അറിയപ്പെടുന്ന ഒരു സാംസ്ക്കാരികനായകനാണ്‌ ശ്രീ.സുകുമാര്‍ അഴീക്കോട്‌. നിര്‍വചനത്തില്‍ നിന്നും ഒരു വ്യത്യാസമേ ഉള്ളൂ. അഴീക്കോട്‌ ബുദ്ധിജീവിയാണ്‌, അതിണ്റ്റെ ജാട അദ്ദേഹം പ്രകടിപ്പിക്കാറുണ്ടോ എന്ന്‌ ചോദിച്ചാല്‍ ഉത്തരം നിങ്ങള്‍ തന്നെ കണ്ടെത്തുക.

പ്രശസ്തിയിലിരിക്കുന്നവരെപറ്റി എന്തെങ്കിലും പറഞ്ഞാല്‍ ഇരയെ തേടിയിരിക്കുന്ന മാധ്യമങ്ങള്‍ക്ക്‌ ഏറെ സന്തോഷമായി. പത്രമാധ്യമങ്ങളില്‍ താന്‍ നിറഞ്ഞ്‌ നില്‍ക്കണമെന്ന്‌ വളരെയധികം ആഗ്രഹിക്കുന്ന ഒരു നിഷ്കളങ്ക മനസ്സിണ്റ്റെ ഉടമയായിപ്പോയത്‌ അഴീക്കോടിണ്റ്റെ കുറ്റമല്ല.

പിന്നെ മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യമുണ്ട്‌. ആദ്ദേഹത്തിണ്റ്റെ വിമര്‍ശനത്തിണ്റ്റെ കൂരമ്പേറ്റ ഒരു പ്രശസ്തനും ഇതുവരെയും രക്ഷപെട്ടിട്ടില്ല!. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഏതോ ഒരു മത്സരത്തില്‍ സച്ചിന്‍ നന്നായി കളിക്കാതിരുന്നതിന്‌ അദ്ദേഹം ക്രിക്കറ്റ്‌ മതിയാക്കി വീട്ടിലിരിക്കണമെന്ന്‌ പറഞ്ഞിട്ടുണ്ട്‌ ഈ മഹാനുഭാവന്‍. അന്നത്‌ സച്ചിന്‍ അനുസരിച്ചിരുന്നെങ്കില്‍ ഇന്ന്‌ ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി അടിക്കേണ്ട ഗതികേട്‌ സച്ചിനുണ്ടാവുമായിരുന്നോ ?


കുറച്ച്‌ ദിവസമായി അഴീക്കോട്‌ വളരെ അസ്വസ്ഥനായിരുന്നു. വി. എസുമായുള്ള വഴക്കിനുശേഷം മാധ്യമങ്ങള്‍ ഒന്നും തന്നെ ഗൌനിക്കാറേയില്ല!. അപ്പോഴല്ലെ തിലകന്‍ പ്രശ്നം കൊടുമ്പിരിക്കൊണ്ടത്‌. എന്നാല്‍ പിന്നെ രണ്ട്‌ സൂപ്പര്‍സ്റ്റാറിനെയും ചീത്ത വിളിച്ചാല്‍ മാധ്യമങ്ങളില്‍ തണ്റ്റെ പേര്‌ മിന്നി മറയുന്നത്‌ കാണാമല്ലോ?

അഭിനയ രാജാവായ ലാലില്‍ അദ്ദേഹം കണ്ടെത്തിയ കുറ്റം അദ്ദേഹം കൊച്ചുപെണ്‍കുട്ടികളുമായി ആടിത്തിമിര്‍ക്കുന്നു എന്നതാണ്‌. അപ്പോഴല്ലെ നമുക്ക്‌ മനസ്സിലായത്‌ ലോക സിനിമയില്‍ മോഹന്‍ലാല്‍ എന്ന ഒരൊറ്റ നടന്‍ മാത്രമാണ്‌ ഇങ്ങനെ അഭിനയിച്ചിട്ടുള്ളതെന്ന്‌. നിത്യഹരിതനായകനായ പ്രേംനസീറുപോലും ഇങ്ങനെ അഭിനയിച്ചിട്ടില്ലെന്ന് നമുക്ക്‌ അറിയാം. കമലാഹാസണ്റ്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ!

അറുപത്‌ കഴിഞ്ഞ രജനികാന്തിണ്റ്റെ പുതിയ സിനിമയിലെ നായിക ഐശ്വര്യ റായ്‌ ആണെന്ന കാര്യം മൂപ്പര്‍ക്കറിയില്ലായിരിക്കും. അല്ലെങ്കില്‍ രജനീകാന്ത്‌ അഴീക്കോടിനെ ഫോണില്‍ വിളിച്ച്‌ താന്‍ ചെയ്ത കുറ്റം ഏറ്റു പറഞ്ഞു കാണും.

എല്ലാവരെയും ഉപദേശിച്ച്‌ നന്നാക്കാന്‍ അഹോരാത്രം പണിയെടുത്തുകൊണ്ടിരിക്കുന്ന അഴിക്കോടിനോട്‌ ഒരു അപേക്ഷ.

താങ്കള്‍ ഒരു മലയാള സിനിമയെടുക്കുക. അതില്‍ നായകനായി തിലകന്‍ ചേട്ടനെയും തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ അങ്ങും അഭിനയിക്കുക. ഒരു വിനയന്‍ ചിത്രം ആയിരിക്കുകയും വേണം.(പുള്ളിക്കാരന്‍ ആകുമ്പോള്‍ വൈകല്യമുള്ളവരുടെ ചിത്രം എടുക്കാം, വേണമെങ്കില്‍ ഹൊറര്‍ ചിത്രവുമാവാം!). ഹൊറര്‍ ചിത്രമാണെങ്കില്‍ നായകവേഷത്തിണ്റ്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവരുത്‌!.
അതുവഴി അഭിനയത്തിണ്റ്റെ കെമിസ്ട്രി തിലകന്‍ ചേട്ടന്‌ അറിയാനും പറ്റും.

വാല്‍കഷണം.
Azhikode Proposes Everybody Disposes!

Thursday, 21 January 2010

ഐ പി എല്ലും പാകിസ്താനും




പാകിസ്ഥാന്‍ ക്രിക്കറ്റ്‌ വിശാരദന്‍മാരെല്ലാം ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗില്‍ പാക്‌ ക്രിക്കറ്റര്‍മാരെ ഉള്‍പ്പെടുത്താത്തതില്‍ രോഷം പൂണ്ടിരിക്കുകയാണ്‌. ഐ പി എല്‍ സംഘാടകരും ഫ്രാഞ്ചൈസികളും രാഷ്ട്രീയം കളിച്ചതിനാലാണ്‌ തങ്ങളുടെ ചുണക്കുട്ടന്‍മാര്‍ പുറത്തിരുന്നതെന്നാണ്‌ അവരുടെ കണ്ടുപിടുത്തം. ഇതില്‍ പ്രതിഷേധിച്ച്‌ ഇന്‍ഡ്യയില്‍ നടക്കാനിരിക്കുന്ന വേള്‍ഡ്‌ കപ്പ്‌ ഹോക്കിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന കാര്യവും പാകിസ്താന്‍റെ ആലോചനയിലുണ്ടത്രേ!.
അധോലോക നായകനായ ദാവൂദ്‌ ഇബ്രഹാമിന്‍റെ മകളുടെ അമ്മായി അപ്പനായി വിരാജിക്കുന്ന ക്രിക്കറ്റ്‌ ഗുരു ജാവിദ്‌ മിയാന്‍ദാദിനാണ്‌ ഇതില്‍ ശക്തിയായ പ്രതിഷേധം.
"ഐ.സി. സി, ഐ പി എല്ലിലിടപെടണമെന്നാണ്‌ അദ്ദേഹത്തിന്‍റെ വാദം"

പ്രിയപ്പെട്ട മിയാന്‍ദാദാ, ലോകത്തിലെ രണ്ടാമത്തെ ശക്തിയേറിയ Sports ‌സംഘടനയായ ബി.സി.സി. ഐ യെ വരുതിയിലാക്കാന്‍ ഐ.സി.സിയോട്‌ പറയുന്നത്‌ അമേരിക്കയെ നിയന്ത്രിക്കാന്‍ ഐക്യരാഷ്ട്രസംഘടനയോട്‌ പറയുന്നതുപോലെ ആന മണ്ടത്തരമാണ്‌. ഈ വിഷയം കൈകാര്യം ചെയ്യുന്ന പാക്‌ നയതന്ത്രജ്ഞന്‍മാര്‍ പറയുന്നത്‌ ഇന്ത്യ-പാക്‌ ക്രിക്കറ്റ്‌ ബന്ധത്തിലും , ഇന്ത്യ -പാക്‌ നയതന്ത്ര ബന്ധങ്ങളിലും ഇത്‌ ഭാവിയില്‍ വിള്ളലുണ്ടാക്കുമെന്നാണ്‌. ബസ്‌ നയതന്ത്രവും ട്രെയിന്‍ നയതന്ത്രവും തുടരെ തുടരെയുള്ള ക്രിക്കറ്റ്‌ നയതന്ത്രവുമൊക്കെ നമ്മള്‍ ഒത്തിരി കണ്ടതാണല്ലോ? ഒടുവില്‍ എന്തായിരുന്നു ഫലം. കുറെയധികം നിരപരാധികളായ മനുഷ്യരെ താജ്‌ ഹോട്ടലിലിട്ട്‌ കൊലപ്പെടുത്തിയല്ലേ പാകിസ്താന്‍ കൂറ്‌ കാട്ടിയത്‌. സ്പോര്‍ട്സും രാഷ്ട്രീയവും തമ്മില്‍ കൂട്ടികുഴക്കരുതെന്ന് നമുക്ക്‌ എളുപ്പം പറഞ്ഞു വെക്കാം. പക്ഷെ ഇതുരണ്ടും ഇണപിരിയാത്ത സുഹൃത്തുക്കളാണെന്നതാണ്‌ യാഥാര്‍ത്ഥ്യം. അതുകൊണ്ട്‌ പാകിസ്ഥാന്‍റെ മുന്‍പില്‍ ഇനി ഒരു വഴിയേ ഉള്ളൂ.

ഐ പി എല്ലിനു പകരം ടി.പി. എല്‍ സംഘടിപ്പിക്കുക.
അതായത്‌ "താലിബാന്‍ പ്രീമിയര്‍ ലീഗ്‌"
ലേലമൊന്നും നടത്തി വെറുതെ വിവാദത്തിനൊന്നും പോകരുത്‌. അരെയൊക്കെ കളിപ്പിക്കണമെന്ന് താലിബാനങ്ങ്‌ തീരുമാനിക്കുക! എന്നിട്ട്‌ അവരുടെ ഒരു ലിസ്റ്റ്‌ പുറത്തിറക്കുക. ഈ ലിസ്റ്റില്‍ പറയുന്ന ഓരോ കളിക്കാരും പ്രതിഫലമൊന്നും കൂടാതെ ടി.പി. എല്ലില്‍ കളിക്കണമെന്നും ആവശ്യപ്പെടുക. വിസമ്മതിക്കുന്നവരെ തട്ടിക്കളയുമെന്നും പറഞ്ഞേക്കുക!
ടി പി എല്‍ പരിപൂര്‍ണവിജയമാവും തീര്‍ച്ച! വേറെ ഏതുരാജ്യക്കാരില്ലെങ്കിലും ശ്രീലങ്കക്കാരുണ്ടാകും. തിളച്ച വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കുമല്ലോ ?

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS