നൂറ് കോടി ജനങ്ങള്‍ക്കുണ്ടാവുന്ന അധികനഷ്ടം കണക്കിലെടുക്കാതെ എണ്ണ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടത്തെ കുറിച്ച് ആധി പൂണ്ട് എണ്ണവില കൂട്ടാന്‍
അവര്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ച് കൊടുത്ത ജനാധിപത്യഭരണമുള്ള രാജ്യം!.
രാഷ്ട്രീയക്കാര്‍ക്ക് അഴിമതിക്കുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന ലോക്പാല്‍ബില്ലിനെ ഊരാകുടുക്കുകളില്‍ പെടുത്തി ജനഹിതത്തിന് സ്വാതന്ത്ര്യംനിഷേധിക്കുന്ന
ഭരണമുള്ള രാജ്യം!.
യൂറിയ പോലുള്ള വളങ്ങള്‍ക്ക് വില നിശ്ചയിക്കുവാന്‍ വളക്കമ്പനികള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചുകൊടുത്ത കര്‍ഷകരുടെ ഗവണ്മെന്‍റ് ഭരിക്കുന്ന
രാജ്യം!
പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ ഗുരുവിനും മുംബൈ ആക്രമണത്തിന്‍റെ സൂത്രധാരന്‍ കസബിനും വര്‍ഷമേറെ കഴിഞ്ഞിട്ടും ശിക്ഷ കൊടുക്കാതെ സ്വാത്രന്ത്ര്യം
അനുവദിച്ചു കൊടുത്തുകൊണ്ടിരിക്കുന്ന ജനാധിപത്യ രാജ്യം.
അങ്ങനെ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാത്രന്ത്യത്തിന്‍റെ പട്ടിക ഇങ്ങനെ നീണ്ട് പോകുന്നു.
"എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍".
ജയ് ഹിന്ദ് !